2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

നാരായണീയം ദശകം 21 Date 12/9/2016
ശ്ലോകം 5
രമ്യേ ഹ്യു ദീ ചി ഖലു രമ്യക നമ്‌നി  വർഷേ
തദ്വർഷനാഥ മനൂവര്യ സപര്യമാണം
ഭ ക്തൈ കവത്സലമമത്സരഹൃത്സു ഭാന്തം
മത്സ്യാകൃതിം ഭുവനനാഥ ! ഭജേ ഭവന്തം
          അർത്ഥം
ഇളാവൃതത്തിന്റെ  നേരെ വടക്ക്ഭാഗത്ത് ഉള്ളതും രമണീയം തന്നെ ആയതും രമ്യകം എന്ന് പേരുള്ളതുമായ ഭൂഖണ്ഡത്തിൽ ആ രമ്യകവർഷത്തിന്റെ നാഥനായ വൈവസ്വതമനുവാൽ പൂജിക്കപ്പെടുന്നവനായി ഭക്തജനങ്ങളോട് വാത്സല്യമുള്ളവരിൽ മുഖ്യനായി നിർമ്മത്സരന്മാരുടെ ഉള്ളിൽ വിളങ്ങിക്കൊണ്ടിരിക്കുന്നവനായി  മത്സ്യരൂപത്തിൽ അവതരിച്ചവനായ ജഗന്നാഥ!അങ്ങയെ ഞാൻ ഭജിച്ചു കൊള്ളുന്നു
6
വർഷം ഹിരണ്മയമാഹ്വയമൗത്തരാഹ-
മാസീനമദ്രിധൃതികർമ്മഠകാമഠാംഗം
സംസേവതേ പിതൃഗണപ്രവരോ/ര്യമാ യം
തം ത്വാം ഭജാമി ഭഗവൻ!പരചിന്മയാത്മൻ!
       അർത്ഥം
രമ്യക വർഷത്തിന്റെ  തൊട്ടു വടക്കുഭാഗത്തുള്ളതും ഹിരണ്മയം എന്നു പേരുള്ളതുമായ  വർഷത്തിൽ ഉപവേശിക്കുന്നവനായി മന്ദര പർവ്വതത്തെ പൊക്കി എടുക്കുന്നതിൽ സാമർത്ഥ്യം കാട്ടിയ കൂർമ്മ ശരീരമുള്ളവനായി  പിതൃക്കളുടെ  കൂട്ടത്തിൽ  ശ്രേഷ്ഠനായ ആര്യ മാവ് നന്നായി സേവിക്കുന്നവനായ അങ്ങയെ പരമാർത്ഥ ജ്ഞാനസ്വരൂപനായ ഭഗവാനേ! ഞാൻ ഭജിച്ചു കൊള്ളുന്നു
7
കിഞ്ചോത്തരേഷു  കുരുഷു പ്രിയയാ ധരണ്യാ
സം സേവി തോ മഹിത മന്ത്രനു തി പ്രഭേ ദൈ:
ദംഷ്ട്രാ ഗ്രഘൃഷ്ടഘനപൃഷ്ഠഗരിഷ്ഠവർഷ്മാ
ത്വം പാഹി വിജ്ഞനൂതയജ്ഞവരാഹമൂർത്തേ!
           അർത്ഥം
എന്നു മാത്രമല്ല ഹിരണ്മയത്തിന്റേയും വടക്കുള്ള  ഉത്തര കുരു ഖണ്ഡത്തിൽ  പ്രിയയായ ഭൂമിദേവി വിശേഷപ്പെട്ട നാനാ മന്ത്രങ്ങൾ കൊണ്ടും നാനാസ് തോത്രങ്ങൾ കൊണ്ടും നന്നായി സേവിച്ചുകൊണ്ടിരിക്കുന്നവനും  തേറ്റകളുടെ അറ്റം കൊണ്ട് മേഘങ്ങളെ ചെന്നു രുമ്മിയ ഊക്കൻ ശരീരമുള്ളവനുമായ അവിടുന്ന് ജ്ഞാനികളാൽ സ്തുതിക്കപ്പെട്ട യജ്ഞ വരാഹമൂർത്തേ! രക്ഷിക്കേണമേ!
8
|യാമ്യാം ദിശം ഭജതി കിമ്പുരുഷാഖ്യ വർഷേ
സം സേവി തോ ഹനുമതാ ദൃഢ ഭക്തി ഭാജാ
സീതാഭിരാമ പരമാത്ഭുത രൂപ ശാലീ
രാമാത്മക: പരിലസൻ പരിപാഹി വിഷ്ണോ!
          അർത്ഥം
ഇളാ വൃതത്തിന്റെ തെക്ക് ഹരിവർഷത്തിന്റെ തൊട്ടു തെക്കുഭാഗത്ത് ഉള്ള കിമ്പുരുഷ വർഷത്തിൽ ഉറച്ച ഭക്തിയുള്ള ശ്രീ ഹനുമാനാൽ നന്നായി സേവിക്കപ്പെടുന്നവനായി സീതാ ഹൃദയഹാരിയും അത്യാശ്ചര്യകരവുമായ ആ കാര സൗഷ്ഠവത്താൽ ശോഭിക്കുന്നവനായി ശ്രീരാമാവതാരം പൂണ്ടു പരിശോഭിക്കുന്നവനായ  ശ്രീ മഹാവിഷ്ണോ!അവിടുന്ന് പരിപാലിക്കേണമേ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ