2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പലസ്തീനിലെ ബൗദ്ധവിഹാരാവശിഷ്ടങ്ങൾ. ഭാഗം 3 സഖ്യാനന്ദ സ്വാമികൾ    ക്വമ്രാൻ കുന്നിൻ ചരിവിലെ ഖനനഗവേഷണം

തുടരുന്നു    
ഗുഹയിൽ പിന്നേയും ഉണ്ട് അറകളും അവയിൽ നിരത്തി വെച്ചിരിക്കുന്ന  മൺഭരണികൾ ചെമ്പ് പെട്ടികൾ എന്നിവ കണ്ടു നിധി കിട്ടിയ സന്തോഷത്തോടെ അവർ ഭരണി  തുറന്നു നോക്കിയപ്പോൾ കിട്ടിയത് അടുക്കി വെച്ചിരിക്കുന്ന കുറേ തോൽചുരുളുകളാണ് നാലഞ്ചണ്ണം പുറത്തെടുത്ത് നിവർത്തി ഒരേ വീതിയിൽ ഭംഗിയായി വാർന്ന് മുറിച്ചു ചുരുട്ടി വെച്ചിരിക്കുന്ന ആട്ടിൽ തോൽ !അതിന്റെ ബലം പരീക്ഷിച്ചു  തരക്കേടില്ല പഴക്കമുണ്ടെങ്കിലും ബലക്കുള്ളവയാണ് ചെരിപ്പ് തുന്നാൻ പറ്റിയതാണെന്ന് കണ്ടു കിട്ടിയതെല്ലാം വാരിക്കെട്ടി അവർ കൂടാരത്തിലേക്ക് തിരിച്ചു

അറേബ്യൻ മരുഭുമിയിൽ അലഞ്ഞു നടക്കുന്ന ആട്ടിടയന്മാരുണ്ടോ ഈ തോൽ ചുരുളുകളുടെ വിലയറിയുന്നു?
അവർ കുറെ ചെരിപ്പുണ്ടാക്കി' ബാക്കിയുള്ളവ വിറ്റ് കാശാക്കാൻ ബത് ലേമിൽ കൊണ്ടുപോയി തോൽ വ്യാപാരികൾക്ക് കൊടുത്തു  നിസ്സാര വിലക്ക് വ്യാപാരികൾ അത് വാങ്ങി പരിശോധിച്ചപ്പോൾ അതിൽ ചില ലിഖിതങ്ങൾ കണ്ടു  ഏത് ഭാഷയിലാണെന്നും എന്താണ് എഴുതിയത് എന്നും അവർക്ക് മനസ്സില്ലായില്ല' അവർ ബത് ലേമിൽ പ്രവർത്തിക്കുന്ന പുരാവസ്തു ഗവേഷണ വിദഗ്ദ്ധർക്ക് കൊടുത്തു അവർക്കും ആ ലിഖിതം വായിക്കാനായില്ല അവർ കിട്ടിയ തോൽകഷ്ണങ്ങളുടെ എല്ലാം ഫോട്ടോ എടുത്ത് ഫ്രാൻസിലെ അന്താരാഷ്ട്ര പുരാവസ്തു ഗവേഷണ സംഘത്തിന് അയച്ചു കൊടുത്തു  അവരുടെ പരിശോധനയിൽ തോൽചുരുളുകളിലെ ലിഖിതങ്ങൾ കൃസ്തുവിന് മുമ്പ് പ്രചാരത്തിൽ ഉണ്ടായിരുന്ന അലക്സാണ്ട്രിയൻ-ഗ്രീക്ക് ഭാഷയിലുള്ളതാണെന്നും എഴുതാനുപയോഗിച്ചിട്ടന്ന ലിപി അലക്‌സാണ്ട്രിയായിലെ മഹാവിദ്യാപീഠം ആവിഷ്കരിച്ച കൊയ്നെ  koi-ne. ആണെന്നും ലേഖന വിഷയം ബൈബിളിനോട് ബന്ധപ്പെട്ട അർത്ഥങ്ങളാണെന്നും തെളിഞ്ഞു  അനന്തരം ഗവേഷണ വിദഗ്ദ്ധന്മാർ ആ ലിഖിതങ്ങളുടെ ഫോട്ടോസ്റ്റാറ്റുകളും  അവയുടെ ഫ്രഞ്ച് പരിഭാഷയും തോൽച്ചുരുളുകൾ കണ്ടെത്തിയ സാഹചര്യങ്ങളും  വിവരിച്ച് ഫ്രഞ്ച് പത്രങ്ങളിലും അന്താരാഷ്ട്ര പ്രചാരമുള്ള പുരാവസ്തു ഗവേഷണ മാസികകളിലും പരസ്യപ്പെടുത്തി  അങ്ങിനെയാണ് പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവ പണ്ഡിതന്മാർ ക്വമ്രാൻ ഗുഹകളിലെ തോൽച്ചുരുൾ ഗ്രന്ഥങ്ങളെ പ്പററി ആദ്യമായറിഞ്ഞത് അപ്പോഴേക്കും 2 വർഷം കഴിഞ്ഞു 1947 അവസാനമായിരുന്നു

ഇത് പാശ്ചാത്യ പണ്ഡിത ലോകത്തിൽ അതിരറ്റ ഔത്സുക്യമുളവാക്കി ഫ്രാൻസ് ,ജർമ്മനി ,സ്വീഡൻ എന്നീ രാഷ്ട്രങ്ങളിലെ പ്രസിദ്ധ കലാലയങ്ങളോട് ബന്ധപ്പെട്ടൂ പ്രവർത്തിക്കുന്ന  പുരാവസ്തു ഗവേഷകരും ,പ്രാചീന ലിപിവിജ്ഞരുമടങ്ങിയ വിദ്വത് സംഘങ്ങൾ ഉത്സാഹത്തോടെ മുന്നോട്ട് വന്നു പലസ്തീനിലെത്തി സ്ഥലം പരിശോധിച്ച് കിട്ടാവുന്നിടത്തോളം തോൽചുരുൾ സമ്പാദിക്കാനും വായിച്ചു മനസ്സിലാക്കീ പുരാവൃത്ത വിജ്ഞാനം വികസിപ്പിക്കാനും സന്നദ്ധരായി പുറപ്പെട്ടു  അടുത്ത 5 വർഷം അവരുടെ ഊർജ്ജിതമായ ഖനനഗവേഷണവും ലിഖിത സമ്പാദനവും പരിശോധനയും അഭംഗുരമായി തുടർന്നു     തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ