2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

നമ്മുടെ കർമ്മങ്ങളും നവരസങ്ങളും മനശ്ശാസ്ത്രവും

ശ്രീ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ  എന്ന മാന്യ സുഹൃത്ത് ചെണ്ടക്ക് നവരസങ്ങൾ ഉണ്ടോ? എന്ന ഒരു പോസ്റ്റ് ഇട്ടത് കണ്ടു ആ പോസ്റ്റ് ആണ് ഈ ലേഖനത്തിന് പ്രചോദനമായത്

എന്താണ് രസം ? അതിന്റെ ഉത്ഭവം എങ്ങിനെ? കലകളിൽ അവ എങ്ങിനെ പ്രതിഫലിക്കുന്നു?

ഓരോ സംഭവങ്ങളും നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വികാരങ്ങളുടെ പ്രതിഫലനമാണ് രസങ്ങൾ അത് നിരവധിയുണ്ട് ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ അതിനെ 9 ആയി തിരിച്ചിരിക്കുന്നു ഇതിൽ ഓരോ രസവും നിരവധി ഉപരസങ്ങളുടെ സംഘാതമാണ്

നവരസങ്ങളും സ്ഥായീഭാവവും

1 ശൃംഗാരം        രതി
2. ഹാസ്യം          ഹാസം
3. കരുണം          ശോകം
4. രൗദ്രം              ക്രോധം
5. വീരം               ഉത്സാഹം
6. ഭയാനകം      ഭയം
7. ഭീഭത്സം            ജുഗുപ്സ
8. അത്ഭുതം       വിസ്മയം
9. ശാന്തം            ശമം

ഇവ കൂടാതെ നിരവധി ഭാവങ്ങൾ വേറെയും ഉണ്ട്  ഭക്തി,സന്തോഷം നിരാശ ,അസൂയ ,വിദ്വേഷം തുടങ്ങി നിരവധി രസങ്ങൾ വേറെയും ഉണ്ട്  ഭക്തി കരുണ രസത്തിലും ശാന്ത രസത്തിലും ഉൾപ്പെടുന്നു അസൂയ വിദ്വേഷം മുതലായവ രൗദ്രത്തിൽ ഉൾപ്പെടുന്നു അതാണ് നവരസങ്ങൾ ഓരോന്നും ഓരോ സംഘാതങ്ങളാണ് എന്ന് പറഞ്ഞത്  നവരസങ്ങൾക്ക് ആധാരം സംഭവവും ആ സംഭവം നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വികാരങ്ങളും ആകുന്നു       തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ