2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം 402 --ആം ദിവസം  അദ്ധ്യായം 15 തിയ്യതി 6/9/2016. ശ്ളോകം 16

ദ്വാവിമൗ പുരുഷൗ  ലോകേ ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സർവ്വാണി ഭൂതാനി കൂടസ്ഥോ/ക്ഷര ഉച്യതേ
           അർത്ഥം
ലോകത്തിൽ. ക്ഷരമെന്നും അക്ഷരമെന്നും രണ്ട് പുരുഷന്മാരുണ്ട് ക്ഷരമാണ് സർവ്വഭൂതങ്ങളും  കൂടസ്ഥനെയാണ് അക്ഷരപുരുഷൻ എന്ന് പറയുന്നത്
    ഇവിടെ കൂടസ്ഥൻ എന്ന് പറഞ്ഞിരിക്കുന്നത്  ആത്മാവിനെയാണ് നശ്വരവസ്തുക്കളുമായി ബന്ധപ്പെടുമ്പോൾ. ആത്മാവിനെ അക്ഷരപുരുഷൻ എന്ന് പറയുന്നു
17
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ. ബിഭർത്തൃവ്യയ ഈശ്വരഃ
            അർത്ഥം
എന്നാൽ  ക്ഷ രാക്ഷര പുരുഷന്മാരിൽ  നിന്ന് ഭിന്നനത്രേ പരമാത്മാവ് എന്ന് പറയപ്പെടുന്ന ഉത്തമപുരുഷൻ  അവ്യയ നായ ആ ഈശ്വരൻ  മൂന്ന് ലോകങ്ങളേയും  വ്യാപിച്ച്  താങ്ങി നിർത്തുന്നു
       പതിനാലു  ലോകങ്ങളെ ത്തന്നെയാണ്  മൂന്ന് ലോകങ്ങൾ എന്ന് പറയുന്നത്  ഭൂമി - 1 ഭൂമിക്ക് താഴെയുള്ളവ എല്ലാം കൂടി - 1 ഭൂമിക്ക് മുകളിലുള്ള എല്ലാ ലോകവും ചേർന്ന് - 1 അങ്ങിനെ മൂന്ന് ലോകം എന്നു പറയുന്നു മക്കളുമായി ബന്ധം പറയുമ്പോൾ ഞാനൊരച്ഛനാണ് എന്നാൽ ആ അവസ്ഥക്ക് മുകളിലാണ് ഞാൻ എന്ന ആത്മാവ് അതേ പോലെ ഭൗതിക വസ്തുക്കളുമായി ബന്ധപ്പെടുമ്പോൾ  അക്ഷര പുരുഷൻ എന്ന് പറയുമെങ്കിലും അതിൽ നിന്ന് ഭിന്ന നാണ് പരമാത്മാവ്    വെള്ളം ഇല്ലാതെ ചായ ഉണ്ടാവില്ല എന്നാൽ ചായയിൽ നിന്ന് ഭിന്നമാണ് വെള്ളം  അത് പോലെ
18
യസ് മാത്  ക്ഷരമതീ തോfഹം അക്ഷരാദപി ചോത്തമ:
അതോfസ്മി ലോ കേ വേ ദേ ച പ്രഥിത: പുരുഷോത്തമ:
                അർത്ഥം
യാതൊന്ന്  ഹേതുവായിട്ട്  ഞാൻ ക്ഷരത്തെ അതിക്രമിച്ചു നിൽക്കുന്നു? കൂടാതെ അക്ഷരത്തിൽ നിന്ന് ശ്രേഷ്ഠനും ആകുന്നു? അത് കൊണ്ട് ഞാൻ ലോകത്തിലും വേദത്തിലും പുരുഷോത്തമൻ എന്ന് പ്രസിദ്ധൻ  ആകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ