ഇന്നത്തെ ചിന്താവിഷയം
ഏതൊരു വിഷയവും പത്തുപേരുണ്ടെങ്കിൽ പത്ത് തരത്തിലായിരിക്കും മനസ്സിലാക്കുക ഈയിടെ ഒരു സുഹൃത്ത് താൻ ചെയ്ത സമയത്ത് ന്യായമാണെന്ന് കരുതി ചെയ്തു അത് വലിയ തെറ്റായിരുന്നു എന്ന് അയാൾക്ക് മനസ്സിലായി ആ കുറ്റ ബോധത്തോടെ എന്നോട് കുറെ സംസാരിച്ചു .ഞാൻ ആവും വിധം അയാളെ ആശ്വസിപ്പിച്ചു പലേ പുരാണ കഥാ സന്ദർഭങ്ങളും വ്യാഖ്യാനിച്ചു കൊണ്ട്. അപ്പോൾ ഇതേ പോലെ വേറേയും ആൾക്കാർ ഉണ്ടാകില്ലേ? ആ ചിന്ത ചെന്നെത്തിയത് ഒരു ലേഖനത്തിലാണ് എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ എന്ന ലേഖന പരമ്പര
ആ ലേഖനത്തിൽ ഞാൻ ദുര്യോധനന്റെ ചെയ്തികളെ ന്യായീകരിക്കുകയാണ് എന്ന് കരുതരുത് ഏത് അധർമ്മിക്കും തന്റെ പ്രവൃത്തിയിൽ ഒരു ന്യാ്യം പറയാനുണ്ടാകും അപ്പോൾ എന്റെ മനസ്സിൽ കുടിയേറിയ ദുര്യോധനന്റെ ന്യായീകരണങ്ങളാണ് ഞാൻ പറയുന്നത്.അത് എന്റെ ന്യായീകരണമോ വിശ്വാസമോ അല്ല എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിന്റെ ആവശ്യമെന്ത്? എന്ന് ചോദിച്ചേക്കാം എന്റെ പഠനരീതി ഇങ്ങിനെയായിരുന്നു .ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇനി എന്റെ മനസ്സിൽ ഒരു ഭീമസേനനും ഉണ്ട് അതും ഇടാൻ ഉദ്ദേശിക്കുന്നു ഭീമന്റെ ന്യായീകരണവും ഇതും യോജിച്ചു പൊയ്ക്കോളണമെന്നില്ല ഓരോ കഥാപാത്രങ്ങളും ആയി നിന്ന് വിഷയത്തെ നോക്കിക്കാണുക അത് ചെയ്തതുമൂലം ഏത് കാര്യവും യുക്തിപരമായി വിലയിരുത്താൻ വലിയ പ്രയാസം തോന്നുന്നില്ല .ഒരു പക്ഷേ എന്റെ പ്രഭാഷണങ്ങളുടെ വിജയവും അത് തന്നെ എന്ന് പറയാം പക്ഷേ എല്ലാവർക്കും അത് കഴിഞ്ഞോളണം എന്നില്ല കാരണം ഓരു പുസ്തകം വായിക്കുമ്പോളേക്കും അതിലെ കഥാപാത്രങ്ങളെ നമ്മൾ വ്യത്യസ്ഥ തലത്തിൽ പ്രതീഷ്ഠിച്ചിരിക്കും പിന്നെ അത് മായി താദാത്മ്യം പ്രാപിക്കും അതാണ് പതിവ് എന്നാൽ സംഭവം നിരവധി തവണ വിയിച്ച് മനനം ചെയ്ത് എടുക്കുമ്പോൾ കഥവ്യത്യസ്ഥമാകും നമ്മളിൽ ഒരു ദുര്യോധനനുണ്ട് ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ യുക്തിപരമായ ന്യായീകരണം കണ്ടെത്തുന്ന ദുര്യോധനൻ.താൻ അധർമ്മിയിണ് എന്ന് ദുര്യോധനൻ സമ്മതിക്കുന്നുണ്ട് എന്നാൽ എന്നെ ഇങ്ങിനെ ആക്കിയതാണ് സാഹചര്യം എന്നാണ് ദുര്യോധനൻ പറയുന്നത് അത് തീരെ തള്ളിക്കളയാനാവില്ല.അപമാനിക്കപ്പെട്ടാൽ ആരായാലും പ്രതികരിക്കും എന്ന് ഭീഷ്മരേയും ദ്രോണരേയും ഉദാഹരണമാക്കി ദുര്യോധനൻ പറയുന്നത് യുക്തിപൂർവമല്ല എന്ന് പറയാൻ കഴിയില്ല ഇവിടെ അറിയാതെ ഗീതയീലെ ഒരു ശ്ളോകാർത്ഥം ചിന്തിച്ചു പോകുന്നു ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും നൽകിയിട്ടില്ല സ്വഭാവം മാത്രമേ നൽകിയിട്ടുള്ളൂ! എന്ന് ഞാൻ അധർമ്മം ചെയ്തെങ്കിൽ കൊട്ടാരത്തിലെ തന്റെ മാതാവടക്കം അതിനുത്തരവാദിയാണെന്ന ദുര്യോധനന്റെ വാദവും ചിന്തനീയമാണ്. ഇങ്ങിനെ പലതരത്തിലുള്ള ചിന്ത മൂലമേ മഹാഭാരതം നമ്മുടെ മനസ്സിൽ യഥാർത്ഥ ചിത്രം തരുകയുള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ