2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഭാഗം 5 പലസ്തീനിലെ ബൗദ്ധവിഹാരാവശിഷ്ടങ്ങൾ

ക്വമ്രാൻ ഗ്രന്ഥലിഖിതങ്ങളുടെ പരിശോധനയിൽ നിന്നും കൃസ്തു മത മൂലം വെളിവാക്കുന്ന വിധം ചില അപൂർവ്വ ദർശനങ്ങൾ ഗവേഷകർക്ക് ലഭിച്ചു

ദക്ഷിണ ഭാരതത്തിലെ അജന്തയിലും എല്ലോറയിലും മറ്റും കാണപ്പെടുന്ന ഗുഹാ മന്ദിരങ്ങളുടെ മാതൃകയിൽ പാറ വെട്ടിത്തുരന്നുണ്ടാക്കിയവയാണ്  പലസ്തീനിലെ ക്വ (മാൻ കുന്നിൻ ചെരിവുകളിലും എൻ ഗഡിയിലും മറ്റും ഇപ്പോൾ ഖ ന നം ചെയ്ത് കണ്ടെത്തിയിരിക്കുന്ന ഗുഹാ മന്ദിരങ്ങൾ അജന്തയിലേയും എല്ലോറയിലേയും ഗുഹാ വാസങ്ങൾ ഈശാന - പാശുപത_ ശൈവസ മ്പ്രദായത്തിലും  ജൈന ബുദ്ധ സമ്പ്രദായങ്ങളിലും ചേർന്ന ഭിക്ഷുക്കൾ ( യ തി ക ൾ - മുനിമാർ -യോഗികൾ) ഗുരുശിഷ്യബന്ധത്തിൽ  സംഘടിച്ചു വസിച്ചിരുന്ന ഗുരുകുല വിദ്യാലയങ്ങൾ - വിഹാരങ്ങൾ - തീർത്ഥങ്ങൾ ആയിരുന്നുവെന്ന് പ്രസിദ്ധമാണ്

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ലോകത്തിന് വിദ്യാ വിനയങ്ങൾ നൽകിയിരുന്ന ഈ ശാന ബൌദ്ധ സംഘങ്ങളിൽ ചേർന്ന ഭിക്ഷുക്കൾ അഥവാ ശ്രമണന്മാർ - Monks  ഗുരുശിഷ്യബന്ധത്തിൽ വസിച്ചിരുന്ന വിഹാരങ്ങളാണ്  ശിൽപ്പങ്ങളുടെ കാലപ്ഴക്കം രണ്ടിടത്തും ഏതാണ്ട് തുല്യമാണ് കൃസ്തു വർഷാരംഭത്തിന് മുമ്പ് നിർമ്മിക്കപ്പെട്ടവയാണ് എല്ലാം

ക്വമ്രാൻ ഗുഹകളിൽ നിന്നും കണ്ടെടുത്ത തോൽച്ചുരുൾ ഗ്രന്ഥങ്ങളിൽ കുറേ എണ്ണം പഞ്ച കാണ്ഡ പരിമിതമായ ബൈബിൾ ആണ്  മൂലഗ്രന്ഥത്തിന് പഴയ നിയമം - Pentate uch അലക്സാണ്ട്രിയൻ ഗ്രീക്ക് ഭാഷയിൽ ആദ്യമുണ്ടായ വിവർത്തനത്തിന്റെ - Septuagint  ശരിയായ കയ്യെഴുത്ത് പകർപ്പുകളാണ്  അതിന്റെ അനുബന്ധങ്ങളോ പരിശിഷ്ടങ്ങളോ അപര കാണ്ഡങ്ങളോ ചിലപ്പോൾ അസംബന്ധങ്ങളോ ആയി കരുതപ്പെടുന്ന ഗ്രന്ഥസംഹിതകളുടെ പകർപ്പുകളാണ്  ബാക്കിയുള്ള 90% ലിഖിതങ്ങളും അവയുടെ സ്വഭാവം ആർ ഷ സാഹിത്യ ദൃഷ്ടാന്തങ്ങളിൽ കൂടി നമുക്ക് എളുപ്പം മനസ്സിലാക്കാം    തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ