2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

ഭാഗം 6. പലസ്തീനിലെ ബൗദ്ധവിഹാരങ്ങൾ

കൃസ്തുവിന് മുമ്പ് ഈജിപ്ത് ,പലസ്തീൻ ദേശങ്ങളിൽ  ആര്യമാർഗ്ഗേണ ധർമ്മപ്രചരണം നടത്തിയിരുന്ന യവനവംശജരായ ഈശാനബൗദ്ധഭിക്ഷുക്കൾ അലക്സാണ്ട്രിയൻ ഗ്രീക്ക് ഭാഷയിൽ എഴുതി വെച്ചിരുന്നതും പലസ്തീനിലെ ക്വമ്രാൻ ഗുഹകളിൽ നിന്ന് കണ്ടെടുക്ക്പ്പെട്ടതുമായ തോൽച്ചുരുൾ ഗ്രന്ഥങ്ങളെ പറ്റിയാണ് നാം ഇപ്പോൾ നിരൂപിച്ചു കൊണ്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടിരുന്ന നില വെച്ച് അതേ ഭാഷയിൽ വിരചിതമായിരുന്ന ബൈബിൾ പഞ്ചകാണ്ഡത്തിന്റെ പരിശിഷ്ടങ്ങളായി Apocrypha. Apocalypse. Pseudepigraph (കൂടലേഖനങ്ങൾ വ്യാജകൃതികൾ)എന്നൊക്കെയാണ് ക്രൈസ്തവ സഭാനേതാക്കൾ നൽകുന്ന വിശേഷണങ്ങൾ

സൂഷ്മ പരിശോധനയിൽ അവയുടെ പ്രതിപാദ്യം സെമിറ്റിക് ബൈബിൾ പാരമ്പര്യത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നും ബൗദ്ധാഗമികമായ ഇതിഹാസങ്ങളും ധർമ്മോപദേശങ്ങളുമാണ് പ്രതിപാദിക്കപ്പെടുന്നതെന്നും ഗവേഷണപണ്ഡിതന്മാർക്ക് തെളിഞ്ഞു ആ ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായി അവർ കണ്ടത് ഈനോക് എന്ന പുരാണ സംഹിതയാണ്

ഉപദേശങ്ങളധികവും ബൗദ്ധമാർഗ്ഗപ്രസിദ്ധങ്ങളായ  ധർമ്മപദ ത്തിലും  തേരഗാഥ യിലും  ചര്യാപിടക. ത്തിലും ഉള്ളവയാണ് ഗുരു ശിഷ്യ സംവാദരൂപത്തിൽ പ്രതിപാദിക്കപ്പെടുന്ന ആ ഉപദേശങ്ങളിലെ ഉപദേഷ്ടാക്കളായ ധർമ്മഗുരുക്കന്മാരുടെ പേരുകൾ ചിലത് ഇന്നത്തെ ബൈബിൾ പഴയനിയമത്തിൽ പറയപ്പെടുന്ന പ്രവാചകനാമങ്ങളോട് സാമ്യമുള്ളവയാണ് എന്നാൽ അവരുടെ ചരിതങ്ങൾക്ക് സെമിറ്റിക് ബൈബിൾ പാരമ്പര്യവുമായി ഒട്ടും പൊരുത്തമില്ല

ഈനോക്കിൽ കഥിക്കപ്പെടുന്ന ധർമ്മഗുരുക്കന്മാരുടെ നാമങ്ങൾ ശാസ്ത്ര ദൃഷ്ട്യാ പരിശോധിച്ചാൽ അവയിൽ മിക്കതും സംസ്കൃതത്തിൽ പ്രസിദ്ധങ്ങളായ  ഈശഃ  ,ഈശ്വര. ആര്യഃ ബുദ്ധ  എന്നിങ്ങനെ നാലഞ്ചു പദങ്ങൾക്ക് ഉച്ചാരണ വൈകല്യം നിമിത്തം കാലദേശ ഭേദേന വന്നു ചേർന്ന വികൃതപരിണാമങ്ങളാണെന്ന് കാണാൻ പ്രയാസമില്ല.  തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ