2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം  411-ആം ദിവസം  അദ്ധ്യായം  17 ശ്ലോകം  7 തിയ്യതി  17/9/2016

ആഹാര സ്ത്വ പി സർവ്വസ്യ പ്രതിവിധോ ഭവതി പ്രിയ :
യജ്ഞ സ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു '
'            അർത്ഥം
ഓരോ വ്യക്തിക്കും ആഹാരത്തിലുള്ള പ്രിയം പോലും മൂന്ന് തരത്തിലാണ്  യജ്ഞം  തപസ്സ്  ദാനം  ഇവയും  അങ്ങിനെത്തന്നെ അവയുടെ  ഭേദം പറയാം  കേട്ടോളൂ
8
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവർദ്ധനാഃ
രസ്യാഃസ്നിഗ്ദ്ധാഃസ്ഥിരി ഹൃദ്യാഃആഹാരാഃസാത്ത്വികപ്രിയാഃ
                അർത്ഥം
ആയുസ്സ് ,ആന്തരബലം ,ആരോഗ്യം സുഖം ,പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നവയും ,സ്വാദുള്ളവയും ,മെഴുക്ക് ചേർന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളുമായ ആഹാരങ്ങൾ സാത്ത്വിക ശ്രദ്ധയുള്ളവർക്ക് പ്രിപ്രിയപ്പെട്ടതത്രേ!
9
കട്വമ്ളലവണാത്യുഷ്ണതീഷ്ണരൂക്ഷവിദാഹിനഃ
ആഹാരാഃ രാജസസ്യേഷ്ടാഃദുഃഖശോകാമയപ്രദാഃ
                   അർത്ഥം
കടുത്ത ചവർപ്പ്  പുളി  ഉപ്പ്  ചൂട്  എരിവ്  കാഠിന്യമുള്ളതും  മെഴുക്ക് ചേർക്കാത്തവയും  ദഹനക്കേട് ഉണ്ടാക്കുന്നവയുമായ  ആഹാരങ്ങൾ രാജസന്മാർക്ക്  ഇഷ്ടപ്പെട്ടവയ ത്രേ! അത്തരം ആഹാരങ്ങൾ ദേഹത്തിനും  മനസ്സിനും രോഗവും  അസുഖവും  ഉണ്ടാക്കുന്നവയാണ്
10
യാതയാമം  ഗതര സം പുതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേദ്ധ്യം  ഭോജനം താമസപ്രിയം.
             അർത്ഥം
തണുത്താറിയതും (വെന്തശേഷം ഒരു യാമം അതായത് 3 മണിക്കൂർ കഴിഞ്ഞതും)സ്വാദ് പോയതും ,ദുർഗ്ഗന്ധമുള്ളതും കെട്ടതും എച്ചിലായതും ,അശുദ്ധവുമായ ആഹാരമത്രേ താമസന്മാർക്ക് പ്രിയം
11
അഫലാകാംക്ഷിഭിർയജ്ഞഃ വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ
              അർത്ഥം
ഫലാകാംക്ഷി ഇല്ലാത്തവരാൽ ശാസ്ത്രവിഹിതമായ ഏത് യജ്ഞവും അനുഷ്ടിക്കപ്പെടേണ്ടതു തന്നെ എന്ന് കരുതി മനസ്സിനെ സമാഹിതമാക്കി അനുഷ്ടിക്കപ്പെടുന്നുവോ?ആ യജ്ഞം സാത്ത്വികമാകുന്നു
           വിശദീകരണം
ഓരോരുത്തരുടെയും കർമ്മങ്ങൾ ഭക്ഷണക്രമം എന്നിവ നോക്കി ഒരാളുടെ ജാതി കണ്ടു പിടിക്കാം അതായത് വർണ്ണം  സാത്വികമായ കർമ്മങ്ങളും ഭക്ഷണവും ശീലമാക്കിയവർ ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നു കർമ്മപരമായൂം ഭക്ഷണപരമായും തമോഗുണഭാവത്തിലുള്ളവർ ശൂദ്രരാകുന്നു ഈ ശീലം മുൻ ജന്മ ഫലമായി ഉണ്ടാകുന്ന ജന്മ വാസനമൂലമാണ് ഒരാൾക്ക് കിട്ടുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ