എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!!
നമുക്ക് ചുറ്റും ജ്ഞാനം നിറഞ്ഞിരിക്കയാണ് .പ്രപഞ്ചത്തിലെ ഓരോ അണുവിലും ജ്ഞാനം തന്നെ പക്ഷെ അത് ചികഞ്ഞ് എടുക്കുന്നതിൽ എല്ലാവരും സമർത്ഥരല്ല എന്നുമാത്രം അവനവന്റെ ജന്മ വാസനക്കനുസരിച്ച് ഓരോരുത്തരും വിലയിരുത്തുന്നു സ്ത്രീകളോട് ഭ്രമമുള്ളവർ ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രം എടുത്തു കൊണ്ട് പൊയില്ലേ? എന്ന് ചോദിച്ച് വാക്യാർത്ഥത്തിൽ അവനവന്റെ സ്വഭാവത്തിന് ന്യായീകരണം നൽകാൻ ശ്രമിക്കുന്നു അല്ലാത്തവർ ആ കഥയിൽ വല്ല തത്വങ്ങളും ഉണ്ടാകും അറിവുള്ളവരോട് ചോദിക്കാം എന്ന് കരുതും രണ്ടായാലും ജന്മ വാസന തന്നെ നിദാനം
തെന്നിളം കാറ്റിനാൽ മന്ദം ഒഴുകുന്ന ഗംഗയുടെ മാറിടത്തിലെക്ക് നോക്കി ദുര്യോധനൻ ഇരുന്നു .കുരുക്ഷേത്ര യുദ്ധം നിശ്ചയിച്ചു .കൃഷ്ണനുള്ളിടത്തെ ജയമുണ്ടാകൂ !അതറിയാഞ്ഞല്ല .അധർമ്മം താൻ ഏറെ ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഇങ്ങിനെ ആയിരുന്നില്ലല്ലോ? ആരാണ് എന്നെ അധർമ്മിയാക്കിയത്? വഴിപിഴച്ചു പോകേണ്ട സമയത്ത് നല്ലത് ചൊല്ലിത്തരാൻ ആളുണ്ടായിരുന്നില്ല അമ്മാവൻ എപ്പൊളും ദുർമ്മാർഗ്ഗമേ പറഞ്ഞു തന്നിട്ടുള്ളൂ ! സത്യം മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകി .സത്യത്തിൽ കൃഷ്ണൻ ദൂതിന് വന്നപ്പോളാണ് യുധീഷ്ഠിരന്റെ സ്വഭാവം ശരിക്കും മനസ്സിലായത്. 5 പേർക്ക് ഒരു ഗ്രാമമെങ്കിലും കൊടുക്ക് എന്ന് കൃഷ്ണൻ പറഞ്ഞപ്പോളാണ് യുധീഷ്ഠിരന് രാജാവാകാൻ മോഹമില്ല എന്ന് മനസ്സിലായത്. അതും താൻ അംഗീകരിക്കാത്തത് പര പ്രേരണ കൊണ്ടായിരുന്നില്ലേ? അവകശമില്ലെന്നറിഞ്ഞിട്ടും പകുതി രാജ്യം തരാൻ പാണ്ഡവർ തയ്യാറായി അത് സ്വീകരിക്കാമായിരുന്നു പക്ഷേ യുധീഷ്ഠിരൻ ഒഴിച്ച് ബാക്കി ആരേയും തനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല മറ്റുള്ളവരും തന്നോട് അനുകമ്പ കാണിച്ചിരുന്നെങ്കിൽ സംഗതി ഇത്രക്ക് വഷളാകുമായിരുന്നില്ല ദ്രോണാചാര്യരല്ലേ സത്യത്തിൽ ഞങ്ങളുടെ ഇടയിൽ ശത്രുത വർദ്ധിപ്പിച്ചത്? പാണ്ഡവർക്ക് കൊടുക്കുന്നത് പോലെയുള്ള പരിഗണന തങ്ങൾക്കും ഗുരുവിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ തങ്ങൾക്ക് പാണ്ഡവരോട് ഇത്ര വൈരാഗ്യം ഉണ്ടാകുമായിരുന്നോ? അച്ഛൻ രാജാവായി ഇരുന്നിട്ടും ഗുരുവിന്റെ മുന്നിൽ അവഹേളിക്കപ്പെട്ടു! അർജ്ജുനൻ എത്ര ചെറിയ കാര്യം ചെയ്താലും അത് മഹത്തരം തങ്ങൾ എത്ര വലിയ കാര്യം ചെയ്താലും അത് പോരായ്മ യുള്ളത് സത്യത്തിൽ ഗുരുവിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നെങ്കിൽ താൻ ഇങ്ങിനെ ആകുമായിരുന്നോ?
അച്ഛന് അന്ധതയാണെങ്കിൽ അത് സന്തം കണ്ണിലൂടെ കാഴ്ച്ച കൊടുക്കേണ്ടതിന് പകരം തനിക്കും ഒന്നും കാണേണ്ട എന്ന് കരുതി കണ്ണ് മൂടിക്കെട്ടുകയായിരുന്നില്ല അമ്മ ചെയ്യേണ്ടിയിരുന്നത് തെറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കുട്ടിക്കാലത്ത് ശാസിക്കാൻ അമ്മ തയ്യാറായിരുന്നെങ്കിൽ താൻ വലിയ അധർമ്മിയാകുമായിരുന്നില്ല കൊട്ടാരത്തിലെ ഓരോരുത്തരുടേയും പ്രവൃത്തി എന്നിൽ പാണ്ഡവരോടുള്ള വൈരാഗ്യം ഉണർത്തുകയല്ലേ ഉണ്ടായത്? സത്യത്തിൽ തന്നോട് സ്നേഹം ഉള്ള ഒരേ ഒരു വ്യക്തി കർണ്ണനാണ്. തന്റെ ഇംഗിതം പറഞ്ഞപ്പോൾ ഒന്നും പറയാതെ ദുഃഖം കടിച്ചമർത്തി ഭാനുമതിയെ തനിക്ക് നൽകിയില്ലേ? നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് തന്നോട് പറഞ്ഞ വാക്ക് പാലിക്കാനായിരുന്നില്ലേ? കർണ്ണനും ഭാനുമതിയും സ്നേഹത്തിലായിരുന്നു എന്ന് വളരെ വൈകിയാണ് താനറിഞ്ഞത് നേരത്തെഅഅറിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അവളെ വേണമെന്ന് പറയുമായിരുന്നില്ല. പാണ്ഡവർ തന്റെ സഹോദരന്മാരാണ് എന്നറിഞ്ഞിട്ടും തന്റെ കൂടെ നിൽക്കുന്നു കർണ്ണാ ഞാൻ എങ്ങിനെയാണ് നിന്നോട് ഈ കടമൊക്കെ വീട്ടേണ്ടത്? ദുര്യോധനന്റെ കണ്ണ് നിറഞ്ഞു അയ്യേ! ഹസ്തിനപുരിയിലെ യുവരാജാവ് കരയുകയോ? ആകാശത്തുകൂടെ പറന്നു പോകുന്ന പറവകൾ തന്നെ കളിയാക്കി ശബ്ദമുണ്ടാക്കുകയാണോ എന്ന് ദുര്യോധനന് തോന്നി തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ