2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഭാഗം-2 എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!!

      കർണ്ണന് തന്നോടുള്ള സ്നേഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ  ദുര്യോധനന്റെ കണ്ണുകൾ നിറഞ്ഞു  ഉത്തരീയം കൊണ്ട് കണ്ണ് തുടയ്ക്കവേ പിന്നിൽ ഒരു കാ്ൽപെരുമാറ്റം കേട്ടു അശ്വത്ഥാമാവായിരുന്നു അത് വന്ന ഉടനെകുറച്ച് വിഷമത്തോടെ അശ്വത്ഥാമാവ് പറഞ്ഞു  "യുവരാജാവേ ഞാനൊരു വാർത്ത കേട്ടു! കർണ്ണൻ കുന്തീദേവിയുടെ പുത്രനാണത്രേ!അർജ്ജുനൻ ഒഴിച്ച് മറ്റ് നാല് പേരെ അവസരം കിട്ടിയാലും വധിക്കില്ലെന്ന് കുന്തീദേവിക്ക് കർണ്ണൻ വാക്കു കൊടുത്തുവത്രേ!ഇന്ദ്രൻ കർണ്ണന്റെ കവചം വാങ്ങിക്കൊണ്ട് പോകുകയും ചെയ്തുവത്രേ!ദുര്യോധനൻ ഒന്നും മറുപടി പറഞ്ഞില്ല കുറച്ചു നേരത്തെ മൗനത്തിന് ശേഷം അശ്വത്ഥാമാവ് പറഞ്ഞു ഇങ്ങിനെയാണെങ്കിൽ കർണ്ണനെ എങ്ങിനെ വിശ്വസിക്കും?നാലു പേരെ വധിക്കില്ലെന്ന് സത്യം ചെയ്തത് സത്യത്തിൽ നമ്മെ തോൽപ്പിക്കാനല്ലേ? ദുര്യോധനൻ കോപം കൊണ്ട് വിറച്ചു  അശ്വത്ഥാമാവേ! താങ്കൾ ഗുരുപുത്രൻ ആയതിനാലാണ് ഞാൻ ഇത്വരെ ക്ഷമിച്ചത്! കർണ്ണനെപ്പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ വാളിന് പണിയാകും  അശ്വത്ഥാമാവ് ഭയന്നു  --യുവരാജാവേ! ഞാൻ --- വേണ്ട താങ്കൾ ഇനി ഒന്നും പറയണ്ടാ! താങ്കളും കർണ്ണനെ സൂതപുത്രാ എന്ന് വിളിച്ച് അപമാനിച്ചു അല്ലേ?
അത്  ഞാൻ........അമ്മാവൻ കൃപാചാര്യരോട് കർണ്ണൻ കയർത്ത് സംസാരിച്ചപ്പോൾ.........
മതി !നിർത്ത്!  താങ്കളുടെ അമ്മാവനാണ് ഇന്നീ പ്രശ്നങ്ങൾക്കൊക്കെ കാരണം പിന്നെ താങ്കളുടെ പിതാവും എനിക്ക് അവരെയാണ് വിശ്വാസമില്ലാത്തത് ഭീഷ്മ പിതാമഹനും താങ്കളുടെ പിതാവിനും ചോറിങ്ങും കൂറങ്ങുമാണ്  എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ട
ഗുരുപുത്രാ! കർണ്ണൻ അർജ്ജുനനെ മാത്രമേ വധിക്കൂ പാണ്ഡവരിൽ എന്നാണ് പറഞ്ഞത് അത് അത്ര നിസ്സാരകാര്യമാണോ? കൃഷ്ണൻ ഉള്ളിടത്തോളം കാലം അത് സാധിക്കില്ല എന്ന് കർണ്ണനും അറിയാം അപ്പോൾ താൻ വീരമൃത്യു വരിക്കും എന്നതാണതിനർത്ഥം എന്നാ്ൽ ഭീഷ്മ പിതാമഹനും താങ്കളുടെപിതാവും എന്താണ് പറഞ്ഞത്?അണ് വന്നാലും പെണ്ണ് വന്നാലും താൻ ആയുധമെടുക്കും ആണും പെണ്ണും കെട്ടവൻ വന്നാൽ താൻ ആയുധം വെക്കും എന്ന് ഇത് പാണ്ഡവരെ സഹായിക്കാനല്ലേ? അങ്ങിനെ ഒരാൾ പാണ്ഡവ പക്ഷത്തുണ്ടല്ലോ! ശിഖണ്ഡി ?അപ്പോൾ യുദ്ധത്തിൽ പാണ്ഡവരെ തോൽപ്പിക്കുക എന്നതിലുപരി യുദ്ധത്തിൽ നിന്ന് ഒഴിയുക എന്നതല്ലേ? താങ്കളുടെ പിതാവ് പറഞ്ഞതോ? യുദ്ധത്തിന്നിടയിൽ അഹിതമായത് കേട്ടാൽ ആയുധം വെക്കും എന്ന് അഹിതമായത് കേൾപ്പിക്കാനാണോ ഭഗവാന് പ്രയാസം? അപ്പോൾ ഇവരെക്കാളും ഒക്കെ മീതെ തനിക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറായ കർണ്ണൻ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവൻ  ഗുരുപുത്രാ! സൗകര്യം കിട്ടുമ്പോൾ സൂതപുത്രാ എന്ന് വിളിച്ചതിന് കർണ്ണനോട് മാപ്പ് പറയാൻ മടിക്കണ്ടാ   ഉവ്വ്! അങ്ങിനെയാകാം .അശ്വത്ഥാമാവ് പ്രതികരിച്ചു അത് കേട്ടപ്പോൾ ദുര്യോധനന്റെ കോപം ഒന്നു തണുത്തു
ഗുരുപുത്രാ! എനിക്ക് താങ്കളോട് ദേഷ്യമൊന്നും ഇല്ല ഒന്നാലോചിക്കുക പാണ്ഡു ചെറിയച്ഛൻ മരിച്ച ശേഷം പാണ്ഡവർ ഹസ്തിന പുരിയിൽ വന്ന സമയത്ത് എനിക്കവരോട് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് മാത്രമല്ല മറ്റ് സഹോദരന്മാർക്കും. കർണ്ണൻ ആദ്യമായി അതിരഥന്റെ കൂടെ ഹസ്തിന പുരിയിൽ വന്നപ്പോൾ പാണ്ഡവരെ അറിയുക പോലും ഇല്ല  കേട്ടറിവെ ഉള്ളൂ. പിന്നെ എങ്ങിനെ ഞാനും കർണ്ണനും ഒക്കെ പാണ്ഡവരുടെ ശത്രുവായി? താങ്കളുടെ പിതാവ് അതിൽ പ്രധാന കാരണക്കാരനല്ലേ! താങ്കളുടെ മാതുലൻ കൃപാചാര്യരല്ലേ  അതിന് ആദ്യമായി വളം വെച്ചത്?       തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ