2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

വിവേകചൂഡാമണി   ശ ശ്ളോകം  137 തിയ്യതി  15/9/2016

പ്രകൃതിവികൃതിഭിന്നഃശുദ്ധബോധസ്വഭാവഃ
സദസദിദമശേഷം ഭാസയൻ നിർവ്വിശേഷഃ
വിലസതി പരമാത്മാ ജാഗ്രദാദിഷ്വവസ്ഥാ-
സ്വഹമഹമിതി സാക്ഷാത് സാക്ഷിരൂപേണ ബുദ്ധേഃ
              അർത്ഥം
പ്രകൃതി വികൃതികളിൽ നിന്നും ഭിന്നനായി നിർവ്വ്ിഷയ ജ്ഞാനമാകുന്ന സ്വ കൂടിയവനായി ,സത്തും അസത്തുമായ ഇതിനെയെല്ലാം പ്രകാശിപ്പിക്കുന്നവനായി നിർഗ്ഗുണനായിരിക്കുന്ന പരമാത്മാവ് ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിൽ ബുദ്ധിയുടെ സാക്ഷിയായി  അഹം രൂപിയായി വർത്തിക്കുന്നു
138
നിയമിതമനസാമും ത്വം സ്വമാത്മാനമാത്മാ-
ന്യയമഹമിതി സാക്ഷാദ് വിദ്ധി ബുദ്ധിപ്രസാദാത്
ജനിമരണതരംഗാപാരസംസാരസിന്ധും
പ്രതര ഭവ കൃതാർത്ഥോ ബ്രഹ്മരൂപേണ സംസ്ഥഃ
                    അർത്ഥം
സർവ്വവിധ ദോഷരഹിതമായ ബുദ്ധിയുടെ പ്രസാദത്താൽ  നീ ,പരമാത്മാവിൽ സ്ഥാപിതമായ മനസ്സോട് കൂടി ഈ പരമാത്മാവു തന്നെ ഞാൻ ,എന്ന് നിന്റെ ആത്മാവിനെ സാക്ഷാത്കരിക്കുക അങ്ങിനെ ജനനമരണരൂപമായ തിരകളാൽ തരണം ചെയ്യാൻ വയ്യാത്ത സംസാരസാഗരത്തെ ഉടൻ തന്നെ കടക്കുക സർവ്വദാ ബ്രഹ്മരൂപത്തിൽ വർത്തിച്ചുകൊണ്ട് കൃതകൃത്യനായിത്തീരുക
139
അത്രാനാത്മ ന്യഹിമിതി മതിർബന്ധ ഏഷോ/സ്യ പുംസഃ
പ്രാപ്തോ/ജ്ഞാനാജ്ജനനമരണക്ളേശസംപാതഹേതുഃ
യേനൈവായം വപുരിദമസത് സത്യമിത്യാത്മബുദ്ധ്യാ
പുഷ്യത്യുക്ഷത്യവതി വിഷയൈസ്തന്തുഭിഃകോശകൃദ്വത്
                 അർത്ഥം
അനാത്മാവായ  ഈ ദേ ഹാദിയിൽ  അഹം  എന്ന ബുദ്ധിയാണ് മനുഷ്യന്റെ  ബന്ധം' സ്വസ്വരൂപാ ജ്ഞാനം കൊണ്ടാണ് അത് വന്നു ചേർന്നത്  ഈ ബന്ധം മൂലം ജനന മരണങ്ങളിലും  ക്ലേശങ്ങളിലും പതിക്കാനിടയാകുന്നു  ആ ബന്ധത്താൽത്തന്നെ അസത്തായ ഈ ശരീരത്തെ ആത്മാവെന്നും സത്യമെന്നും കരുതി അതിനെ പട്ടുനൂൽ പുഴു നൂൽ കൊണ്ടെന്ന പോലെ പോഷിപ്പിക്കുകയും കളിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു
             വിശദീകരണം
അനാത്മാവായ ഈ ശരീരമാണ് ഞാൻ എന്ന് കരുതി പോഷിപ്പിച്ച് സംരക്ഷിക്കുകയാണ് അജ്ഞാനികൾ ചെയ്യുന്നത് സർവ്വനാശങ്ങൾക്കും  കാരണം ശരീരമാണ് ഞാൻ എന്ന ധാരണയാണ്  അതിനാൽ നീ ചെയ്യേണ്ടതായ ഒന്നുണ്ട്  പരമാത്മാവിൽ സർവ്വം സമർപ്പിച്ച്  ഞാൻ തന്നെയാണത് എന്ന ബോധം ഉറപ്പിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ