നാരായണീയം ദശകം 20 ശ്ളോകം 7 തിയ്യതി--10/9/2016
നവാഭവൻ യോഗിവരാ നവാന്യേ
ത്വപാലയൻ ഭാരതവർഷഖണ്ഡാൻ
സൈകാ ത്വശീതി സ്തവ ശേഷപുത്രാ-
സ്തപോബലാദ് ഭൂസുരഭൂയമീയുഃ
അർത്ഥം
ഒമ്പത് പുത്രൻമാർ യോഗി ശ്രേഷ്ഠന്മാരായി 'മറ്റൊമ്പത് പേരാകട്ടെ ഭാരത വർഷത്തിന്റെ വിവിധ ഭാഗങ്ങളെ പരിപാലിച്ചു നിന്തിരുവടിയുടെ ബാക്കി 81 പുത്രന്മാരാകട്ടെ തപഃശക്തി കൊണ്ട് ബ്രാഹ്മണ്യം പ്രാപിച്ചു
8
ഉക്ത്വാ സുതേഭ്യോ/ഥ മുനീന്ദ്രമധ്യേ
വിരക്തിഭക്ത്യന്വിതമുക്തിമാർഗ്ഗം
സ്വയം ഗതഃ പാരമഹംസ്യവൃത്തി-
മധാ ജഡോന്മത്തപിശാചചര്യാം
അർത്ഥം
അനന്തരം അവിടുന്ന് മുനി പുംഗവന്മാരുടെ നടുക്ക് വെച്ച് പുത്രന്മാർക്ക് വൈരാഗ്യം ഭക്തി എന്നിവയോട് കൂടിയ മുക്തിമാർഗ്ഗം ഉപദേശിച്ചു കൊടുത്തിട്ട് താൻ തന്നെ പരമഹംസന്മാരുടെ വൃത്തിയെ സ്വീകരിച്ചിട്ട് ജഡൻ ഭ്രാന്തൻ പിശാച് എന്നിവരുടെ പ്രവൃത്തി അനുഷ്ഠിച്ചു
9
പ രാ ത്മഭൂതോfപി പരോപദേശം
ക്വുർവ്വൻ ഭവാൻ സർവ്വ നിരസ്യമാന:
വികാര ഹീ നോവിച ചാര കൃത്സ്നാം
മഹീ മഹീനാത്മ ര സാഭിലീന :
അർത്ഥം
അവിടുന്ന് ബ്രഹ്മഭാവം പ്രാപിച്ചിട്ടും അന്യർക്ക് ബ്ര ഹ്മോപദേശം കൊടുത്ത് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായി രാഗം ദോഷം എന്നീ വികാരങ്ങളില്ലാതെ ' തികഞ്ഞ ആത്മാനന്ദത്തിൽ മുഴുകിയവനായി ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചു
10
ശയൂ വ്രതം ഗോ മൃഗ കാ കചര്യാം
ചിരം ചരന്നാ പ്യ പരം സ്വരൂപം
ദവാ ഹൃ താങ്ഗ: കുട കാ ചലേ ത്വം
താപാൻ മമാ പാ കുരു വാത നാഥ!
അർത്ഥം
പെരുമ്പാമ്പിനെ പോലെ കിടക്കുക എന്ന വ്രതം പശുക്കൾ മാനുകൾ കാക്കകൾ ഇവയുടെ ജീവിത രീതി എന്നിവയെ വളരെക്കാലം അനുഷ്ഠിച്ച് പരബ്രഹ്മ സ്വരൂപത്തെ പ്രാപിച്ചിട്ട് കുട കാദ്രിയിൽ വെച്ച് അവിടുന്ന് കാട്ടുതീയിൽ ദഗ്ധനായിത്തീർന്നു അപ്രകാരമുള്ള ശ്രീ ഗുരുവായൂരപ്പാ! അവിടുന്ന് എന്റെ ദുഃഖങ്ങളെ അകറ്റിത്തരേണമേ!
'വിശദീകരണം
ആഹാരത്തിന് പോലും ശ്രമിക്കാതെ ഒരിടത്ത് കിടക്കുകയാണ് ശയൂ വ്രതം പെരുമ്പാമ്പ് അങ്ങിനെയാണത്രേ! ആഹാരത്തിനായി ശ്രമിക്കില്ല തന്റെ മുന്നിൽ വല്ലതും വന്നു പെട്ടാൽ ഭക്ഷിക്കും അത്ര മാത്രം ശുദ്ധി അശുദ്ധി വിധി നിഷേധം ഇവയിൽ നിന്നുള്ള മോചനമാണ് ഗോമൃഗ കാ കചര്യ അതായത് ശുദ്ധി ഏതെന്നോ അശുദ്ധി ഏതെന്നോ വിധി എന്താണെന്നോ നിഷേധിക്കപ്പെട്ടത് എന്നാണെന്നോ നോക്കാതെ അതിനെല്ലാം അതീതമായി ചരിക്കുന്ന അവസ്ഥ
ഈ ഋഷഭ ദേവന്റെ മുത്തപുത്രനായ ഭരതൻ ഭരിച്ചതിനാലാണ് അജനാഭം എന്ന ഈ ദേശത്തിന് ഭാരതം എന്ന പേര് ലഭിച്ചത് 9 പേർ വിവിധ ദേശങ്ങൾ പാലിച്ചു എന്നു പറഞ്ഞല്ലോ! ഭരതന്റെ ഒരു സഹോദരനായ ആര്യാവർത്തൻ പരിപാലിച്ച ദേശത്തിന് ആര്യാവർത്തം എന്നും അവിടെയുള്ള ജനങ്ങളെ ആര്യന്മാർ എന്നും പറഞ്ഞു വന്നു മറ്റൊരു സഹോദരനായ ദ്ര മിഡൻ പരിപാലിച്ച ദേശത്തിന് ദ്രാവിഡം എന്നും അവിടെയുള്ള ജനങ്ങളെ ദ്രാവിഡർ എന്നും പറഞ്ഞു വന്നു സ്വാർത്ഥമതികളായ ചരിത്രകാരമാർ ഈ വിവരം മുക്കി പകരം മറ്റൊരു കെട്ടുകഥ പ്രചരിപ്പിച്ചു ഇന്നും ആ കെട്ടുകഥയെ പ്രണയിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ ചരിത്ര പണ്ഡിതന്മാർ
ഇരുപതാം ദശകം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ