2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

ചോദ്യവും ഉത്തരവും  12 /9/2016

സാർ ഞാൻ നിർമ്മല കുറച്ചു ദിവസമായി സാറുമായി സംസാരിച്ചിട്ട്  ഇപ്പോൾ ഒരു സംശയം  ഭാഗവതത്തിൽ ശുകൻ പരീക്ഷിത്തിനോട് പറയുന്നുണ്ട് ഞാൻ ഈ പറയുന്നതൊന്നും പരമാർത്ഥമല്ല അങ്ങക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് എന്ന് അപ്പോൾ ഇതിഹാസപുരാണ കഥകൾ സംഭവിക്കാത്തത് ആണ് എന്നാണോ ഉദ്ദേശിക്കുന്നത്?

മറുപടി
ശ്രീമദ് ഭാഗവതത്തിൽ പറയുന്നത് ഇതാണ്

കഥാ ഇമാസ്തേ കഥിതം മഹീയസാ
വിതായ ലോകേഷു യശഃ പരേയുഷഃ
വിജ്ഞാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭൂതീർ ന തു പാരമാർത്ഥ്യം

ഇതിന്റെ അർത്ഥം നിർമ്മല പറഞ്ഞതു തന്നെയാണ്  വിജ്ഞാനവും വൈരാഗ്യവും പരീക്ഷിത്തിന് വരുവാൻ വേണ്ടിത്തന്നെയാണ് ഇതിഹാസ കഥാരൂപത്തിലുള്ള സംഭവങ്ങൾ പറഞ്ഞത് പക്ഷേ ചരിത്രം ഇല്ല എന്നല്ല രാമായണവും മഹാഭാരതവും ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട് അവ ചരിത്രവും ആണ് എന്നാൽ അതിലെ ധർമ്മമല്ലെന്ന് തോന്നുന്ന സംഭവങ്ങൾ പരമാർത്ഥമല്ലെന്നാണ് പറഞ്ഞത്  രാമായണത്തിൽ  ചതിയീലൂടെ ബാലിയെ കൊന്നു എന്ന് പറയുന്നത് ,അഹല്യാമോക്ഷം ,ശംബൂകവധം തുടങ്ങിയവയും ,മഹാഭാരതത്തിൽ. പാഞ്ചാലിക്ക് 5 ഭർത്താക്കൻ മാർ ഉണ്ട് എന്നതും ,കർണ്ണൻ പരശുരാമനോട് നുണ പറഞ്ഞു എന്നുള്ളതും പരശുരാമൻ കർണ്ണനെ ശപിച്ചു എന്നുള്ളതും ഭഗവാൻ യുധീഷ്ഠിരനെ ക്കൊണ്ട് ദ്രോണരോട് നുണ പറയിച്ചു എന്നതും  ആയ സംഭവങ്ങൾ പരമാർത്ഥമല്ല അവയൊക്കെ തത്ത്വങ്ങൾ നിറഞ്ഞതും രാജാവിന് വിജ്ഞാന വൈരാഗ്യാദികൾ ഉണ്ടാവാനും വേണ്ടിയാണ്  എന്നാണ് ശുകൻ പറഞ്ഞതിനർത്ഥം അല്ലാതെ ചരിത്രം പരമാർത്ഥ മല്ല എന്നതല്ല

നിർമ്മല _ സാറ് എങ്ങിനെയാണ് ഇത്ര കൃത്യമായി യുക്തിപരമായി ഉത്തരം പറയുന്നത്?

മറുപടി
ഗുരുകടാക്ഷം അല്ലാതെ ഒന്നുമല്ല  ഭഗവാൻ ശ്രീകൃഷ്ണനെ ഗുരുവാക്കി പഠനം തുടങ്ങി ഇടയ്ക്ക് വെച്ച് ഭഗവൽ നിർദ്ദേശം എന്നോണം ചില വ്യക്തികൾ എനിക്ക് ഗുരുസ്ഥാനീയരായി ആദ്ധ്യത്മിക വിഷയമായാലും സംഗീതമായാല്ലാം അവയെല്ലാം പഠിപ്പിച്ച ഗുരുനാഥൻമാർക്ക് ഞാൻ പ്രിയപ്പെട്ടവനായിരുന്നു പിതൃ മാതൃഭാവം അവർ എന്നോട് പ്രകടിപ്പിച്ചിരുന്നു  പിന്നെ എന്റെ പ്രഭാഷണം കേട്ട വൃദ്ധരായ സജ്ജനങ്ങൾ നന്നായി വരട്ടെ എന്ന് പറഞ്ഞ് എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുമായിരുന്നു

1 അഭിപ്രായം: