പലസ്തീനിലെ ബൗദ്ധവിഹാരാവശിഷ്ടങ്ങൾ - ശ്രീ സഖ്യാനന്ദ സ്വാമികൾ പ്രകരണം - 1 ഖനന ഗവേഷണം - ഭാഗം -2
ദൈവത്തിന്റേയും മതത്തിന്റേയും പേരിൽ വിപരീതങ്ങളായ അന്ധവിശ്വാസങ്ങളും മിഥ്യാ വാദങ്ങളും പ്രചരിപ്പിച്ച് അത് കൊണ്ട് സ്വാർത്ഥം നേടുകയാണ് കുടിലമതികളായ പുരോഹിത വർഗ്ഗത്തിന്റെ ശീലം എവിടെയും എക്കാലത്തും ക്രൈസ്തവ സംഘടനാരംഭകാലത്തെ പുരോഹിതന്മാരിൽ ഈ ശീലം കുറച്ചധികം പ്രകടമായിരുന്നു എന്നു മാത്രം യേശു കൃസ്തുവിന്റെ ജന്മത്തെപ്പറ്റിയും അന്ത്യകാലത്തെ പ്പറ്റിയും പല അത്ഭുത കഥകളും മിഥ്യാ വാദങ്ങളും അവർ കെട്ടിച്ചമച്ചു ലോകത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട് അവയെ അതേപടി വിശ്വസിക്കാൻ കൂട്ടാക്കാത്ത സാധുജനങ്ങളെ അവർ വിമതസ്ഥരായി Heretics. വിധിച്ചു പുറം തള്ളുകയും പൈശാചികമായ രീതിയിൽ പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതിന് വേണ്ടത്ര ദൃഷ്ടാന്തം ചരിത്രം നൽകുന്നുണ്ട്
എന്നാൽ ഇന്ന് ആ നിലക്ക് വലിയ മാറ്റം വന്നിരിക്കുന്നു അതിലേക്കുള്ള വഴി തെളിയിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൽ പാശ്ചാത്യ ലോകത്ത് ആരംഭിച്ച ശാസ്ത്രീയമാർഗ്ഗത്തിലുള്ള പുരാവസ്തു ഗവേഷണങ്ങളും യുക്തിചിന്തയുമാണ് അടുത്ത കാലത്ത് പലസ്തീൻ ദേശത്ത് നടന്ന അത്തരത്തിലുള്ള ഖ ന ന ഗവേഷണങ്ങൾ കൃസ്തുമ താരംഭ കാല ചരിത്രത്തെ യാഥാർത്യമായി പ്രകാശിപ്പിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട് പാതിരി പുരോഹിതന്മാരുടെ ദുഷ്പ്രവാദങ്ങളെ ഖണ്ഡിക്കുന്നതും വിവേകാനന്ദ ദർശനത്തെ സാധൂകരിക്കു മാറ് കൃസ്തുമതത്തിന്റെ പൂർവ്വ ഗുരു പാരമ്പര്യം വെളിപ്പെടുത്തുന്നതുമായ ആ പുരാവസ്തു ഗവേഷണത്തിന്റെ കഥയാണ് ഇനി പറയുന്നത്
2 ക്വമ്രാൻ കുന്നിൻ ചരിവുകളിലെ ഖനന ഗവേഷണം
യെരുശലേമിൽ നിന്ന് ഏകദേശം 14 മൈൽ കിഴക്കു മാറി ചാവുകടൽ (Dead Sea) എന്നറിയപ്പെടുന്ന തടാകത്തിന്റെ തീരത്ത് ചുണ്ണാമ്പുപാറകൾ -Lime Stone - എഴുന്നു നിൽക്കുന്ന ഒരു കുന്നിൻ നിര കാണാം ക്വമ്രാൻ - Qumran - എന്നാണതിന് ഇക്കാലത്തെ അറബിനാമം ബൈബിൾ പഴയ നിയമത്തിലും ഈ കുന്നിനെപ്പറ്റി സ്മരണയുണ്ട് മരുഭൂപ്രകൃതിക്ക് ചേർന്ന ഈന്തപ്പനകളും മുൾച്ചെടികളും വളർന്ന് കാട് പിടിച്ചു കിടക്കുന്ന ഈ കുന്നിൻ പ്രദേശം വിജനമാണ് ചെകുത്താന്റെ ആവാസമാണെന്നുള്ള വിശ്വാസം നിമിത്തം പട്ടണവാസികളായ നാട്ടുകാരും തീർത്ഥാടകരും ആരും ഈ പ്രദേശത്തേക്ക് കടക്കാറേ ഇല്ല കടന്നു ചെല്ലാനുള്ള നാട്ടുവഴിയുമില്ല മരുഭൂമിയിൽ ആട് മേച്ച് നടക്കുന്ന പ്രാകൃത വർഗ്ഗക്കാർ - Beduo Ins - മാത്രമേ വല്ലപ്പോഴും അവിടെ കടന്ന് ചെന്നിരുന്നുള്ളു 1945-ൽ ഒരിക്കൽ അവർ പറ്റം പിരിഞ്ഞു പോയ ആടുകളെ തേടി ഈ കുന്നിൻ ചെരിവുകളിൽ നടക്കവേ മുൾപ്പടർപ്പുകൾക്കിടയിൽ മൺപുറ്റ് പൊട്ടിപ്പിളർന്നുണ്ടായ ചില വിള്ളലുകളും ദ്വാരങ്ങളും കാണുവാനിടയായി. കൗതുകപൂർവ്വം മുള്ള് വെട്ടിമാറ്റിമണ്ണ് തുരന്ന് നോക്കിയപ്പോൾ ഉള്ളിലേക്ക് വളരെ ദൂരം നീണ്ടു പോകുന്ന ഒരു ഗുഹ കണ്ടു അവർ രണ്ടും കൽപ്പിച്ച് സധൈര്യം അകത്ത് കടന്നു - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ