2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പഠിക്കാനോ അതോ അവഹേളിക്കാനോ?

പല ചോദ്യങ്ങളും കേൾക്കുമ്പോൾ പണ്ട് ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണ് എനിക്ക് ഓർമ്മയിൽ വരാറുള്ളത് ഒരിക്കൽ സംഗീത ആചാര്യന്മാരെ പറ്റി സംസാരിക്കുന്ന വേളയിൽ ഒരു സുഹൃത്ത് പറഞ്ഞു     ചെമ്പൈ ഭാഗവതർക്ക് താളം പിഴക്കുന്നുണ്ട്

അത് താങ്കൾക്ക് എങ്ങിനെ മനസ്സിലായി?
അയാൾ പറഞ്ഞു   കാസറ്റ് കേൾക്കുമ്പോൾ. ഒപ്പം ഞാൻ താളം പിടിച്ചു നോക്കാറുണ്ട്  അപ്പോൾ പലപ്പോഴും താളം പിഴക്കുന്നതായി കണ്ടിട്ടുണ്ട്

ഇത് കേട്ടതും ഞങ്ങൾ അർത്ഥഗർഭമായി ചിരിക്കുകയും ചെയ്തു ഇവിടെ ചെമ്പൈ ഭാഗവതർക്ക് താളം പിഴച്ചു എന്നയാൾ ദൃഢമായി വിശ്വസിക്കുന്നു അയാൾ താളം പിടിച്ചു നോക്കുമ്പോൾ അത് ശരിയായ വിധത്തിൽ തന്നെയോ എന്ന് അയാൾ ചിന്തിക്കുന്നതേ ഇല്ല

 ഇതുപോലെയാണ് പലരുടേയും ചോദ്യം ഇതിഹാസപുരാണങ്ങൾ വായിക്കുമ്പോൾ പരസ്പര വിരുദ്ധമോ അല്ലെങ്കിൽ കാല പ്രമാണ വ്യത്യാസമോ കണ്ടാൽ ഉടൻ അത് തെറ്റ് എന്ന് സ്ഥാപിക്കാനാണ് ഏവർക്കും താൽപ്പര്യം അതേ സമയം എന്ത് കൊണ്ട് ഇങ്ങിനെ പറഞ്ഞു?? എന്ന് ചിന്തിക്കാനോ മനനം ചെയ്ത് യുക്തി പൂർവ്വമായ ഉത്തരം കണ്ടെത്താനോ ആരും ശ്രമിക്കുന്നില്ല അതിന്റെ തെളിവാണ് പരശുരാമൻ കേരളം തീർത്തു പക്ഷേ അതിന് മുമ്പുള്ള അവതാരം ആയ വാമനൻ അന്ന് കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേക്ക് പറഞ്ഞു വിട്ടു   ഇതെങ്ങിനെ മഹാബലിയുടെ കാലശേഷം വന്ന പരശുരാമനാണ് കേരളം തീർത്തതെങ്കിൽ മഹാബലി എങ്ങിനെ കേരളം ഭരിക്കും? ഉടനെ വിധി എഴുതി ഇത് കെട്ടു കഥയാണ്       എന്നാൽ മഹാബലി ഭരിച്ച കേരളം ഇന്നത്തെ കേരളം തന്നെയാണോ എന്ന് ചിന്തിക്കാനുള്ള വിവേകം ആരും കാണിക്കുന്നില്ല യുക്തി വാദികളെ സംബന്ധിച്ച് പുരാണ കഥകളെ പൊളിച്ചടുക്കുക എന്നതാണ് ലക്ഷ്യം  എന്നാൽ യഥാർത്ഥ സനാതന ധർമ്മത്തെ പറ്റി അറിയാവുന്ന ഒരാളുടെ അടുത്ത് ഈ ചോദ്യങ്ങളൊക്കെ എൽ പി സ്കൂൾ കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യമാണെന്ന് ഇവർ മനസ്സിലാക്കുന്നില്ല. കാരണം പുരാണ ഇതിഹാസ രചനാ ശൈലി ഇവർ മനസ്സിലാക്കിയിട്ടില്ല. രാമൻ ജീവിച്ചിരിക്കേ രാമന്റെ സ്വർഗ്ഗാരോഹണം ഇവിടെ രചിച്ചിട്ടുണ്ട്  കൽക്കി അവതരിച്ചിട്ടില്ല പക്ഷേ എന്ന് വരും എന്ന് സൂചന നൽകുന്നു

ചില സംഭവങ്ങൾ എല്ലാ ചതുർയുഗത്തിലും ഒരേ പോലെയാണ് നടന്നത് എന്ന് കരുതരുത് എല്ലാ അവതാരങ്ങളും ഒരേ ചതുർയുഗത്തിൽ സംഭവിച്ചതാണ് എന്നും കരുതരുത്  പ്രധാനമായ 24 അവതാരങ്ങളും ഒരേ ചതുർയുഗത്തിൽ സംഭവിച്ചതാകാൻ വഴിയില്ല ഒരേ മന്വന്തരത്തിൽ ആകാനാണ് സാദ്ധ്യതകാരണം ഒരു മനുവിന്റെ കാലഘട്ടത്തെ ആധികാരികമാക്കി ആയിരിക്കണം അവതാരങ്ങൾ    വ്യാസൻ അതായത് വേദത്തെ വിഭജിച്ചവൻ ഒരോ ചതുർയുഗത്തിലും ഓരോരുത്തരാണ്  അടുത്ത ചതുർയുഗത്തിലെ വ്യാസൻ അശ്വത്ഥാമാവാണ് അപ്പോൾ അടുത്ത ചതുർയുഗത്തിലെ ദ്വാപരയുഗത്തിൽ ഏത് രീതിയിലാണ് ധർമ്മസംസ്ഥാപനം എന്ന് ചിന്തിക്കണം യുദ്ധമുണ്ടായാൽ തന്നെ കൗരവ പക്ഷത്ത് അശ്വത്ഥാമാവുണ്ടാകില്ല പാണഡുവിന്റെയും ധൃതരാഷ്ട്രരുടേയും പിതാവായിരിക്കുമല്ലോ! ഇത് പറഞ്ഞു എന്ന് മാത്രം കഴിഞ്ഞ ദ്വാപരയുഗ സംഭവങ്ങൾ ആയിരിക്കണമെന്നില്ല അടുത്ത ദ്വാപരയുഗത്തിൽ. അപ്പോൾ ഭാഗവത രചന കഴിഞ്ഞ ദ്വാപരത്തിലും പരീക്ഷിത്തിന് ഉപദേശിച്ചത് ഈ കഴിഞ്ഞ ദ്വാപരയുഗത്തിലും  ആണെങ്കിൽ പൊരുത്ത ക്കെട് എങ്ങിനെ ഉണ്ടാകും? ഈകാര്യം   ഒരു സുഹൃത്ത് ചോദിച്ചപ്പോൾ സാന്ദർഭികമായി പ്രഞ്ഞു എന്ന് മാത്രം മഹാഭാരതം എഴുതിക്കഴിഞ്ഞാണ് ഭാഗവതം എഴുതിയത് മഹാഭാരതത്തിൽ പരീക്ഷിത്തിന്റെ മരണം പറയുന്നു അപ്പോൾ പരീക്ഷിത്തിന് എങ്ങിനെയാണ് ശുകൻ ഭാഗവതം ഉപദേശിക്കുക? ഇതാണ് സുഹൃത്തിന്റെ സംശയം   ആദ്യം ഇതെങ്ങിനെ എന്ന് സ്വയം മനനം ചെയ്യണം എല്ലാ വശവും നോക്കി എനിക്ക് കിട്ടിയ ഉത്തരമാണ് മന്വന്തരത്തെ ആധാരമാക്കിയേ ഇതിഹാസപുരാണങ്ങളെ സമീപിക്കാവൂ  എന്ന്    ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ