നാരായണീയം ദശകം 23,ശ്ളോകം 9 തിയ്യതി--25/9/2016
അത്യന്തസംഗവിലയായ ഭവത് പ്രണുന്നോ
നൂനം സ രൂപ്യഗിരിമാപ്യ മഹത്സമാജേ
നിശ്ശങ്കമങ്കകൃതവല്ലഭമംഗജാരിം
തം ശങ്കരം പരിഹസന്നുമയാഭിശേപേ.
അർത്ഥം
വിഷയാശക്തി തീരെ നശിക്കുവാൻ വേണ്ടി അവിടുന്ന് പ്രേരിപ്പിച്ചിട്ടാവണം ആ ചിത്രകേതു കൈലാസത്തിൽ ചെന്ന് മഹർഷിമാരൂടെ മദ്ധ്യത്തിൽ ശങ്കകൂടാതെ ഭാര്യയെ മടിയിൽ വെച്ചിരിക്കുന്ന കാമാന്തകനായ ആ പരമശിവനെ പരിഹസിച്ച് പാർവ്വതിയുടെ ശാപത്തിന് പാത്രമായിത്തീർന്നു
വിശദീകരണം
ഒരു ദിവസം ചിത്രകേതു വിമാനത്തിൽ സഞ്ചരിക്കുമ്പോൾ കൈലാസത്തിൽ മഹർഷിമാരുടെ സഭയിൽ അദ്ധ്യക്ഷസ്ഥാനത്ത് പാർവ്വതിയെ മടിയിലിരുത്തി ആലിംഗനം ചെയ്തുകൊണ്ടിരിക്കുന്ന പരമശിവനെ കാണുവാനിടയായി അപ്പോൾ പാർവ്വതി കേൾക്കെ ചിത്രകേതു പരിഹസിച്ചു . ഈ ലോകഗുരു നാണം കൂടാതെ പരസ്യമായി ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ പ്രാകൃതന്മാർ പോലും ഇങ്ങനെ ചെയ്യില്ല ഇത് കേട്ടപ്പൊൾ പരമശിവന് യാതൊരു ഭാവഭേദവും ഉണ്ടായില്ല എന്നാൽ പാർവ്വതി കോപിച്ചു ശപിച്ചു ഇവൻ ഒരു അസുരനായി പ്പോകട്ടെ എന്ന് പാർവ്വതിയുടെ ശാപമേറ്റ ആ ചിത്ര കേതുവാണ് പിന്നീട് വൃത്രാസുരനായി തീർന്നത് എന്നു പറയുന്നു
ഇവിടെ ഭഗവാന്റെ പ്രേരണയാവണം എന്ന് ഭട്ടതിരിപ്പാട് പറയുന്നു മഹാവിഷ്ണുവിന്റെ പരീക്ഷണ ഉദ്ദേശം മനസ്സിലാക്കിയ പരമശിവനും മുനിമാരും ചിത്രകേതു വരുന്ന സമയത്ത് അവൻ കാണാനായി അങ്ങിനെ അഭിനയിച്ചതാണ് ' കുറച്ച് അജ്ഞാനം ഉള്ളത് കൊണ്ടാണ് ഭഗവാനെ കളിയാക്കാൻ ചിത്ര കേ തുവിന് തോന്നിയത് ജ്ഞാനസ്ഥനായ താണ് പക്ഷെ പതിനാല് ലോകങ്ങളിലും സ്വൈരമായി സഞ്ചരിച്ച് ആനന്ദിച്ചു നടക്കുമ്പോൾ സ്വൽപ്പം അഹംകാരം ഉടലെടുത്തു അത് പാർവ്വതിയുടെ ശാപത്തിൽ കലാശിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ