നാരായണീയം ദശകം -23 ശ്ളോകം 6 തിയ്യതി 24/9/2016
സ്തോത്രം ച മന്ത്രമപി നാരദതോ/ഥലബ്ധ്വാ
തോഷായ ശേഷവപുഷോ നനു തേ തപസ്യൻ
വിദ്യാധരാധിപതിതാം സ ഹി സപ്തരാത്രേ
ലബ്ധ്വാപ്യകുണ്ഠമതിരന്വഭജദ് ഭവന്തം
അർത്ഥം
അനന്തരം ചിത്രകേതുവാകട്ടെ നാരദരിൽ നിന്ന് സ്തോത്രവും മന്ത്രവും ലഭിച്ചിട്ട് ആദിശേഷമൂർത്തിയായ നിന്തിരുവടിയുടെ സന്തോഷത്തിന് മാത്രം വേണ്ടി തപസ്സ് ചെയ്ത് 7 ദിവസം കൊണ്ട് വിദ്യാധര ചക്രവർത്തി സ്ഥാനം ലഭിച്ചെങ്കിലും മടുപ്പ് കൂടാതെ അവിടുത്തെ തുടർന്ന് ഭജിച്ചു
വിശദീകരണം
നാരദർ ചിത്രകേതുവിന് ഉപദേശിച്ച മന്ത്രം
ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ മഹാവിഭൂതി പതയേ സകല സാത്വതപരിവൃഢനികരകരകമലകുഡ്മളോപലാളിതചരണാരവിന്ദയുഗള പരമ പരമേഷ്ഠിൻ നമസ്തേ --ഇതാണ് മന്ത്രം
7
തസ്മൈ മൃണാളധവളേന സഹസ്രശീർഷ്ണാ
രൂപേണ ബദ്ധനുതിസിദ്ധഗണാവൃതേന
പ്രാദുർഭവന്നചിരതോ നുതിഭിഃ പ്രസന്നോ
ദത്വാത്മതത്ത്വമനുഗൃഹ്യ തിരോദധാഥ.
അർത്ഥം
താമരവളയം പോലെ വെളുത്തതും ആയിരം ശിരസ്സുകളോട് കൂടിയതും ,ചുറ്റും നിന്ന് സിദ്ധന്മാർ സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ സ്വരൂപത്തിൽ കാലതാമസം കൂടാതെ നിന്തിരുവടി പ്രത്യക്ഷപ്പെട്ട് സ്തുതികളാൽ സന്തുഷ്ടനായിട്ട് ആത്മാവിന്റെ യഥാർത്ഥ സ്വരൂപം ചിത്രകേതുവിന് ഉപദേശിച്ച് അനുഗ്രഹിച്ചിട്ട് അന്തർദ്ധാനം ചെയ്തു
8
ത്വദ്ഭക്തമൗലിരഥ സോ/പി ച ലക്ഷലക്ഷം
വർഷാണി,ഹർഷൂലമനാ ഭുവനേഷു കാമം
സംഗാപയൻ ഗുണഗണം തവ സുന്ദരീഭിഃ
സംഗാതിരേകരഹിതോ ലളിതം ചചാര.
അർത്ഥം
അനന്തരം നിന്തിരുവടിയുടെ ഭക്തന്മാരിൽ അത്യുത്തമനായ ആ ചിത്ര കേ തുവാകട്ടെ അനേക ലക്ഷം സംവത്സരം മനസ്സന്തോഷത്തോട് കൂടി എല്ലാ ലോകങ്ങളിലും നിന്തിരുവടിയുടെ ഗുണങ്ങളെ വിദ്യാധര സ്ത്രീകളെ കൊണ്ട് യഥേഷ്ടം പാടിച്ചു കൊണ്ട് സുഖങ്ങളിൽ അത്യാസക്തി കൂടാതെ ഉല്ലാസത്തോടെ സഞ്ചരിച്ചു
... വിശദീകരണം
പതിനാല് ലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കയാണ് സത്യലോകത്തെത്തി അവിടെ ഒരുദിവസം തങ്ങിയാൽ ത്തന്നെ 2 കല്പം കഴിഞ്ഞുവല്ലോ ദേവലോകത്ത് ഒരു വർഷം തങ്ങിയാൽ ഭൂമിയിലെ 360 വർഷം കഴിഞ്ഞുവല്ലോ അപ്പോൾ എല്ലാ ലോകത്തും സഞ്ചരിക്കുന്ന ചിത്രകേതു അനേക ലക്ഷം വത്സരം വസിച്ചു എന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല ഭൂമിയിൽ വസിച്ചു എന്ന് പറഞ്ഞാലേ അതിൽ അതിശയിക്കേണ്ടതുള്ളൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ