2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം 407-ആം ദിവസം അദ്ധ്യായം 16 തിയ്യതി -13/9/2016 ശ്ളോകം 13
ഇദമദ്യ മയാ   ലബ്ധം  ഇമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ ഭവിഷ്യതി പുനർധനം
          അർത്ഥം
ഇന്ന് ഞാനിതു നേടി  ഞാനീ ആഗ്രഹം നിറവേറ്റും എനിക്ക് ഇത്ര ഉണ്ട് ഈ സമ്പത്തു കൂടി ഉടനെ എന്റേതായിത്തീരും
14
അസൗ മയാ ഹതാഃശത്രുഃ ഹനിഷ്യേ ചാപരാനപി
ഈശ്വരോ/ഹമഹം ഭോഗീ സിദ്ധോ/ഹം ബലവാൻ സുഖീ.
         അർത്ഥം
ആ ശത്രുവിനെ ഞാൻ കൊന്നു മറ്റുള്ളവരേയും ഞാൻ കൊല്ലുകയും ചെയ്യും ഞാൻ പ്രഭുവാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നു ഞാൻ സിദ്ധനാണ് ശക്തനും സുഖിയുമാണ്
15
ആഢ്യോ/ഭിജനവാനസ്മി കോ/ന്യോ/സ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യേ ഇത്യജ്ഞാനവിമോഹിതാഃ
             അർത്ഥം
ഞാൻ ആഢ്യനാണ് ,നല്ല കുലത്തിൽ ജനിച്ചവനാണ് എനിക്ക് തുല്യനായി വേറെ ആരുണ്ട്? ഞാൻ യാഗം ചെയ്യും ഞാൻ ദാനം ചെയ്യും ഞാൻ സുഖിക്കും എന്നിങ്ങനെ  അജ്ഞാനം നിമിത്തം വിവേകം കെട്ട മൂഢന്മാരായ അവർ കരുതുന്നു
16
അനേകചിത്ത വിഭ്രാന്താഃ മോഹജാലമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേ/ശുചൗ
       അർത്ഥം
പല തരത്തിലുള്ള ചിത്ത വിഭ്രമങ്ങളോട് കൂടി വ്യാമോഹമാകുന്ന വലയിലകപ്പെട്ട് കാമഭോഗങ്ങളിൽ മുഴുകി മലിനമായ നരകത്തിൽ ചെന്ന് വീഴുന്നു

    വിശദീകരണം
തെറ്റായ മൂല്യങ്ങൾ വെച്ചു പുലർത്തുന്ന ഒരു വ്യക്തിക്ക് തന്നെ സമൂഹത്തിന്റെ ഭദ്രതയെ തകിടം മറിക്കാനാവുമെങ്കിൽ ഭൂരിപക്ഷം ജനങ്ങളും അത്തരക്കാരായാലത്തെ സ്ഥിതി പറയേണ്ടതുണ്ടോ? സ്വർഗ്ഗവും നരകവുമൊക്കെ വ്യക്തികളുടെ മാനസിക നിലയെ ആശ്രയിച്ചിരിക്കുന്നു  അസ്വസ്ഥ ചിത്തൻ സ്വർഗ്ഗത്തെ നരകമാക്കുന്നു  സ്വസ്ഥ ചിത്തൻ നരകത്തെ സ്വർഗ്ഗമാക്കുകയും ചെയ്യുന്നു മാനസികമായി തകർന്ന വ്യക്തിക്ക് ശാന്തിയോ സംതൃപ്തിയോ ലഭിക്കുന്നില്ല  സാഹചര്യം അനുകൂലമായാൽത്തന്നെ അയാളുടെ അസ്വസ്ഥത അതിനെ അലങ്കോലപ്പെടുത്തും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ