ഭഗവദ് ഗീതാപഠനം 417 ആം ദിവസം അദ്ധ്യായം 18 Date 23/9/2016
ശ്ളോകം - 6
ഏതാ ന്യപി തൂ കർമ്മാണി സംഗം ത്യക്ത്വാ ഫലാനി ച
കർത്തവ്യാനീതി മേ പാർത്ഥ നിശ്ചിതം മതമുത്തമം .
അർത്ഥം
അർജ്ജുനാ!എന്നാൽ അതായത് ഞാനായിട്ട് ഇപ്പറഞ്ഞ യജ്ഞാദി കർമ്മങ്ങൾ പോലും സംഗവും ഫലേച്ഛയും വെടിഞ്ഞു വേണം ചെയ്യാൻ എന്നാണ് എന്റെ ഉത്തമവും ദൃഢവുമായ അഭിപ്രായം
7
നിയതസ്യ തു സന്യാസഃ കർമ്മണാ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃതാമസഃപരികീർത്തിതഃ
അർത്ഥം
കർത്തവ്യ കർമ്മം ഉപേക്ഷിക്കുന്നത് ശരിയല്ല മൂഢത്വം കൊണ്ട് അത് ത്യജിക്കുകയിണെങ്കിൽ അതിനെ താമസത്യാഗം എന്നു പറയുന്നു
വിശദീകരണം
ഓരോ വ്യക്തിക്കും തന്നോടും ,സമൂഹത്തിനോടും ചില കടമകൾ നിർവ്വഹിക്കാനുണ്ട് .നിത്യമായിട്ടുള്ളതും നൈമിത്തികമായിട്ടുള്ളതും ആയ കർമ്മങ്ങൾ സമൂഹത്തിലെ ഒരംഗം ആയിരിക്കുന്നിടത്തോളം കാലം ആർക്കും ഉപേക്ഷിക്കാന കഴിയില്ല അറിവില്ലായ്മ കൊണ്ടാണെങ്കിലും ചെയ്യെണ്ടതായ നിയത കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് താമസ ത്യാഗം ആകുന്നു
8
ദുഃഖമിത്യേവ യത് കർമ്മ കായക്ളേശഭയാത് ത്യജേത്
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത്.
അർത്ഥം
കർമ്മം ചെയ്യുക എന്നത് ദുഃഖകരം തന്നെ എന്ന് വെച്ച് ശരീരക്ളേശം ഭയന്ന് കർമ്മം വേണ്ടെന്ന് വെക്കുന്നത് രാജസ ത്യാഗം ആകുന്നു .അവന് ത്യാഗം കൊണ്ടുള്ള ഫലം കിട്ടാൻ പോകുന്നില്ല
വിശദീകരണം
കർമ്മം ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്ന് കരുതി മടി പിടിച്ച് കർമ്മം ചെയ്യാതിരിക്കുന്ന ത്യാഗം രാജസമാണ് കർമ്മത്യാഗം ഇവിടെ നടന്നുവെങ്കിലും ത്യാഗത്തിന്റെ ഫലം അയാൾക്ക് കിട്ടുന്നില്ല ഉദാഹരണത്തിന് ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് ഒളിച്ചോടാനായി സന്യാസം സ്വീകരിക്കുക - പ്രസവിച്ച കുട്ടികളെ നോക്കുന്നത് പ്രയാസമായി കരുതി വിവാഹം കഴിക്കാതിരിക്കുക തുടങ്ങിയവ
9
കാര്യമിത്യേവ യത് കർമ്മ നിയതം ക്രിയതേ/ർജ്ജുന
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃസാത്ത്വികോ മതഃ
അർത്ഥം
അർജ്ജുനാ, ഇത് തന്റെ കർത്തവ്യമാണ് എന്ന ബോധത്തോടെ സംഗവും ,ഫലേച്ഛയും വെടിഞ്ഞ് ചെയ്യപ്പെടുന്ന വിഹിത കർമ്മ മുണ്ടല്ലോ അങ്ങിനെ കർമ്മം ചെയ്യുന്നവന്റെ ത്യാഗം സാത്വികമത്രേ!
10
ന ദ്വേഷ്ട്യകുശലം കർമ്മ കുശലേനാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടഃമേധാവീ ഛിന്നസംശയഃ
..അർത്ഥം
സത്ത്വഗുണസമ്പൂർണ്ണനും ,മേധാവിയും സംശയരഹിതനുമായ ത്യാഗി അസുഖകർമ്മങ്ങളെ വെറുക്കുന്നില്ല സുഖകർമ്മങ്ങളിൽ ആസക്തനായി പോകുന്നുമില്ല
അഹന്തയും ,സ്വാർത്ഥ മോഹങ്ങളും ത്യജിച്ച് കർമ്മം ചെയ്യുന്നവന്റെ വാസനകൾ ക്ഷയിക്കുകയും അന്തഃകരണം ശുദ്ധമാവുകയും ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ