2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ രമേശൻ തൃശൂർ ജില്ല മുമ്പ് കുറെ ചോദ്യങ്ങൾ സാറിനോട് ചോദിച്ചിരുന്നു  ഇന്ന് തെരുവ് നായക്കളുടെ ശല്യം വർദ്ധിച്ചിരിക്കയാണല്ലോ അവയെ കൊന്ന് പ്രശ്നം പരിഹരിക്കണം എന്ന് നല്ലൊരു വിഭാഗം ജനങ്ങളും നേതാക്കന്മാരും പറയുന്നു ധാർമ്മികമായി അത് ശരിയാണോ?

മറുപടി
      ഇവിടെ പ്രകൃതിയിലെ ഓരോ സംഭവത്തിനും പ്രത്യേക വകുപ്പുകളും മന്ത്രിമാരും ഉണ്ട് ശല്യം ഉണ്ടാകുന്നവയെ നശിപ്പിക്കാൻ എളുപ്പമാണ് പക്ഷേ നശിപ്പിക്കാതെ ഇവയെ ഗുണകരമായി എങ്ങിനെ ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത് ഒരു ദീർഘകാല പദ്ധതിമൂലം നടപ്പി ലാക്കേണ്ട ഒന്നാണ് ഇവിടെ മൃഗസംരക്ഷണ വകുപ്പ് ഉണ്ട് .വേണ്ടതിനും വേണ്ടാത്തതിനും വിദേശത്ത് പോകുന്ന മന്ത്രിമാരും സിൽബന്ധികളും ഉണ്ട് എന്നാൽ ഇത്തരം മൃഗങ്ങളെ എപ്രകാരമാണ് അന്യരാജങ്ങൾ കൈകാര്യം ചെയ്യുന്നത്? ഈ നായക്കളെ ക്കൊണ്ട് എങ്ങിനെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം? എന്നൊന്ന്  ചിന്തിച്ചു കൂടേ?

ഗർഭിണികളായ പട്ടികളെ കൊണ്ട് പോയി സംരക്ഷിച്ച് അവർക്കുള്ള കുത്തിവെപ്പുകളും നടത്തി അവർക്ക് മനുഷ്യന് ഉപകാരപ്രദമായ രീതിയിൽ പരിശീലനം കൊടുത്ത് ഓരോ വീട്ടിലും വളർത്ത് നായയെ വളർത്താൻ കൊടുത്താൽ അത് നന്നാവുകയില്ലേ? ആളില്ലാത്ത സമയത്ത് വീടുകളിൽ വന്ന് പെൺകുട്ടികളെ പീഡിപ്പിക്കുക  മുതലായ സംഭവങ്ങൾ ഇത് വഴി ഒരു പരിധിവരെ തടയാമെന്നാണ് എന്റെ വിശ്വാസം അതിനെ അതിജീവിക്കാൻ സൂത്രങ്ങൾ കണ്ടേക്കാം എന്നാലും കു്റച്ച് ഭേദമുണ്ടാകും അതുവഴി ഒരു മൃഗത്തിനോട് ദയ കാണിക്കാനുള്ള അവസരവും കിട്ടുന്നു കൃത്യമായ ഒരു നിയമപ്രകാരം ഇപ്രകാരം ചെയ്യാവുന്നതേ ഉള്ളൂ   സകല ശ്വാക്കളേയും സംരക്ഷിക്കാൻ നമുക്ക് കഴിയണം അതിന് ആസൂത്രിതമായ പദ്ധതി വേണം അല്ലാതെ ഈ ജീവികളെ ഒക്കെ കൊന്നൊടുക്കുക എന്നത് പരിഷ്കൃത രാജ്യത്തിന് ചേർന്നതല്ല ക്രൂരമായി ബലാൽസംഗം ചെയ്ത പ്രതിയെ കൂടി വധശിക്ഷയിൽ നിന്ന്ഒഴിവാക്കണം എന്ന് വാദിക്കുന്നവർ ജീവികളെ കൊന്നൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് യുക്തി? ഇപ്പോൾ ഹോട്ടലുകളുടെ പിന്നിൽ അവശിഷ്ടങ്ങൾ ധാരാളം ഉണ്ടാകുന്നു അങ്ങിനെ നിരവധി ഹോട്ടലുകൾ ഉണ്ടാകുമ്പോൾ ഇവർ അവിടങ്ങളിൽ തമ്പടിക്കുന്നു അപ്പോൾ ഇത്തരം സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് അവർക്ക് സംരക്ഷണം നൽകി അവയെ എപ്രകാരം നമുക്ക് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത് ഓരോ കാലത്തും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും അവയെ ഗുണകരമായ രീതിയിൽ അതിജീവിക്കുമ്പോളാണ് ഒരു ഭരണത്തിന്റെ ഗുണം നമ്മൾ അനുഭവിക്കുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ