2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം  413 ആം ദിവസം  അദ്ധ്യായം  17 ശ്ലോകം 17 Date - 1 9/9/2016

ശ്രദ്ധയാ പരയാ തപ്തം തപസ് തത് ത്രിവിധം നരൈ:
അഫലാകാംക്ഷിഭിർ യുക്തൈ: സാത്ത്വികം പരിചക്ഷതേ'
                 അർത്ഥം
ഫലകാംക്ഷയില്ലാതെ  മനസ്സിരുത്തി  അതീവ ശ്രദ്ധയോടെ  ആചരിക്കുന്ന  നരന്മാരാൽ  മൂന്ന് വിധത്തിലുള്ള  ആ തപസ്സ് സാത്ത്വിെകമാകുന്നു എന്നു പറയുന്നു
18
സത്കാര മാന പൂജാർത്ഥം  തപോ ദംഭേന ചൈവ യത്
ക്രിയ തേ തദി ഹ പ്രോക്തം രാജ സം ചലമധ്രുവം
    ....     അർത്ഥം
യാതൊരു  തപസ്സ്  മറ്റുള്ളവരിൽ നിന്ന് സത്കാരവും മാനവും പൂജയും കിട്ടാനായി  അഹന്ത കാട്ടി ചെയ്യപ്പെടുന്നുവോ  നിഷ്ഠയും വ്യവസ്ഥയും ഇല്ലാത്ത അത് രാജസ തപസ്സാകുന്നു
19
മൂഢ ഗ്രാഹേ ണാത്മനോ യ ത് പീഢയാ ക്രിയതേ തപ:
പര സ്യോത്സാദ നാർത്ഥം  വാ തത് താമസമുദാഹൃതം
              അർത്ഥം
മൂഢ ധാരണവെച്ചു കൊണ്ട്  സ്വയം ക്ലേശിപ്പിച്ചോ അന്യരെ ദ്രോഹിക്കാൻ വേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു
20
ദാത വ്യമിതി യദ്ദാനം ദീയതേ fനു പകാരിണേ
ദേശേ കാലേ ച ചാത്രേ ച തദ്ദാനം സാത്വികം സ്മൃതം
          അർത്ഥം
ഇത് കൊടുക്കേണ്ടത് എന്റെ കർത്തവ്യമാണ് എന്ന ബോധത്തോടെ  പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവന് തക്ക ദേശത്തിലും  തക്ക കാലത്തിലും  തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്ത്വികമാണ്
               വിശദീകരണം
തപസ്സ് എന്ന് പറഞ്ഞാൽ അതീവ ശ്രദ്ധയോടെ മനസ്സ് ഏകീകരിച്ചു ചെയ്യുന്ന കർമ്മങ്ങൾ എന്നർത്ഥമെടുക്കാം ഫലം ആഗ്രഹിക്കാതെ ചെയ്യുന്നത് സാത്വികം  എന്തെങ്കിലും പ്രതീക്ഷിച്ച് ചെയ്യുന്നത് രാജ സം  ശരീരത്തെ യോ മനസ്സിനേയോ പീഡിപ്പിച്ച് ചെയ്യുന്നതോ  അന്യരെ ദ്രോഹിക്കാൻ വേണ്ടി ചെയ്യുന്നതോ ആയ വ താമസം
       പാത്രം അറിഞ്ഞ് സമയവും സന്ദർഭവും നോക്കി ഇത് താൻ ചെയ്യേണ്ടതാണ് എന്ന ബോധത്തോടെ ചെയ്യുന്ന ദാനം സാത്വികമാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ