2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം  423-ആം ദിവസം  അദ്ധ്യായം 18 ശ്ളോകം 29തിയ്യതി30/9/2016

ബുദ്ധേർഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ.
                     അർത്ഥം
അർജ്ജുനാ!ബുദ്ധിയുടേയും ധൃതിയുടേയും ഗുണഗണങ്ങളനുസരിച്ചുള്ള മൂന്ന് വിധം ഭേദങ്ങളെ പൂർണ്ണമായും വെവ്വേറെയായും പറയാം കേട്ടോളൂ.
30
പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ
ബന്ധം,മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാർത്ഥ സാത്ത്വികീ.
                    അർത്ഥം
അർജ്ജുനാ! പ്രവൃത്തിമാർഗ്ഗത്തേയും ,നിവൃത്തിമാർഗ്ഗത്തേയും ചെയ്യേണ്ടതിനേയും ചെയ്യരുതാത്തതിനേയും ഭയപ്പെടേണ്ടതിനേയും ഭയപ്പെടേണ്ടാത്തതിനേയും ബന്ധത്തേയും മോക്ഷത്തേയും വേർതിരിച്ചറിയുന്ന ബുദ്ധി സാത്ത്വികമത്രേ!
             വിശദീകരണം
ശരിയായ പ്രവൃത്തി ഏതെന്നും തെറ്റായ പ്രവൃത്തി ഏതെന്നും തിരിച്ചറിയാനുള്ള വിവേക ബുദ്ധി സാത്വികമാകുന്നു .പലപ്പോളും മനുഷ്യർക്ക് ഇല്ലാത്തതും അതാണ്.ശരിയായ മാർഗ്ഗത്തിലൂടെ ചരിക്കാനും തെറ്റായ മാർഗ്ഗത്തിൽ നിന്നു പിൻതിരിയാനും ഒരു മനുഷ്യന് കഴിഞ്ഞാൽ അത് സാത്ത്വിക ബുദ്ധിയാകുന്നു.
31
യയാ ധർമ്മമധർമ്മം ച കാര്യം ചാകാര്യമേവ ച
അയഥാവത് പ്രജാനാതി ബുദ്ധിഃ സാ പാർത്ഥ രാജസീ.
                   അർത്ഥം
അർജ്ജുനാ!യാതൊരു ബുദ്ധികൊണ്ട്ധർമ്മത്തേയും അധർമ്മത്തേയും ചെയ്യേണ്ടതിനേയും ചെയ്യേണ്ടാത്തതിനേയും തെറ്റായി അറിയുന്നുവോ ആ ബുദ്ധി രാജസമാകുന്നു
32
അധർമ്മം ധർമ്മമിതി യാ മന്യതേ തമസാവൃത
സർവ്വാർത്ഥാൻ വിപരീതാംശ്ച ബുദ്ധിഃ സാ പാർത്ഥ താമസീ..
                      അർത്ഥം
അർജ്ജുനാ! യാതൊരു ബുദ്ധി തമസാൽ മൂടപ്പെട്ട അധർമ്മത്തെ ധർമ്മമായിട്ടും എല്ലാറ്റിനേയും വിപരീതമായിട്ടും കരുതുന്നുവോ ആ ബുദ്ധി താമസബുദ്ധിയത്രേ
       വിശദീകരണം
താമസമായി ചിന്തിക്കുന്നതെല്ലാം കുടില ബുദ്ധിമൂലമാണ് അതെല്ലാം തല തിരിഞ്ഞതായതിനാൽ അതിനെ സത്യത്തിൽ ബുദ്ധി എന്ന് പറയാൻ തന്നെ നിവൃത്തിയില്ല കാരണം അയാൾക്കും ചുറ്റുമുള്ളവർക്കും അത് അനർത്ഥമായിരിക്കും അജ്ഞാനത്താൽ മൂടപ്പെട്ട അത്തരം ബുദ്ധികൾക്ക് ഒരു കാര്യത്തിലും ശരിയായ തീരുമാനം എടുക്കുവാൻ കഴിയില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ