2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നാരായണീയം ദശകം 19  തിയ്യതി --2/9/2016 ശ്ളോകം 9

തതശ്ച തേ ഭൂതലരോധിനസ്തരൂൻ
ക്രുധാ ദഹന്തോ ദ്രുഹിണേന വാരിതാഃ
ദ്രുമൈശ്ച ദത്താം തനയാമവാപ്യതാം
ത്വദുക്തകാലം സുഖിനോ/ഭിരേമിരേ.
        അർത്ഥം
അതിന് ശേഷമാകട്ടെ ആ പ്രചേതസ്സുകൾ ഭൂമണ്ഡലം മുഴുവൻ മൂടാൻ തുടങ്ങിയ മരങ്ങളെ കോപിച്ച് ദഹിപ്പിക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് തടഞ്ഞു മരങ്ങൾ കൊടുത്ത ആ മകളെ ലഭിച്ചതിനു ശേഷം  നിന്തിരുവടി പറഞ്ഞത്ര കാലം സുഖമായി കഴിഞ്ഞു കൂടുകയും ചെയ്തു
10
അവാപ്യ ദക്ഷം ച സുതം കൃതാദ്ധ്വരാഃ
പ്രചേതസോ നാരദലബ്ധയാ ധിയാ
അവാപുരാനന്ദപദം, തഥാവിധ-
സ്ത്വമീശ! വാതാലയനാഥ! പാഹി മാം
             അർത്ഥം
പ്രചേതസ്സുകൾ. ദക്ഷനെന്ന പുത്രനെ ലഭിച്ചതിന് ശേഷം  യാഗങ്ങൾ ചെയ്ത്  നാരദനിൽ നിന്ന് കിട്ടിയ വിജ്ഞാനത്താൽ  മോക്ഷം പ്രാപിക്കുകയും ചെയ്തു  ഭഗവാനെ!ഗുരുവായൂരപ്പാ! അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കണേ.
 
         അവസാന കാലത്ത് പ്രചേതസ്സുകൾക്ക് ദക്ഷൻ എന്നൊരു പുത്രൻ ഉണ്ടായി  ദക്ഷന് യൗവനമായപ്പോൾ  പത്നിയുടെ  സംരക്ഷണം ഏൽപ്പിച്ച ശേഷം  അവർ ബ്രഹ്മസത്രം  എന്ന യാഗം ചെയ്ത് അതിന്റെ അവസാനത്തിൽ നാരദനിൽ നിന്നും  അദ്ധ്യാത്മജ്ഞാനം  ലഭിച്ച് മുക്തി  അടയുകയും ചെയ്തു

പത്തൊമ്പതാം അദ്ധ്യായം ഇവിടെ  പൂർണ്ണ മാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ