2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം-406-ആം ദിവസം അദ്ധ്യായം 16 തിയ്യതി -12/9/2016
ശ്ളോകം -7
പ്രവൃത്തിം ച നിവൃത്തിം ച ജനാഃ ന വിദുരാസുരാഃ
ന ശൗചം നാപി ചാചാരഃ ന സത്യം തേഷു വിദ്യതേ
             അർത്ഥം
ചെയ്യേണ്ടതെന്ത്? ചെയ്യരുതാത്തതെന്ത്?എന്നൊന്നും ആസുര ജനങ്ങൾക്കറിയില്ല അവരിൽ ശുചിത്വമോ ,സദാചാരമോ ,സത്യനിഷ്ഠയോ ഒന്നും കാണുകയുമില്ല
8
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭ്രൂതം കിമന്യത് കാമഹൈതുകം.
        അർത്ഥം
ജഗത് അസത്യമാണ് കള്ളം നിറഞ്ഞതാണ് അതിന്നൊരാധാരമില്ല നിയാമകനുമില്ല കാമവികാരം കൊണ്ട് അന്യോന്യം ചേർന്നുണ്ടായവയാണൊക്കെയും അല്ലാതെ മറ്റെന്തുണ്ട്?  അവർ വാദിക്കുന്നു
   ഇന്നത്തെ യുക്തിവാദികളും  നിഷേധികളും ആസുരസമ്പത്തിന് അധിപന്മാരാണെന്ന് ഭഗവാന്റെ ഈ വാക്കൂകളിലൂടെ തെളിഞ്ഞില്ലേ?
9
ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോ/ല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകർമ്മാണഃ ക്ഷയായ ജഗതോ/ഹിതാഃ
             അർത്ഥം
ഈയൊരു വീക്ഷണത്തെ (നാസ്തികതയെ) മുറുകെ പിടിച്ചുകൊണ്ട് വിവേകം കെട്ടവരും ക്ഷുദ്രബുദ്ധികളും കടും കൈ ചെയ്യുന്നവരും ദ്രോഹികളുമായ അവർ ലോകം മുടിക്കാൻ പിറന്നവരത്രേ!
10
കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാത് ഗൃഹീത്വാ/സദ്ഗ്രാഹാൻ പ്രവർത്തന്തേ/ശുചിവ്രതാഃ
              അർത്ഥം
എത്ര നിറച്ചാലും നിറയാത്ത ദുരയ്ക്കടിമപ്പെട്ട് ദംഭം,മാനം,മദം എന്നീ ദുർഗ്ഗുണങ്ങളോടൊത്ത് ചേർന്ന അവർ മലിന സങ്കൽപ്പങ്ങളിൽ ഒട്ടി നിന്ന് അവിവേകം ഹേതുവായി അസദ് വൃത്തരായിത്തന്നെ ജീവിതം നയിക്കുന്നു
11
ചിന്താമപരിമേയാം ച പ്രലയാന്തമുപാശ്രിതാഃ
കാമോപഭോഗപരമാഃഏതാവദിതി നിശ്ചിതാഃ
12
ആശാപാശ ശതൈർബദ്ധാഃകാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാർത്ഥം അന്യായേനാർത്ഥ സഞ്ചയാൻ
          അർത്ഥം
മാത്രമല്ല മരണം വരെ ഒടുങ്ങാത്ത ചിന്തകളിൽ പെട്ട് വിഷയഭുക്തി തന്നെ പരമപ്രധാനം ഇതിൻ മീതെ യാതൊന്നുമില്ലെന്ന് കരുതി നൂറ് കണക്കിലുള്ള ആശാപാശങ്ങളാൽ കെട്ടപ്പെട്ട് കാമക്രോധങ്ങൾക്ക് വശം വദരായി വിഷയസുഖത്തിന് വേണ്ടി അന്യായമായി സമ്പത്ത് കയ്യടക്കി വെക്കാൻ അവർ വെപ്രാളപ്പെടുന്നു
        വിശദീകരണം
മേൽ പറഞ്ഞ സ്വഭാവമുള്ളവരെ നമുക്ക് ചുറ്റും എപ്പോളും കാണാം ഇന്ദ്രിയ സുഖം തന്നെയാണ് പരമപ്രധാനം എന്ന് കരുതി അതിന് വേണ്ടി സിദ്ധാന്തങ്ങൾ ഉണ്ടാക്കി അതിനെ ഏറ്റവും ശ്രേഷ്ഠമായ മതതത്ത്വമാക്കി വിലസുന്നവരെ നമുക്ക് കാണാം അവരൊക്കെ ആസുരസമ്പത്തിന് അധിപരാണ്  വേദോപനിഷത്തുക്കളേയും ഇതിഹാസപുരാണങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയവയും ആസുര സമ്പത്തിന് ഉടയവരാണ് ഇവരെ അസുരന്മാർ എന്ന് പറയാം  ഇവർമരണം വരെ മനസ്സമാധാനം ഇല്ലാത്തവരായിരിക്കും അതിനാൽ തന്നെ കലഹപ്രിയരും ആയിരിക്കും  ക്ഷമ എന്നത് ഇവരൂടെ അടുത്ത് കൂടി പോയിട്ടില്ല മറ്റുള്ളവരെ അനുസരിക്കുക എന്നുള്ളത് പരാജയമായി ഇവർകാണും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ