2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം-418-ആം ദിവസം ,അദ്ധ്യായം -18, തിയ്യതി--24/9/2016. ശ്ളോകം  11

നഹി ദേഹഭൃതാ ശക്യം ത്യക്തും കർമ്മാണ്യശേഷതഃ
യ സ്തു കർമ്മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ.
                  അർത്ഥം
ദേഹാഭിമാനിയായ ജീവന് മുഴുവൻ കർമ്മങ്ങളേയും ത്യജിക്കുവാൻ സാദ്ധ്യമല്ല തന്നെ.എന്നാൽ ആരാണോ കർമ്മഫലആഗ്രഹത്തെ ത്യജിക്കുന്നത്? അയാൾ ത്യാഗീ എന്ന പേരിന് അർഹനത്രേ!
12
അനിഷ്ടമിഷ്ടം  മിശ്രം ച ത്രിവിധം കർമ്മണഃ ഫലം
ഭവത്യത്യാഗിനാം പ്രേത്യ ന തു സന്യാസിനാം ക്വചിത്.
                  അർത്ഥം
ദുഃഖം ,സുഖം,സുഖ ദുഃഖസമ്മിശ്രം ഇങ്ങനെ കർമ്മത്തിൽ മൂന്ന് തരത്തിൽ ഫലം ത്യാഗികളല്ലാത്തവർക്ക് മരണാനന്തരം സംഭവിക്കുന്നു എന്നാൽ സന്യാസികൾക്ക് ഒരിക്കലും ഇല്ല താനും
13
പഞ്ചൈതാനി മഹാബാഹോകാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സർവ്വകർമ്മണാം.
                   അർത്ഥം
ഹേ അർജ്ജുനാ! എല്ലാ കർമ്മങ്ങളുടേയും വിജയകരമായ നിർവ്വഹണത്തിന് കർമ്മപരിസമാപ്തിയെ കുറിച്ച് പരാമർശിക്കുന്ന അദ്ധ്യാത്മ ശാസ്ത്രത്തിൽ പറയപ്പെട്ട ഈ അഞ്ചു കാരണങ്ങളെ എന്നിൽ നിന്ന് അറിഞ്ഞാലും
14
അധിഷ്ഠാനം തഥാ കർത്താ കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക് ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം.
              അർത്ഥം
അധിഷ്ഠാനം അതായത് ശരീരം,കർത്താവ് ,വിവിധകരണങ്ങൾ(ഇന്ദ്രിയങ്ങൾ),വിവിധചേഷ്ടകൾ , അഞ്ചാമതായി  ദൈവം അതായത് അധിഷ്ഠാന ദേവതകൾ  ഇവയാണ് പ്രസ്തുത അഞ്ച് ഘടകങ്ങൾ
15
ശരീരവാങ്മനോഭിർയത് കർമ്മ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ.
                     അർത്ഥം
മനുഷ്യൻ ശരീര,വാങ്,മനസ്സുകളെക്കൊണ്ട് നല്ലതോ ,ചീത്തയോ ആയി എന്ത് കർമ്മം ചെയ്യുന്നുവോ?അതിന് ഈ അഞ്ചെണ്ണം ആണത്രേ കാരണങ്ങൾ
              വിശദീകരണം
ശരീരം, കർതൃത്ത്വാഭിമാനിയായ ജീവൻ, പഞ്ചജ്ഞാനേന്ദ്രിയങ്ങൾ , പഞ്ച കർമ്മേന്ദ്രിയങ്ങൾ, പഞ്ചമഹാഭൂതങ്ങൾ. ഇ അഞ്ചു ഘടകങ്ങളില്ലാതെ കർമ്മം ചെയ്യാനാകില്ല അതിനാൽ ഇവയെ കർമ്മത്തിന്റെ കാരണങ്ങൾ എന്ന് പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ