വിവേകചൂഡാമണി ശ്ളോകം 135 തിയ്യതി -11/9/2016
ജ്ഞാതാ മനോ/ഹംകൃതിവിക്രിയാണാം
ദേഹേന്ദ്രിയപ്രാണകൃതക്രിയാണാം
അയോ/ഗ്നിവത് താനനുവർത്തമാനോ
ന ചേഷ്ടതേ നോ വികരോതി കിഞ്ചന
അർത്ഥം
മനസ്സിന്റെയും ,അഹംകാരത്തിന്റേയും വികാരങ്ങളേയും ദേഹം കൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടും പ്രാണങ്ങൾ കൊണ്ടും ചെയ്യപ്പെടുന്ന കർമ്മങ്ങളേയും അറിയുന്നവനാണ് ആത്മാവ് അഗ്നി അയോഗോളത്തെ എന്ന പോലെ അവയെ അനുവർത്തിക്കുന്നവനെങ്കിലും ഒരു ചേഷ്ടയും ചെയ്യുന്നില്ല സ്വയം യാതൊരു വികാരവും പ്രാപിക്കുന്നില്ല
വിശദീകരണം
അഗ്നിക്ക് സ്വതവേ രൂപമില്ല ഏതെങ്കിലും ഒരു പിണ്ഡത്തിന് തീ പിടിച്ചാൽ അതിന്റെ ആകൃതിയെ കാണിക്കും അത് പോലെ ഇന്ദ്രിയങ്ങളുടേയും പ്രാണങ്ങളുടേയും വ്യാപാരത്ത് ആത്മാവ് അറിയുന്നു എന്നാൽ ഒരു തരത്തിലുള്ള ചേഷ്ടകളും ചെയ്യുന്നില്ല
136
ന ജായതേ നോ മ്രിയതെ ന വർദ്ധതേ
ന ക്ഷീയതേ നോ വികരോതി ൻിത്യഃ
വിലീയമാനേ/പി വപുഷ്യമഷ്മിൻ
ന ലീയതേ കുംഭ ഇവാംബരം സ്വയം.
അർത്ഥം
ആത്മാവ് ജനിക്കുന്നില്ല. മരിക്കുന്നില്ല വർദ്ധിക്കുന്നില്ല ക്ഷയിക്കുന്നില്ല എങ്ങുമൊരു വികാരവും ഉണ്ടാക്കുന്നില്ല നിത്യൻ ഈ ശരീരം നശിക്കുമ്പോളും കുടം ഉടയുമ്പോൾ അതിനുള്ളിലെ ആകാശം നശിക്കാത്തതു പോലെ സ്വയം നശിക്കുന്നുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ