ചോദ്യവും ഉത്തരവും
സാർ ഞാൻ രമേശൻ ശബരിമലയിൽ സ്ത്രീകളുടെവപ്രവേശനം സംബന്ധിച്ച് വളരെ വസ്തുനിഷ്ഠമായ മറുപടി സാർ പറഞ്ഞു ഇനി ഒരു ചോദ്യം കൂടി ഉണ്ട് മാംസ ഭക്ഷണം പാപമാണോ?കടയിൽ നിന്ന് നാം വാങ്ങുന്നു ആരെയും കൊല്ലുന്നില്ല പിന്നെ അത് പാപമാകുന്നതെങ്ങിനെ?
മറുപടി
ഭഗവദ് ഗീതയിൽ പറയുന്നു ഞാൻ ആർക്കും കർതൃത്ത്വവും കർമ്മത്വവും നൽകിയിട്ടില്ല സ്വഭാവം മാത്രമേ നൽകിയിട്ടുള്ളു ഈ സ്വഭാവമാണെങ്കിൽ ഓരോരുത്തരുടേയും ജന്മ വാസനക്കനുസരിച്ചാണ് ജന്മ വാസന രൂപാന്തരപ്പെടുന്നത് മുൻ ജന്മ കർമ്മ ഫലം മൂലമാണ്
ലോകത്തിൽ മാംസവിപണനം മത്സ്യ ബന്ധനം ഇവ വലിയ വ്യവസായവും അനേകം പേരുടെ ജീവനോപാധി കൂടിയാണ് അതിനാൽ ഇതൊന്നും തടയാനാവില്ല മാത്രമല്ല മാംസം വിൽക്കുന്നത് നിയമവിധേയമാണ് അത് ജനങ്ങൾക്ക് ഭക്ഷിക്കാൻ ആണ് . അപ്പോൾ മാംസത്തിന്റെ വിധി ഭക്ഷണമാകുക എന്നതാണ് ഒരു വസ്തു എന്തിനാണോ ഉണ്ടായിട്ടുള്ളത്? അതിനായി അത് ഉപയോഗിക്കുമ്പോൾ അത് പാപമാകുന്നില്ല സർക്കാർ കച്ചവടക്കാർ എന്നിവർക്ക് ഇല്ലാത്ത പാപം എങ്ങിനെ ഉപഭോക്താവിന് ഉണ്ടാകും? ഇവിടെ ധാന്യങ്ങൾ പഴങ്ങൾ കിഴങ്ങുകൾ മുതലായവ ഭക്ഷണത്തിനായി സൃഷ്ടിക്കപ്പെട്ടവയാണ് അതിനാൽ അതാണ് സത്തായ ഭക്ഷണം
പാപം ഉണ്ടെങ്കിൽ അത് കൊല്ലുന്നവന് മാത്രമാണ് കൊന്ന് കഴിഞ്ഞാൽ സ്വഭാവം മാറി പിന്നെ ആ ശവശരീരം ഭക്ഷണത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പറ്റില്ല തമോഗുണ പ്രധാനമായ ഇറച്ചി ഭക്ഷിക്കണോ വേണ്ടയോ എന്ന് വിവേകമോടെ അവനവൻ തീരുമാനിക്കേണ്ടതാണ് വാസനാക്ഷയം വരുമ്പോൾ താനേ ഉപേക്ഷിച്ചു കൊള്ളും എത്രയോ ഉദാഹരണങ്ങൾ കാണാൻ കഴിയും
ജീവിതത്തിൽ പല ഉപദേശങ്ങളും ഉണ്ട് പഠിക്കുകയും ചെയ്യാം പക്ഷേ ജീവിതത്തിൽ അത് പ്രാവർത്തികമാകണമെങ്കിൽ അനുഭവം വേണം വിചാരിച്ച കാര്യങ്ങളെല്ലാം നടക്കുന്നുവെങ്കിൽ അയാൾ എത്ര പണ്ഡിതനാണെങ്കിലും വാസനാക്ഷയം ഉണ്ടാകില്ല പ്രതീക്ഷക്ക് വിപരീതമായി അനുഭവങ്ങൾ തുടർച്ചയായി ഉണ്ടാകുംപോഴേ ഒരുവൻ വിരക്തിയിൽ എത്തൂ സംശയം വേണ്ട അപ്പോൾ കഴിക്കുന്നവർ കഴിക്കട്ടെ! അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എന്താണോ അതാണ് അയാൾ അനുഭവിക്കേണ്ടി വരിക. അല്ലാതെ മറ്റൊരുവൻ ചെയ്ത വധത്തിന്റെ പാപം മാംസം ഭക്ഷിക്കുന്നവനെ ബാധിക്കുന്നില്ല. രാമായണം തന്നെ സാക്ഷി രത്നാകരനോട് അയാളുടെ ഭാര്യ പറഞ്ഞ കാര്യം
താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ
ഇതാണ് സത്യം അത് കൊണ്ടാണ് സപ്തർഷികൾ ഭാര്യയോടും മക്കളോടും നീ ചെയ്ത പാപത്തിന്റെ പങ്ക് എടുക്കുമോ എന്ന് ചോദിച്ചു വരുവാനായി പറഞ്ഞയച്ചത് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ