ഭഗവദ് ഗീതയും തിരുവോണവും --14/9/2016
എല്ലാവർക്കും തിരുവോണ ആശംസകൾ
ഭഗവദ് ഗീതയിലെ അഞ്ചാം അദ്ധ്യായത്തിന്റെ കഥാവിഷ്കാരമാണ് വാമനന്റെയും മഹാബലിയുടേയും കഥകൾ ഇതൊരിക്കലും സംഭവിച്ചതല്ല കാരണങ്ങൾ പറയാം അഞ്ചാം അദ്ധ്യായം 14 ആം ശ്ളോകം ---ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മങ്ങളേയും സൃഷ്ടിക്കുന്നില്ല കർമ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പകൃതിയാണ് പ്രവർത്തിക്കുന്നത് -----കഥ സംഭവിച്ചതാണ് എന്ന് കരുതുമ്പോൾ ഈതത്ത്വത്തിന് എതിരായി വരും അപ്പോൾ
1.
ആരാണ് മഹാബലി?
മഹത്തായ ബലി നൽകുന്നവൻ ആരോ അവൻ മഹാബലി
2. എന്താണ് മഹത്തായ ബലി?
ജന്മ സിദ്ധമായി ലഭിച്ച കാമം ക്രോധം എന്നിവയെ ത്യജിക്കൽ
3. എന്താണ് അങ്ങിനെ ഉള്ളവന്റെ അവസ്ഥ?
5-ൽ13 ശ്ളോകം ----ഇന്ദ്രിയ മനോബുദ്ധികളെ വശപ്പെടുത്തിയവൻ സർവ്വ കർമ്മങ്ങളേയും മനസ്സ് കൊണ്ട് പരിത്യജിച്ചിട്ട് 9 ദ്വാരങ്ങളുള്ള ശരീരത്തിൽ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഇരിക്കുന്നു ----ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകണമെങ്കിൽ ആദ്യം കാമക്രോധങ്ങളെ ബലി കൊടുക്കണം അങ്ങിനെ ഉള്ളവൻ എന്നെ പ്രാപിക്കുന്നു അതാണ് വാമന - മഹാബലിമാരുടെ കഥ നൽകുന്ന പാഠം
4. എങ്ങിനെയാണ് ഈ തത്ത്വ കഥയിലൂടെ എടുക്കുക?
മഹത്തായ ബലിയായ കാമക്രോധാദികളെ ജയിച്ചവന്റെ ചിന്ത തെളിഞ്ഞതായിരിക്കും ആദിത്യനായ വാമനൻ അതായത് സൂര്യൻ ഉണ്ടായ അന്ന് ആദ്യം പ്രത്യക്ഷമായത് എന്നോ അന്ന് ഭൂമി മുഴുവൻ അളന്നു പ്രതലമായ ഭൂമിയിൽ സൂര്യ പ്രകാശം തട്ടി പ്രതിഫലിച്ച് ആകാശവും പ്രകാശപൂർണ്ണമായി അതായത് രണ്ടാമത് അളന്നത് ആകാശം എന്നു പറയുന്നു പിന്നെ പ്രകാശം തെളിയിക്കേണ്ടത് മഹത്തായ ബലി നൽകിയവരുടെ ചിന്തയാണ് അതിനാൽ മൂന്നാമത്തെ അടി ശിരസ്സിൽ വെച്ചു ചിന്ത തെളിഞ്ഞ് ജ്ഞാനിയായി ആദിത്യനെ പ്രാപിച്ച അഥവാ വിഷ്ണുവിനെ പ്രാപിച്ച മഹത്തായ ബലി നൽകിയവൻ വിഷ്ണുവിന്റെ കൂടെ വിഷ്ണു ലോകത്താണ് വസിക്കേ ണ്ടത് അതിനാൽ സുതലത്തിലേക്ക് ---അതായത് ശ്രേഷ്ഠ മായ തലത്തിലേക്ക് അതായത് വൈകുണ്ഡത്തിലെക്ക് പോയി അതായത് സാലോക്യം പ്രാപിച്ചു ഇവിടെ പതിനാലു ലോകങ്ങളിലെ സുതലമല്ല. ശ്രേഷ്ഠമായ തലം വൈകുണ്ഡം അവിടേക്കാണ് പോയത് അവിടെയാണ് വിഷ്ണു വിന്റെ ആസ്ഥാനം -- ഭഗവാന് വൈകുണ്ഡം രണ്ടാണ് ഒന്ന് പതിനാലു ലോകങ്ങൾക്കും മുകളിലുള്ളത് രണ്ട് ഭക്തരുടെ മനസ്സ് ഇവിടെ രണ്ടിടത്തും മാത്രമേ ഭഗവാൻ സ്ഥിരമായി വസിക്കൂ വൈകുണ്ഡത്തിൽ ഉണ്ടാകുമ്പോൾ തന്നെ ഭക്തരുടെ മനസ്സാകുന്ന വൈകുണ്ഡത്തിലും കാണാം എന്ന് മാത്രം
വിമർശനങ്ങൾ കാണും പക്ഷേ സജ്ജനങ്ങൾ ചിന്തിക്കുക ഇങ്ങനെയാണ് വേദാന്തം പഠിക്കേണ്ടത് വാക്യാർത്ഥത്തിൽ എടുത്താൽ യുക്തിക്ക് നിരക്കാത്ത അവിശ്വസനീയമായ കഥമാത്രമാകും ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ