2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 401-ആം ദിവസം അദ്ധ്യായം 15. തിയ്യതി --5/9/2016. ശ്ളോകം  13

ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ
പുഷ്ണാമി ചൗഷധീഃസർവ്വാഃ സോമോ ഭൂത്വാ രസാത്മകഃ
              അർത്ഥം
മാത്രമല്ല ഞാൻ ഭൂമിയെ ആവേശിച്ചിട്ട്  എന്റെ ഓജസ്സ് കൊണ്ട് ജീവജാലങ്ങളെ  നിലനിർത്തുന്നു  രസസ്വരൂപിയായ ചന്ദ്രനായി ചമഞ്ഞ് എല്ലാ സസ്യവർഗ്ഗങ്ങളേയും  പോഷിപ്പിക്കുകയും  ചെയ്യുന്നു
14
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം
           അർത്ഥം
ഞാൻ. ജീവികളുടെ ദേഹത്തിൽ. വൈശ്വാനരൻ(ജഠരാഗ്നി) എന്ന നിലയിൽ. വർത്തിച്ച് പ്രാണൻ അപാനൻ മുതലായ വായുക്കളോട് ചേർന്ന് നാലു തരത്തിലുള്ള. അന്നത്തെ ദഹിപ്പിക്കുന്നു
15
സർവ്വസ്യ ചാഹം  ഹൃദി സന്നിവിഷ്ടഃ
മത്തഃസ്മൃതിർജ്ഞാനമപോഹനം  ച
വേദൈശ്ച. സർവ്വൈരഹമേവ. വേദ്യഃ
വേദാന്തകൃത്  വേദവിദേവ. ചാഹം
         അർത്ഥം
ഞാൻ. എല്ലാവരുടേയും  ഹൃദയത്തിൽ കുടികൊള്ളുന്നു  എന്നിൽ നിന്നാണ് സ്മൃതിയും ,ജ്ഞാനവും  വിസ്മൃതിയുമൊക്കെ  ഉണ്ടാകുന്നത്  എല്ലാ  വേദങ്ങളിലൂടേയും  അറിയപ്പെടേണ്ടവനും  ഞാൻ. തന്നെ വേദാന്ത കർത്താവും വേദജ്ഞാനവും ഞാൻ തന്നെ
           വിശദീകരണം
ഭൂമിയുടെ  നീണ്ട ചരിത്രത്തിൽ  ചില കാലത്ത്  ഇന്നത്തേക്കാൾ കൂടുതൽ  ജനസംഖ്യ ഉണ്ടായിരുന്നു എന്ന് ചിന്മയാനന്ദ ജി  പറയുന്നു  ജീവികളെ  നില നിർത്താനുള്ള ഭൂമിയുടെ  കഴിവ് എന്റെ  ഓജസ്സ്  ആണെന്ന്  ഭഗവാൻ പറയുന്നു സൂര്യൻ വഴി അന്തരീക്ഷത്തിന് വേണ്ട ചൂടായും  ഭൂമിയിലെ വളക്കൂറായും  വർത്തിക്കുന്നത്  പരമാത്മചൈതന്യം തന്നെയാണ്  പരമാത്മാവ് തന്നെ  ചന്ദ്രൻ മുഖേന ചന്ദ്രികയായി ചമഞ്ഞ്  സസ്യങ്ങളെ  പോഷിപ്പിക്കുന്നു  ധാന്യങ്ങളിലും  മറ്റ് സസ്യവിഭവങ്ങളിലും  ചന്ദ്രൻ ചെലുത്തുന്ന  സ്വാധീനം  ഇന്ന് കാർഷിക ശാസ്ത്രത്തിന് അറിവുള്ളതാണ് 1

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ