2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

നാരായണീയം  ദശകം 20 ശ്ളോകം  4 തിയ്യതി -8/9/2016

ത്വയി ത്രിലോകീഭൃതി രിജ്യഭാരം
നിധായ നാഭിഃ സഹ മേരുദേവ്യാ
തപോവനം പ്രാപ്യ ഭവന്നിഷേവീ
ഗതഃ കിലാന്ദപദം പദം തേ
         അർത്ഥം
നാഭിരാജൻ ലോക ത്രയം ഭരിക്കുന്ന നിന്തിരുവടിയിൽ രാജ്യഭാരം അർ.പ്പിച്ച് മേരു ദേവിയോട് കൂടി  തപോവനത്തിൽ ചെന്ന് നിന്തിരുവടിയെത്തന്നെ  നല്ലവണ്ണം സേവിച്ച് പരമാനന്ദസ്ഥാനമായ നിന്തിരുവടിയുടെ പദത്തെ പ്രാപിച്ചു വല്ലോ!
5
ഇന്ദ്ര സ്ത്വദുത് കർഷകൃതാദമർ ഷാ-
ദ്വവർഷ നാസ് മിന്ന ജനാഭ വർഷേ
യദാ തദാ :ത്വം നിജയോഗ ശക്ത്യാ
സ്വവർഷമേ നദ് വ്യദധാ: സുവർഷം
       അർത്ഥം
എപ്പോൾ ഇന്ദ്രൻ  നിന്തിരുവടിയുടെ  ഉത്കർഷം കൊണ്ടുണ്ടായ  സ്പർദ്ധയാൽ 'ഈ അജനാഭ വർഷത്തിൽ മഴ പെയ്യിച്ചില്ലാ ? അപ്പോൾ ഋഷഭ ദേവനായ  നിന്തിരുവടി ഈ അജനാഭം എന്ന സ്വന്തം ഭൂഖണ്ഡത്തെ തന്റെ  യോഗബലം കൊണ്ട് ധാരാളം മഴയുള്ളതാക്കിത്തീർത്തു
6
ജിതേന്ദ്ര ദത്താം  കമനീം ജയന്തീ -
മഥോദ്വഹന്നാത്മ രതാ ശയോfപി
അജീജന സ്തത  ശതം തനൂജാൻ
യേ ഷാം ക്ഷിതീ ശോ ഭര തോfഗ്രജന്മാ'
      അർത്ഥം
അനന്തരം  നിന്തിരുവടി  ബ്രഹ്മനി മഗ്ന ഹൃദയനാണെങ്കിലും  ജയിക്കപ്പെട്ട ഇന്ദ്രൻ നൽകിയ  സുന്ദരിയായ ജയന്തി എന്ന കന്യകയെ  വിവാഹം ചെയ്തിട്ട്  ആ ജയന്തിയിൽ 100 പുത്രന്മാരെ ഉത്പാദിപ്പിച്ചു ആ പുത്രൻമാരിൽ വെച്ച് രാജാവായ ഭരതനാണ് ജ്യേഷ്ഠനായിരുന്നത്
         വിശദീകരണം
ഇവിടെ 100 പുത്രന്മാർ എന്നത് വാക്യാർത്ഥത്തിൽ എടുത്താലും അതിശയിക്കാനില്ല കാരണം  കൃതയുഗത്തിൽ  400-480  ത്രേതായുഗം 300-360  ദ്വാപരയുഗം 200-240 കലിയുഗം  100-120  ഇതാണ് ' മനുഷ്യന് ഓരോ യുഗത്തിലും കൽപ്പിക്കപ്പെട്ട ആയുസ്സ് മറ്റ് യുഗങ്ങളിൽ പ്രകൃതി മലിന പ്പെടാത്തതിനാൽ അനുവദിക്കപ്പെട്ട ആയുസ്സ് മുഴുവൻ ജനങ്ങൾ ജീവിക്കുമായിരുന്നു  രാജാക്കന്മാർക്ക് മാത്രമേ ഇത്രയധികം മക്കൾ ഉണ്ടായിരുന്നുള്ളു അതും വിധി മുൻകൂട്ടി അറിഞ്ഞിരുന്നതിനാൽ അപ്പോൾ  ധാരാളം പരിചാരകമാരും  ഭിഷഗ്വരന്മാരും  സദാ സേവ ചെയ്യാനായി രാജ്ഞിയുടെ കൂടെ ഉണ്ടാകും  300 വർഷത്തിന് മേൽ ആയുസ്സുള്ള ത്രേതായുഗത്തിൽ 100 പുത്രന്മാർ ഒരു അത്ഭുത മേ അല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ