2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും   13/9/2016

നിർമ്മല - സാർ തിരുവോണത്തിന്റെ എെതതിഹ്യത്തിലെ തത്ത്വം എന്താണ്? വാക്യാർത്ഥത്തിൽ എടുക്കാൻ കഴിയുന്നില്ല അതിൽ വല്ല ശാസ്ത്രവും ഉണ്ടോ?
           
          മറുപടി
വാമനന്റെ കഥ അഥവാ അവതാരം സത്യമാണ് എന്നാൽ ശുകൻ പറഞ്ഞപോലെ ജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടി പറഞ്ഞ കഥകളിൽ ഒന്നാണിത്  ആദിത്യൻ എന്നാൽ അദിതിയുടെ പുത്രൻ വാമനൻ കശ്യപന് അദിതിയിൽ ജനിച്ചതാകയാൽ ആദിത്യനാണ് മാത്രമല്ല ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിഷ്ണു  ഇനി വേദാന്തപരമായി ഇതിനെ വിശകലനം ചെയ്യാം

വാമനൻ --ചെറിയവൻ അതായത്  സൂര്യനെ നമുക്ക് വാമനനായാണ് കാണുന്നത് അങ്ങിനെയുള്ള സൂര്യൻ ഒരടി കൊണ്ട് ഭൂമി അളന്നു എന്ന് പറഞ്ഞാൽ ഉദയത്തിൽ തന്നെ ഭൂമി മുഴുവനും രശ്മികളാൽ അളന്നു കഴിഞ്ഞു  ഭൂമി ഉരുണ്ടതാകയാൽ ഇരുട്ട് അഥവാ രാത്രി ഒരു തോന്നൽ മാത്രമാണ് സൂര്യൻ അപ്പോളും ഉണ്ട് രണ്ടാമത്തെ അടി ആകാശമാണ് ഭൂമിക്ക് ചുറ്റും ഉള്ള അന്തരീക്ഷം ആണല്ലോ ആകാശം  പിന്നെ പ്രകാശം എത്തേണ്ടത് മഹത്തായ ബലി നൽകുന്നവരിലാണ് അവരുടെ ചിന്തയിലാണ് വിഷ്ണു എന്ന വാമനന്റെ വ്യാപനം വേണ്ടത് അതായത് അനുഗ്രഹം ഇവിടെ മഹാബലി എന്ന വ്യക്തി സങ്കൽപ്പമല്ല മഹത്തായ ബലി അഥവാ ത്യാഗം ചെയ്യുന്നവനാരോ അവൻ മഹാബലി

അപ്പോഴേക്കും സൂര്യന്റെ വിശേഷണം മാറി ജ്ഞാന സൂര്യനായി അങ്ങിനെ ആദിത്യനായ വിഷ്ണു എന്ന വാമനന്റെ പാദസ്പർശം ശിരസ്സിലേറ്റ മഹാബലി പിന്നെ സുതലത്തിലാണ് വസിക്കുന്നത് സുതലം എന്നാൽ നല്ല തലം അഥവാ സ്ഥലം വിഷ്ണു കാവലായി ഉണ്ട് എന്നും പറയുന്നു അപ്പോൾ വിഷ്ണു എവിടെയാണ് ഉണ്ടാകുക? വൈകുണ്ഡത്തിൽ അപ്പോൾ സുതലം എന്ന് പറയുന്നത് ഏതിനെയാണ്? വൈകുണ്ഡത്തിനെ

 അതായത് വിഷ്ണുലോകം പ്രാപിച്ചു മഹാബലി എന്നർത്ഥം മഹാബലി അയവരുടെ എല്ലാം അവസ്ഥ ഇതാണെന്ന് ചുരുക്കം വാമനൻ എന്ന ആദിത്യൻ പിറന്നത് പിൽക്കാലത്ത് കണക്ക് കൂട്ടി നോക്കിയപ്പോൾ ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് എന്ന് കണ്ടു ആ ദിവസം ഭൂമിയിൽ ഭഗവാന്റെ ജന്മ ദിനം ആഘോഷിക്കാൻ ഈ മന്വന്തരത്തിലെ മനു തീരുമാനിച്ചപ്പോൾ ഭൂമിയിൽ എല്ലാ ഇടത്തും മഹത്തായ ബലി നൽകിയ സകല യോഗികളുടേയും സാന്നിദ്ധ്യം ഉണ്ടാകും എന്ന് യോഗികൾ തീരുമാനിച്ചു അതിൻ പടി മഹാബലി വരുന്നു എന്ന സങ്കൽപ്പത്തിൽ ഭഗവാന്റെ ജന്മ നക്ഷത്രം നമ്മൾ ആഘോഷിക്കുന്നു അതായത് മഹാബലി ചക്രവർത്തി വരും എന്നല്ല മഹത്തായ ബലി നൽകിയ സകല യോഗികളും അന്നേ ദിവസം ഭൂമി സന്ദർശിക്കും എന്നർത്ഥം അതിന്റെ പ്രതീകമായി നാം മഹാബലി ചക്രവർത്തിയെ കാണുന്നു എന്ന് സാരം

പ്രതലത്തിൽ തട്ടുമ്പോൾ ആണ് പ്രകാശം അനുഭവപ്പെടുന്നത് അതിനാൽ ആദ്യം അനുഭവപ്പെട്ടത് ഭൂമിയിലാണ് അതാണ് ആദ്യ അടികൊണ്ട് ഭൂമി അളന്നു എന്ന് പറയുന്നത് പ്രതലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ ആകാശവും അളന്നു      ചിന്തിക്കുക  വലിയൊരു വിമർശനം പ്രതീക്ഷിച്ചു കൊണ്ട് ........''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ