2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

നാരായണീയം  ദശകം  23 ശ്ലോകം - 4 Date 23/9/20/6

പ്രാക്ശൂര സേന വിഷയേ കില ചിത്ര കേ തുഃ
പുത്രാഗ്രഹീ നൃപതിരംഗിരസഃപ്രഭാവാത്
ലബ്ധ്വൈകപുത്രമഥ തത്ര ഹതേ സപത്നീ-
സംഘൈ, രമുഹൃദവശസ്തവ മായയാസൗ
              അർത്ഥം
പണ്ട് ശൂരസേന രാജ്യത്ത് ചിത്രകേതു എന്ന് പേരായി ഒരു രാജാവുണ്ടായിരുന്നുവല്ലോ!പുത്രനില്ലാത്ത ദുഃഖം ഉള്ള രാജാവ് അംഗിരസ്സ് മഹർഷിയുടെ പ്രഭാവത്താൽ പുത്രനെ ലഭിച്ചിട്ട് പിന്നെ ആ പുത്രൻ രാജാവിന്റെ മറ്റ് പത്നിമാരാൽ കൊല്ലപ്പെട്ടപ്പോൾ നിന്തിരുവടിയുടെ മായയാൽ   ദുഃഖിതനായി മോഹാലസ്യപ്പെട്ടു
        വിശദീകരണം
ചിത്രകേതുവിന് അനേകം പത്നിമാർ ഉണ്ടായിരുന്നു പക്ഷെ പുത്രർ ഉണ്ടായിരുന്നില്ല അംഗിരസ്സ് മഹർഷി ഒരു യാഗം ചെയ്യിച്ചതിന്റെ ഫലമായി ആ രാജാവിന് പട്ടമഹിഷിയായ കൃതദ്യുതിയിൽ ഒരു പുത്രൻ ജനിച്ചു .പുത്രൻ ജനിച്ചതിനാൽ രാജാവ് ഏതു സമയത്തും കൃതദ്യുതിയുടെയും പുത്രന്റെയും ക്ഷേമാന്വേഷണത്തിൽ മുഴുകി ഇതിൽ കുപിതരായ മറ്റ് പത്നിമാർ ആരും അറിയാതെ ആ പുത്രനെ കൊന്നു ചിത്രകേതു മകൻ മരിച്ചതറിഞ്ഞ് ബോധം കെട്ടു വീണു
5
തം നാരദസ്തു സമമംഗിരസാ ദയാലുഃ
സംപ്രാപ്യ താവദുപദർശ്യ സുതസ്യ ജീവം
കസ്യാസ്മി പുത്ര, ഇതി തസ്യ ഗിരാ വിമോഹം
ത്യക്ത്വാ ത്വദർച്ചനവിധൗ നൃപതിം ന്യയുങ് ക്ത.
            അർത്ഥം
കാരുണികനായ നാരദരാകട്ടെ അപ്പോൾ അംഗിരസ്സ് മഹർഷിയോടുകൂടി ആ ചിത്ര കേതുവിന്റെ അടുക്കൽ ചെന്ന് പുത്രന്റെ ജീവനെ ശരീരത്തിലേക്ക് തന്നെ യോഗവിദ്യയാൽ പ്രവേശിപ്പിച്ച് കാണിച്ചു കൊടുത്തിട്ട് ഞാൻ ആരുടെ പുത്രനാണ് ? എന്നിങ്ങനെ ആജീവന്റെ വാക്ക് കേട്ട് സങ്കടം വെടിഞ്ഞ ചിത്രകേതുവിനെ നിന്തിരുവടിയെ സേവിക്കുന്നതിന് നിയോഗിച്ചു
               വിശദീകരണം
ആ പുത്രൻ ജനിക്കുവാൻ കാരണക്കാരനായ  അംഗിരസ്സ് മഹർഷി നാരദ രോട് കൂടി ചിത്ര കേ തുവിന്റെ അടുക്കലെത്തി നാരദമഹർഷി യോഗവിദ്യകൊണ്ട് ശരീരത്തിൽ നിന്നും വിട്ടു പോയ ജീവാത്മാവിനെ തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് പറഞ്ഞു - അല്ലയോ ജീവാത്മാവേ  നീ ഈ ശരീരത്തിൽ വസിച്ച് ദു:ഖിതരായ അച്ഛനമ്മമാരെ സന്തോഷിപ്പിച്ച് സുഖങ്ങളനുഭവിക്കുക
      അപ്പോൾ ശരീരത്തിൽ പ്രവേശിച്ച ജീവാത്മാവ് ചോദിച്ചു - ഞാൻ ആരുടെ പുത്രനാണ്? ഇത് പോലെ അനേകം ജന്മങ്ങളിൽ അനേകം അച്ഛനമ്മമാർ എനിക്കുണ്ടായിട്ടുണ്ട് പുത്ര ദു:ഖം അനുഭവിക്കുന്ന അവരെല്ലാം എനിക്ക് ഒരു പോലെയാണ് ആരെയാണ് ഞാൻ ആശ്വസിപ്പിക്കേണ്ടത്?  മരിച്ചു പോയാൽ പോയ ആത്മാവിന് ഇവിടുള്ളവരുമായി യാതൊരു മമതാ ബന്ധവും ഇല്ലെന്ന് മനസ്സിലാക്കിയ ചിത്രകേതു  ശോകം വെടിഞ്ഞു നാരദർ ചിത്ര കേ തുവിനോട് ഭഗവദ് ഭജനത്തിന് ഉപദേശിച്ചു
     ഈ കഥയിൽ നിന്ന് മരിച്ചവർക്കായുള്ള ബലി ക്രിയാദികൾ വ്യർത്ഥമാണെന്ന് വരുന്നു മരിച്ചവർക്ക് നമ്മെ തിരിച്ചറിയില്ലെങ്കിൽ നാം ആർക്ക് വേണ്ടി വർഷം തോറും ക്രിയ ചെയ്യണം? നമ്മുടെ മനസ്സമാധാനത്തിന് വേണ്ടി മാത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ