2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഭഗവദ്ഗീതാപഠനം 422-ആം ദിവസം അദ്ധ്യായം 18തിയ്യതി 28/9/2016. ശ്ളോകം 26

മുക്തസംഗോ/നഹംവാദീ ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോർനിർവ്വികാരഃ കർത്താ സാത്ത്വിക ഉച്യതേ.
                   അർത്ഥം
ആസക്തിയില്ലാതെ അഹംഭാവമില്ലാതെ ലക്ഷ്യപ്രാപ്തിക്കുള്ള ദൃഢപ്രതിജ്ഞയോടെ ഉത്സാഹപൂർവ്വം പ്രയത്നിച്ച വിജയമോ പരാജയമോ എന്ത് സംഭവിച്ചാലും പതറാതെ കർമ്മം ചെയ്യുന്നവൻ സാത്വികനത്രേ!
27
രാഗീ കർമ്മഫലപ്രേപ്സുഃ ലുബ്ധോ ഹിംസാത്മകോ/ശുചിഃ
ഹർഷശോകാന്വിതഃ കർത്താ രാജസഃ പരികീർത്തിതഃ
                       അർത്ഥം
അമിതമായ വിഷയാശക്തിയുള്ളവനും ഫലകാംക്ഷയുള്ളവനും എത്ര കിട്ടിയാലും മതിവരാത്തവനും ദ്രോഹിയും ശുദ്ധിയെന്തെന്നറിയാത്തവനും ഹർഷശോകാന്വിതനുമായ കർത്താവ് രാജസനത്രേ!
28
 അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോ/ലസഃ
വിഷാദീ ദീർഘസുത്രീ ച കർത്താ താമസ ഉച്യതേ.
                        അർത്ഥം
മനഃസമാധാനമില്ലാത്തവനും സംസ്കാരശൂന്യനും  വിനയമില്ലാത്തവനും കപടനും ഏഷണിയും മറ്റും പ്രയോഗിച്ച് മറ്റുള്ളവരുടെവജീവിതത്തെ താറുമാറാക്കുന്നവനും അലസനും വിഷാദമൂകനും ദീർഘസൂത്രിയുമായ കർത്താവ് താമസനെന്ന് പറയപ്പെടുന്നു .
             വിശദീകരണം
താമസഗുണങ്ങൾ കൊണ്ട് മനസ്സും ബുദ്ധിയും മരവിച്ചു പോയ ഒരുവന് ഒരു കാര്യത്തിലും ഒരു തീരുമാനമെടുക്കുവാൻ കഴിവുണ്ടാകില്ല അയാൾ ചെയ്യേണ്ടതൊക്കെ അതതവസരത്തിൽ ചെയ്യാതെ നീട്ടി നീട്ടിക്കൊണ്ട് പോകും .മറ്റുള്ളവരെ പറ്റിക്കാനെന്താണ് വഴി? എന്നോർത്ത് സമയം കഴിയും  ഇങ്ങനെയുള്ളവനെയാണ് ദീർഘസൂത്രി എന്ന് പറയുന്നത് അവൻ താമസഗുണത്തോട് കൂടിയവനാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ