2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം 146. തിയ്യതി-23/9/2016

ഏതാഭ്യാമേവ ശക്തിഭ്യാം ബന്ധഃ പുംസഃ സമാഗതഃ
യാഭ്യാം വിമോഹിതോ ദേഹം മത്വാത്മാനം ഭ്രമത്യയം
               അർത്ഥം
കാമം,ക്രോധം ഈ രണ്ടു ശക്തികളിൽ നിന്നുമാണ് പുരുഷന് ബന്ധനം വന്നുകൂടിയിരിക്കുന്നത് ഇവയാൽ വിമോഹിതനായിട്ട് ദേഹത്തെ ആത്മാവെന്ന് കരുതി ഇവൻ ഈ സംസാരാടവിയിൽ ചുറ്റിക്കറങ്ങുന്നു
147
ബീജം സംസൃതിഭൂമിജസ്യ തു തമോ
ദേഹാത്മധീരങ്കുരഃ
രാഗഃപല്ലവമംബു കർമ്മ തു വപുഃ
സ്കന്ധോ/സവശ്ശാഖികാഃ
അഗ്രാണീന്ദ്രിയസംഹതിശ്ച വിഷയാഃ
പുഷ്പാണി ദുഃഖം ഫലം
നാനാകർമ്മസമുദ്ഭവം ബഹുവിധം
ഭോക്താത്ര ജീവഃ ഖഗഃ
           അർത്ഥം
സംസാരമാകുന്ന  വൃക്ഷത്തിന്റെ  വിത്ത് അജ്ഞാനം തന്നെ  ദേഹാത്മബുദ്ധിയാണ്  അതിന്റെ മുള - വിഷയേച്ഛ അതിന്റെ തളിരും - പുണ്യാ പുണ്യരൂപമായ  കർമ്മം അതിനുള്ള  വെള്ളവുമാകുന്നു  - ശരീരം അതിന്റെ  തായ്ത്തടിയും പഞ്ച പ്രാണങ്ങൾ അതിന്റെ കൊമ്പുകളും ഇന്ദ്രിയങ്ങൾ ചില്ലകളും  ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങൾ പുഷ്പങ്ങളും  ആകുന്നു നാനാതരം കർമ്മങ്ങളിൽ  നിന്നുണ്ടാകുന്ന ദുഃഖമാണ് ആ മരത്തിന്റെ വിവിധ ഫലങ്ങൾ - ആ പഴങ്ങൾ തിന്നുന്ന പക്ഷി യോ  ജീവനും
        മനോഹരമായ  സംസാരവൃക്ഷ സങ്കല്ലമാണ് ആചാര്യർ ഇവിടെ ചെയ്തിട്ടുള്ളത് ഒരു വൃക്ഷത്തിന്റെ ഭാഗങ്ങൾ എന്തെല്ലാമാണ് എന്ന്  വ്യക്തമാക്കിയിരിക്കുന്നു 'ആ വൃക്ഷത്തിന്റെ ദുഃഖമാകുന്ന പഴം ഭക്ഷിക്കുന്ന പക്ഷിയായി ജീവനെ വർണ്ണിച്ചിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ