2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

വിവേക ചൂഡാമണി  ശ്ലോകം - 60 Date_ 31/10/2016

ശല്യരാശിർ മാംസ ലിപ് തോ  മലപൂർണ്ണോ fതികശ്മല:
കഥം ഭവേദയം വേത്താ സ്വയമേ തദ് വിലക്ഷണ:
       ' അർത്ഥം
മലം കൊണ്ട് നിറഞ്ഞതും മാംസത്തിൽ പൊതിഞ്ഞതും വൃത്തികെട്ടതുമായ ഈഎല്ലിൻ കൂട് ഇതിൽ നിന്നെല്ലാം അത്യന്തം ഭിന്നവും ജ്ഞാതാവുമായ ആത്മാവ് ആകുന്നതെങ്ങിനെ?
161
ത്വങ് മാംസമേ ദോ f സ്ഥിപു രീഷ രാശാ-
വഹം മതിം മൂഢ ജന: കരോതി
വിലക്ഷണം വേത്തി വിചാരശീ ലോ
നിജ സ്വരൂപം പരമാർത്ഥ ഭൂതം
    ''അർത്ഥം
തോല് മാംസം മേദസ്സ് അസ്ഥി അമേദ്ധ്യം ഇവയുടെ സമുദായമായ ശരീരത്തിൽ  ഞാൻ  എന്ന താദാത്മ്യ ബുദ്ധിയെ മൂഢൻ ബന്ധിക്കുന്നു. വിചാരശീലനാകട്ടെ ദേഹ ഭി ന്നവും കാലാതീതനുമായ സ്വ സ്വരൂപത്തെ -പരമാത്മാവിനെ അറിയുന്നു. അതായത് വിചാര ഹീ ന ൻ ദേഹത്തെ ഞാൻ എന്ന് കരുതുന്നു. വിചാരശീലൻ ദേഹത്തിൽ നിന്ന് ഭിന്നവും നിത്യനുമാണ് തന്റെ യഥാർത്ഥ സ്വരൂപം എന്നറിയുന്നു.

162
ദേ ഹോfഹമിത്യേവ ജഡസ്യ ബുദ്ധി:
ദേ ഹേ ച ജീവേ വിദുഷ സ്ത്വ ഹം ധീ:
വിവേക വിജ്ഞാനവതോ മഹാത്മനോ
ബ്രഹ്മാഹമിത്യേവ മതി : സദാത്മനി
          അർത്ഥം
ഞാൻ ദേഹം തന്നെ എന്ന് മൂഢൻ കരുതുന്നു. ശാസ്ത്രജനി ത മാ യ പരോക്ഷ ജ്ഞാനമുള്ളവൻ ദേഹ ത്തിലും ജീവനിലും ഞാൻ എന്ന് അഭിമാനിക്കുന്നു. ആത്മാ-അനാത്മ വിവേചനം ചെയ്ത് സാക്ഷാത്കാരം സിദ്ധിച്ച മഹാത്മാവ് തന്നെ കുറിച്ച് സദാ ഞാൻ ബ്രഹ്മമാകുന്നു എന്നറിയുന്നു.
ഭഗവദ് ഗീത ഒരു പുനരവലോകനം '  ഭാഗം -12 Date 31/10/2016

വിഷയങ്ങളെ ചിന്തിച്ചിരിക്കുന്നവന് അവയിൽ പ്രീതി ഉണ്ടാകുന്നു.പ്രീതിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ നിന്ന് ക്രോധം ഉത്ഭവിക്കുന്നു;ക്രോധം മൂലം ബുദ്ധിഭ്രമം ഉണ്ടാകുന്നു. ബുദ്ധിഭ്രമം മൂലം ഓർമ്മക്കേടുണ്ടാകുന്നു. ഓർമ്മക്കേട് മൂലം വിവേക ശക്തി നശിക്കുന്നു. വിവേക നാശം മൂലം ജീവിതം നാശമടയുന്നു.

ഇത് എങ്ങിനെ എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കാം ഒരാൾ സ്ത്രീയെപ്പറ്റി ചിന്തിക്കുന്നു. സുന്ദരിയായ അവളെ സ്വന്തമാക്കാൻ മോഹിക്കുന്നതിലൂടെ കാമം ജനിക്കുന്നു. പ്രതിബന്ധങ്ങൾ വരുമ്പോൾ ക്രോധം ജനിക്കുന്നു ' പിന്നെ വാശിയാകുന്നു ഈ വാശി ബുദ്ധിഭ്രമത്തിന്റെ ലക്ഷണമാകുന്നു. താൻ ആരാണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അവളെ സ്വന്തമാക്കാൻ തനിക്ക് അർഹത ഉണ്ടോ എന്നൊന്നും ചിന്തിക്കുന്നില്ല അപ്പോൾ ഓർമ്മക്കുറവ് സംഭവിക്കുന്നു. പിന്നെ ചെയ്യുന്നതൊന്നും വിവേകത്തോടെ ആയിരിക്കില്ല. അത് മൂലം അയാളുടെ ജീവിതം തന്നെ നശിക്കുന്നു.

മനശ്ശാന്തി കൈവരുമ്പോൾ അവന്റെ സർവ്വ ദു:ഖങ്ങൾക്കും നാശം സംഭവിക്കുന്നു. കാരണം പ്രസന്ന നായ ഒരുവന്റെ പ്രജ്ഞവേഗം നിശ്ചലമായിത്തീരുന്നു. ഏകാഗ്രത ഇല്ലാത്തവന് ആത്മ ധ്യാനത്തിന് സാദ്ധ്യമല്ല. അവന് ആത്മസ്വരൂപത്തെ കുറിച്ച് അറിവ് ഉണ്ടാകില്ല. സർവ്വജീവികൾക്കും രാത്രി എന്താണോ? അപ്പോൾ ജിതേന്ദ്രിയൻ ഉണർന്നിരിക്കും. ജീവികൾ ഉണർന്നിരിക്കുന്ന പകൽ തത്ത്വ ദർശിയായ മുനിക്ക് രാത്രിയാണത്രേ! അർജ്ജു നാ അരാണോ സർവ്വ കാമ ങ്ങളും വെടിഞ്ഞ് ആശയയും മമതയും അഹംകാരവും വെടിഞ്ഞ് വർത്തിക്കുന്നത്? അയാൾ ശാന്തി അനുഭവിക്കുന്നു. സത്യത്തിൽ ഇതാണ് ബ്രഹ്മനിഷ്ഠ 'ഇത് നേടിയവൻ പിന്നെ സംസാരത്തിൽ ഭ്രമിച്ചു പോകില്ല.ജീവിതാവസാന കാലഘട്ടത്തിലെങ്കിലും ബ്രഹ്മനിഷ്ഠ ഉണ്ടായാൽ അവൻ മോക്ഷം പ്രാപിക്കുന്നു.

സാംഖ്യ യോഗം ഇവിടെ പൂർണ്ണമാകുന്നു. 
ഭാഗം  2--ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം-ഞാനും ഭഞ്ജിക്കുന്നു

ആരാധനയുടെ കാര്യത്തിൽ ഏവർക്കും സ്വാതന്ത്ര്യം ഉള്ള നാട്ടിൽ ഹിന്ദുവിന്റെ ഓരോ ആരാധനാ സമ്പ്രദായങ്ങളും വിമർശന വിധേയമാകുന്നു.ശബരിമലയിലെ യുവതികൾക്കുള്ള പ്രവേശനം വിവാദമായത് ശ്രദ്ധിക്കുക.ശബരിമലയിൽ യുവതികൻ പോകണമോ വേണ്ടയോ എന്ന് ഇവിടുത്തെ ഹിന്ദു സ്ത്രീകൾ തീരുമാനിച്ചു കൊള്ളും അതിൽ ആരും തലയിടേണ്ട.ശരീയത്ത് മാറ്റാൻ ആരേയും അനുവദിക്കില്ല എന്ന് പറഞ്ഞ മുസ്ലിം സമൂഹത്തിന് ഈ കാര്യത്തിൽ എന്താണ് പറയുവാനുള്ളത്? ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന നിലപാടാണ് അവരുടേത്! വിഗ്രഹം വെച്ച് ആരാധിക്കുന്നത് ശിർക് ആണത്രേ! നിങ്ങൾ ശിർക്കായോ കിറ്ക്ക് ആയോ അതിനെ കണ്ടോളൂ! പക്ഷേ അത് പറഞ്ഞ് കലഹമുണ്ടാക്കരുത്. കാരണം നിങ്ങളുടെ ശിർക്ക് വരുന്നതിന് എത്രയോ സഹസ്രാബ്ദങ്ങൾ മുമ്പ് തന്നെ ക്ഷേത്ര സംസ്കാരം ഈ ഭൂമിയിൽ ഉണ്ട്. അത് തെറ്റാണെങ്കിൽ ദൈവം അപ്പോൾ തന്നെ ശിക്ഷ നൽകേണ്ടതാണല്ലോ! എന്ത് കൊണ്ട് അത് സംഭവിച്ചില്ല?

എത്രയോ കൃസ്ത്യൻ മുസ്ലിം സഹോദരീ സഹോദരങ്ങൾ ക്ഷേത്രത്തിൽ തുലാഭാരം വരെ നടത്തുന്നു? അവരൊക്കെ നിങ്ങളുടെ ശിർക്ക് അവഗണിക്കുന്നു എന്നല്ലേ അതിനർത്ഥം?തികച്ചും മനഃശാസ്ത്ര പരമായ ആചാരമാണ്  ഹൈന്ദവരുടേത്.റസൂൽ പൂക്കുറ്റി ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യം ഈ അടുത്ത കാലത്താണ് മാദ്ധ്യമങ്ങളിൽ വന്നത്. അത് ഒരു ഷോ ആയിരുന്നില്ല.

ക്ഷേത്രത്തിൽ വിഗ്രഹാരാധനയാണ് നടക്കുന്നത് എന്ന് സ്വയം അങ്ങ് തീരുമാനിച്ച് പ്രതികരിക്കുന്നത് വിവരക്കേടാണ്.അല്ലയോ വിഗ്രഹമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറില്ല. ഭക്തിയേക്കാൾ കൂടുതൽ ശാസ്ത്രനിഗമനമാണ് ക്ഷേത്രത്തിൽ.ഇനി വിഗ്രഹം വെച്ച് പൂജിക്കാത്തവരുടെ മനസ്സിലും പ്രാർത്ഥിക്കുമ്പോൾ വാങ്മയ രൂപം സൃഷ്ടിക്കപ്പെടാതിരിക്കില്ല. വൃദ്ധനായ ഒരു ഫക്കീറിന്റെ രൂപമാണ് പ്രാർത്ഥിക്കുമ്പോൾ എനിക്കുണ്ടാവുക എന്നാണ് ഒരു മുസ്ലിം ടീച്ചർ പറഞ്ഞത്.അതാണ് സത്യം പ്രാർത്ഥനാ വേളയിൽ എന്തെങ്കിലും ഒരു രൂപം മനുമനുഷ്യമനസ്സിൽ തെളിയാതിരിക്കില്ല.ഇത് ശാസ്ത്രമാണ്.കാരണം ഏതൊരു കാര്യത്തിലും വിങ്മയ രൂപം ഉണ്ടായിരിക്കും അമേരിക്കയെ പറ്റി അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ എടുക്കുന്ന അദ്ധ്യാപകനും പഠിക്കുന്ന വിദ്യാർത്ഥിയും അമേരിക്കയിൽ പോയിട്ടില്ല. എന്നിട്ടും പഠനം നടക്കുന്നുണ്ടെങ്കിൽ വാങ്മയ രൂപം അവരുടെ രണ്ടാളുടെ മനസ്സിലും ഉണ്ടെന്ന് വ്യക്തമല്ലേ!

ഈശ്വരന് രൂപമില്ലെന്നിരിക്കെ ആ പദം കേൾക്കുമ്പോൾ മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം വിഗ്രഹത്തിലൂടെ ഈശ്വര ശക്തിയെ ആവാഹിച്ച് പ്രാർത്ഥിക്കാം എന്നല്ലേ! അല്ലെങ്കിൽ പിന്നെന്തിന് മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെട്ടു?അപ്പോൾ  നീ എന്നെ ഏതു രൂപത്തിൽ കാണാനാഗ്രഹിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്    എന്ന ഗീതാ വചനമാണ് ആരാധനയുടെ കാര്യത്തിൽ ഏറാറവും ശ്രേഷ്ടം എന്നല്ലേ അതിനർത്ഥം?

ഹൈന്ദവ ദർശനങ്ങൾ ക്ഷേത്രങ്ങളിൽ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും മറ്റു മതങ്ങൾക്ക് മത പഠന ത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുമ്പോൾ അതിനെ വിമർശിക്കുമ്പോൾ വർഗ്ഗീയ വാദി ആകുമെങ്കിൽ! ഫാസിസ്റ്റ് ആകുമെങ്കിൽ! സംഘി ആകുമെങ്കിൽ ഞാനും വർഗ്ഗീയവാദിയാണ് ഫാസിസ്റ്റാണ്  സംഘിയാണ്.


2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം-11 തിയ്യതി--30/10/2016

ഫലേച്ഛയോട് കൂടിയ കർമ്മം ജ്ഞാനയോഗത്തേക്കാൾ നികൃഷ്ടമാണ് എന്ന് ഭഗവാൻ പറയുന്നു.ഫലം കാംക്ഷിക്കുന്നവർ ദീനന്മാരാണത്രേ!സമചിത്തത കൈവരിച്ച ഒരു യോഗി ഈ ജന്മത്തിൽ ത്തന്നെ പുണ്യപാപങ്ങൾ രണ്ടും ത്യജിക്കുന്നു.കാരണം ജ്ഞാനികൾ ജ്ഞാനത്തെ ആശ്രയിച്ച് കർമ്മഫലം ഉപേക്ഷിച്ച് ജന്മബന്ധത്തിൽ നിന്ന് മുക്തരായി ദുഃഖ രഹിതമായ പരമപദം പ്രാപിക്കുന്നു.

സമാധിസ്ഥനായസ്ഥിതപ്രജ്ഞന്റെ ലക്ഷണവും സംസാരവും സഞ്ചാരവും എങ്ങിനെയെന്നറിയാൻ അർജ്ജുനൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഭഗവാൻ അത് പറഞ്ഞു കൊടുക്കുന്നു. ഒരാൾ ആത്മാവിൽ സ്വയം ,സർവ്വ ആഗ്രഹങ്ങളേയും ത്യജിച്ച് രമിക്കാൻ തുടങ്ങിയോ?അയാളെ സ്ഥിതപജ്ഞൻ എന്ന് പറയുന്നു.ചലിക്കാത്ത മനസ്സോടു കൂടിയവനും ,ആഗ്രഹങ്ങൾ ഇല്ലാത്തവനും ,രാഗ ഭയ ക്രോധങ്ങൾ ഇല്ലാത്തവനുംആയി ആരുണ്ടോ അവൻ സസ്ഥിതപ്രജ്ഞനാകുന്നു.ഒന്നിലും ആസക്തിയില്ലാതെ ശുഭാശുഭങ്ങൾ വന്നാൽ സന്തോഷമോ,വെറുപ്പോ കാണിക്കാതെ ഒരാൾ ഇരിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.ആമ അവയവങ്ങളെ എന്ന പോലെ ആര് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിൻ വലിക്കുന്നുവോ അയാൾ സ്ഥിത പ്രജ്ഞനാണ്.വിഷയങാങൾ അനുഭവിക്കാത്തവന് വിഷയങ്ങൾ വിട്ടുമാറുന്നു.എന്നാൽ അവയിലുള്ള വാസന അകലുന്നില്ല.പരമാത്മാ ദർശനം ലഭിക്കുമ്പോൾ അതും വിട്ടകലുന്നു. ഇന്ദ്രിയ സംയമനത്തിന് യത്നിക്കുന്ന ശാസ്ത്രജ്ഞാനമുള്ളവനെ പോലും ഇന്ദ്രിയങ്ങൾ പിൻതിരിപ്പിച്ചു കളയും .അവയെ കീഴടക്കണം.എന്നിൽ ത്തന്നെ മനസ്സ് ഏകാഗ്രമാക്കണം ഇന്ദ്രിയങ്ങൾ സ്വാധീനമായാൽ അവൻ സ്ഥിത പ്രജ്ഞനാകുന്നു.(തുടരും)
ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം.ഞാനും ഭഞ്ജിക്കുന്നു.

ഇന്നത്തെ വൃത്തികെട്ട രാഷ്ട്രീയ സംസ്കാരത്തിൽ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് പറയുന്നത് അർത്ഥവത്താണ്. ജനിച്ച നാട്ടിൽ ഒരു രണ്ടാം കിട പൗരനെ പോലെ കഴിയേണ്ടതുണ്ടോ? വർഗ്ഗീയവാദി,ഫാസിസ്റ്റ് ,സംഘീ എന്നീ വിശേഷണങ്ങൾ കിട്ടിയേക്കാം.പക്ഷെ അതിനെ ഭയന്ന് നമുക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റില്ല. ഇതേ വരെ ഞാനും മൗനം പിലിച്ചു. ഇനി പ്രതികരിക്കാതിരിക്കാൻ കഴിയില്ല.ദേശീയ നിയമക്കമ്മീഷൻ ആവിഷ്കരിച്ച ചോദ്യാവലികൾ ബഹിഷ്കരിക്കാൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചിരിക്കുന്നു. ചില ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പോലും ത്രാണിയീല്ല അവർക്ക് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പറയാനുള്ളത് പറയേണ്ട സമയത്ത് പറയാതെ പിന്നെ അക്രമത്തിലൂടെ ജിഹാദ് വിളിക്കുകയല്ല വേണ്ടത്.എന്തിനെയാണ്?ആരെയാണ് അവർ ഭയക്കുന്നത്? അഭിപ്രായ സമന്വയം ഉണ്ടായാലേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കൂ എന്ന് കേന്ദ്രം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും ചോദ്യാവലി ബഹിഷ്കരിക്കുക എന്ന് വെച്ചാൽ അതിനർത്ഥം എന്താണ്? സദുദ്ദേശമല്ല എന്ന് വ്യക്തമാണ്. ശരീഅത് നിയമങ്ങൾ മാറ്റാൻ ആരേയും അനുവദീക്കില്ല എന്ന് ഒരു പ്രഖ്യാപനം കണ്ടു. ഏകീകൃത സിവിൽ കോഡ് ശരീയത്ത് പരിഷ്കരണമാണ് എന്നാണോ ഇവരൊക്കെ കരുതുന്നത്? ഏതായാലും ഏകീകൃത സിവിൽ കോഡ് നടപ്പിക്കിയാലും ഇല്ലെങ്കിലും ഇവിടുത്തെ ഹിന്ദുക്കൾക്ക് ന്യായമായ ചില ആവശ്യങ്ങളുണ്ട്. അത് അനുവദിച്ചു കിട്ടും വരെ പ്രക്ഷോഭണത്തിന് നല്ലൊരു വിഭാഗം ഹൈന്ദവർ തയ്യാറാണ്

1. ജാതിമത പരിഗണനകൾ എടുത്തു മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കുക എന്നതാണ് മുഖ്യം.ശിവോഹം എന്നാണ് സനാതനധർമ്മം പറയുന്നത്. അതിനാൽ ഹൈന്ദവരുടെ ഇടയിൽ മൂമ്പ് ഉണ്ടായിരുന്നതും ഇന്ന് കുറവു വന്നതും ആയ ജാതീയത ഇല്ലാതാവണം. പ്രത്യേക ജാതി പറഞ്ഞ സംവരണം ഇതിന് വിഘാതമാണ്.ആനുകൂല്യങ്ങൾ ജാതി അടിസ്ഥാനത്തിൽ വേണം എന്ന് എന്താ ഇത്ര നിർബ്ബന്ധം?പഠിക്കാനുള്ള സൗജന്യം നൽകൂക.പഠിച്ച് കേമനായി വലിയ മാർക്ക് വാങ്ങി മുന്നിൽ സ്ഥാനം പീടിക്കുക അതിൽ എന്താണ് തെറ്റ്? ഞാൻ സനാതനനാണ് എന്നെ പറയാവൂ.എനിക്ക് ജാതിയില്ല എന്നേ ഓരോരുത്തരും പറയാവൂ! ഹിന്ദുക്കളുടെ ജാതിയുടേയും ഓ ബി സി എന്നീ വേർതിരിവുകളുടേയും മറവിലാണ് മറ്റു പലരും ആനുകൂല്യങ്ങൾ പിടിച്ചു പറ്റുന്നത്. ഞാൻ ജാതി സംവരണം ഇഷ്ടപ്പെടുന്നില്ല സാമ്പത്തിക സംവരണമാണ് എനിക്ക് വേണ്ടത് എന്ന് ഓരോ ഹീന്ദുവും പറയാൻ തുടങ്ങിയാൽ ന്യൂന പക്ഷം എന്ന പേരിൽ മറ്റു മത സംഘടനകൾക്ക് മത സംവരണം ആവശ്യപ്പെടാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയീല്ല.

ഹിന്ദുക്കൾ  ഒരുമിക്കുന്നത് രാഷ്ട്രീയക്കാർക്കോ, സെമിറ്റിക് മതങ്ങൾക്കോ ഇഷ്ടമല്ല .അത് നമ്മൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിച്ച് ഹിന്ദുവിനെ കാണാനാണ് ഏവർക്കും താൽപ്പര്യം? എന്നാൽ ഈ വേർതിരിവ് എന്തിന്റെ അടിസ്ഥാനത്തിലാണ്? തൊലീ വെളുപ്പ് നോക്കിയാണോ? അല്ല എന്ന് ഉറപ്പല്ലേ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ? (തുടരും)
ഉപനിഷത്  --ഒരു അന്വേഷണം

ഉപനിഷത്തുക്കൾ തികച്ചും അപൗരുഷേയങ്ങളാണ് എന്നാണ് പണ്ഡിത മതം .അതായത് ഏതെങ്കിലും ഒരു വ്യക്തിയാൽ സൃഷ്ടിക്കപ്പെട്ടതല്ല. വേദവും ഇത് പോലെ ത്തന്നെയാണ്. വേദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഉപനിഷത്തുക്ക¡ ൾ.അപ്പോൾ വേദം മനുഷ്യനിർമ്മിതമല്ലെങ്കിൽ ഉപനിഷത്തും മനുഷ്യനിർമ്മിതല്ല .അപൗരുഷേയമാണ്. അവ ദർശിച്ച് രേഖപ്പെടുത്തുകയാണ്.ഋഷികൾ ചെയ്തിട്ടുള്ളത് .അതിനാൽ ഋഷികളെ ഉപനിഷത് ദ്രഷ്ടാ ക്കൾ എന്നു പറയുന്നു. ഇവ കൃത്യമായി ഏതു കാലഘട്ടത്തിൽ ഉണ്ടായി എന്ന് കൃത്യമായി പറയാനാവില്ല.കാരണം വിഷയം ജനങ്ങളിലേക്ക് എത്തിക്കണം എന്നല്ലാതെ താൻ ദർശിച്ചതാണെന്നും ഇന്ന കാലത്ത് ഉണ്ടായതാണെന്നും ഒന്നും ഋഷികൾ രേഖപ്പെടുത്തിയിട്ടില്ല.

അനന്തവൂം അനാദിയുമായ ജ്ഞാനമാണ് ഉപനിഷത്തിലെ പ്രതിപാദ്യ വീഷയം .ആ ജ്ഞാനത്തെ സാക്ഷാത്കരിച്ചവരാണ് ഋഷിമാർ.ഉപനിഷത്തുക്കളിലെ തത്വചിന്ത ആദ്ധ്യാത്മിക മണ്ഡലത്തിൽ മനുഷ്യന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹത്തരമായിട്ടുള്ളതാണ്.അതു കൊണ്ടാണ് അതിന് വേദാന്തം എന്ന പേര് വന്നത്. ബുദ്ധിയാകുന്ന ചിറകിന്റെ സഹായത്തോടെ മേലോട്ട് മേലോട്ട് പറന്നാൽ എത്തിച്ചേരാവുന്ന പരമോന്നത പദത്തിലാണ് ഉപനിഷത്തിലെ തത്വചിന്ത വിഹരിക്കുന്നത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം.

ഉപ-അടുത്ത് ,നിഷദിക്കുക-ഇരിക്കുക ---എന്ന വ്യുത്പത്തി അനുസരിച്ച് ഗുരുവിന്റെ അടുത്തിരൂന്ന് പഠിക്കേണ്ടുന്ന രഹസ്യവിദ്യ എന്നും അർത്ഥം പറയാറുണ്ട്. എന്നാൽ ഗുരുവിന്റെ അടുത്ത് ഇരിക്കുക എന്നത് വിക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ധ്യാനിച്ചിരിക്കുന്ന ഗുരുവിനടുത്ത് മൗനമായി ഇരുന്ന് ഗുരുവിന്റെ ദർശനങ്ങളെ അതേ പോലെ ഒപ്പി എടുക്കുക. ഇവിടെ ഗുരുവും ശിഷ്യനും സ്വീകരിക്കുന്ന ഭാഷ മൗനമാണ്.തനിക്ക് കിട്ടേണ്ടത് കിട്ടിയാൽ ഗുരുവിനെ നമസ്കരിച്ച് ശിഷ്യൻ പോകുന്നു .ബാഹ്യമായി ആരും അറിയാതെ ഉപനിഷത് ദർശനങ്ങൾ അങ്ങിനെ മറ്റൊരാളിലേക്ക് പകർത്തപ്പെട്ടു.

വേദങ്ങളിൽ നിന്നാണ് ഉപനിഷത്തുക്കളുടെ വ്യുൽപ്പത്തി എന്നു പറഞ്ഞല്ലോ!
ഋഗ്വേദം==21
യജുർവ്വേദം==109
സാമവേദം==1000
അഥർവ്വവേദം==50
------------------------------
ആകെ=======1180
                             =====
ഇവയാണ് വേദങ്ങളുടെ ശാഖകൾ.ഈ ഓരോ ശാഖകൾക്കും  ഓരോ ഉപനിഷത്തുക്കൾ ഉണ്ടായിരുന്നു. എന്നാണ് ശ്രീരാമൻ ഹനുമാനോട് പറയുന്നത് .അതിൽ വേദ ശാഖകൾ നഷ്ടപ്പെട്ടു. അതോട് കൂടി എല്ലാം നഷ്ടമായി.എങ്കിലും ഇരുനൂറിലധികം ഉപനിഷത്തുക്കൾ ഇന്നും ലഭ്യമാണെന്ന് പണ്ഡിതന്മാർ അവകാശപ്പെടുന്നു. രഫഫ,പപപയ 

2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -10 തിയ്യതി-29/10/2016

അർജ്ജുനാ! ഈ യോഗത്തിൽ തുടങ്ങിവെച്ച പ്രയത്നം നിഷ്ഫലമാകയില്ല.അനിഷ്ടമായ വിപരീതഫലം ഉണ്ടാകയുമില്ല.ഈ കർമ്മ യോഗത്തിന്റെ അല്പ മാത്രമായ ആചരണം പോലും മഹാ ഭയത്തിൽ നിന്നും രക്ഷിക്കുന്നു. ഇതിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി ഒരേ ലക്ഷ്യത്തിൽ ത്തന്നെ ഉറച്ചു നിൽക്കുന്നു.നിശ്ചയ ദാർഢ്യമില്ലാത്തവരുടെ സങ്കൽപ്പങ്ങൾ വളരെ ശാഖപോലെ ഉള്ളതും അന്തമില്ലാത്തതും ആകുന്നു.

ചിലർ വേദത്തിന്റെ അർത്ഥ വാദത്തിൽ തൽപ്പരരാണ്.,ഇതിന്മീതെ വേറൊന്ന് ഇല്ലെന്ന് കരുതുന്നവരാണ് അവർ കാമികളും സ്വർഗ്ഗമാണ് പരമലക്ഷ്യമെന്നും കരുതുന്നവരാണ്.ഇങ്ങിനെയുള്ള മൂഢന്മാർ ഭോഗ എെശ്വര്യപ്രാപ്തിക്കായി പ്രവർത്തിക്കുന്നു ഇതാകട്ടെ പുനർജ്ജന്മമാകുന്ന കർമ്മത്തെ കൊടുക്കുന്നതാണ് .അവരുടെ വാക് ചാതുര്യത്തിൽ മയങ്ങുന്നവർക്ക് അന്തഃകരണത്തിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി ഉദിക്കുന്നില്ല.

വേദങ്ങൾ ത്രിഗുണ സ്വരൂപമായ പ്രപഞ്ചത്തെ സംബന്ധിച്ചവയാണ്.നീ ത്രിഗുണങ്ങൾക്കും അതീതനാവുക.അർജ്ജുനാ! സുഖം ദുഃഖം എന്നിവയ്ക്ക് നീ അതീതനായിത്തീരുക.സത്വഗുണത്തെ മാത്രം ആശ്രയിക്കുക ആത്മ നിഷ്ഠനായി വർത്തിക്കുക.  എല്ലാ ഇടത്തും ജലം നിറഞ്ഞു നിൽക്കുമ്പോൾ ചെറിയ ജലാശയങ്ങൾ കൊണ്ട് എന്ത് പ്രയോജനം? അതേ പോലെ ബ്രഹ്മ ജ്ഞാനികൾക്ക് വേദങ്ങളെ കൊണ്ടും അത്രയേ പ്രയോജനം ഉള്ളൂ! കർമ്മാചരണത്തിന് തന്നെയാണ് നിനക്ക് അധികാരം .പക്ഷെ ഒരിക്കലും ഫലം ഇച്ഛിക്കരുത്.അതേ സമയം കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക് താൽപ്പര്യം ഉണ്ടാകാൻ പാടില്ല. വിഷയങ്ങളിലെ ഫലകാംക്ഷയെ ത്യജിച്ചിട്ട് ജയപരാജയങ്ങളിൽ സമദർശനത്തോടെ വർത്തിച്ച് കർമ്മം ചെയ്യൂ! ഈ സമചിത്തതയെ ആണ് യോഗം എന്ന് പറയുന്നത്. (തുടരും)
പ്രതീകോപാസന
****************
സാധാരണക്കാരന്റെ മുന്നിൽ എന്നും തർക്കവിഷയമായി നിൽക്കുന്നതാണ് പ്രതീകോപാസനവാക്കുകൾക്കും ഇന്ദ്രിയങ്ങൾക്കും അതീതമായി നിൽക്കുന്ന സാക്ഷാൽ ബ്രഹ്മത്തെ മനസ്സു കൊണ്ടല്ലാതെ സാക്ഷാത്കരിക്കാൻ കഴിയില്ല.വളരെ ലളിതമായി പറഞ്ഞാൽ എപ്രകാരമാണോ അദൃശ്യവും ശക്തിയുക്തവും  ആയ വൈദ്യുതിയെ ബൾബ് എന്ന മാദ്ധ്യമത്തിലുടെ അ്രിയൂന്നത്? അപ്രകാരം അദൃശ്യനും ,സർവ്വ നിയന്താവുമായ പരമാത്മാവിനെ സാധകൻ പ്രതീകമാദ്ധ്യമത്തിലൂടെ കാണുന്നു. തീകച്ചും  മനശ്ശാസ്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ആയതിനാൽ ജ്ഞാനികൾ ആരും പ്രതീക ആരാധനയെ നിഷേധിച്ചിട്ടില്ല . ഉപനിഷത് വാക്യങ്ങൽ പലതിന്റെയും അർത്ഥം തിരഞ്ഞെടുക്കുന്നതിൽ ആധുനിക പണ്ഡിതന്മാർക്ക് പറ്റിയ ചില ചിന്താ കുഴപ്പങ്ങളാണ് പല വ്യത്യസ്ഥ അഭിപ്രിയങ്ങൾക്കും നിദാനം

യാതൊരു ശങ്കയോ ,കാപട്യമോ,അധൈര്യമോ ഒന്നുമില്ലാതെ എത്ര ഉറച്ച മട്ടിലാണ് നമ്മുടെ ഋഷികൾ തങ്ങൾ നേടിയ ആത്മബ്രഹ്മൈക്യത്തെ കുറിച്ച് പറഞ്ഞു വെച്ചിരിക്കുന്നത്?ലോകത്തിലെ ഏറ്റവും വലിയ ധീരൻ മിസ്റ്റിക് ആണ് എന്ന് സുകുമാർ അഴീക്കോട് പറയുന്നു. ഉപനിഷത് ഘോഷിക്കുന്ന അഭയം സാക്ഷാത്കരിച്ചവനാണ് മിസ്റ്റിക്. ഉപനിഷത്തിലെ മഹാ വിക്യങ്ങൾ ഒന്നും വെറും പ്രഖ്യാപനങ്ങൾ ആയിരുന്നില്ല. അഹം ബ്രഹ്മാസ്മി എന്നത് ഋഷികളുടെ അനുഭൂതിയായിരുന്നു.

വേദത്തിൽ നിഗൂഢമായ ഏതോ രഹസ്യമുണ്ടെന്നാണ് അരവിന്ദന്റെ അഭിപ്രായം.ശ്രീ അരവിന്ദഘോഷിന്റെ വീക്ഷണം എത്ര സമർത്ഥമായിരുന്നാലും അദ്ദേഹത്തിന്റെ നേതൃത്വം പിൻ തുടരാൻ നാം സംശയിക്കണം  എന്ന ഡോ- രാധാകൃഷ്ണന്റെ ഈ അഭിപ്രായം ഭാരതീയ ചിന്തയുടെ പുരോഗതിക്ക് അനുകൂലമാണെന്ന് പറയാൻ വയ്യെന്ന് അഴീക്കോടും സമ്മതിക്കുന്നു.
           ഭാരതീയ സനാതനധർമ്മം

ഭാരതീയ സനാതന ധർമ്മം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി  നരേന്ദ്രഭാരതീയം  എന്ന ഗ്രൂപ്പിന്റെ പേര് മാറ്റി  സനാതന ധർമ്മ പ്രചരണ സഭ. എന്നാക്കിയിരിക്കുന്നു. എന്റെ ഫ്രണ്ട് ലിസ്റ്റിൽ പെട്ട സനാതന ധർമ്മ വിശ്വാസികളെ ഞാൻ അതിൽ ചേർക്കുന്നുണ്ട്.എന്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന വരെ മാത്രമേ എന്റെ ഫ്രണ്ട് ആയി നില നിർത്താൻ ഉദ്ദേശിക്കുന്നൂള്ളൂ! ഗ്രൂപ്പുകളിൽ ചേർക്കുമ്പോൾ വ്യക്തമായ ചില ഉദ്ദേശങ്ങൾ ഉണ്ട്.സനാതന ധർമ്മ വ്യവസ്ഥിതിയിലെ പ്രധാനപ്പെട്ട അവസ്ഥകൾ അതിൽ മാത്രം പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് അപ്പോൾ അത് സംബന്ധിച്ച വിവരം അതിൽ മാത്രമേ ഉണ്ടാകൂ! ജനുവരി മുതൽ ഗ്രൂപ്പ് പ്രവർത്തനത്തിൽ വലിയ തോതിൽ മാറ്റം വരുത്തണമെന്ന് ഉദ്ദേശിക്കുന്നു. അതിന്റെ മുന്നോടിയായി  സനാതനധർമ്മ പ്രചരണ സഭ. പ്രവർത്തനം ആരംഭിക്കുന്നു 
തിരുമേനിയും ,അന്തർജ്ജനവും  29/10/2016

അന്തർജ്ജനം---ദ് കണ്ട്വോ! തെരുവ് നായശല്യം തീർക്കാൻ മൂന്ന് വർഷമെങ്കിലും എടുക്കും ത്രേ!മന്ത്രി ജലീല് പറഞ്ഞിരിക്ക്ണു. അത്ര്യൊക്കെ സമയം വേണ്ടീര്വോ?

തിരുമേനി--ഹേയ് അത് മന്ത്രി ജലില പുംഗവൻ ഒറ്റക്ക് ചെയ്താലത്തെ കാര്യാവും പറഞ്ഞിട്ട് ണ്ടാവ്വാ!ന്നാ ചുളിവില് ഒരു പട്ടിനിർമ്മാർജ്ജന ത്തിനുള്ള നോബൽ സമ്മാനം കിട്ട്യാലോ ന്ന് നിരീച്ച്ട്ട്ണ്ടാവും അതാ!

അന്തർജ്ജനം---ദ് നോക്കൂ! ഹിന്ദുക്കൾ ഒറ്റ തന്തക്ക് പിറന്നോരല്ലാത്രേ! ഫാദർ തേലേക്കാടൻ പറഞ്ഞിരിക്ക്ണു

തിരുമേനി--അതിന് എന്തിനാ പ്പൊ താത്രിക്കുട്ടി ക്ഷോഭിക്ക്ണ്? അയാള് ഒരു സത്യങ്ങ്ട് പറഞ്ഞൂന്ന് മാത്രം.

അന്തർജ്ജനം--ആ ഹാ അനാവശ്യം പറേണതാ സത്യം?

തിരുമേനി--അയാള് പറഞ്ഞേല് എന്താ പ്പൊ ത്ര അനാവശ്യം? നമ്മടേം താത്രിക്കുട്ടീടേം അച്ചൻ തിരുമേനി ഒരാളാ? അങ്ങന്യാച്ചാ പിന്നെങ്ങിന്യാ  നമ്മള് തമ്മില് വേളി കഴിക്യാ?അപ്പോ അച്ഛൻ മാര് വേറെ വേറെ  ആണ്ന്നങ്ങട്  ഒറപ്പല്ലേ? ന്നാ അയാളെ സംബന്ധിച്ച് അങ്ങിന്യാവില്യാ! അയാൾടെ അച്ഛനും അയാൾടെ ഭാര്യേടെ അച്ചനും ഒരാള് തന്യായിരിക്കും. അതാ നോം പറഞ്ഞത് സത്യം പറഞ്ഞേന് താത്രിക്കുട്ടി ക്ഷോഭിക്കണ്ടാന്ന്!

അന്തർജ്ജനം---ദ് വായിച്ച്വോ? പാലേമാട് സ്കൂളിന് സമീപത്തുള്ള ശീതളപാനീയ കടേല് കഞ്ചാവ് വിൽപ്പന നടത്ത്യ സുബൈർ എന്നാളെ പോലീസ് അറസ്റ്റ് ചെയ്തൂത്രേ!

തിരുമേനി--ഹെയ് അയാള് കുഴപ്പക്കാരനാവില്യാ  കുട്ടിക്കാലത്ത് ഉസ്താദ്മാർ പറഞ്ഞ കാര്യങ്ങൾ അയാള് പ്രാവർത്തികാക്കി അത്രേള്ളൂ! അതിൽ പരിഭ്രമിക്കാനൊന്നും ണ്ടാവില്യാ!

അന്തർജ്ജനം---ഹ!ഹ! യൂത്ത് ലീഗിന്റെ സപ്ലൈ ഓഫീസിലേക്ക് ള്ള മാർച്ചിന്റെ ഫോട്ടോ കണ്ട്വോ? ഒരാള് കഷണ്ടി ആയിരിക്കണു.വേറൊരാൾടെ തലമുടി മുഴ്വോനും നരച്ചിരിക്കണു. അപ്പോ ഈ യൂത്ത് ന്ന് പറേണേന്റെ പ്രായ പരിധി എത്ര്യാണാവോ?

തിരുമേനി---ചെറിയ ബാലികാ ബാലന്മാരെ അങ്ങട് കണ്ടാ ലിംഗോദ്ധാരണം നടന്നൂച്ചാ അതൊക്കെ യൂത്തിൽ പെടും.അതാ ഇപ്പളത്തെ നിയമം.അത് പ്പോ തൊണ്ണൂറ് വയസ്സായാലും യൂത്ത് തന്യാ സംശയല്ല്യാ!

2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

അന്വേഷണം  28/10/2016

ഞാൻ മുഹമ്മദ് അസ്കർ മണ്ണാർക്കാട് പാലക്കാട് ജില്ല. സാർ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികളാണല്ലോ! ഇസ്ലാം ഏക ദൈവത്തിൽ വിശ്വസിക്കുന്നു.സത്യത്തിൽ ശാസ്ത്രീയ മായി നോക്കുമ്പോൾ ഏക ദൈവ വിശ്വാസമല്ലേ ശരി? ഒരു പക്ഷെ നിരവധി ദൈവങ്ങൾ ഹിന്ദുമതത്തിൽ ഉള്ളത് കൊണ്ടാകാം തേലേക്കാട് അച്ചൻ ഹിന്ദുക്കൾ ഒറ്റത്തന്തക്ക് പിറന്നവരല്ല എന്ന് പറയാൻ കാരണം. മാന്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.
         മറുപടി
ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികൾ ആണെന്ന തെറ്റായ വിവരം താങ്കൾക്ക് എവിടുന്ന് ലഭിച്ചു? ഞങ്ങളുടെ ആധികാരിക മായ ഗ്രന്ഥം വേദമാണ്. ആ വേദത്തെ സൗകര്യാർത്ഥം ലക്ഷണമൊത്ത് കൃഷ്ണദ്വൈപായന മഹർഷി ഭാഗിച്ചു എന്നു മാത്രം ആരാധനയുടെ കാര്യത്തിൽ ഞങ്ങൾ വേദത്തെയാണ് അനുസരിക്കുന്നത്. വേദത്തിൽ ഈശ്വരൻ മാത്രമേ ഉള്ളൂ! എന്ന അദ്വൈത വിശ്വാസമാണ് ഞങ്ങൾ പുലർത്തുന്ന്.എന്നാൽ പ്രായോഗിക ജീവിതം ദ്വൈതമായതിനാൽ അതിനനുസരിച്ചുള്ള ഉപദേശവും വേദം ഞങ്ങൾക്ക് തന്നിട്ടുണ്ട്  അഥർവ്വവേദത്തിൽ  പതിമൂന്നാം അദ്ധ്യായത്തിൽ  3 ,4  മന്ത്രങ്ങൾ നോക്കുക

ബ്രഹ്മജ്ഞാനം  ഫ്രഥമം പുരസ്ത്വസ്താദ്വി സീമതഃ സുരുചോ വേന ആവഃ
സ ബുദ്ധ്യാ ഉപമാ അസ്യ വിഷ്ഠാഃ സതശ്ച യോനിമസതശ്ച വി വഃ
                 അർത്ഥം
ഈശ്വരൻ മാത്രമാകുന്നു ആരാധനയ്ക്കർഹൻ.ഈ വിശ്വത്തിന്റെ ആരംഭത്തിൽ സർവ്വതിനേയും അവൻ സൃഷ്ടിച്ചു. (ഈശ്വരാ)
ചൈതന്യവും ആരാധനയും നിനക്കുള്ളതാകുന്നു.സൂര്യചന്ദ്രാദികൾ അന്തരീക്ഷത്തിൽ അവരുടെ ഭ്രമണം നടത്തുന്നത് നിന്റെ ജ്ഞാനത്താലാകുന്നു.
4
ഹിരണ്യഗർഭഃസമവർത്തതാഗ്രേ ഭൂതസ്യ ജാതഃ പതിരേക ആസീത്
സദാധാര പൃഥിവീം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.

              അർത്ഥം
ഹിരണ്യ ഗർഭസ്വരൂപനായ ആ ഈശ്വരൻ ഒരുവൻ മാത്രമാകുന്നു.സ്രഷ്ടാവ് ആദിയിൽ അവൻ മാത്രമായിരുന്നു.എല്ലാ പ്രകാശജാലങ്ങളേയും  അവൻ സൃഷ്ടിച്ചു.സൃഷ്ടിക്ക് മുമ്പും അവനായിരുന്നു.അവൻ ഈ ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമാകുന്നു.അവൻ ഏകൻ മാത്രമാകുന്നു.അവൻ മാത്രമാകുന്നു ഇതിന്റെ മൂലകാരണവും

ഇനി പറയൂ ഞങ്ങൾ ബഹുദൈവ വിശ്വാസികളാണോ?ഞങ്ങൾ വീട്ടിൽ ബൾബ്,ഫാൻ മിക്സി തുടങ്ങിയവ ഉപയോഗിക്കുന്നു പക്ഷെ കറന്റ് ഒന്നെയുള്ളു. ഞങ്ങൾ നിരവധി കരണ്ടുകൾ ഉപയോഗിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാൽ അത് അജ്ഞാനമല്ലേ?

പിന്നെ തേലക്കാട് അച്ചന്റെ കാര്യം!  ഒരു സെമിറ്റിക് മതത്തിലെ ഒരു പുരോഹിതന്റെ നിലവാരം എത്രയുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് അത് കൊണ്ട് എനികാകുള്ള നേട്ടം.
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ഇത് നോക്കൂ മതേതരത്വം കാത്തു സൂക്ഷിക്കാൻ ഇടതു പക്ഷത്തിനേത്രേ കഴിയൂ!കൊടിയേരി പറഞ്ഞിരിക്ക്ണു.

തിരുമേനി--ഈ മതത്തെ തരം തിരിക്കലാണ് മതേ തരത്വം ന്ന് ഇപ്പളാ നമുക്ക് മനസ്സിലായ്യേ!ഹിന്ദുക്കൾ ഒറ്റ തന്തക്ക് പിറന്നോരല്ല എന്ന് ഒരു ഏഭ്യൻ പറഞ്ഞു.ക്ഷേത്രങ്ങൾക്ക് പണം കൊട്ക്ക്ണത് വേശ്യാലയത്തിൽ കൊടക്കണ പോലെ ആണ് ന്ന് വേറൊരു ഏഭ്യൻ പറഞ്ഞു .ഇതൊന്നും വർഗ്ഗീയത ആയിട്ട് ചില ഏഭ്യന്മാർക്ക് തോന്നീട്ടും ല്യാ! നമ്മടെ ആ ശശികല ടീച്ചറുണ്ടല്ലോ ഈ ഏഭ്യന്മാര് പറഞ്ഞത്ര ഒന്നും പറഞ്ഞിട്ടില്ല്യേനീം ന്ന് ട്ട് അതിന്റെ പേരില് കേസെടുത്തിരിക്ക്ണു. വെറുതെ അല്ല നമ്മുടെ ശിരസ്സിലെ ശ്മശ്രു കൊഴിയ്ണ പോലെ ആ പാർട്ടീന്ന് ആൾക്കാരിങ്ങനെ കൊഴിഞ്ഞ് പോണത്!

അന്തർജ്ജനം---ദ് കേട്ട്വോ! പോലീസില് മുസ്ലീംങ്ങൾക്ക് താടി വെക്കാൻ അനുവദിക്കണം ന്ന്

തിരുമേനി--ഒന്നും പറയാണ്ടിരിക്യായിരിക്കും ഭേദം.ഏകീകൃത സിവിൽ കോഡ് വേണം ന്ന് പറേണത് അത് കൊണ്ടാ!മതം വ്യക്തിപരാ! അല്ലാണ്ടെ സർക്കാർ കാര്യങ്ങളിൽ മതാചാരം കൊണ്ട് വരാൻ പാടില്യാ!പോലീസിന് ഒരു നിയമാവലി ണ്ട് അത് അനുസരിക്കാൻ വയ്യാത്തോര് ആ പണിക്ക് പോണ്ടാച്ചാൽ പോരേ?

അന്തർജ്ജനം-- ദ് നോക്കൂ!മേനകാ ഗാന്ധിയുടെ നിലപാടിനെതിരെ സുധീരൻ .നായ്ക്കൾക്ക് പ്രാധാന്യം നൽകുന്നസ്ഥിതി ഉണ്ടാകരുത്  ന്ന് പറഞ്ഞിരിക്ക്ണു

തിരുമേനി--ഞങ്ങൾ ഇവിടെ ള്ളപ്പോൾ ന്നായിരിക്കും

അന്തർജ്ജനം---അതേയ്!ന്യൂനപക്ഷ വിധവാ ഭവന പദ്ധതീല് ഹിന്ദുക്കൾക്ക് മാത്രംല്യാ ബാക്കിള്ള മതങ്ങൾക്കൊക്കെ ണ്ട് .വിധവകളുടെ കാര്യത്തില് ന്യൂന പക്ഷം ന്നോ ഭൂരി പക്ഷം ന്നോ നോക്കാൻ പറ്റ്വോ?

തിരുമേനി--താത്രിക്കുട്ടി അസാരം വിഡ്ഢിത്തം പറേണൂ ന്നാ നോം നിരീക്ക്ണത്. ഇങ്ങനെ ഒക്കെ അങ്ങ്ട് പോട്ടെ! ന്നാലെ അടുത്ത തിരഞ്ഞെടുപ്പ്,കാലത്ത് ബി ജെ പി ക്ക് കുറച്ചൂടി സീറ്റ് കിട്ടൂ!അപ്പൊ ഇങ്ങനെ ത്തന്യാ നല്ലത്!

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം -ഭാഗം-8തിയ്യതി--27/10/2016

അർജ്ജുനാ! ജനങ്ങൾ നിന്നെപ്പറ്റി എന്നെന്നേയ്ക്കും ദുഷ്കീർത്തി പറഞ്ഞു പരത്തും.ബഹുമാനിതന് അപകീർത്തി മരണത്തേക്കാൾ കവിഞ്ഞതുമാണല്ലോ!നീ ഭയം കൊണ്ടാണ് യുദ്ധത്തിൽ നിന്ന് പിൻ മാറിയതെന്ന് മഹാരഥന്മാർ വിചാരിക്കും.ആർക്ക് നീ ബഹുമാനിതനായി തോന്നിയിട്ടുണ്ടോ അവരൊക്കെ നിന്നെ നിസ്സാരനായി കാണും. നിന്റെ ശത്രുക്കൾ നിന്റെ കഴിവിനെ നിന്ദിച്ചു കൊണ്ട് പറയാൻ കൊള്ളരുതാത്ത പലതും പറയുകയും ചെയ്യും. അതിലേറെ ദു:ഖം വേറെ എന്താണുള്ളത്? -

യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ നിനക്ക് സ്വർഗ്ഗം പ്രാപിക്കാം. ജയിക്കയാണെങ്കിൽ ഭൂമിയെ അനുഭവിക്കുകയും ചെയ്യാം. അതിനാൽ ഹേ അർജ്ജുന, യുദ്ധം ചെയ്യാൻ തന്നെ നിശ്ചയിച്ച് എഴുന്നേൽക്കൂ

ഇവിടെ ആണ് എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ചില തല്ലര കക്ഷികളുടെ ദുഷ്പ്രചരണം' ഭഗവദ് ഗീത ഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് ഭഗവാന്റെ മേൽ പറഞ്ഞ വാചകം ഉദ്ധരിച്ചു കൊണ്ട് ചിലർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ അർജ്ജുനനെ പറ്റി ചിലത് ചിന്തിക്കേണ്ടിയിരിക്കുന്നു. അർജ്ജുനൻ ഒരിക്കൽ ദേവലോകത്ത് പോയതും അവിടെ താമസിച്ചതുമാണ് ' അതിനാൽ അവിടെ പോകാം എന്നത് അർജ്ജുനനെ സംബന്ധിച്ച് ഒരു പ്രലോഭനമല്ല മാത്രമല്ല അർജ്ജുനൻ നിൽക്കുന്നത് തന്നെ ഭഗവദ് സാമീപ്യത്തിലാണ് ഈ സാരൂപ്യവും ,സായൂജ്യവും മാത്രമേ ഉള്ളു. അതിനേക്കാൾ എത്രയോ താഴെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്. അപ്പോൾ ഭഗവാൻ പറയുന്ന സ്വർഗ്ഗം എന്നത് സായൂജ്യം എന്ന മോക്ഷമാണ്.അവനവന്റെ ധർമ്മം ധാർമ്മികമായി നിറവേറ്റിയാൽ സായൂജ്യമാണ് എന്നാണ് ഭഗവാൻ പറഞ്ഞതിന്റെ താല്പര്യം. സുഖ,ദുഃഖങ്ങളേയും,ലാഭനഷ്ടങ്ങളേയും,ജയപരാജയങ്ങളേയും ഒരേ പോലെ കരുതി പോരിനൊരുങ്ങുക എന്നാൽ നിന്നെ പാപം തീണ്ടില്ല എന്നും ഭഗവാൻ പറയുന്നു.

അർജ്ജുനാ! നിനക്ക് ഞാൻ പറഞ്ഞു തന്ന ഈ സിദ്ധാന്തം സാംഖ്യ സിദ്ധാന്തമനുസരിച്ചുള്ള ജ്ഞാനമാകുന്നു.ഇനി കർമ്മയോഗമനുസരിച്ചുള്ള ജ്ഞാനം കേട്ടു കൊൾക!ഇതറിഞ്ഞ് സമർത്ഥനായി നിനക്ക് കർമ്മ ബന്ധത്തിൽ നിന്ന് മുക്തി നേടാം.

അർജ്ജുനാ! ലോകം ഒരു നിയമത്തിന് വിധേയമാണ്.പ്രകൃതി നിയമത്തിന് തെറ്റ് പറ്റില്ല. മുമ്പ് ചെയ്തു പോയ തെറ്റിന്റെ ശിക്ഷയാണ് നാം ഇന്ന് അനുഭവിക്കുന്നത്.മുജ്ജന്മത്തിൽ വേറൊരു ശരീരം കൊണ്ട് വേറൊരു ദേശത്ത്എന്നൊ ചെയ്ത തെറ്റിന് ഈ ജന്മത്തിൽ ഈശരീരം കൊണ്ട് ഇവിടെ വെച്ച് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നു എങ്കിൽ ഒന്ന് തീർച്ചയാണ്.അന്ന് പാപം ചെയ്ത വ്യക്തിയും,ഇന്ന് ദുഃഖം അനുഭവിക്കുന്ന വ്യക്തിയും രണ്ടല്ല ഇരു വ്യക്തികളിലേയും പൊതുഘടകം ഒന്ന് തന്നെയാണ്. ആ പൊതുഘടകമാണ് അന്തഃകരണം അഥവാ മനോബുദ്ധികൾ(തുടരും) 
അന്വേഷണം - 27/10/2016

ഗോകുൽദാസ് മേലാറ്റൂർ മലപ്പുറം -സാർ ഞാൻ ഗരുഡനെപ്പറ്റി ഒരു പോസ്റ്റ് കണ്ടു' അതിൽ കശ്യപ പ്രജാപതിയുടെ ഭാര്യ യാ ണ് ഗരുഡ മാതാവായ വിനത എന്ന് പറഞ്ഞിരിക്കുന്നു. അത് ശരിയാണോ?

മറുപടി
 ' ' ശരിയല്ല.ചില പുരാണങ്ങളിൽ സഹധർമ്മിണി എന്ന അർത്ഥത്തിൽ ആണ് ഭാര്യ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. ഭാര്യ സഹധർമ്മിണിയാണ് ' എന്നാൽ സഹധർമ്മിണി ഭാര്യ ആയിക്കൊള്ളണം എന്നില്ല' എന്റെ ധർമ്മത്തിൽ സഹായിക്കാനായി എന്റെ പുത്രി വന്നാൽ അവൾ എന്റെ സഹധർമ്മിണിയാണ് ' പിതാവിനെ രക്ഷിക്കുന്നവളാണ് പുത്രി. അതായത് ഞാൻ ചെയ്യേണ്ടതായ ധർമ്മം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ആത്മാവ് ഞാൻ മരിച്ചു കഴിയുമ്പോൾ ചെന്നെത്തുന്ന അവസ്ഥയാണ് പും എന്ന നരകം. അതിൽ നിന്ന് എന്നെ രക്ഷിക്കുന്നവൾ എന്റെ പുത്രിയാണ് അതും മകളായിക്കൊള്ളണം എന്നില്ല. അപ്പോൾ സഹധർമ്മിണിയായി പ്രവർത്തിച്ച് എന്നെ രക്ഷിക്കുന്നതിനാൽ അവൾ എന്റെ പുത്രിയുമാണ്.

കശ്യപ പ്രജാപതി ദക്ഷ പുത്രിമാരായ അദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധ വശ, മനു, അനല എന്നീ 8 പേരെ വിവാഹം കഴിച്ചു. അവരിൽ താമ്രക്ക് ക്രൗഞ്ചി ,ദാസി ,ശ്യേനി ,ധൃതരാഷ്ട്രി ,ശുകി എന്നിങ്ങനെ 5 പുത്രിമാർ ജനിച്ചു. അതിൽ ശുകിയുടെ പുത്രി നതയും, നതയുടെ പുത്രിയാണ് വിനത.

കശ്യപൻ ഒരു യാഗം നടത്തുകയും അതിൽ ക്രോധവശ എന്ന പത്നിയിൽ ജനിച്ച കദ്രു എന്ന പുത്രിയും പേരക്കുട്ടിയായ വിനതയും പരിചരിച്ചു കൊണ്ടിരുന്നു. സന്തുഷ്ടനായ കശ്യപ പ്രജാപതി എന്താണ് വരം വേണ്ടതെന്ന് അവരോട് ചോദിച്ചപ്പോൾ തനിക്ക് സർപ്പങ്ങൾ മക്കളായി വേണമെന്ന് കദ്രുവും,തനിക്ക് പക്ഷികൾ മക്കളായി വേണമെന്ന് വിനതയും ആഹശ്യപ്പെട്ടൂ .അപ്രകാരം സംഭവിക്കുവാൻ കശ്യപപ്രജാപതി അനുഗ്രഹിക്കുകയും ചെയ്തു. ഇവിടെ അനുഗ്രഹ ബീജമാണ്.നാഗങ്ങളുടേയും,ഗരൂഡൻ വരുണൻ എന്നവരുടേയും ജനനത്തിന്  കാരണം. അല്ലാതെ ശരീര ബീജമല്ല. കാരണം കദ്രു പുത്രിയും,വിനത പേരക്കുട്ടിയുമാണ്. അപ്പോൾ കദ്രുവും വിനതയും കശ്യപപ്രജാപതിയുടെ ഭാര്യമാരാണ്. എന്ന് എവിടെയെങ്കിലും കണ്ടാൽ അത് സഹധർമ്മിണി എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ധരിക്കണം.  '(വാല്മീകി രാമായണം ആരണ്യകാണ്ഡത്തിൽ ഇവരുടെ ബന്ധങ്ങളെ പ്പറ്റി പറയുന്നു) 

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഭഗവദ് ഗീത - ഒരു പുനരവലോകനം - ഭാഗം-8 Date 26/ 10/2016

അർജ്ജു നാ! ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല. അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല' വായു ഉണക്കുന്നില്ല. ഇങ്ങിനെ ഒക്കെ ആണെങ്കിലും ആത്മാവ് നിത്യനും സർവ്വവ്യാപിയും സ്ഥിരനും ഇളക്കമില്ലാത്തവനും കാലാതീതനുമാകുന്നു. ഇന്ദ്രിയങ്ങൾക്ക് അറിയപ്പെടുന്നവനല്ല അതിനാൽ അവ്യക്തനെന്നു പറയുന്നു. മനോബുദ്ധികൾക്ക് വിഷയമല്ലാത്തതിനാൽ അതായത് അപ്രാപ്യ തായതിനാൽ അചിന്ത്യനെന്നു പറയപ്പെടുന്നു. ജഡ വസ്തു അല്ലാത്തതിനാൽ വികാരമില്ലാത്തവനെന്നും പറയപ്പെടുന്നു. അതിനാൽ ആത്മാവിനെ ഇ പ്രകാരം അറിഞ്ഞ് നീ ദു:ഖിക്കരുത്.

നേരെ മറിച്ച് ഈ ആത്മാവ് എന്നും ജനിക്കുന്നവനും മരിക്കുന്നവനും ആണെന്ന് നീ കരുതിയാൽ പോലും നീ ഇങ്ങിനെ ദു:ഖിക്കാൻ പാടില്ലല്ലോ! കാരണം ജനിച്ചവന് മരണം തീർച്ചയാണ്.മരിച്ചവന് ജന്മവും തീർച്ചയാണ് അതിനാൽ പരിഹാരമില്ലാത്ത ഈ കാര്യത്തിൽ നീ ദു:ഖിക്കരുത്.

അർജ്ജു നാ! ജീവജാലങ്ങൾ ജനന ത്തിന് മുമ്പ് അവ്യക്തങ്ങളും ജീവിക്കുന്ന സമയത്ത് വ്യക്തങ്ങളും മരണാനന്തരം വീണ്ടും അവ്യക്തങ്ങളും ആകുന്നു. അതിൽ എന്തിന് വിലപിക്കുന്നു? ചിലർ ആത്മാവിനെ ആശ്ചര്യം എന്ന പോലെ കാണുന്നു. ചിലർ ആശ്ചര്യം എന്ന പോലെ പറയുന്നു. ചിലർ ആശ്ചര്യം എന്ന പോലെ കേൾക്കുന്നു. ഇങ്ങിനെയൊക്കെയായിട്ടും ആരും ആത്മാവിനെ അറിയുന്നും ഇല്ല. അർജ്ജു നാ' എല്ലാവരുടേയും ദേഹത്തിൽ കുടികൊള്ളുന്ന ആത്മാവ് ഒരിക്കലും വധിക്കപ്പെടുന്നവനല്ല. അതിനാൽ സമസ്ത ജീവികളെ കുറിച്ചും നീ ദു:ഖിക്കുവാൻ പാടില്ല.

സ്വന്തം ധർമ്മത്തെ നോക്കീട്ടായാലും നീ പതറാൻ പാടില്ല. എന്തെന്നാൽ ക്ഷത്രിയന് ധർമ്മയുദ്ധത്തേക്കാൾ ശ്രേയസ്കരമായി മറ്റൊന്നില്ല. ആരും അപേക്ഷിക്കാതെ വന്നു ചേർന്നതും തുറന്ന സ്വർഗ്ഗവാതിലുമായ ഇത് പോലുള്ള ധർമ്മയുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയർക്കേ കിട്ടൂ! ഇനി ധർമ്മ യുക്തമായ ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അതുമൂലം സ്വധർമ്മവും കീർത്തിയും കളഞ്ഞ് പാപമായിരിക്കും നീ സമ്പാദിക്കുക (തുടരും) '

അന്വേഷണം 26/10/2016

സാർ, ഞാൻ ദിനേശ് കുമാർ വടക്കഞ്ചേരി, പാലക്കാട് --ഒരു സുഹൃത്ത് പറഞ്ഞകാര്യം

ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്.ഭക്ഷിക്കാവുന്ന ഏത് മൃഗങ്ങളുടേയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്.(മനുസ്മൃതി അദ്ധ്യായം 5 ശ്ലോകം 30).   ഇത് ശരിയാണോ സാർ?

മറുപടി
              ഇത് ശരിയല്ല മനുസ്മൃതി അഞ്ചാം അദ്ധ്യായം 30 -ആം ശ്ലോകവും ,അർത്ഥവും ആദ്യം പറയാം

നാത്താ ദുഷ്യത്യദന്നാദ്യാൻ പ്രാണിനോ/ഹന്യ ഹന്യപി
ധാത്രൈവ സൃഷ്ടോ ഹ്യാദ്യാശ്ച പ്രാണിനോ/ത്താര ഏവ ച
        അർത്ഥം
ദിവസവും ഭക്ഷണയോഗ്യങ്ങളായ പ്രാണികളെ ഭക്ഷിക്കുന്നവന് ദോഷമുണ്ടാകുന്നില്ല. എന്തെന്നാൽ ഭക്ഷ്യങ്ങളായ പ്രാണികളേയും ഭക്ഷിക്കുന്നവരേയും ബ്രഹ്മാവ് തന്നെയാണ് സൃഷ്ടിച്ചത്.
      വിശദീകരണം
പ്രാണികൾ എന്നാൽ പ്രാണൻ അഥവാ ജീവൻ ഉള്ളത് എന്നാണ് അർത്ഥം.ഭക്ഷണയോഗ്യങ്ങളായ പ്രാണികൾ എന്ന് പ്രയുന്നത് -സസ്യങ്ങൾ ,പഴങ്ങൾ ,കിഴങ്ങുകൾ ,ധാന്യങ്ങൾ മുതലായവയെ ആണ്.ചിലർ ചോദിക്കും.സസ്യങ്ങൾക്കും ജീവനുണ്ടല്ലോ?അങ്ങിനെ യാണെങ്ങിൽ അത് ഭക്ഷിക്കാമോ? എന്നൊക്കെ അതിനുള്ള ഉത്തരമാണത്. ഭക്ഷണ യോഗ്യങ്ങളായ പ്രാണികൾ എന്ന് പറയുന്നത് മൃഗങ്ങളെയല്ല. മൃഗം എന്ന വാക്കേ ഈ ശ്ലോകത്തിലില്ല. താങ്കളുടെ സുഹൃത് പറഞ്ഞ രൂപത്തിലാണെങ്കിൽ ഈ ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടമായ ജിവികൾ കൊതുകും ,മൂട്ടയുമായിരിക്കും.കാരണം മൃഗമാംസം ഭക്ഷിക്കുന്ന മനുഷ്യനെ എന്തിന് വേണ്ടി ബ്രഹ്മാവ് സൃഷ്ടിച്ചു? എന്ന് കൊതുകിന്റെയും മൂട്ടയുടേയും സമ്മേളനത്തിൽ ഒരു ചോദ്യമുയർന്നാൽ. നമുക്ക് രക്തം ഊറ്റി ക്കുടിക്കാൻ എന്നായിരിക്കും അവരുടെ നിഗമനം അപ്പോൾ ബ്രഹ്മ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടമായത് കൊതുകിന്റേയും ,മൂട്ടയുടേയും ജന്മമായിരിക്കും. കാരണം അവർക്ക് രക്തം ഊറ്റിക്കുടിക്കുവാനാണല്ലോ മനുഷ്യനെ സൃഷ്ടിച്ചത്!

സുഹൃത്തേ! ഇത് ഇസ്ലാമിക സിദ്ധാന്തമാണ്. മനുഷ്യന് വേണ്ടിയാണ് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ചത് എന്ന് പറഞ്ഞാൽ അത് ശരിയല്ല.ശരിയാണെങ്കിൽ അത് ഭക്ഷിക്കാനായിട്ടല്ല പഠിക്കുവാനായിട്ടാണ്. ഋഷിമാർ വേദ ദർശനം നടത്തിയത് പ്രകൃതിയിലൂടെയാണ്. പിന്നെ ഭക്ഷിക്കുക എന്നതിന് തിന്നുക എന്ന അർത്ഥമല്ല. ഉൾക്കൊള്ളുക ഉള്ളിലേക്ക് കടത്തിവിടുക എന്നൊക്കെ യാണർത്ഥം. ഒരാൾ ഗീത ഭക്ഷിച്ചു എന്ന് പറഞ്ഞാൽ ഗീത പഠിച്ചു എന്നാണർത്ഥം അല്ലാതെ ഗീത തിന്നു എന്നല്ല. നമ്മുടെ പൗരാണിക ഭാഷാ ശൈലീ അറിയണം.

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

വിവേക ചൂഡാമണി ശ്ലോകം -156 (അന്നമയകോശവിവേകം ) Date 25/10/2016

ദേ ഹോ fയമന്ന ഭവനോ fന്ന മയ സ്തു കോശോ
ഹ്യന്നേ ന  ജീവതി വിനശ്യതി തദ്വിഹീന :
ത്വക് ചർമ്മ മാംസ രുധിരാ സ്ഥി പൂരീക്ഷ രാശി:
നായം സ്വയം ഭവിതുമർഹതി നിത്യ ശുദ്ധ:
        അർത്ഥം
അന്നത്തിൽ നിന്നും ഉത്ഭവിച്ചതും ,അന്നം കൊണ്ട് പ്രാണധാരണം ചെയ്യുന്നതും അന്നമില്ലാതെ വന്നാൽ നശിച്ചുപോകുന്നതുമായ ഈ ശരീരമാണ് അന്നമയ കോശം. അകം തൊലി ,പുറംതൊലി ,മാംസം ചോര, എല്ല്, മലം ഇവയുടെ സമൂഹമായ ഈ ശരീരം നിത്യ ശുദ്ധമായ ആത്മാവാകാൻ നിവൃത്തിയില്ല ' (അതായത് ഈ ശരീരം അല്ല ആത്മാവ് എന്ന്)
157
പൂർവ്വം ജനേരപി മൃതേ രഥ നായ മസ്തി
ജാതക്ഷണ ക്ഷണഗുണോ f നിയത സ്വഭാവ:
നൈകോ ജഡശ്ച ഘടവത് പരിദൃശ്യ മാന:
സ്വാത്മാ കഥം ഭവതി ഭാവ വികാരത്തോ''
            അർത്ഥം
ഉത്പത്തിക്ക് മുമ്പും മരണത്തിന് ശേഷവും ഈ ശരീരം ഇല്ല' പ്രതി ക്ഷണം മാറുന്ന സ്വഭാവത്തോട് കൂടിയതും ഏക രൂപമായി തുടർന്ന് നിലനിൽക്കാത്തതുമാകുന്നു 'ബാല്യയൗവ്വനാദികളിലും ഇത് ഭിന്ന ഭിന്നമായി കാണപ്പെടുന്നു. ഘടം പോലെ ഒരു ദൃശ്യ പദാർത്ഥവും,അത് കൊണ്ട് ജഡവും ആകുന്നു.ആയതിനാൽ ശരീരത്തിന്റെ ഭാവി വികാരങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്ന ആത്മാവ് ശരീരമാകുന്നതെങ്ങിനെ?
158
പാണിപാദാദിമാൻ ദേഹോ
നാത്മാ വ്യംഗേ/പി ജീവനാത്
തത്തച്ഛക്തേരനാശാച്ച
ന നിയമ്യോ  നിയാമകഃ
             അർത്ഥം
കയ്യ് ,കാൽ മുതലായവയോട് കൂടി ദേഹം ആത്മാവല്ല. കാരണം കയ്യോ,കാലോ നഷ്ടപ്പെട്ടാലും മനുഷ്യൻ ജീവിക്കുന്നുണ്ടല്ലോ! മാത്രമല്ല ആവക അവയവങ്ങളുടെ ശക്തി നഷ്ടമാകുന്നുമില്ല. അന്യന്റെ (ആത്മാവിന്റെ)നിയന്ത്രണത്തിന് അധീനമായ ദേഹം നിയന്ത്രിക്കുന്നവനായ ആത്മാവാകാൻ നിവൃത്തിയില്ല.
159
ദേഹതദ്ധർമ്മതത് കർമ്മതദവസ്ഥാദിസാക്ഷിണഃ
സത ഏവ സ്വതഃസിദ്ധം തദ് വൈലക്ഷ്യണ്യമാത്മനഃ
                  അർത്ഥം
ദേഹത്തിന്റേയും ,അതിന്റെ ധർമ്മങ്ങളുടേയും കർമ്മങ്ങളുടേയും ,അവസ്ഥകളുടേയും മറ്റും സാക്ഷിയും കാലത്രയത്തിലും അവികാരമായി വർത്തിക്കുന്നതും ആയ ആത്മാവ് ഇവയിൽ നിന്നെല്ലാം ഭിന്നമാകുന്നു.എന്നത് സ്വതസിദ്ധമാകുന്നു.
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം 7. തിയ്യതി-25/10/2016

നിത്യനും ,നാശരഹിതനും ,ആയ ആത്മാവ് കുടികൊള്ളുന്ന ഈ ശരീരം നശ്വരമാണ്.ഏത് ശരീരവും നശ്വരങ്ങളാണ്.അതിനാൽ അർജ്ജുനാ നീ യുദ്ധം ചെയ്തോളൂ!ആരാണ് ഈആത്മാവിനെകൊല്ലുന്നവൻ എന്ന് കരുതുന്നത്? ആരാണോ ഈ ആത്മാവ് കൊല്ലപ്പെടുന്നവനാണ് എന്ന് കരുതുന്നത്?അവരൊന്നും വാസ്തവം അറിയാത്തവരാണ്.ആത്മാവ് കൊല്ലുന്നും ഇല്ല കൊല്ലപ്പെടുന്നും ഇല്ല.

ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല.മരിക്കുന്നും ഇല്ല.ഉണ്ടായിട്ട് പിന്നെ ഇല്ലാതാകുന്നും ഇല്ല.ജനിക്കാത്തവനും ,നിത്യനും ,ശാശ്വതനും പണ്ടേക്ക് പണ്ടേ ഉള്ളവനും നിത്യനൂതനനുമായ ആത്മാവ് ദേഹം നശിക്കുമ്പോളും നശിക്കുന്നില്ല

ഇവിടെ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല എന്ന് പറഞ്ഞതിൽ നിന്നാണ് നിരീശ്വരവാദം ഉടലെടുത്തത്. ജനിച്ചിട്ടില്ലെങ്കിൽ പിന്നെ അസ്ഥിത്വം ഇല്ലല്ലോ! എന്നാൽ ഭഗവാൻ പറഞ്ഞതിന് അർത്ഥം എന്താണ് എന്ന് ചിന്തിക്കണം.എന്ന്? എന്ന് പറയണം എങ്കിൽ കാലം വേണം .കാലവും മഹാപ്രളയകാലത്ത് പരമാത്മാവിൽ ലയിക്കും.അപ്പോൾ ലയിച്ച് കഴിഞ്ഞ് പിന്നെ എന്താണ് അവസ്ഥ എന്ന് ഈശ്വരനേ അറിയൂ!പിന്നെ വീണ്ടും സൃഷ്ടി തുടങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തേ കാലത്തെ പുറത്ത് വിടൂ. കാലം ഉണർന്ന ശേഷമേ എന്ന് ?എന്ന ചോദ്യത്തിന് ഉത്തരം പറയാൻ പറ്റൂ!അതിനാൽ പ്രളയകാലത്തും ഉണ്മയോടെ ഇരിക്കുന്ന ആ ആത്മാവിനെ കുറിച്ച് ആത്മാവിനല്ലാതെ അഥവാ ഈശ്വരനല്ലാതെ വേറെ ശരീരം എടുത്ത മനുഷ്യന് അറിയില്ല.ശരീരത്തോട് കൂടിയ നമുക്ക് അറിയില്ലെങ്കിലും ആത്മാവിന്റെ അവസ്ഥ ആത്മാവിന് അറിയാം .അപ്പോൾ നമുക്ക് അജനും അവിനാശിയും നിത്യനും എന്ന് മാത്രമേ ആത്മാവിനെ പ്പറ്റി അറിയാൻ കഴിയൂ! എന്ന് ഉണ്ടായി എന്ന് മനുഷ്യൻ അറിയേണ്ടതല്ല അതിനാൽ അതിനുള്ള വഴികളും ഇല്ല അപ്പോൾ അജൻ എന്ന് മാത്രം അറിയാം.
അപ്പോൾ ഈ ആത്മാവ് ജനനമില്ലാത്തവനായും നിത്യ നായും ഏറ്റക്കുറവില്ലാത്തവനായും നാശമില്ലാത്തവനും ആണെങ്കിൽ ആ ആത്മാവ് കുടികൊള്ളുന്ന ശരീരത്തോട് കൂടിയവൻ ആരെ കൊല്ലുന്നു? എങ്ങിനെ കൊല്ലിക്കുന്നു? എങ്ങിനെ കൊല്ലപ്പെടുന്നു? മനുഷ്യൻ എപ്രകാരമാണോ ജീർണ്ണ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നത്? അത് പോലെ ഹോഭിമാനിയായ ജീവൻ ജീർണ്ണ ദേഹങ്ങൾ ഉപേക്ഷിച്ച് വേറെ പുതിയ ശരീരങ്ങളെ സ്വീകരിക്കുന്നു - (തുടരും) 
പ്രതികരണങ്ങൾ

സാർ ഞാൻ സന്ദീപ് മഞ്ഞപ്ര ,പാലക്കാട് - സാറിന്റെ തിരുമേനിയും അന്തർജ്ജനവും എന്ന പോസ്റ്റ് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഏത് ആനുകാലിക സംഭവവും ആക്ഷേ പഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ആ പോസ്റ്റ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്: ഓരോ ദിവസവും ആദ്യം അതുണ്ടോ എന്നാണ് ഞാൻ നോക്കുക. സാധാരണ പോസ്റ്റിനേക്കാൾ കൂടുതൽ സാറ് ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇതിലൂടെ ആകുമ്പോൾ അത് മനസ്സിൽ തട്ടുന്നു 'മാതൃഭാഷയായ മലയാളം ശരിക്കും പഠിക്കാതെ മറ്റു ഭാഷകൾ പ്രധാന ഭാഷയായി പഠിക്കുന്നവരെ ' ആമിനയുടെ ഭർത്താവ് റസാക്ക് അയച്ച കത്ത് വായിക്കുന്ന തീ ലുടെ അതി മനോഹരമായി കളിയാക്കിയത് ഞാൻ ഓർത്ത് ചിരിക്കാറുണ്ട്. ഇത് ഒരു പോസ്റ്റ് ആയി ഇട്ടിരുന്നെങ്കിൽ വിവാദം ഉണ്ടാകുമായിരുന്നു' എന്നാൽ ഇത് തിരുമേനിയിലൂടേയും അന്തർജ്ജനത്തിലൂടെയും അവതരിപ്പിച്ചപ്പോൾ അത് ആസ്വാദ്യകരമായി.  അതേ പോലെ പി വത്സല എന്ന സാഹിത്യകാരി രാമൻ മാംസം കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനെ തിരുമേനി ശ്ലോകം ഉദ്ധരിച്ച് അന്തർജ്ജനത്തോട് അർത്ഥം പറഞ്ഞു കൊടുക്കുന്ന രീതി ഹൃദ്യമായി . ആ പംക്തി നീണ്ടു പോകട്ടെ എന്നാശംസിക്കുന്നു

മറുപടി
നന്ദി!സുഹൃത്തേ  നിരവധി പേർ ഫോണിലൂടെ ആ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചിട്ടുണ്ട് മാത്രമല്ല വിവാദ വിഷയങ്ങളിലെ സാറിന്റെ അഭിപ്രായം തിരുമേനിയിലൂടെയും  അന്തർജ്ജനത്തിലൂടെയും പ്രകടിപ്പിച്ചാൽ മതി എന്ന നിർദ്ദേശവും അവർ വെച്ചിട്ടുണ്ട്. തിരുമേനിയും അന്തർജ്ജനവും എന്ന എന്റെ പോസ്റ്റ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കുന്നവർക്കും 'നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം - ദ് കേക്ക്ണ് ണ്ടോ? കാര്യസ്ഥൻ കുഞ്ചൂന്റെ മകൻ ഗോപാലൻ വന്നിരിക്ക്ണു അയാൾടെ കുട്ടിക്ക് ഗോപാലന്റെ ഗോ ന്നും ഭാര്യ പത്മത്തിന്റെ പ ന്നും കൂട്ടി  ഗോപ എന്ന് പേരിട്ടാ വല്ല കൊഴപ്പോം ണ്ടോന്ന് ചോദിക്ക്ണൂ!

തിരുമേനി--ഹേയ് ഒരു കൊഴപ്പോം ല്യാ!ന്നാ അയാൾടെ അനിയനൊട് ഈ സൂത്രങ്ങ്ട് പ്രയോഗിക്കണ്ടാന്ന് അങ്ങ്ട് പറഞ്ഞോളൂ!

അന്തർജ്ജനം--അതെന്താ?

തിരുമേനി--അയാൾടെ പേര് കൃഷ്ണദാസ്  ന്നല്ലേ! ഭാര്യടെ പേരാച്ചാ മിനി ന്നും അപ്പോ രണ്ടാൾടേം പേരിന്റെ ആദ്യാക്ഷരങ്ങൾ ഇതേ പോലെ എട്ത്താൽ അസാരം പ്രശ്നാവും ന്ന് തന്യാ നോം നിരീക്ക്ണത്

അന്തർജ്ജനം---ദ് നോക്കൂ !ഡോക്റ്റർ ഗോപാലകൃഷ്ണന്റെ പരാമർശം വല്യേ പ്രശ്നായിരിക്ക്ണു

തിരുമേനി --- നോം വായിച്ചിരിക്കണു. അയാൾക്ക് ഭാഷാ പ്രയോഗത്തിൽ അത്ര വശല്യാന്നാ തോന്ന്ണത് !ഇത് വേറേ രീതിയിൽ പറയാർന്നൂലോ ന്നാ അശേഷം പ്രശ്നണ്ടാവില്യാർന്നൂ

അന്തർജ്ജനം--അതെങ്ങിന്യാണാവോ?

തിരുമേനി---മലപ്പുറത്ത് മുസ്ലിം സ്ത്രീകൾ പ്രസവിക്കുന്നത് തീർച്ചയായും വരാഹസംസ്കാരത്തിന്റെ ഭാഗമാണ് ---എന്നങ്ങട് പറഞ്ഞൂച്ചാ ആർക്കും മനസ്സിലാവൂംല്യാ ന്നാ പറയേണ്ടത് പറയും ആയി  ബുദ്ധിള്ളോന് മനസ്സിലാവ്വേം ചെയ്യും

അന്തർജ്ജനം--ന്നാ ആ ശിരസ്സ് അശേഷം വെയില് കൊള്ളാതെ ശൂക്ഷിച്ചോളൂ ട്ട്വോ!വികടസരസ്വതീടെ ഒരനുഗ്രഹേയ്!

അന്തർജ്ജനം--എന്താ ഈ ആർ എസ് എസ് കാരെ മറാറുള്ളോര് സംഘീന്ന് വിളിക്ക്ണത്?

തിരുമേനി--വിളിക്ക്ണോര് ഇത് വല്യേ മോശം വാക്കാന്നാ നിരീക്ക്ണ്!എന്നാലോ ഇത്രേം നല്ല വാക്ക് വേറെ ഇല്യേനീം ന്താ ച്ചാ  സം ന്ന് പ്രഞ്ഞാൽ ജ്ഞാനം ന്നാ അർത്ഥം.ഘി ന്ന് പറഞ്ഞാൽ പ്രകാശം ന്നും അപ്പോ സംഘി ന്ന് പറഞ്ഞാൽ. ജ്ഞാനപ്രകാശമുള്ളവൻ ന്നാ അർത്ഥം അങ്ങ്ട് വര്വാ!

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച


ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -6 തിയ്യതി--23/10/2016

ഇന്ദ്രിയ വിഷയങ്ങൾ സുഖം ,ദുഃഖം എന്നിവയെ ഉണ്ടാക്കുന്നവയും ,അസ്ഥിരങ്ങളും ആണ്.ആയതിനാൽ അർജ്ജുനാ നീ അവയെ സഹിക്കുക.സുഖത്തേയും ,ദുഖത്തേയും ഒരേ പോലെ കരുതുന്ന ധീരനായ പുരുഷൻ ആത്മാക്ഷാത്കാരത്തിന് യോഗ്യനായി ഭവിക്കുന്നു . തുടർന്ന് ഭഗവാൻ പ്രയുന്നു  ഇല്ലാത്ത ഒന്നിന് ഉണ്ട് എന്ന അവസ്ഥ ഇല്ല.ഉള്ള ഒന്നിന് ഇല്ല എന്ന അവസ്ഥയും ഇല്ല. ഉള്ളതിന്റേയും ,ഇല്ലാത്തതിന്റേയും പരമാർത്ഥ സ്ഥിതി തത്വദർശികളാൽ വെളിവാക്കപ്പെട്ടതുമാണ്.

ഇവിടെ സുഖവും ,ദുഃഖവും സ്ഥിരമല്ലാത്തതും ഇന്ദ്രിയ വിഷയവും ആകുന്നു. സ്ഥിരമല്ലാത്ത ഒന്നിനും ഉണ്ട് എന്ന അവസ്ഥയില്ല മാത്രമല്ല ഒരേ സംഭവം വ്യത്യസ്ഥ വ്യക്തികളിൽ വ്യത്യസ്ഥ വികാരങ്ങളാണ് ഉണ്ടാക്കുന്നത് പിതാവ് മരിക്കുമ്പോൾ നാം ദുഃഖിക്കുന്നു. അതേ സമയം രോഗപീഡയാൽ ദുരിതം അനുഭവിക്കുന്നത് കാണുമ്പോൾ കൂടുതൽ നരകം അനുഭവിക്കാതെ കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് വിചാരിക്കുന്നതൂം നമ്മൾ തന്നെ! അപ്പോൾ ആപേക്ഷികമായ ഇത്തരം കാര്യങ്ങളിൽ ചിത്തവൃത്തി നിരോധം സാധിച്ചാൽ അവൻ ആത്മ സാക്ഷാത്കാരത്തിന് അർഹനാണ് എന്ന് ഭഗവാൻ പറയുന്നു.

ഭഗവാൻ പറയുന്നു  മുമ്പ് ഇല്ലാത്തതും മേലിൽ ഇല്ലാതായിത്തീരുന്നതും എന്നാൽ ഇപ്പോൾ ഉള്ളതായി കാണപ്പെടുന്നത് എന്തോ അത് അസത്താണ്.മുമ്പ് ഉണ്ടായിരുന്നതും ,ഇപ്പോൾ ഉള്ളതും ,മേലിൽ ഉണ്ടാകുന്ന തുമായ ഒന്നിനെ സത്ത് എന്ന് പറയുന്നു.ഏതൊന്നിനാൽ ഇതൊക്കെയും വ്യാപിക്കപ്പട്ടിരിക്കുന്നു? അത് അവിനാശിയാണ് .നാശരഹിതമായ അതിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല.
നാരായണീയം -ദശകം25 തിയ്യതി- 22/10/2016
നരസിംഹാവതാരം

സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോഃ
കർണ്ണൗ സമിചൂർണ്ണയയ-
ന്നാഘുർണ്ണജ്ജഗദണ്ഡ കുണ്ഡകുഹരോ
ഘോരസ്തവാഭൂദ്രവഃ
ശ്രുത്വാ യം കില ദൈത്യരാജഹൃദയേ
പൂർവ്വം കദാപ്യശ്രുതം
കമ്പഃ കശ്ചന സമ്പപാദ;ചലിതോ/-
പ്യംഭോജഭൂർവിഷ്ടരാത്.
               അർത്ഥം
തൂണിന്മൽ പ്രഹരിച്ച ഹിരണ്യകശിപുവിന്റെ കാതുകളെ തവിടുപോടി ആക്കുന്നതും ബ്രഹ്മാണ്ഡമാകുന്ന മഹാപാത്രത്തിന്റെ ഉൾഭാഗമെല്ലാം ഇട്ടു വട്ടം തിരിക്കുന്നതും അതിഭയങ്കരവുമായ ഒരു ശബ്ദം അങ്ങയുടേതായിട്ട് ഉണ്ടായി. മുമ്പൊരിക്കലും കേട്ടിട്ടേ ഇല്ലാത്ത ഈ ശബ്ദം കേട്ടിട്ട് ഹിരണ്യകശിപുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു പരിഭ്രമം കലശലായി ആവിർഭവിച്ചു.എന്ന് മാത്രമല്ല ബ്രഹ്മാവ് പോലും തന്റെ ഇരിപ്പിടത്തിൽ നിന്ന് ഒന്നിളകിപ്പോയി.
2

ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാ-
സംരംഭിണി സ്തംഭതഃ
സംഭൂതം ന മൃഗാത്മകം ന മനുജാകാരം
വപുസ്തേ വിഭോ!
കിം കിം ഭീഷണമേതദദ്ഭുതമിതി
വ്യുദ്ഭ്രാന്തചിത്തേ/സുരേ,
വിസ്ഫുർജ്ജദ്ധവളോഗ്രരോമവികസ-
ദ്വർഷ്മാ സമാജൃംഭഥാഃ.
               അർത്ഥം
വല്ലാതെ ക്രുദ്ധനായിത്തീർന്ന അസുരൻ നാലുപാടും നിരീക്ഷിയ്ക്കവേ അല്ലയോ സർവ്വവ്യാപിൻ, മൃഗ സ്വരൂപമല്ലാത്തതും ,നര സ്വരൂപമല്ലാത്തതുമായ അവിടുത്തെ ശരീരം തുണിന്നുള്ളിൽ നിന്നും പുറത്ത് ചാടി. അപ്പോൾ അസുരൻ ഭയങ്കരവും ആശ്ചര്യകരവുമായ ഇത് എന്താണ് എന്താണ് എന്നിങ്ങനെ ഉള്ളാലെ ത്തന്നെ അമ്പരന്നവനായിത്തീരവേ അവിടുന്ന് എഴുന്നു നിൽക്കുന്ന വെളുത്ത കൂർത്ത രോമങ്ങളാൽ തടി പെരുകുന്ന ഉടലോടു കൂടിയവനായി അങ്ങിനെ വളരുവാൻ തുടങ്ങി.

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 5 തിയ്യതി--22/10/2016

ആചാര്യന്മാരും ബന്ധുക്കളും സർവ്വവും വെടിഞ്ഞ് പടക്കളത്തിൽ വന്ന് നിൽക്കുന്നതായി അർജ്ജുനൻ വേവലാതിപ്പെടുന്നു.കൗരവർ വധിക്കപ്പെടേണ്ടവർ ആണെങ്കിലും ഇവരെ കൊന്നിട്ട് ഞങ്ങൾക്ക് എന്ത് സന്തോഷമാണ് ഉണ്ടാവുക എന്ന് അർജ്ജുനൻ ചോദിക്കുന്നു ഇവരെ കൊന്നാൽ പാപം ഞങ്ങളെ ബാധിക്കും എന്ന് അർജ്ജുനൻ ഭയപ്പെടുന്നു. ധൃതരാഷ്ട്രരുടെ കത്തിന്റെ സ്വാധീനം എത്രമിത്രം അർജ്ജുനനെ ഉലച്ചിരിക്കുന്നു എന്ന് നമുക്ക് ഇവിടെ നിന്ന് മനസ്സിലാക്കാം.

അർജ്ജുനന്റെ വിലാപങ്ങൾ മുഴുവൻ ക്ഷമയോടെ കേട്ട ഭഗവാൻ  പറയുന്നു "ഹേ അർജ്ജുനാ! ആണും പെണ്ണും അല്ലാത്ത അവസ്ഥയെ നീ പ്രാപിക്കരുത് ഇത് നിനക്ക് ചേർന്നതല്ല ശത്രുക്കളെ തപിപ്പിക്കുന്ന ഹേ അർജ്ജുനാ!ക്ഷുദ്രമായഹൃദയ ദൗർലഭ്യം കളഞ്ഞ് എഴുന്നേൽക്കൂ!

താൻ വളരെ ഗഹനമായി ചിന്തിച്ച് എടുത്ത ധർമ്മ സംഹിതയാണ് താൻ പറയുന്നതെല്ലാം എന്ന് ധരിച്ച അർജ്ജുനന് തന്റെ ചിന്താഗതികൾ ഒരു നപുംസകത്തിന്റെതു പോലെയാണ് എന്ന് ഭഗവാൻ സൂചിപ്പിച്ചപ്പോൾ അർജ്ജുനൻ അടിതെറ്റി.വളരെ വിശ്വാസയോഗ്യവും,ധാർമ്മികവുമായ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റോ? അപ്പോൾ ശരിയേത്?ഇങ്ങിനെയുള്ള ചിന്ത അർജ്ജുനന്റെ മനസ്സിൽ ഉദിച്ചു.താൻ പറഞ്ഞതോക്കെ കേട്ടിട്ടും കൃഷ്ണൻ യുദ്ധം ചെയ്യാൻ പറയുന്നു.അപ്പോൾ അതിന് കൃഷ്ണന്റെ ന്യായം എന്താണ്? ഇതറിയുവാനുള്ള ആകാംക്ഷയായി പിന്നെ അർജ്ജുനന്. അതിന് അർജ്ജുനൻ ചോദിക്കുന്നു " ഹേ മധുസൂദനാ! പൂജനീയരായ ഭീഷ്മ പിതാമഹനേയും,ഗുരുവായ ദ്രോണരേയും ഞാൻ എങ്ങിനെ എതിരിടും?
തുടർന്ന് അതു സംബന്ധിച്ച ന്യായീകരണങ്ങളും പറയുന്നു.

ഭഗവാൻ പറയുന്നത് ഇങ്ങിനെയാണ് "നീ ദുഃഖിക്കാൻ അവകാശമില്ലാത്തവരെ കുറിച്ചു ദുഃഖിക്കുന്നു " ജ്ഞാനികളുടെ മട്ടിൽസംസാരിക്കുകയും ചെയ്യുന്നു"

അപ്പോൾ താൻ ഇത് വരെ പറഞ്ഞതൊക്കെ അജ്ഞാനമായിരുന്നോ? എങ്കിൽ ജ്ഞാനം എന്താണ്? ഈ ചിന്തയായി പിന്നീട് അർജ്ജുനന്.പൂജനീയവരായവരെ ബഹുമാനിക്കണം എന്നാണ് എല്ലാവരും പറയുക. ഇവിടെ അവരുമായി യുദ്ധത്തിന് പ്രേരിപ്പിക്കുന്നു. അപ്പോൾ അതിലെ യുക്തി എന്താണ്? ഭഗവാൻ പറയുന്നു 'അർജ്ജുന!ഞാനും നീയും ഇതിന് മുമ്പുംഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകുകയും ചെയ്യും. ദേഹാഭിമാനിയായ ജീവന് ഈ ശരീരത്തിൽ എപ്രകാരമാണോ ശൈശവ ,ബാല്യ ,കൗമാര ,യൗവ്വന ,വാർദ്ധക്യാദികൾ? അത് പോലെത്തന്നെയാണ് അന്യശരീരപ്രാപ്തിയും.

സത്യത്തിൽ താൽക്കാലികമായ  അന്യശരീരപ്രാപ്തിയാണ് ഓരോ ഘട്ടങ്ങളും.ശൈശവ ശരീരമല്ല യൗവ്വനത്തിലും വാർദ്ധക്യത്തിലും ഈ പരിണാമം അവനവൻ അറിയുന്നില്ല. ഇത് പോലെത്തന്നെയാണ് അന്യശരീര പ്രാപ്തിയും.(തുടരും)

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സംശയനിവാരണം
പ്രജീഷ് പട്ടിക്കാട് തൃശ്ശൂർ ജില്ല---സാർ ഭഗവദ് ഗീത പഠിക്കണമെങ്കിൽ മഹാഭാരതം വായിക്കണോ?

ഉത്തരം
ഉപനിഷത്തുക്കളുടെ സത്തായ ഗീത ഭഗവാൻ ആദ്യം ഉപദേശിച്ചത് സൂര്യദേവനാണ്. വിഷ്ണു രൂപത്തിൽ അപ്പോൾ ഒരു യുദ്ധസാഹചര്യം ഇല്ല .സൂര്യൻ എന്ന് പറയുമ്പോൾ ആദിത്യൻ.അദിതിയുടെ പുത്രന്മാരെ ആണ് ദ്വാദശാദിത്യന്മാർ എന്ന് പറയുന്നത്.ദ്വാദശാദിത്യന്മാരിൽ ഒരാളായ വിവസ്വാന് ആണ് ഉപദേശിച്ചത് വിവസ്വാൻ തന്റെ പുത്രനായ മനുവിന് ഉപദേശിച്ചു.വിവസ്വാന്റെ പുത്രനായതിനാൽ വൈവസ്വതമനു എന്ന് അദ്ദേഹം അറിയപ്പെട്ടു. പിതാവിൽ നിന്ന് ലഭിച്ച ഗീതയുടെ സാരം ഉൾക്കൊണ്ട് അദ്ദേഹം  മനുസ്മൃതി ഉണ്ടാക്കി. കുരുക്ഷേത്ര യുദ്ധസമയത്ത് അർജ്ജുനന്റെ മൗഢ്യം ഒഴിവിക്കാനായി കൃഷ്ണ രൂപത്തിൽ ഇത് വീണ്ടും ഉപദേശിച്ചു. അപ്പോൾ അർജ്ജുനന് ഉപദേശിച്ച ഗീതയാണ് നമ്മുടെ കയ്യിലുള്ളത്.

യഥാർത്ഥ ഗീതയിൽ അർജ്ജുന വിഷാദയോഗം ഇല്ല കാരണം വിവസ്വാനാണ് ഉപദേശിച്ചത് അത് യുദ്ധം നടക്കുന്ന വേളയിൽ അല്ല.രണ്ടാം അദ്ധ്യായമായ സാംഖ്യയോഗം മുതൽ അവസാന അദ്ധ്യായമായ മോക്ഷസന്യാസ യോഗം വരെ ഉള്ളതിൽ അർജ്ജുനന്റെ ചോദ്യം ഒഴിച്ചുള്ള ഭഗവദ് വാക്യങ്ങളാണ് സൂര്യന് ഉപദേശിച്ച ഗീത  അപ്പോൾ മഹാഭാരതം വായിക്കേണ്ട ആവശ്യം ഇതിനായീ ഇല്ല പക്ഷെ...........

നമുക്ക് കിട്ടിയ ഗീതയിൽ അർജ്ജുനന്റെ മാനസികമായ മൗഢ്യത്തിന് മരുന്ന് എന്ന നിലയിൽ ആയതിനാൽ സഞ്ജയന്റെയും,ധൃതരാഷ്ട്രരുടേയും ,അർജ്ജുനന്റെയും വാണികൾ ഭഗവദ് ഗീതയിൽ വന്നു. അപ്പോൾ അർജ്ജുനൻ തളരാനുള്ള കാരണവും കൂടി മനസ്സിലാക്കണം. നീ നിന്റെ കർമ്മം ഫലം ഇച്ഛിക്കാതെ ചെയ്യണം എന്നേ സൂര്യനോട് പ്രഞ്ഞിട്ടുള്ളൂ. എന്നാൽ  അർജ്ജുനനോട് കുറേ കൂടി പറഞ്ഞിട്ടുണ്ട്. മരിച്ചാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും,ജയിച്ചാൽ നിനക്ക് രാജ്യം ലഭിക്കും എന്ന വാണി സൂര്യദേവനോട് അഥവാ വിവസ്വാനോട് പറയേണ്ട ആവശ്യമില്ല. കാരണം ആ സന്ദർഭം വേറെയാണ്. ആയതിനാൽ നമുക്ക് കിട്ടിയ ഗീത മനസ്സിലാക്കണമേങ്കിൽ  എന്തിനും സംശയം പ്രകടിപ്പിക്കുന്നവർ മഹാഭാരതം വായിച്ച് സന്ദർഭം ശരിക്കും ഉൾക്കൊള്ളേണ്ടതാണ്. അതേ സമയം ഭഗവാനിൽ അടിയുറച്ച ഭക്തിയുള്ള സജ്ജനങ്ങളെ സംബന്ധിച്ച് ഗീതാർത്ഥതത്വം മാത്രം പഠിച്ചാൽ മതി.മഹാഭാരതം  ഗീതപഠിക്കാനായി പഠിച്ചോളണം എന്നില്ല. സംശയം തീർന്നെന്ന് കരുതട്ടെ!

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഭഗവദ്ഗീത ഒരു പുനരവലോകനം ഭാഗം--4 തിയ്യതി--21/10/2016

അർജ്ജുന വിഷാദയോഗത്തിൽ 31 ആം ശ്ലോകത്തിൽ "ഹേ കൃഷ്ണാ!പ്രതികൂല ശകുനങ്ങളും ഞാൻ കാണുന്നു. യുദ്ധത്തിൽ സ്വജനത്തെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്നും തോന്നുന്നില്ല "
തുടർന്ന് അടുത്ത ശ്ലോകത്തിൽ പറയുന്നു. "ഞാൻ വിജയം കാംക്ഷിക്കുന്നില്ല.രാജ്യവും വിഷയസുഖങ്ങളും ആഗ്രഹിക്കുന്നില്ല.ഹേ ഗോവിന്ദ!ഞങ്ങൾക്ക് രാജ്യം കൊണ്ട് എന്ത് പ്രയോജനം? ഭോഗങ്ങളെ ക്കൊണ്ടോ,ജീവിതം കൊണ്ടുതന്നെയോ എന്ത് കാര്യം?

ധൃതരാഷ്ട്രരുടെ കത്ത് എത്ര ആഴത്തിലാണ് അർജ്ജുനനെ സ്പർശിച്ചതെന്ന് അർജ്ജുനന്റെ ഈ വാക്കിൽ നിന്നും നമുക്ക് ഊഹിക്കാം. ധൃതരാഷ്ട്രർക്ക് എങ്ങിനെയെങ്കിലും ഈ യുദ്ധം ഒന്ന് ഒഴിവായാൽ മതി. .ഇവിടെ നമുക്ക് വിലപ്പെട്ട ഒരു സന്ദേശം തരുന്നുണ്ട്. വിധി എന്തായാലും അത് നടന്നേ തീരൂ.പക്ഷേ നമ്മൾ ചെയ്യാനുള്ള ധർമ്മം ചെയ്യുകയും വേണം. യുദ്ധം ഒഴിവാക്കാൻ പറ്റിയ ഒരവസരം ഭഗവാൻ കൗരവർക്ക് അവസാന നിമിഷം ദൂത് എന്ന വ്യാജ്യേന നൽകിയതാണ്.പ്രത്യക്ഷത്തിൽ പാണ്ഡവർക്ക് രാജ്യം കൊടുക്കാൻ വേണ്ടി  പറയാൻപോയതാണ് എന്ന് തോന്നാം.സത്യത്തിൽ യുദ്ധം ഒഴിവാക്കുക എന്നതായിരുന്നു ഭഗവാന്റെ ലക്ഷ്യം.ഒരു വീടെങ്കിലും പാണ്ഡവർക്ക് കൊടുക്കണം എന്നാണ് അവസാനം ദൂത് പോയ സമയത്ത് ഭഗവാൻ ദുര്യോധനനോട് ആവശ്യപ്പെട്ടത്. ആ അവസരം കൂടി ദുര്യോധനൻ കളഞ്ഞു കുളിച്ചു. ഇനി ഒന്നും പറയാനില്ല. എന്നാൽ ധൃതരാഷ്ട്രർക്ക് പലതും ചെയ്യാനുണ്ടായിരുന്നു.എന്ത് വന്നാലും യുദ്ധം നടക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് ദൃഢമായി പറഞ്ഞിരുന്നുവെങ്കിൽ ഈ യുദ്ധം നടക്കില്ലായിരുന്നു. വേണ്ട സമയത്ത് വേണ്ടത് ചെയ്തില്ല അസ്ഥാനത്ത് പുത്രവാത്സല്യം പ്രകടിപ്പിച്ചു. ഇവീടെയാണ് നമുക്കുള്ള സന്ദേശം.മക്കളെ ശാസിക്കേണ്ട ചില സന്ദർംങ്ങൾ ഉണ്ടാകും .ആ സമയത്ത് അത് തന്നെ ചെയ്യണം.അനവസരത്തിൽ പുത്രന്മാരോടുള്ള വാത്സല്യം പ്രകടിപ്പിക്കരുത്. പലപ്പോഴും നമുക്കും വരുന്ന പ്രതിസന്ധി ഇതാണ്

മക്കളുടെ പിടിവാശി ചിലപ്പോൾ നാം അംഗീകരിച്ചു പോകും പിന്നെ വലിയ ദുരന്തം വരുമ്പോൾ വിലപിക്കും  .ധൃതരാഷ്ട്രരുടെ ആ അവസ്ഥ തുടങ്ങി ക്കഴിഞ്ഞു. അതിൽ നിന്ന് വല്ല രക്ഷയുമുണ്ടോ എന്ന ചിന്തയാണ് സഞ്ജയൻ മുഖേന അർജ്ജുനന് കത്ത് രഹസ്യമായി കൊടുക്കാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിച്ചത്.

പക്ഷെ സാരഥിയായ ശ്രീകൃഷ്ണൻ ഉള്ളതിനാൽ ധൃതരാഷ്ട്രർ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ അർജ്ജുനന് കഴിഞ്ഞു.ഇവിടെയാണ് സദ്ഗുരുവിന്റെ മാഹാത്മ്യം നമ്മേ വ്യാസൻ ബോധിപ്പിക്കുന്നത്. കൃഷ്ണനെ പോലെയുള്ള ഒരു ഗുരുവിനെ യാണ് ആപത്ഘട്ടത്തിൽ നമുക്കാവശ്യം .ഉണ്ട്!കൃഷ്ണൻ നമ്മോടൊപ്പമുണ്ട്.അതിനാൽ നമ്മൾ ഏവരും ഗീതയെ ഗൗരവപൂർവ്വം പഠിക്കണം.(തുടരും)  
ചോദ്യവും ,ഉത്തരവും

ഗുരുദക്ഷിണയായി പെരുവിരൽ അറുത്തു വാങ്ങിയ ആചാര്യൻ
ബ്രാഹ്മണനോ ശൂദ്രനോ ---ജോഷി മാത്യു മാത്യു

           ഉത്തരം
നിഷാദ രാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനും അനന്തരാവകാശിയുമാണ്  ഏകലവ്യൻ .ജന്മനാ അയോധനകലയിൽ പ്രാവീണ്യമുള്ള വ്യക്തിയുമാണ് .ശാസ്ത്രീയമായി പഠനം നടത്തുവാനാണ് ഹസ്തിനപുരിയിലെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് പോയത്. ആദ്യം ഗുരു വിദ്യ കൊടുക്കില്ലെന്ന് പറഞ്ഞു. അതിന് കാരണമായി ഓരോരുത്തർ പറയുന്നത് ഏകലവ്യൻ ശൂദ്രനായത് കൊണ്ടാണ് എന്നാണ്.എന്നാൽ ഏകലവ്യൻ രാജകുമാരനാണെന്നും, ക്ഷത്രിയനാണെന്നും സൗകര്യപൂർവ്വം അവർ മറക്കുന്നു.

പാത്രം അറിഞ്ഞേ വിദ്യ നൽകാവൂ അതിനാൽ അന്ന് ഏത് ഗുരുവായാലും ശിഷ്യനെ പരീക്ഷിച്ചേ വിദ്യ നൽകൂ. ഇവന് സുസ്ഥിരമായ ഉറച്ച മനസ്സുണ്ടോ എന്ന് പരീക്ഷിച്ചറിയും ചിന്മയാനന്ദ സ്വാമികളെ പറ്റി താങ്കൾ കേട്ടിരിക്കും എന്ന് കരുതുന്നു.അദ്ദേഹം മുൻ പേര് ബാലകൃഷ്ണമേനോൻ എന്നായിരുന്നു ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരും.ഇടതു പക്ഷ ചിന്താഗതിക്കാരനും ആയിരുന്നു. ഹിമാലയത്തിൽ തപോവനസ്വാമികളെ ഇൻറർവ്യു ചെയ്യാൻ പോയപ്പോളാണ് വേദാന്തം പഠിക്കണം എന്ന മോഹമുദിച്ചത്.ആദ്യം ഗുരു വിസമ്മതിച്ചു.ഒടുവിൽ വളരെ ദൂരെയുള്ള ഒരാശ്രമത്തിൽ നിന്നും കത്ത് വാങ്ങി വരാൻ പറയുകയും ചെയ്തു. ആശ്രമത്തിൽ നിന്നും കത്ത് കൊടുത്തില്ല വീണ്ടും രണ്ടോ മൂന്നോ തവണ വളരെ ദൂരത്തുള്ള ആശ്രമത്തിലേക്ക് നടന്ന് പോകുകയും തിരിച്ചു തപോവനസ്വാമികളുടെ അടുത്തെത്തൂകയും ചെയ്തു ഈ കഷ്ടപ്പാട് സഹിക്കുന്നത് കണ്ടപ്പോൾ ഇയാൾക്ക് വേദാന്ത പഠനത്തിൽ അതീവ താൽപര്യം ഉണ്ടെന്ന് മനസ്സിലാക്കിയ സ്വാമികൾ ശിഷ്യനായി സ്വീകരിക്കുകയും ഒടുവിൽ ചിന്മയാനന്ദ എന്ന സന്യാസി നാമം സ്വീകരിക്കുകയും ചെയ്തു.

അപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുക എന്നത് ഗുരു  പാത്രശുദ്ധി തിരിച്ചറിയാനാണ്.അതിൽ ശിഷ്യൻ വിജയിക്കണം.ഇവിടെ ഏകലവ്യൻ കുറുക്കുവഴി സ്വീകരിച്ചു ദ്രോണരുടെ പ്രതിമ വെച്ച് ഗുരുവിന്റെ അനുമതി ഇല്ലാതെ സ്വന്തമായ പഠനം തുടങ്ങി. എന്നാൽ വിദ്യ പൂർണ്ണ മല്ല കാരണം ഏതൊക്കെ അസ്ത്രം ഏതോക്കെ സന്ദർഭങ്ങളിൽ പ്രയോഗിക്കണം? എങ്ങിനെ അത് പിൻ വലിക്കണം? ശത്രുവിന്റെ കഴിവും കഴിവുകേടും പെട്ടെന്ന് മനസ്സിലാക്കി ഏത് അസ്ത്രം പ്രയോഗിക്കണം? എന്ന് തുടങ്ങിയ കാര്യങ്ങൾ ഗുരുമുഖത്ത് നിന്നേ പഠിക്കാൻ പറ്റൂ! ഒരു രാജാവാകാൻ പോകുന്ന വ്യക്തി അർദ്ധജ്ഞാനിയായാൽ ആർക്കാണ് ദോഷം? ഏകലവ്യനും, നിഷാദരാജ്യത്തിനും അതിനാൽ അയാളെ അതിൽ നിന്നും മുടക്കിയേ പറ്റൂ! ഇതാണ് ദ്രോണരുടെ ചിന്ത

സംസ്കൃതത്തിൽ  വധം, മരണം, ഭേദിക്കുക എന്നീ അർത്ഥം വരുന്ന പദങ്ങൾക്ക് ഉപയോഗശൂന്യമാക്കുക എന്ന അർത്ഥം കൂടിയുണ്ട്. സംസ്കൃതഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ സംസ്കൃതത്തിൽ ആ വാക്ക് ഏതർത്ഥത്തിലാണ് പ്രയോഗിച്ചത് എന്ന അറിവില്ലെങ്കിൽ ആകെവികൃതമായിപ്പോകും .ഇവിടെ പേരുവിരൽ മുറിച്ചു വാങ്ങി എന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല .കാരണം മുറിച്ചു വാങ്ങിയാൽ വികലാംഗനാകും.ഒരു വികലാംഗന് രാജാവാകാൻ അന്നത്തെ നിയമം അനുവദിക്കുന്നില്ല അങ്ങിനെ ചെയ്യാൻ ഏക,ലവ്യൻ എന്ത് തെറ്റാണ് ചെയ്തത്? അപ്പോൾ പെരുവിരൽ മുറിച്ചു കളയുന്നതിന് തുല്യമാണ് അത് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾ തടയുക എന്നുള്ളത്. അപ്പോൾ വികലമായി പഠിച്ച ഈ വിദ്യ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഏകലവ്യനെ ക്കോണ്ട് സത്യം ചെയ്യിച്ചു. അതാണ് സംഭവിച്ചത്.അല്ലാതെ പെരുവിരൽ യാതൊരു കാരണവും കൂടാതെ മുറിച്ചു വാങ്ങിയതല്ല. മാത്രമല്ല പിതാവ് ബ്രാഹ്മണൻ ആയിരുന്നെങ്കിലും കർമ്മത്താൽ ദ്രോണർ ക്ഷത്രിയനാണ്.

ഇന്ന് സഞ്ജയന്റെ കഥ പോലെയാണ് എല്ലാവരും പുരാണ കഥ വ്യാഖ്യാനിക്കുന്നത്..
മലയാളത്തിലെ എക്കാലത്തേയും ആക്ഷേപഹാസ്യ സാമ്രാട്ടായ സഞ്ജയൻ എന്ന മാർക്കോത്ത് രാമുണ്ണിമേനോൻ ഒരു കഥ എഴുതിയിട്ടുണ്ട്  അദ്ദേഹത്തിന്റെ സുഹൃത്തും അച്ചനുമായ ഒരു കൃസ്ത്യൻ അദ്ധ്യാപകൻ മദ്യവർജ്ജനത്തിന് വേണ്ടി ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ട് നടക്കുന്ന സമയം .ഒരു ദിവസം അച്ചനായ അദ്ധ്യാപകൻ  മദ്യപന്മാരുടെ നിറഞ്ഞ സദസ്സിൽ വെച്ച് ഒരു പരീക്ഷണം നടത്തി. രണ്ടു ജാറുകൾ കൊണ്ടു വന്നു. ഒന്നിൽ വെള്ളവും മറ്റേതിൽ ചാരായവും ഒഴിച്ചു  രണ്ടിലും കുറച്ച് വിരകളെ ഇട്ടു. അൽപ്പ സമയത്തിനൂള്ളിൽ ചാരായത്തിലെ വിരകൾ ചത്തു വെള്ളത്തിലെ വിരകൾ അപ്പോളും ജീവനോടെ ഉണ്ട്. അപ്പോൾ അദ്ധ്യാപകൻ സദസ്സിനോട് ചോദിച്ചു "ഇതിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി? "  ഉടനെ ഒരു മദ്യപൻ പ്രതികരിച്ചു "ചാരായം കുടിക്കുന്നത് വളരെ നല്ലതാണ്.കാരണം വയറ്റിലുള്ള വിരകൾ ഒക്കെ നശിച്ചു പോകും

ഇത് പോലെ യാണ് പല പണ്ഡിതന്മാരും പുരാണ കഥകളെ വ്യാഖ്യാനിക്കുന്തന്നത് അത് കൊണ്ട് തന്നെ സമൂഹത്തിൽ പുരാണത്തിലെ നന്മ കാണാൻ കഴിയുന്നില്ല. ഇത് മനസ്സിലാക്കി ഞാൻ എന്റെ ധർമ്മം നിരന്തരം ചെയ്യുന്നു. വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും ഒരു ന്യൂനപക്ഷം സത്യം തിരിച്ചറിയുന്നു എന്ന് പ്രതികരണങ്ങൾ തെളിയിക്കുന്നു. ഇത്തരം സത്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നിരവധി സന്ദേശങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ഇന്നും വന്നിട്ടുണ്ട് 12 എണ്ണം. ഇനി വിശ്വസിക്കുകയോ നിരാകരിക്കുകയോ ചെയ്യാം .കൂറച്ച് പേർക്ക് ഈ പോസ്റ്റ് ഉപകിരപ്രദമാകും എന്ന് ഉറപ്പ്! 
തിരുമേനിയും ,അന്തർജ്ജനവും

അന്തർജ്ജനം--മാതൃഭൂമി നോക്യോ?മതസ്പർദ്ധവളർത്തുന്ന സ്കൂളുകൾ പൂട്ടണം ന്ന് യുക്തിവാദി സംഘം പറഞ്ഞിരിക്ക്ണൂ!

തിരുമേനി---ഹാവൂ സമാധാനായി!ശ്ശി കാലായി അവര്ടെ അട്ത്ത്ന്ന് ഇങ്ങനെ ഇഷ്ടള്ള ഒരു വാർത്ത കേട്ട്ട്ട്

അന്തർജ്ജനം--സുരേഷ്ഗോപി ബി.ജെ.പി അംഗത്വമെടു ത്തൂത്രേ!അപ്പൊ അംഗത്വം എട്ക്കാത്യാ രാജസഭയിൽ എം പി ആയത്?

തിരുമേനി--വിശ്വാസം ണ്ട് ന്ന്ച്ചാൽ പ്രസവിച്ചതിന് ശേഷം താലി കെട്ട്യാലും മതീന്ന് ഇപ്പളാ നമുക്ക് ബോദ്ധ്യായ്യേ

അന്തർജ്ജനം--ദ് നോക്കൂ!ഡി വൈ എഫ് എെ നേതാവടക്കം ഏഴു പേര് അറസ്റ്റിൽ ആയത്രേ!

തിരുമേനി--കറുകപ്പള്ളി നാട്യ സംഘത്തിലെ നടന്മാരാ അവര്  ജയരാജ ത്രയത്തിലെ ദ്വൈതം ആണ് ഇവര്ടെ ആശാന്മാര് .ഗുണ്ടാ പിരീവും അധോലോക പ്രവർത്തനോം ആണ് ഇവരുടെ നടനവൈവിധ്യത്തിന് കാരണം .കൊച്ചീല് എത്ത്യാ ജയരാജ ദ്വൈതം പ്രമുഖ നടനായ സിദ്ദിഖിന്റെ ഇന്നോവയിലാത്രേ പതിവിയിട്ടങ്ങ്ട് സഞ്ചരിക്യാ!

അന്തർജ്ജനം--ബിജിമോളെ ജില്ലാ ഘടകത്തിലേക്ക് തരം തിഴ്ത്തീത്രേ!

തിരുമേനി--ഗോഡ്ഫാദർ ല്യാച്ചാൽ ങ്ങനെ ഒക്കെ സംഭവിക്കും! ഗോഡ്ഫാദറിൽ(ദൈവമെന്ന പിതാവിൽ) വിശ്വാസം ഇല്ലെങ്കിലും ഇങ്ങനെ ഒക്ക്യങ്ങട് സംഭവിക്കും  ഇന്യേങ്കിലും ദൈവമെന്ന പിതാവിനെ എടയ്ക്കങ്ങ്ട്  ഓർക്ക്വായിരിക്കും ഭേദം 
ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം --3

ഒന്നാം അദ്ധ്യായത്തിന് അർജ്ജുന വിഷാദയോഗം  എന്നാണ് പേരിട്ടിരിക്കുന്നത് .അർജ്ജുനന്റെ ചിന്താഗതി പല സന്ദർഭങ്ങളിലും നമുക്കും ഉണ്ടാകാറുണ്ട്. അപ്പോൾ മനുഷ്യന് പോതുവെയുള്ള അജ്ഞാനമാണ് ഇത് എന്നതിനാൽ വിഷാദയോഗം എന്ന് പോരേ? ഈ ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പെട്ടെന്ന് കേട്ടാൽ ശരിയാണല്ലോ എന്ന് ഏവർക്കും തോന്നുകയും ചെയ്യും .അതിന് ഭഗവാന്റെ ആദ്യവചനം നമുക്കൊന്ന് നോക്കണം.

രണ്ടാം അദ്ധ്യായമായ സാംഖ്യ യോഗത്തിലെ രണ്ടാം ശ്ലോകമാണ് ഭഗവാന്റെ ആദ്യത്തെ വാണി. അതിന്റെ അർത്ഥം ഇതാണ് "ഹേ അർജ്ജുനാ!ഈ വിഷമഘട്ടത്തിൽ ആര്യന്മാർ (ശ്രേഷ്ഠന്മാർ)ആചരിക്കാത്തതും ,സ്വർഗ്ഗപ്രാപ്തിക്ക് ഉതകാത്തതും ചീത്തപ്പേരുണ്ടാക്കുന്നതുമായ ഈ മൗഢ്യം നിനക്ക് എവിടുന്നു വന്നു ചേർന്നു"----ഇവിടെ അർജ്ജുനൻ ശ്രേഷ്ഠനും,സ്വർഗ്ഗപ്രാപ്തിക്ക് അർഹനും,സൽപ്പേര് നിലനിർത്തുന്നവനും ആണ് എന്നാണ് കൃഷ്ണന്റെ നിഗമനം പക്ഷേ അതിന് നേരെ വിപരീതമായ ചിന്താഗതി എവിടുന്നു വന്നു ചേർന്നു?ഇത് നിന്റെ യഥാർത്ഥ സ്വഭാവമല്ലല്ലോ! എന്നാണ് കൃഷ്ണ വചനത്തിലെ ആന്തരികാർത്ഥം.ധൃതരാഷ്ട്രരുടെ കത്തിന്റെ കാര്യം പരോക്ഷമായി സൂചിപ്പിക്കുകയാണ് ഭഗവാൻ ഇവിടെ ചെയ്യുന്നത്.

ഇത് മനുഷ്യന്റെ സ്വഭാവമാണ്.നമ്മുടെ സ്വഭാവത്തിന് നിരക്കാത്ത കാര്യങ്ങൾ നമ്മളിൽ കണ്ടാൽ ഇത് ആരുടേയോ സ്വാധീനമാണ് എന്ന് ഉറപ്പിക്കാം.നമുക്ക് ഇത് ശരിയാണല്ലോ എന്ന ബോധം ഉറപ്പിക്കുവാൻ പാകത്തിലുള്ള പ്രയോഗങ്ങളായിരിക്കും നമ്മുടെ അഭ്യൂദയ കാംക്ഷികൾ എന്നറിയപ്പെടുന്ന കൂട്ടർ നിരത്തുക.ആ ഘട്ടത്തിൽ കൃഷ്ണനെ പോലുള്ള ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്.അല്ലെങ്കിൽ നമ്മൾ ബാഹ്യപ്രേരണക്ക് വശംവദരായി തെറ്റായ മാർഗ്ഗത്തിലൂടെ നീങ്ങും.എന്നാൽ ഈ തെറ്റായ വഴിയിലൂടെ ഉള്ള ഗമനം നമ്മുടെ യഥാർത്ഥ സ്വഭാവം അല്ല താനും   മനശ്ശാസ്ത്ര പരമായ ഈ സംഗതി അറിയാവുന്നത് കൊണ്ടാണ് വ്യാസ മഹർഷി അത് വിശദീകരിച്ച് നമുക്ക് തന്നിട്ടുള്ളത്.അതിനാൽ ത്തന്നെ ഗുരുവിന്റെ രൂപത്തിൽ ഭഗവാൻ നമ്മോടൊപ്പം ഉണ്ട് താനും ഭഗവദ്ഗീതാ എന്ന അതിവിഷ്ഠമായ ഗ്രന്ഥരൂപത്തിൽ..ഇനി ഭഗവദ് സ്മരണയോടെ ഗീത പഠിച്ച് അത് ഉൾക്കൊള്ളുകയേ വേണ്ടൂ.

ശോകമോഹങ്ങൾക്ക് അടിമപ്പെട്ട ഒരർജ്ജുനൻ നമ്മളിലും ഉണ്ട്.നാം ഓരോരുത്തരും ഇത്തരത്തിലുള്ള. ഓരോ അർജ്ജുനന്മാരാണ്.എന്നാൽ ശോകമോഹങ്ങൾക്ക് അടിമപ്പെട്ടവനെങ്കിലും അർജ്ജുനൻ ധനുർധരനാണ് കൂടെ യോഗീശ്വരനായ കൃഷ്ണനും ഉണ്ടായിരിക്കും അതെ! ജ്ഞാനരൂപത്തിൽ യോഗീശ്വരനായ കൃഷ്ണൻ നമ്മളിലും കുടി കൊള്ളുന്നു.അത് മനസ്സിലാക്കി യോഗീശ്വരനായ കൃഷ്ണനെ നാമ ജപത്താൽ ഉണർത്തുക .ഭഗവദ് ഗീതാ പഠനവും ,പാരായണവും ,ശ്രവണവും അതിന് നമുക്ക് വഴിയൊരുക്കുന്നു.(തുടരും)

2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഏകീകൃത സിവിൽ കോഡും മനശ്ശാസ്ത്രവും

ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും കേട്ടു ഭാരതം മതേതരത്വരാജ്യമാണെങ്കിൽ ഏകീകൃതസിവിൽ കോഡ് നിർബ്ബന്ധമാണ് അല്ലെങ്കിൽ എങ്ങിനെ മതേതരത്വരാജ്യം എന്ന് പറയാനാകും?ഹിന്ദുവിന്റെ ആയാലും മുസൽമാന്റെ ആയാലും കൃസ്ത്യാനിയുടെ ആയാലും മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഭാരതം മതേതരം എന്ന് പറയാനാകില്ല .ഇവിടെ അത്യാവശ്യമായി നടപ്പാക്കേണ്ട ചിലതുണ്ട്
1. മുസ്ലിം സമൂഹത്തിലെ മുത്തലാക്ക് നിർത്തുക
2. എല്ലാ മതങ്ങളിലും ഉള്ള സ്ത്രീധന സമ്പ്രദായം കർശനമായി നിരോധിക്കുക
3. ജാതി,മത സംവരണം എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം ഏർപ്പെടുത്തുക
4. ദേശവിരുദ്ധമായപ്രവൃത്തികളോ, പ്രസ്ഥാവനകളോ ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കുക
5. അവനവന്റെ മതാചാരപ്രകാരം ജീവിക്കുവാൻ ,പ്രവർത്തിക്കുവാൻ അവസരം എല്ലാവർക്കും വേണം അതേ സമയം നിർബ്ബന്ധിച്ചോ,പ്രലോഭീപ്പിച്ചോ കബളിപ്പിച്ചോ നടക്കുന്ന മതപരിവർത്തനം നിയമം മൂലം തടയണം അല്ലെങ്കിൽ ഇവിടെ അസഹിഷ്ണുതയും ശത്രുതയും കൂടുകയേ ഉള്ളൂ!

ഒരു സാധാരണ പൗരൻ ഏകീകൃത സിവിൽ കോഡ് എന്നു പറയുമ്പോൾ ഇത്രയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏത് മത സിദ്ധാന്തത്തിന് എതിരാണ്?ഭൂരിപക്ഷസമുദായത്തിൽ പെട്ട ഉയർന്ന ജാതി എന്ന് മുദ്രയടിക്കപ്പെട്ട എത്രയോ പേർ ഇന്ത്യയിൽ യാതൊരു അനുകൂല്യവും കിട്ടാതെ രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയാൻ തുടങ്ങിയിട്ട് കാലം കുറെ യായി. ഇനി നമ്പൂതിരി മുതൽ ആദിവാസി വരേയും  മുസൽമാനും  കൃസ്ത്യാനിയും തുല്യമായ അവസ്ഥയിൽ  കഴിയട്ടേ!

ഇവിടെ മുത്തലാക്കിന്റെ കാര്യം പ്രഞ്ഞത് ഇസ്ലാം മതത്തിൽ കൈകടത്തുകയല്ല.ഞാൻ ഒരൂ മുസൽ മാനായി ഒന്ന് സങ്കൽപ്പിക്കുന്നു. എന്റെ മകളെ വിവാഹം കഴിച്ച് കൊടുത്ത് ഗർഭിണിയായ അവളെ നാലു മാസത്തിന്നുള്ളിൽ ഒഴിവാക്കിയാൽ അവളുടെ മാനസികാവസ്ഥ എന്ത്? സന്തോഷത്തോട് കഴിയുന്ന മാതാപിതാക്കളുടെ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിലേ മാനസികാരോഗ്യത്തോടെ ഒരു കുട്ടി വളരൂ! പിതാവിന്റെ സ്നേഹം ലഭീക്കാതെ കഴിയുന്ന ഒരു കൂഞ്ഞിന്റെ അവസ്ഥ ഞാൻ ചിന്തിക്കാറുണ്ട്.ഒഴിവാ   ക്കപ്പെട്ടവൾക്ക് ഒരു മനസ്സില്ലേ?വീണ്ടും മറ്റൊരു വിവാഹമോ വിധവയെ പോലെ കഴിയുകയോ അല്ലെ പിന്നെ അവൾ ചെയ്യേണ്ടത്? ഏത് മതമായാലും പെണ്ണിന്റെ മനസ്സ് ഒന്നാണ്.ഒന്നിൽ കൂടുതൽ പേരെ മനസ്സ് കൊണ്ട് ഉൾക്കൊള്ളാൻ ഒരു സ്ത്രീക്ക് ആവില്ല. ഇത് മനശ്ശാസ്ത്രമാണ്. അപ്പൊൾ ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞും അമ്മയും അനുഭവിക്കുന്ന മാനസിക വ്യഥ പർദ്ദക്കുള്ളിൽ ഒതുക്കാൻ കഴിയില്ല കുഞ്ഞ് മറ്റൊരു പുരുഷനെ പിതാവായി സ്വീകരിക്കേണ്ടിവരുന്നു. ഇനി മൊഴി ചൊല്ലിയ വ്യക്തി കൂട്ടിയെ കൊണ്ടു പോയി നോക്കിയാലും അവന്റെ മനസ്സിലെ ആധി തീരില്ല ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ് കുട്ടി വഴി തെറ്റി പോകാനും ഇടയുണ്ട്.ഏതു മതമായാലും കുഞ്ഞുങ്ങൾ തെറ്റായി പോയിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളുടേ  വാത്സല്യം യഥാവിധി ലഭ്യമല്ലാത്തത് കൊണ്ട് തന്നെയാണ്  'ചിന്തിക്കുക
പുസ്തക പരിചയം

ശ്രീ  ആചാര്യ എം ആർ രാജേഷിന്റെ  വിമാനശാസ്ത്രം വേദങ്ങളിൽ--എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം--വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം (ഋഗ്വേദം-6.58.3)

2. കാര--വെള്ളത്തിലും ,കരയിലും സഞ്ചരിക്കുന്ന വാഹനം(ഋഗ്വേദം-9.14.1)

3. ത്രിതല--മൂന്ന് നിലകളിലുള്ള വാഹനം(ഋഗ്വേദം-3.14.1)

4. ത്രിചക്രരഥ--മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം (ഋഗ്വേദം-4.36.1)

5  വായുരഥ--കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം (ഋഗ്വേദം  5.41.6)

6. വിദ്യുത്രഥം--വൈദ്യുതിയുടെ  സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം-(ഋഗ്വേദം  3.14.1)

സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു.ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ  പ്രാണധര എന്നും വിളിച്ചിരുന്നു എന്ന്  കഥാസരിത്സാഗര. ത്തിൽ കാണുന്നു.ഈ വാഹനങ്ങൾക്ക്  ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.(തുടരും)
ഭഗവദ് ഗീത ഒരു പുനരവലോകനം -ഭാഗം -2. തിയ്യതി-19/10/2016

ശാന്തവും സുന്ദരവുമായ  ഹിമാലയ വനാന്തരങ്ങളിൽ നിന്നും  വേദാന്ത രഹസ്യങ്ങളെ  ജനസമൂഹത്തിന്റെ മദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന. ഗീതാ കർത്താവായ വ്യാസമഹർഷി കർമ്മ നിരതരായ മനുഷ്യർക്ക് ജീവിതത്തിൽ അവ എങ്ങിനെ സഹായകങ്ങളാകും എന്ന് കാണിച്ചു തന്നു. ഏത് അവസ്ഥയിലും യുദ്ധത്തിൽ പോലും  മനുഷ്യനെ തുണക്കാൻ ഉപനിഷത്  സന്ദേശങ്ങൾക്ക്  കഴിയും എന്ന് തത്ത്വ ദർശിയായ വ്യാസൻ ഗീതയിലൂടെ തെളിയിച്ചു.

തത്ത്വചിന്തയുടെ  പ്രായോഗിക. വശമാണ് മതം എന്ന് പറയുന്നത്.തത്ത്വങ്ങൾ വേദാന്തപരവും ആദ്ധ്യാത്മികവും ആയിരിക്കണം .അപ്പോഴേ മതം എന്നതിന്റെ ശരിയായ അർത്ഥം കിട്ടൂ! ഒരുപിടി ആചാരങ്ങളുടെ കൂട്ടായ്മയല്ല മതം അത്  തത്ത്വ ചിന്തയുടെ പ്രായോഗികതയാണ്. എന്നാൽ തെറ്റായ അർത്ഥത്തിലാണ് മതത്തെ ഇന്നത്തെ സമൂഹം കാണുന്നത്.മതങ്ങളിൽ നിലവിലുള്ള ആചാരങ്ങൾ കാലാനുസൃതമായി മാറ്റി എന്ന് വെച്ച് മതത്തിന് ഒന്നും സംഭവിക്കില്ല എന്നാൽ  തത്ത്വങ്ങൾ  വിസ്മരിച്ച് അനാചാരത്തോടെ കഴിയുമ്പോളാണ് മതം ദുഷിക്കുന്നത് .

തത്ത്വചിന്തക്ക് കാലാനുസൃതമായി സത്തായ പുതിയ വ്യാഖ്യാനങ്ങൾ നൽകേണ്ടിവരും എന്ന് ഋഷിമാരും ആചാര്യന്മാരും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പ്രാചീന നിയമങ്ങളേയും ജീവിതമൂല്യങ്ങളേയും കാലത്തിനനുസരിച്ച്  വിലയിരുത്തി ബുദ്ധിപൂർവ്വം പ്രയോഗിക്കേണ്ടതെങ്ങിനെ  എന്ന് കാട്ടിക്കൊടുത്ത് അവർ. ജനങ്ങളെ ഉദ്ബുദ്ധരാക്കി.

മനസ്സിനെ ശുദ്ധവും ശാന്തവും ആക്കാനുള്ള ഉപായം അഹങ്കാരമില്ലാതെയും സ്വാർത്ഥമായ ആഗ്രഹങ്ങളെ ഒഴിവാക്കലും ആണ്  .അങ്ങിനെ പ്രശാന്തമായ മനസ്സാണ് പരമാത്മാ ധ്യാനത്തിന് യോഗ്യമായിട്ടുള്ളത് എന്ന വൈദിക സിദ്ധാന്തത്തെ ഭഗവാൻ വിശകലനം ചെയ്ത് സമർത്ഥിക്കുന്നു .മനുഷ്യമനസ്സും, ബുദ്ധിയും ഭിന്നിപ്പില്ലാതെഒരുമയോടെ  ആരിൽ വർത്തിക്കുന്നുവോ  യുക്തനും,സ്വസ്ഥനും ആയ അയാളാണ് സിദ്ധപുരുഷൻ.(തുടരും)


സനാതനധർമ്മം പറയാൻ മാത്രമല്ല ആചരിക്കാനും കൂടിയാണ്!

ഒരാൾ എന്നെ അനാവശ്യം പറഞ്ഞു എന്ന് കരുതി തിരിച്ച് അങ്ങോട്ടും അതേ നാണയത്തിൽ പറയുന്നതല്ല ഭാരതീയ സംസ്കൃതി. ഒരു ഭാരതീയന്അ ്ത്യാവശ്യം വേണ്ടത് ഭാഷാശുദ്ധിയാണ്.അതില്ലാഞ്ഞാൽ എത്ര വലിയവനായിലും നിലം പതിക്കും .ഒരു കാലത്ത് യുവ ജനങ്ങൾ നെഞ്ചിലേറ്റി നടന്ന ഒരു സ്വാമിയുണ്ടല്ലോ? ഇപ്പോൾ അങ്ങരെ കാണുന്നത് തന്നെ ചിലർക്ക് അത്തം ചതുർത്ഥി കാണുന്നത് പോലെയാണ് എന്താ കാരണം? വാക്ശുദ്ധിയില്ലായ്മ തന്നെ!

ഭാരതീയ സനാതനധർമ്മങ്ങൾ പഠിച്ചാൽ മാത്രം പോരാ അവ ജീവിതത്തിൽ പകർത്താനും ശ്രമിക്കണം ഒരു കാര്യം പകർത്താനായാൽ അവൻ മറ്റുള്ളവരേക്കാൾ ഉയരത്തിലാകും ഒരു സാധാരണക്രകാരൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് അയാളേയും കുടുംബത്തേയും ബാധിക്കും എന്നാൽ അതേ തെറ്റ് ഒരദ്ധ്യാപകൻ ചെയ്താലോ? ഒരു സമൂഹത്തെ ബാധിക്കും.നമ്മുടെ സമൂഹത്തിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.ഒരു കാലത്ത് ചില ബ്രാഹ്മണ കുലത്തിൽ പെട്ടവർ ചെയ്ത ചില കാര്യങ്ങളുടെ ഫലം ഇന്നും ബ്രാഹ്മണകുലത്തിന് അപമാനമായി നിൽക്കുന്നു ഇന്നും ബ്രാഹ്മണ മേധാവിത്വം എന്നും പറഞ്ഞ് പലരും ആക്ഷേപിക്കുന്നു. ഒരു ന്യൂനപക്ഷം ചെയ്തതിന്റെ ഫലം ഇന്നും പോയിട്ടില്ല.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം ഇന്ന് പരസ്പരം കളിയാക്കിയും അവഹേളിച്ചും മനുഷ്യർ തമ്മിൽ അകന്നു പോകുന്നു. ഇതിൽ ഞാൻ പങ്കാളിയാകുന്നില്ല  എന്ന് നമുക്ക് തീരുമാനിച്ചു കൂടെ? ആരെങ്കിലും നമ്മുടെ ആചാരത്തേയോ വിശ്വാസപ്രമാണത്തേയോ അപഹസിച്ചാൽ നല്ല ഭാഷയിൽ മൂർച്ചയുള്ള മറുപടി കൊടുക്കണം .അവിടെയും നമ്മുടെ സംസ്കാരം കാണിക്കണം. പലരുംപറയുന്നു ഞാൻ ഹിന്ദുവാണ് എന്ന് അഭിമാനിക്കണം എന്ന്.

ഞാൻ സനാതനധർമ്മിയാണ് എന്ന് അഭിമാനിക്കുന്നു. ഞാൻഭാരതീയനാണ്. എന്റെ ശ്രീരാമനും ശ്രീകൃഷ്ണനും സനാതനധർമ്മത്തെ പുനസ്ഥാപിക്കാൻ വന്നവരാണ്.അവർ സ്ഥാപിച്ച സനാതനധർമ്മമാണ് എന്റെ മതം.അവരൊന്നും ഹിന്ദുക്കളായിരുന്നില്ല.ഹിന്ദു എന്ന പദത്തിന് മനോഹരങ്ങളായ അർത്ഥം ആയതിനാൽ ആ പദം സ്വീകരിച്ചു എന്ന് മാത്രം മറാറാരോ ചാർത്തിത്തന്ന പട്ടത്തിൽ എനിക്ക് അഭിമാനിക്കാൻ കഴിയില്ല പിന്നെ സനാതനധർമ്മികളെ ആണ് ഹിന്ദുക്കൾ എന്ന് പറയുന്നത് എന്നതിനാൽ അത് സൗകര്യാർത്ഥായും സർക്കാർആവശ്യങ്ങൾക്ക് വേണ്ടതിനാലും ഉപയോഗിക്കുന്നു. പക്ഷേ അഭിമാനം നമ്മുടെ അവതാരപൂരുഷന്മാർ സ്ഥാപിച്ച സനാതന ധർമ്മി എന്ന പദത്തിലാണ്.

ഈ പോസ്റ്റ് ഒരുപൊതു തത്വം പറഞ്ഞതാണ്. ഏതോരു വിഷയവും നല്ലവണ്ണം ആലോചിച്ച് വേണം പ്രതികരിക്കാൻ ബൗദ്ധികതലം വേദാന്ത ഭാവമാണ് സാമൂഹ്യമായ പ്രശ്നങ്ങളിൽ വേദാന്തം ഇല്ല.അവിടെ പ്രായോഗികതയേ ഉള്ളൂ! 

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും

സാർ ഞാൻ വിനോദ് പട്ടാമ്പി പാലക്കാട് ജില്ല.വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും ഒരു ഇസ്ലാം ആണ് വിമാനം ആദ്യമായി പറത്തിയതെന്നും ഒരു പോസ്റ്റ് കണ്ടു. അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
             മറുപടി
താങ്കൾ ആദ്യം ഒരു മുസ്ലിം പണ്ഡിതനെ ക്കണ്ട് ഇസ്ലാം മതം എന്നാണ് ലോകത്തിൽ ആവിഭവിച്ചത് എന്ന് മാത്രം ചോദിക്കുക കിട്ടുന്ന ഉത്തരം എന്തിയാലും ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും

അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.(ഋഗ്വേദം)

അർത്ഥം---നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!

പ്രസിദ്ധ ഗവേഷകനായ  ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ്-- ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്.വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്.ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും ,മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്

തിയോ സഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് '  അദ്ദേഹം പറയുന്നു
പൗരാണിക ഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.

സാല്യൻ വായുവിൽ നിന്നു കൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല എന്ന് സാരം.



ഭഗവദ് ഗീത പുനരവലോകനം ഭാഗം1 തിയ്യതി-18/10/2016

തികച്ചും മനശ്ശാസ്ത്രപരമായ ഒരു തത്ത്വ സംഹിതയാണ് ഭാരതീയ സനാതന ധർമ്മത്തിലുള്ളത്.ഒരു മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ജീവിതത്തെ വിലയിരുത്തുമ്പോൾ ആ വ്യക്തിയുടെ ജനനസ്ഥലവും സാഹചര്യവും പരിഗണിക്കണം.അത് കൊണ്ടാണ് മാതൃഭൂമിക്ക് ഇത്ര പ്രാധാന്യം സനാതനധർമ്മവ്യവസ്ഥിതിക്ക് ഭാരതീയർ കൊടുക്കാൻ കാരണം എല്ലാ രാജ്യങ്ങളും ഈ തത്വം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് .ഇവിടെ അർജ്ജുനൻ നരമഹർഷിയുടെ അവതാരമാണ് നരമഹർഷിയാണെങ്കിൽ സാക്ഷാൽ ഭഗവാന്റെ അവതാരവും പക്ഷേ അർജ്ജുനൻ ജനിച്ചത് ദിവ്യഗുണങ്ങൾ ഉണ്ടെങ്കിലും മനുഷ്യനായിട്ടാണ്. എങ്കിലും അർജ്ജുനൻ യുദ്ധത്തിൽ തളരുന്ന വ്യക്തിയല്ല കൗരവർ കാണിച്ച നെറികേടുകൾ പൊറുക്കാൻ യുധീഷ്ഠിരന്റെ സ്വഭാവവും അല്ല എന്നിട്ടും യുദ്ധസമയത്ത് തന്റെ ശത്രുപക്ഷത്തുള്ളവരെ കാണണം എന്ന് സാരഥിയായ കൃഷ്ണനോട് പറഞ്ഞപ്പോൾ:;കൃഷ്ണൻ ദ്രോണരുടേയും ഭീഷ്മരുടേയും മുന്നിൽ രഥം കൊണ്ടു പോയി നിർത്തിയപ്പോൾ അർജ്ജുനൻ തളർന്നു.എന്താണ് അർജ്ജുനന്റെ മനസ്സിൽ കുടിയേറിയ വിഷവിത്ത് എന്ന് കൃഷ്ണന് നല്ലപോലെ അറിയാം അതിനാൽ ഒരു മനശ്ശാസ്ത്ര ചികിത്സ തന്നെയാകാം എന്ന് ഭഗവാനും കരുതി.

യുദ്ധം ഒഴിവാക്കാൻ ഉള്ള അവസരമൊക്കെ ദുര്യോധനൻ പാഴാക്കി.യുദ്ധത്തിൽ എവിടെയാണോ കൃഷ്ണനുള്ളത് ആ ഭാഗമേ ജയിക്കൂ എന്ന് ധൃതരാഷ്ട്രർക്ക് വ്യക്തമായി അറിയാം അതിനാൽ ഒരു സൂത്രം പ്രയോഗിച്ചു .ആരും അറിയാതെ സഞ്ജയൻ മുഖേന ഒരു സന്ദേശം അർജ്ജുനന് കൊടുത്തു.വളരെ മനശ്ശാസ്ത്ര പരമായി ആസൂത്രണം ചെയ്തതായിരുന്നു ആ സന്ദേശം. അതാണ് അർജ്ജുനൻ തളരാൻ കാരണം സത്യത്തിൽ അർജ്ജുനൻ ഉന്നയിക്കുന്ന വാദമുഖങ്ങളൊന്നും അർജ്ജുനന്റേത് ആയിരുന്നില്ല. ധൃതരാഷ്ട്ര രുടെ വാക്കുകളാണ് അർജ്ജുനനിലൂടെ പുറത്ത് വന്നത്. അപ്പോൾ ഭഗവദ് ഗീത പരോക്ഷമായി ധൃതരാഷ്ട്രർക്ക് ഉള്ള മറുപടിയാണ്.

അജ്ജുനൻ വിചാരിച്ചാലേ ഇനി യുദ്ധം ഉണ്ടാകാതിരിക്കു.അർജ്ജുനനെ ഭയപ്പെടുത്താൻ കഴിയില്ല എന്നാൽ അർജ്ജുനൻ എന്ന കരുണാമയനായ വ്യക്തിയുടെ കാരുണ്യവും അനുകമ്പയും ഉണർത്തുക അങ്ങിനെ അർജ്ജുനനെ തളർത്തുക ഇതാണ് ധൃതരാഷ്ട്രരൂടെ കുബുദ്ധി അതിൽ അദ്ദേഹം വിജയിക്കയും ചെയ്തു. പക്ഷേ ചികിത്സിക്കുന്ന വൈദ്യൻ ഭഗവാനാണെന്ന് ധൃതരാഷ്ട്രർ ഓർത്തില്ല.അതിനാൽ പാണ്ഡവർ വിജയിച്ചു നമ്മേപോലുള്ളവർക്ക് അതൊരു വലീയ ഭാഗ്യമാവുകയും ചെയ്തു .കാരണം അർജ്ജുനൻ തളർന്നില്ലായിരുന്നെങ്കിൽ നമുക്ക് വിശ്വപ്രസിദ്ധമായ ഭഗവദ് ഗീത അപ്രാപ്യമായേനെ!  (തുടരും)
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ഇത് കണ്ട്വോ! കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ അമിത് ഷാ ആണത്രേ! കൊടിയേരി പറഞ്ഞിരിക്ക്ണു

തിരുമേനി--അപ്പോ നമ്മള് പൂങ്കുടിൽ മനേല് പോയപ്പോ ഒരു കഷണ്ടിക്കാരനെ കണ്ടപ്പോ നോം പറഞ്ഞില്യേ ഇയാളെ പോല്ണ്ട് ന്ന് അപ്പൊ ഇയാള് തന്യായ്ര്ന്നൂ ന്ന് ഇപ്പൊ നിശ്ചയായില്യേ!

അന്തർജ്ജനം--ദേ പ്പൊ നന്നായ്യേ സൈന്യത്തിന് എതിരായി കടകം പള്ളി ന്ന് ഒരു പോസ്റ്റ് ണ്ട് കണ്ട്വോ?

തിരുമേനി--ഈ ഉള്ളോര് മുഴുവൻ തലക്ക് വെളിവില്യാത്തോര്!ആദ്യായിട്ടാ ങ്ങനെ ഒരു മന്ത്രി സഭ

അന്തർജ്ജനം---ഇത് കണ്ട്വോ!മുത്തലാക്കിനെതിരെ വനിതാ നേതാക്കൾ നജ്മാ ഹെപ്തുള്ള,സുഭാഷിണി അലി,ശബ്നം ഹസ്മി ഇവരെല്ലാം എതിർത്തിരിക്ക്ണു

തിരുമേനി---അതല്ലേ ഏകീകൃതസിവിൽ കോഡ് ന്നങ്ങ്ട് കേക്ക്മ്പൊ ചിലര് കിടന്ന് ഒറഞ്ഞ് തുള്ള്ണത്?പെണ്ണ്ങ്ങള്  എതിർക്കും ആണ്ങ്ങള് അനുകൂലിക്കും അതാ പ്പൊ മുത്തലാക്കിന്റെ കാര്യത്തിൽ നടക്ക്ണ് ങ്ങനെ ബഹളം കൂട്ടീട്ടൊന്നും കാര്യല്യാ !രാജാ ശൊൽവത് മട്ടുംതാൻ ശെയ്യും ശെയ്റത് മട്ടും താൻ ശൊല്ലും

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

അറിവുള്ളവർ വിവരക്കേട് പറഞ്ഞാൽ????

അജ്ഞാനികൾ പലതും പറഞ്ഞെന്നിരിക്കും അവ അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുകയാണ് പതിവ് എന്നാൽ ആചാര്യസ്ഥാനത്ത് ഇരിക്കുന്നവർ പറഞ്ഞാലോ? നമ്മുടെ ഭാരതീയ സനാതനധർമ്മത്തിന് മാന്യമായ അവസ്ഥ ഉണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഒരാചാര്യനിൽ നിന്ന് ഉണ്ടാകാൻ പാടില്ല ശത്രുവാണെങ്കിലും ആ ശത്രുവിനോട് മാന്യമായി പെരുമാറണം അതാണ് സനാതനധർമ്മ സംസ്കൃതി.ഇന്ന് വളരെ അരോചകമായ ഒരു പോസ്റ്റ് കണ്ടു.ഗോപാലകൃഷ്ണൻ സാറിന്റേതായിരുന്നു അത് --- മുസ്ലിംങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നത് പന്നി പ്രസവിക്കുന്നത് പോലെയാണ് --- അതാണ് പോസ്റ്റ് .ഇങ്ങിനെ ഒരാചാര്യൻ പറഞ്ഞാൽ മുജാഹുദ്ദീൻ ബാലുശ്ശേരിയെ കുറ്റം പറയാൻ നമുക്കെന്ത് അവകാശം? അയാളെപ്പോലെയാണ് ഹൈന്ദവ ആചാര്യരും എന്ന് വന്നില്ലേ? ആർ എസ് എസ് നേതാവ് എന്നാണ് ഗോപാലകൃഷ്ണൻ സാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ആർ എസ് എസ് കാരനും ഇത്തരം വൃത്തികേടുകൾ പറയില്ല ഗീത പറയുന്നു അധർമ്മത്തെയാണ് എതിർക്കേണ്ടത് എന്ന് അല്ലാതെ ആരേയും അപഹസിക്കുന്നത് ഗീതാ വിരുദ്ധമാണ്.സാറ് അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഹൈന്ദവസമൂഹത്തിന് അത് വലിയ ക്ഷീണമാകും നിഷ്പക്ഷമതികൾ നമ്മുടെ ആചാര്യന്മാരുടെ സ്വഭാവം ഇതാണെന്ന് കരുതില്ലേ?മറ്റു മതസ്ഥരെ അപമാനിക്കുമ്പോൾ അവരിൽ ചിലര് ചെയ്യുന്നതും നമ്മളും തമ്മിൽ എന്ത് വ്യത്യാസം?ഈ വ്യക്തി ആർ എസ് എസിന്റെ വല്ല ഭാരവാഹിത്വവും വഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നേതൃത്വം അത് അന്വേഷിക്കേണ്ടതാണ് -അനീതിയേയും തീവ്രവാദത്തേയും എതിർക്കണം തടയുകയും വേണം പക്ഷേ അവഹേളിക്കരുത്

ഭാരതീയ സംസ്കൃതി കാത്തു സൂക്ഷിക്കുകയാണ് ആർ എസ് എസിന്റെ ധർമ്മം അല്ലാതെ അതിന് കളങ്കം ചാർത്തുകയല്ല ഗോപാലകൃഷ്ണൻ സാർ അത് ഓർത്താൽ നന്ന്. മുസ്ലിം സമൂഹമോ കൃസ്ത്യൻ സമൂഹമോ വല്ല തും പറഞ്ഞാൽ അതിന് മറുപടി കൊടുക്കാം പക്ഷെ ആ മറുപടി ഭാരതീയ സംസ്കാരത്തിന് അനുയോജ്യമായിരിക്കണം.
കണ്ണൂരിലെ എന്റെ പ്രിയ സഹോദരങ്ങളോട്

സമാധാന ചർച്ച്ക്ക് ഇങ്ങോട്ട് വരട്ടെ എന്ന് കൊടിയേരിയും എകെ ജി സെന്ററി്ൽ ചെന്ന് യാചിക്കേണ്ട ആവശ്യമില്ലെന്ന് രമേശും പറഞ്ഞത് നിങ്ങൾ പത്രദ്വാരാ അറിഞ്ഞിരിക്കുമല്ലോ .ഇന്നലെ
ഒരു ചാനലിൽ മരിച്ചവരേക്കാൾ , ദുഃഖം അനുഭവിക്കുന്ന വികലാംഗരായ രണ്ടു പേരെ കണ്ടു രണ്ടും തൊഴിലാളികൾ.രണ്ട് പേർക്കും കയ്യും കാലും അനക്കാൻ പറ്റുന്നില്ല ഒരാൾ ഊന്ന് വടി ഉപയോഗിച്ചു നടക്കുന്നു ഒരാൾ സിപിഎം മറ്റെ ആൾ ബിജെപി

സഹോദരന്മാരേ !ഇപ്പോൾ നിങ്ങൾക്ക് ആരാണുള്ളത്? പണിയെടുത്ത് അന്തസ്സായി ജീവിച്ചിരുന്ന നിങ്ങൾക്ക് ഇനി ഭാവി എന്താണ്? നിങ്ങൾക്ക് രണ്ടുപേർക്കും 30 വയസ്സിന് താഴേയാണ് പ്രായം.ബാക്കി ജീവിതം ദുരിതപൂർണ്ണമാക്കിയത് സത്യത്തിൽ നിങ്ങൾ തന്നെയല്ലേ? നേതാക്കളെ വിശ്വസിച്ച് ആയുധവുമായി ഇറങ്ങുന്ന സഹോദരന്മാരേ നിങ്ങൾക്ക് നിങ്ങളുടെ അമ്മയും അച്ഛനും സഹോദരങ്ങളും മാത്രമേ ഉള്ളൂ.വികലാംഗരായ നിങ്ങളെ ആർക്കും വേണ്ടാ നിങ്ങൾ ഇങ്ങിനെ ഇരിക്കുമ്പോൾ നേതാക്കൾ ഈഗോ കാണിക്കുന്നു രാജ്യത്ത് സമാധാനം പുനസ്ഥാപിക്കേണ്ട ചുമതല ഭരണ വർഗ്ഗത്തിനാണ്. മുൻകൈ എടുക്കേണ്ടത് സർക്കാറാണ്.അപ്പോൾ അതിന് ഈഗോ കാണിക്കുമ്പോൾ അവർക്ക് സമാധാനം പ്രശ്നമല്ല എന്നല്ലേ അർത്ഥം? ഏതെങ്കിലും നേതാവിന്റെ മക്കൾക്ക് നിങ്ങളുടെ ഗതി വന്നിട്ടുണ്ടോ?അവർ പഠിക്കുന്നത് പോലും വിദേശത്തല്ലേ? അവർക്ക് സംരക്ഷണമില്ലേ? നിങ്ങൾക്ക് എന്താണുള്ളത്? ആർക്ക് വേണ്ടിയാണ് നിങ്ങൾ ബലിയാടാകുന്നത്? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സമാധാനം ഇനി നിങ്ങളുടെ കയ്യിലാണ്.നിങ്ങൾ ആര് പറഞ്ഞാലും കേൾക്കാതിരിക്കുക കൊന്നും കൊലവിളിച്ചും ഉള്ള രാഷ്ട്രീയം വേണ്ട എന്ന് നിങ്ങൾ തീരുമാനിക്കുക.രാഷ്ട്രീയത്തിനും അപ്പുറം വേറേയും ലോകമുണ്ടെന്ന് തിരിച്ചറിയുക .മരിച്ചവരിലോ അപകടം പറ്റിയവരിലോ ഇസ്ലാം,കൃസ്ത്യൻ,ബ്രാഹ്മണ,അമ്പലവാസി സമുദായങ്ങളിൽ പെട്ട ആരെങ്കിലും ഉണ്ടോ? എന്താ ഇത്തരക്കാർ കണ്ണൂർ ജില്ലയിൽ ഇല്ലേ?

ഇത് വരെ അപകടമൊന്നും പറ്റാത്ത സഹോദരർ ചിന്തിക്കുക ഇവിടെ ആര് ഭരിച്ചാലും നിങ്ങൾ അദ്ധ്വാനിച്ചേ നിങ്ങൾക്ക് വയറു നിറക്കാൻ പറ്റൂ! നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലോരു ഭാവി വേണ്ടേ? അതോ അതും നെറികെട്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ഹോമിക്കണോ? ഈശ്വരൻ ജന്മനാ ആരോഗ്യമുള്ള ഒരു ശരീരം തന്നത് നികൃഷ്ടമായ രാഷ്ട്രീയ വൈരാഗ്യത്തിലൂടെ നശിപ്പിക്കാൻ വേണ്ടിയാണോ?കുറച്ചൊക്കെ ഈശ്വരവിചാരം ഇല്ലാത്തതിന്റെ പേരിലാണ് നിങ്ങൾ ചിന്താ വിഹീനരായിപ്പൊയത്. ഈശ്വര ചിന്തയുള്ളവന് മറ്റൊരുത്തന്റെ നേരേ വാളോങ്ങാൻ കഴിയില്ല ആദ്യം നിങ്ങൾ നിങ്ങളുടെ ഉള്ളിലെ വൈരൂപ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രം പൊളിച്ചു കളയുക ഈശ്വരരൂപം പ്രതിഷ്ഠിക്കുക നല്ലത് വരും നിങ്ങളുടെ അവസ്ഥയിൽ ദുഃഖം തോന്നിയ കാരണം ഇത്രയും എഴുതി സ്വീകരിക്കണമെങ്കിൽ അങ്ങിനെയാകാം അല്ലെങ്കിൽ നല്ല ജീവിതം ദുരാഗ്രഹികൾക്കായി ബലി നൽകാം  ചിന്തിച്ച് തീരുമാനമെടുക്കുക നിങ്ങളുടെ വിധി നിങ്ങളുടെ കയ്യിലാണ് എന്ന് മറക്കാതിരിക്കുക! 

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

കൊലപാതക കലാരൂപങ്ങൾ അരങ്ങേറുന്ന കണ്ണൂർ എന്ന്ശാന്തമാകും? ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാനേ  സമാധാന കാംക്ഷികൾക്കാവൂ! ആരാണ് ആദ്യം തുടങ്ങിവെച്ചത്? എന്തായിരുന്നു അതിന് കാരണം? ആരെങ്കിലും ഒരു കൂട്ടർ തുടങ്ങി എന്തെങ്കിലും കാരണവും കാണും അപ്പോൾ ത്തന്നെ അത് തടയാനുള്ള സംവിധാനം ഉണ്ടാക്കണമായിരുന്നു. ഇവിടെ കമ്യൂണിസം മതി ബിജെപിയെ വളരാൻ അനുവദിക്കില്ല എന്നാണ് സി പി എം ന്റെ നിലപാട് എന്ന് ആരോ പറയുന്നത് കേട്ടു അത് ശരിയാണെങ്കിൽ ഈ കലാപരിപാടി അടുത്തൊന്നും നിൽക്കില്ല കാരണം ഇഷ്ടമുള്ള അംഗീകൃത പാർട്ടിയിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണ ഘടന നൽകുന്നുണ്ട്

നേതാക്കൾ വിചാരിച്ചാൽ പെട്ടെന്ന് നിർത്താവുന്നതേ ഉള്ളൂ എന്നാണ് ശ്രീനിവാസൻ പറയുന്നത് ഇപ്പോഴത്തെ നേതാക്കന്മാരുടെ കഴിവിനെ കുറിച്ച് ശ്രീനിവാസന് ബോധമില്ലെന്ന് തോന്നുന്നു ഇ എം എസും, എ കെ ജിയും ഉള്ള കാലത്തെ അണികളല്ല ഇപ്പോൾ എന്ന് ശ്രീനിവാസൻ മറക്കുന്നു അന്നൊക്കെ നന്നായി പ്രവർത്തിച്ച് നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയാലേ പാർട്ടി മെംപർഷിപ്പ് കൊടുക്കൂ! പക്ഷെ ഇപ്പോൾ അങ്ങിനെയല്ല അതിന്റെഅച്ചടക്കമില്ലായ്മ പാർട്ടിയിൽ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ നേതാക്കളുടെ വരുതിക്ക് നിൽക്കുന്ന അണികളല്ല ഇപ്പോൾ ഉള്ളത്. ഇത് കമ്യൂണിസ്റ്റ് കാർ അംഗീകരിക്കില്ല പരിഹാസമോ അനാവശ്യമോ ആയിരിക്കും ഇതിനുള്ള കമന്റ്

കേന്ദ്രം എന്ത് കൊണ്ട് പട്ടാളത്തെ ഇറക്കുന്നില്ല? ധൈര്യമുണ്ടെങ്കിൽ ഇറക്കട്ടെ! ചിലരുടെ ചോദ്യമാണിത് വായേ തോന്നിയത് വിളിച്ചു പറഞ്ഞ് ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന കടകംപള്ളിയേപ്പോലെയും സുധാകരനെ പോലെയും ഉള്ള വ്യക്തികളല്ല കേന്ദ്രത്തിൽ ഉള്ളത് ഇപ്പോൾ പോലീസ് മേധാവി പറഞ്ഞു കഴിഞ്ഞു കണ്ണൂരിലെ പ്രശ്നം നിയന്ത്രിക്കാൻ പോലീസിനാവില്ലെന്ന് ഗവർണ്ണർ ആശങ്ക പ്രകടിപ്പിച്ചു ഇനി ഈ സർക്കാരിനെ കൊണ്ട് കഴിയില്ലെന്ന് ഗവർണ്ണർ ഉറപ്പ് കൊടുക്കട്ടെ! അല്ലെങ്കിൽ മുഖ്യമന്ത്രി പറയട്ടെ! അപ്പോൾ പിന്നെ കേന്ദ്രം ഏറ്റെടുക്കും അല്ലാതെ ബി ജെ പി വളർന്ന് കൊണ്ടിരിക്കുന്ന വേളയിൽ പട്ടാളത്തെ അയച്ചു ഒഴിഞ്ഞ പോസ്ററിലേക്ക് സി.പിഎം ന് ഗോളടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കാൻ ഒരു ജയരാജനോ കടകംപള്ളിയോ സുധാകരനോ അവിടെ ഇല്ല.

അഴിമതിയെപ്പറ്റി ഒന്നും പറയുന്നില്ല കഴിഞ്ഞ മന്ത്രിസഭയിലെ കാര്യങ്ങൾ മറക്കാറായിട്ടില്ല അവിടെ അഴിമതിക്കാർ പ്രതിഷേധം ഉണ്ടായിട്ടും രാജിവെച്ചില്ല ഇവിടെ രാജി വെച്ചു അത്രയേ വ്യത്യാസമുള്ള അത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് എന്ന വർ പറയുന്നു അവർക്ക് പറഞ്ഞേ പറ്റു പക്ഷെ എന്തെങ്കിലും ഒര കച്ചിത്തുരുമ്പ് കിട്ടിയിരുന്നെങ്കിൽ രാജിവെക്കില്ലെന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിൽ മറ്റൊരു പാർട്ടിയിൽ പെട്ട മെമ്പറായിരുന്നു കഥാപാത്രം അയാളെ പറഞ്ഞു വിട്ടാൽ അഞ്ച് വർഷം പൂർത്തിയാക്കാൻ പറ്റിയെന്നു വരില്ല ഇവിടെ സ്ഥിതി വ്യത്യസ്ഥമാണ് ഘടകകക്ഷികളല്ല പ്രധാന കക്ഷി നേതാവ് തന്നെയാണ് അതിനാൽ ജയരാജൻ രാജിവെച്ചെങ്കിലും പാർട്ടിക്കേറ്റ കളങ്കം തീരില്ല അവർക്ക് സമാധാനിക്കാം എന്നു മാത്രം
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--എന്തിനാ ഈ പത്രൊക്കെ വാങ്ങിക്കൂട്ട്ണത്? ദേശാഭിമാനി,മാതൃഭൂമി മനോരമ ജന്മഭൂമി ഇതാച്ചാ വായിക്കൂല്യാ!ആ ജന്മഭൃമികയ്യി പിടിച്ചങ്ങനെ ഇരിക്കും മറ്റൊന്നും വായിക്കും ല്യാ ഞാൻ വായിച്ചങ്ട് കൊട്ക്കണം?

തിരുമേനി--ദേശാഭിമാനി വര്ത്ത്ണത് നമ്മടെ പഴേ കാര്യസ്ഥൻ ണ്ടായിര്ന്നുലോ നാണു .അയാൾടെ മകനല്ലേ ഏജന്റ് അപ്പൊ അയാൾക്ക് ഒരു കാര്യായ്ക്കോട്ടെ ന്ന് നിരീച്ചിട്ടാ! അച്ഛൻ തിരുമേനി ഉള്ളകാലത്ത് തൊടങ്ങീതാ മാതൃഭൂമി നോമായിട്ട് അതങ്ട് നിർത്തണ്ടാന്ന് നിരീച്ചു അത്രേള്ളൂ!

അന്തർജ്ജനം--അപ്പൊ മനൊരമ വര്ത്ത്ണത് എന്തിനാ?

തിരുമേനി--നോം കുറച്ചൂസം മുമ്പ് നമ്മടെ കൊടശ്ശേരീല്ള്ള വിജയൻ വൈദ്യരര്ടെ അട്ത്ത് ഉഴിയാൻ പോയില്യേ? അപ്പോ വൈദ്യര് പറയ്യാ ഉഴിച്ചില് കഴിഞ്ഞ് ദേഹത്തുള്ള എണ്ണ തുടച്ച് മാറ്റാൻ മനോരമ്യാത്രേ നല്ലത് നല്ല നിലവാരള്ള പേപ്പറാത്രേ! അതിലെ മഷി ദേഹത്താവില്യാ ബാക്കി പത്രങ്ങളൊക്കെ ഒരു വഹ! അപ്പോ വൈദ്യർക്ക് ഒരു സഹായായിക്കോട്ടെന്ന് നിരീച്ചു.ഇപ്പൊ നാല് മാസത്തെ പേപ്പറ് ണ്ടാവില്യേ  ആ കാര്യസ്ഥൻ കുഞ്ചു വന്നാ ഒരു ഓട്ടോ റിക്ഷ പിടിച്ച് ഇതവിടെ കൊണ്ടോയി കൊട്ക്കാൻ പറഞ്ഞേയ്ക്കൂ!

അന്തർജ്ജനം--ദ് നോക്കൂ! കണ്ണൂര് പട്ടാളത്തെ ഇറക്കും ത്രേ!

തിരുമേനി--ഹായ്!അതൊന്നും ണ്ടാവില്യാ!ന്താച്ചാൽ ഇപ്പൊഇവിടെ ബി ജെ പി അസാരം പിടിച്ച് കയറ്വാ!അതിലിടക്ക് പട്ടാളത്തെ എറക്യാല് അത് ബിജെപി ക്ക് എതിരായി പ്രയോഗിക്കാൻ അവസരാവും.ക്രമസമാധാനം മുഖ്യമന്ത്രിയെ ക്കൊണ്ട് ണ്ടാക്കാൻ പറ്റില്യാന്ന് ജനങ്ങൾക്ക് അങ്ട് ബോദ്ധ്യാവണം അത് കഴിഞ്ഞിട്ടേ കേന്ദ്രം എന്തെങ്കിലും ചെയ്യൂ ന്നാ നോം നിരീക്ക്ണത്

അന്തർജ്ജനം--ശ്രീനിവാസൻ പറഞ്ഞിരിക്ക്ണു നേതാക്കൾ വിചാരിച്ചാൽ പെട്ടെന്ന് നിർത്താവുന്നതേ ള്ളൂ ന്ന്!

തിരുമേനി--അയാള് പറേണത് ശര്യാന്ന് തോന്ന്ണ്ല്യാ!ന്താച്ചാ നേതാക്ൾടെ കയ്യിന്നൊക്കെ പിടി വിട്ടിരിക്ക്ണു.ഇപ്പൊ അണികൾ ചെയ്യുന്നതിനെ ന്യായീകരിക്യാ!കാരണം എതിർപ്പ് പ്രകടിപ്പിച്ചാ അണികളുടെ പിന്തുണ ണ്ടാവില്യാ അതാ കാരണം പിന്നെ ബിജെപിയെ കുറ്റം പറഞ്ഞ് കാലം കഴിക്കും ആവാം നേതാക്കൾക്കാണെങ്കിൽ സംരക്ഷണോം ണ്ട്! 
നാരായണീയം ദശകം 24, ശ്ളോകം 8 തിയ്യതി--17/10/2016

തതഃ ശങ്കാവിഷ്ടഃ സ പുനരതിദുഷ്ടോ/സ്യ ജനകോ
ഗുരുക്ത്യാ തദ്ഗേഹേ കില വരുണപാശൈസ്തമരുണത്
ഗുരോശ്ചാസാന്നിധ്യേ സ പുനരനുഗാൻദൈത്യതനയാൻ
ഭവദ്ഭക്തേസ്തത്ത്വം പരമമപി വിജ്ഞാനമശിഷത്.
                  അർത്ഥം
അതി ദുഷ്ടനും ഇവന്റെ അച്ഛനുമായ ഹിരണ്യകശിപു അത് കൊണ്ട് ശങ്കിത നായിട്ട് പിന്നീട് ഗുരു വചന മനുസരിച്ച് ഗുരു ഗൃഹത്തിൽ വരുണ പാശങ്ങളെക്കൊണ്ട് അവനെ ബന്ധിച്ചുവല്ലോ! പ്രഹ്ളാദനാകട്ടെ ഗുരുവിന്റെ സാന്നിദ്ധ്യമില്ലാത്തപ്പോൾ കൂട്ടുകാരായ അസുര ബാലന്മാരോട് നിന്തിരുവടിയിലുള്ള ഭക്തിയുടെ തത്വവും ഉത്കൃഷ്ടമായ മോക്ഷോ പായ ജ്ഞാനവും ഉപദേശിച്ചു
9
പിതാ ശൃണ്വൻ ബാലപ്രകരമഖിലം ത്വത്സ്തുതിപരം
രൂഷാന്ധഃ പ്രാഹൈനം കുലഹതക!കസ്തേ ബല മിതി
ബലം മേ വൈകുണ്ഠസ്തവ ച ജഗതാം ചാപി സ ബലം
സ ഏവ ത്രൈലോക്യം സകലമിതി ധീരോ/യമഗദീത്.
                അർത്ഥം
അച്ഛനായ ഹിരണ്യകശിപു അസുരബാലസമൂഹം മുഴുവനും നിന്തിരുവടിയെ സ്തുതിക്കുന്നതിൽ താല്പര്യമുള്ളവനായിരിക്കുന്ന തായി കേട്ടിട്ട് കോപം കൊണ്ട് കൃത്യാകൃത്യമൂഢനായി പ്രഹ്ളാദനോട് "കുലദ്രോഹി ആരാണ് നിന്റെ ബലം?" എന്ന് ചോദിച്ചു. ബുദ്ധിമാനും ,നിർഭയനുമായ പ്രഹ്ളാദൻ "സാക്ഷാത് വിഷ്ണുവാണ് എന്റെ ബലം അങ്ങയുടേയും ലോകങ്ങളുടേയും ബലം ആ വിഷ്ണുവാകുന്നു.മൂന്ന് ലോകവും ആ വിഷ്ണുതന്നെ എന്നിങ്ങനെ തുറന്നു പറഞ്ഞു.
10
അരേ ക്വാസൗ ക്വാസൗ സകലജഗദാത്മാ ഹരി രിതി
പ്രഭിന്തേ സ്മ സ്തംഭം ചലിതകരവാളോ ദിതിസുതഃ
അതഃ പശ്ചാദ്വിഷ്ണോ!നഹി വദിതുമീശോ/സ്മി സഹസാ
കൃപിത്മൻ!വിശ്വാത്മൻ!പവനപുരവാസിൻ!മൃഡയ മാം.
               അർത്ഥം
ദൈത്യനായ ഹിരണ്യ കശിപു വാളിളക്കി സകലജഗദ്സ്വരൂപനായ വിഷ്ണു എവിടെ?എടാ അവനെവിടെ?എന്ന് പറഞ്ഞ് തൂണ് പിളരുമാറ് ഒരു ഇടി കൊടുത്തു .ഹേ സർവ്വ വ്യാപിൻ!ഇതിനപ്പുറം ഉണ്ടായത് പെട്ടെന്ന് പറയാൻ ഞാൻ ശക്തനല്ല .കൃപാമയനും,വിശ്വമയനും ആയ ശ്രീ ഗുരുവിയൂരപ്പാ !എന്നെ ആനന്ദിപ്പിക്കേണമേ!
24-ആം ദശകം ഇവിടെ പൂർണ്ണമാകുന്നു.
നാരായണീയം ദശകം 24 ശ്ളോകം 4 തിയ്യതി 16/10/2016

തതോ/സ്യ പ്രഹ്ളാദഃ സമജനി സുതോ ഗർഭവസതഔ
മുനേർവ്വീണാപാണേരധിഗതഭവദ്ഭക്തിമഹിമാ
സ വൈ ജാത്യാ ദൈത്യഃശിശുരപി സമേത്യ ത്വയി രതിം
ഗതസ്ത്വദ്ഭക്താനാം വരദ! പരമോദാഹരണതാം
              അർത്ഥം
അല്ലയോ അഭീഷ്ടങ്ങൾ തരുന്നവനേ!കുറച്ചു കാലത്തിന് ശേഷം ഈ ഹിരണ്യകശിപുവിന് ഗർഭത്തിലിരിക്കേത്തന്നെ വീണാപാണിയായ നാരദനിൽ നിന്ന് നിന്തിരുവടിയിലുള്ള ഭക്തിയുടെ മാഹാത്മ്യം നല്ലവണ്ണം മനസ്സിലാക്കിയ പ്രഹ്ളാദൻ എന്ന പുത്രൻ ജനിച്ചു.
5
സുരാരീണാം ഹാസ്യം തവ ചരണദാസ്യം നിജസുതേ
സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിര ശിശിക്ഷച്ചിരമമും
ഗുരുപ്രോക്തം ചാസാവിദമിദ മഭ്രദായദൃഢമി-
ത്യപാകുർവ്വൻ സർവ്വം തവ ചരണഭക്ത്യൈവ വവൃധേ.
              അർത്ഥം
ദുഷ്ടഹൃദയനായ ഹിരണ്യകശിപു അസുരന്മാർക്ക് പരിഹാസ്യമായ നിന്തിരുവടിയോടുള്ള ദാസഭാവം തന്റെ മകനായ പ്രഹ്ളാദനിൽ കണ്ട് ഇവനെ വളരെ ദിവസം ഗുരുക്കന്മാരെ കൊണ്ട് പഠിപ്പിച്ചു. ഇവനാകട്ടെ ഗുരുക്കന്മാർ പഠിപ്പിച്ചത് മുഴുവനും  ഇത് തിന്മക്കുള്ളതാണ് നിശ്ചയം ഇത് തിന്മക്കുള്ളതാണ് തീർച്ച എന്ന് നിനച്ച് തള്ളിക്കളഞ്ഞ് അവിടുത്തെ തൃപ്പാദ ഭക്തിയോട് കൂടിത്തന്നെ വളർന്നു വന്നു.
6
അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേ/ഥ തനയേ
ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധൃതിഃ
ഗുരുഭ്യോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദൻ
വധോപായാനസ്മിൻ വ്യതനുത ഭവത്പാദശരണേ.
             അർത്ഥം
പഠിച്ചവയിൽ വെച്ച് ഉത്തമം എന്ത്? എന്ന് ചോദിച്ചപ്പോൾ ഭഗവദ് ഭക്തിയാണ് ഉത്തമം എന്ന് പ്രഹ്ളാദൻ നേരിട്ടു പറഞ്ഞു.അപ്പോൾ ഹിരണ്യകശിപു സന്തോഷം പോയവനായി ഗുരുക്കന്മാരുടെ നേരെ കോപിച്ചു. പിന്നീട് ഇത് ഇവന്റെ സ്വാഭാവികബുദ്ധിയാണ് എന്ന് നല്ലവണ്ണം മനസ്സിലിക്കി അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിച്ച ഇവന്റെ നേരെ കൊല്ലാനുള്ള മാർഗ്ഗങ്ങൾ പ്രയോഗിച്ചു.
7
സ ശൂലൈരാവിദ്ധഃ സുബഹു മഥിതോ ദിഗ്ഗജഗണൈർ-
മഹാസർപ്പൈർദ്ദഷ്ടോ/പ്യനശനഗരാഹാരവിദൂതഃ
ഗിരീന്ദ്രാവക്ഷിപ്തോ/പ്യഹഹ പരമാത്മന്നയി! വിഭോ!
ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത.
           അർത്ഥം
ഹേ സർവ്വ ശക്ത! പരബ്രഹ്മ മൂർത്തേ! പ്രഹ്ളാദൻ പല പ്രാവശ്യവും ശൂലങ്ങളാൽ പിളർക്കപ്പെട്ടവനായിട്ടും ദിഗ്ഗജ സമൂഹങ്ങളാൽ ചവിട്ടിയരക്കപ്പെട്ടവനായിട്ടും കൊടും പാമ്പുകളാൽ കടിപ്പിക്കപ്പെട്ടിട്ടും ഭക്ഷണം കൊടുക്കാതെയും വിഷമായ ഭക്ഷണം കൊടുത്തും ഉപദ്രവിക്കപ്പെട്ടിട്ടും വൻമലകളുടെ മുകളിൽ നിന്നും കീഴേക്ക് വീഴ്ത്തപ്പെട്ടിട്ടും നിന്തിരുവടിയിൽ  ആത്മാർപ്പണം ചെയ്തവനായത് കൊണ്ട് പീഢനം തെല്ലും അനുഭവിക്കുകയുണ്ടായില്ല ആശ്ചര്യം!

ഭഗവദ് ഗീതാപഠനം 436-ആം ദിവസം അദ്ധ്യായം 18 തിയ്യതി -16/10/2016  ശ്ളോകം -76

രാജൻ സംസൃസ്മൃത്യ സംസ്മൃത്യ സംവാദമിമമത്ഭുതം
കേശവാർജ്ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുർമുഹുഃ.
               അർത്ഥം
ഹേ! ധൃതരാഷ്ട്രമഹാരാജാവേ! ശ്രീകൃഷ്ണാർജ്ജുനന്മാരുടെ ആശ്ചര്യകരവും ,പരിപാവനവുമായ ഈ സംവാദം ഓർത്തോർത്ത് വിണ്ടും വീണ്ടും ഞാൻ ഹർഷപുളകിതനായിത്തീരുന്നു.
77
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യത്ഭുതം ഹരേഃ
വിസ്മയോ മേ മഹാൻ രാജൻ ഹൃഷ്യാമി ച പുനഃപുനഃ
                അർത്ഥം
മാത്രമല്ല ,ഭഗവാന്റെ അത്യാശ്ചര്യകരമായ ആ വിശ്വരൂപമുണ്ടല്ലോ അത് ഓർത്തോർത്ത് എന്റെ വിസ്മയം പെരുകുന്നു.വീണ്ടും,വീണ്ടും രോമാഞ്ചമുണ്ടാകുന്നു.
78
യത്രയോഗേശ്വരഃകൃഷ്ണഃ യത്ര പാർത്ഥോ ധനുർധരഃ
തത്ര ശ്രീർവിജയോ ഭൂതിഃ ധ്രുവാ നീതിർമതിർമമ.
           അർത്ഥം
എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ?എവിടെ ധനുർധരനായ പാർത്ഥനുണ്ടോ?അവിടെയാണ് സമ്പത്തും വിജയവും,അഭിവൃദ്ധിയും,ഉറച്ച നയവും ഉണ്ടാവുക എന്നത്രേ എന്റെ ദൃഢവിശ്വാസം
         വിശദീകരണം
സഞ്ജയന്റെ ഈ വാക്കുകൾ ധൃതരാഷ്ട്ര മഹാരാജാവിന്റെ ദുഃഖം വർദ്ധിക്കുകയാണ് ചെയ്യുന്നത്. എല്ലാം ഉണ്ടായാലും അനുഭവിക്കാൻ യോഗം വേണം .വ്യാസൻ ദിവ്യദൃഷ്ടി ആദ്യം കൊടുക്കാമെന്ന് പറഞ്ഞതാണ് ധൃതരാഷ്ട്രർ അത് നിഷേധിച്ചു സഞ്ജയന് കൊടുക്കാനാണ് പറഞ്ഞത്. അത് കേൾക്കാനും വിശ്വരൂപം കാണാനും സഞ്ജയനാണ് യോഗം .തന്റെ പുത്രന്റെ ശോകമോഹങ്ങൾ ഇല്ലാതായി സൗഖ്യം ലഭിക്കട്ടെ എന്ന് ഉദ്ദേശിച്ചാണ് വ്യാസൻ ആദ്യം ദിവ്യ ദൃഷ്ടി കൊടുക്കാമെന്ന് പറഞ്ഞത്. അജ്ഞാനം മൂലം പിതാവിന്റെ മനസ്സ കാണാൻ ധൃതരാഷ്ട്രർക്കായില്ല.

പ്രിയമുള്ളവരേ
ഒരു ബൃഹത്തായ യജ്ഞം ഇവിടെ പൂർണ്ണമാകുന്നു.ഭഗവാൻ ശ്രീകൃഷ്ന്റെ അനുഗ്രഹം മൂലം ഞാൻ അത് പൂർത്തീകരിച്ചവനായി.എന്തെങ്കിലും ഗുണം ഈ ഗീതാവ്യാഖ്യാനം മൂലം നിങ്ങൾക്ക് ഉണ്ടായി എങ്കിൽ ഞാൻ കൃതാർത്ഥനായി. നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുമല്ലോ! പോതുവെ എല്ലാ അദ്ധ്യായങ്ങളിലേയും ഒരു  വിശകലനം ഉദ്ദേശിക്കുന്നു. കൃഷ്ണഗാഥ എന്ന ഗ്രൂപ്പിൽ ഇത് മുഴുവൻ ഓർഡർ ആയി ലഭിക്കും എന്നറിയിച്ചുകൊണ്ട്

         സ്സ്നേഹം നിങ്ങളുടെ
തുവ്വൂർ കൃഷ്ണകുമാർ.

2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

വിവേകചൂഡാമണി ശ്ളോകം 152

തച്ഛൈവാലാപനയേ സമ്യക് സലിലം പ്രതീയതേ ശുദ്ധം
തൃഷ്ണാസന്താപഹരം സദ്യഃ സൗഖ്യപ്രദം പുരം പുംസഃ.
             അർത്ഥം
ആ പായൽ നീക്കിക്കളഞ്ഞാൽ കുടിക്കുകയും, കുളിക്കുകയും ചെയ്യുന്നവന്റെ ദാഹത്തേയും ചൂടിനേയും നശിപ്പിക്കുന്നതും ഉടനടി സുഖം നൽകുന്നതുമായ ശുദ്ധജലം തടവറ്റു തെളിഞ്ഞ് കാണപ്പെടുന്നു.
153
പഞ്ചാനാമപി കോശാനാമപവാദേ വിഭാത്യയം ശുദ്ധഃ
നിത്യാനന്ദൈകരസഃ പ്രത്യഗ്രൂപഃ പരഃ സ്വയംജ്യോതിഃ.
          അർത്ഥം
പഞ്ചകോശങ്ങളേയും നിഷേധിച്ചുകഴിയുമ്പോൾ ഉത്പത്തിനാശശൂന്യനും ആനന്ദൈകസ്വഭാവനും സർവ്വാന്തരനും സ്വയം പ്രകാശസ്വരൂപനും സർവ്വോത്കൃഷ്ടനും നിർമ്മലനും ആയ ഈ ആത്മാവ് തെളിഞ്ഞ് വിളങ്ങുന്നു.
154
ആത്മാനാത്മവിവേകഃ കർത്തവ്യോ ബന്ധമുക്തയേ വിദുഷാ
തേനൈവാനന്ദീ ഭവതി സ്വം വിജ്ഞായ സച്ചിതാനന്ദം
             അർത്ഥം
വിദ്വാൻ ബന്ധമോചനത്തിനായിക്കൊണ്ട് ആത്മാവിനേയും ശരീരമായ അനാത്മാവിനേയും വേർതിരിച്ചറിയണം .അങ്ങിനെ അറിയുന്നത് കൊണ്ട് സ്വ സ്വരൂപമായ സച്ചിതാനന്ദം സാക്ഷാത്കരിച്ച് അതിശയകരമായ സുഖം അനുഭവിക്കുന്നവനായിത്തീരുന്നു.
155
മുഞ്ജാദിഷീകാമിവ ദൃശ്യവർഗ്ഗാത്
പ്രത്യഞ്ചമാത്മാനമസംഗമക്രിയം
വിവിച്യ തത്ര പ്രവിലാപ്യ സർവ്വം
തദാത്മനാ തിഷ്ഠതി യഃ സ മുക്തഃ
              അർത്ഥം
മുഞ്ഞപ്പുല്ലിൽ നിന്നും അതിന്റെ ഇളം തണ്ട് ഊരിയെടുക്കും പോലെ അന്തര്യാമിയും അസംഗനും ,നിഷ്ക്രിയനും ,ആയ ആത്മാവിനെ അനാത്മ സമൂഹത്തിൽ നിന്നും വേർപെടുത്തി ദൃശ്യവർഗ്ഗമെല്ലാം പ്രത്യഗാത്മാവിൽനിശ്ശേഷം ലയിപ്പിച്ച് സർവ്വദാ പ്രത്യഗാത്മ സ്വരൂപേണ വാഴുന്നവൻ സകല ബന്ധങ്ങളിൽ നിന്നും മുക്തനാകുന്നു.
       വിശദീകരണം
ഇവിടെ ആത്മാവിനെ അനാത്മാ സമൂഹത്തിൽ നിന്നും വേർപെടുത്തണം എന്ന് പറയുമ്പോൾ ജീവത്യാഗമല്ല ഉദ്ദേശിക്കുന്നത്. ജീവനോടെ ഇരിക്കുമ്പോൾ ത്തന്നെ പ്രപഞ്ച ദൃശ്യവസ്തുക്കളെ പരമാത്മാവിൽ ലയിപ്പിക്കുക എന്ന് പറഞ്ഞാൽ അവയിലൊന്നിലും ആസക്തിയില്ലാതെ പരമാത്മാ സ്വരൂപം മാത്രം ബോധമണ്ഡലത്തിൽ നിൽക്കുന്ന അവസ്ഥ. സാമൂഹ്യജീവികളായ സാധാരണക്കാരന് അത് എങ്ങിനെ സാധിക്കും എന്ന് തോന്നാം ജ്ഞാനം നേടും തോറും അത് സാധിച്ചില്ലെങ്കിലും എങ്ങിനെയാണ് എന്ന് സങ്കൽപ്പിക്കാൻ കഴിയും


ഭഗവദ് ഗീതാ പഠനം--435-ആം ദിവസം തിയ്യതി 15/10/2016 ശ്ലോകം 71 - അദ്ധ്യായം 18

ശ്രദ്ധാവാനനസൂയശ്ച ശൃണു യാദ പി യോ നരഃ
സോ fപി മുക്ത : ശുഭാൻ ലോകാൻ പ്രാപ്നു യാത് പുണ്യകർമ്മണാം
     ..... അർത്ഥം
ശ്രദ്ധയുള്ളവനും അസൂയ ഇല്ലാത്തവനുമായ ഏതു മനുഷ്യൻ കേൾക്കുകയെങ്കിലും ചെയ്യുമോ അവനും മുക്തനായി പുണ്യാത്മാക്കളുടെ ശുഭ ലോകങ്ങളിൽ എത്തിച്ചേരും
72
കച്ചിദേതത് ശ്രുതം പാർത്ഥ ത്വയൈകാഗ്രേണചേതസാ
കച്ചിദജ്ഞാനസംമ്മോഹഃ പ്രണഷ്ടസ്തേ ധനഞ്ജയ
         അർത്ഥം
അർജ്ജുനാ!ഞാൻ പറഞ്ഞതെല്ലാം നീ മനസ്സിരുത്തി കേട്ടില്ലേ? അജ്ഞാനം മൂലം വന്നു ചേർന്ന നിന്റെ സമ്മോഹം നീങ്ങിയോ?
73
അർജ്ജുന ഉവാച
നഷ്ടോ മോഹഃസ്മൃതിർലബ്ധ്വബ്ധാ ത്വത് പ്രസാദാത് മയാച്യുത
സ്ഥിതോ/സ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ.
                  അർത്ഥം
അർജ്ജുനൻ പ്രഞ്ഞു "ഭഗവാനേ! നിന്തിരുവടിയുടെ അനുഗ്രഹത്താൽ സമ്മോഹം നീങ്ങി ശരിയായ ബോധം എനിക്ക് കിട്ടുകയും ചെയ്തു.സംശയങ്ങൾ തീർന്ന ഞാനിതാ തയ്യാർ-നിന്തിരുവടിയുടെ ഉപദേശമനുസരിച്ച് പ്രവർത്തിച്ചു കൊള്ളാം
74
സഞ്ജയ ഉവാച
ഇത്യഹം വാസുദേവസ്യ പാർത്ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം അത്ഭുതം രോമഹർഷണം.
           അർത്ഥം
സഞ്ജയൻ പറഞ്ഞു--ഇപ്രകാരം സർവ്വാത്മാവായ ശ്രീകൃഷ്ണന്റേയും,മഹാത്മാവായ അർജ്ജുനന്റേയും അത്ഭുതകരവും രോമാഞ്ച ജനകവുമായ ഈ സംവാദം ഞാൻ കേട്ടു.
75
വ്യാസപ്രസാദാത് ശ്രുതവാൻ ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് സിക്ഷാത് കഥയതഃ സ്വയം.
              അർത്ഥം
വ്യാസഭഗവാന്റെ അനുഗ്രഹത്താൽ ഗുഹ്യവും പരമോത്കൃഷ്ടവുമായ ഈ യോഗത്തെ യോഗേശ്വരനായ ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിച്ചു കൊണ്ടിരിക്കേ ഞാൻ നേരിട്ടു തന്നെ കേട്ടു.

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

തിരുമേനിയും,അന്തർജ്ജനവും

അന്തർജ്ജനം--ദ് കണ്ട്വോ തിരൂരങ്ങാടീല് ഉമ്മർകുട്ടി മുസലിയാർ എന്നൊരാളെ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കീതിന് അറസ്റ്റ് ചെയ്തൂത്രേ!അയാള് മദ്രസ അദ്ധ്യാപകനാത്രേ!

തിരുമേനി--ഹേയ് അയാള് തെറ്റൊന്നും ചെയ്തിട്ടുണ്ടാവില്യാ അയാള് അയാള്ടെ മതത്തിൽ പറേണ കാര്യങ്ങളേ ചെയ്തിട്ട്ണ്ടാവൂ.അത് മറ്റുള്ളോർക്ക് പ്രകൃതി വിരുദ്ധ പീഡനാന്ന് തോന്നീതാവും ന്നാ നോം നിരീക്ക്ണ്

അന്തർജ്ജനം--നോക്കൂ ജയരാജൻ രാജി വെച്ചേക്കും ന്ന് സൂചന ണ്ടത്രേ!

തിരുമേനി-- കഷ്ടായിട്ട്വോ! ന്താച്ചാ ജഗതി ഇല്യാത്തേന്റെവദുഃഖം തീർത്തീര്ന്നത് ജയരാജൻ തന്യായിരുന്നു. സംശയല്യാ!

അന്തർജ്ജനം---നോക്കൂ! മാതൃഭൂമീല് ഫോട്ടോവില് ജയരാജൻ തോഴുത് നിക്ക്ണു കണ്ടില്യേ?

തിരുമേനി--ഏത് നിരീശ്വരവാദിയും ചിലപ്പോ ഭഗവാനേ ന്നങ്ങ്ട് വിളിച്ചുപോകും ന്ന് താത്രിക്കുട്ടിക്ക് ഇപ്പോ മനസ്സിലായില്യേ?

അന്തർജ്ജനം---അങ്ങാടിപ്പുറത്തും രാസമുട്ട ണ്ടത്രേ! എന്താ ഈ രാസമുട്ട?

തിരുമേനി--നിശ്ചല്യാട്ട്വോ! നമുക്ക് രാസലീല മാത്രേ അറീള്ളൂ!

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ഭാഗം 2 ഏകീകൃതസിവിൽ കോഡും ,ചില ചിന്തകളും

ഞാൻ ഒരു ഭാരതീയനാണ് ഇവിടെയുള്ള മറ്റു മതസ്ഥരൊക്കെ എന്റെ സഹോദരങ്ങളുമാണ്. അത് കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങൾ എന്താണ് എന്ന് അന്വേഷിക്കാനും അറിയാനും അവകാശവുമുണ്ട്.ഏകീകൃത സിവിൽ കോഡ് വന്നാൽ നിങ്ങൾ നേരിടുന്ന മതപരമായ പ്രശ്നങ്ങൾ എന്തെല്ലാം? ഇതൊന്നും വ്യക്തമാക്കാതെ കണ്ണടച്ച് നിഷേധിക്കുന്നത് നീതീകരിക്കാനാകില്ല.ഒരു ഹിന്ദുവിനെ സംബന്ധിച്ച പ്രശ്നങ്ങൾ ഞാൻ പറയാം എന്തിന് ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നു എന്നും പറയാം
1 ഭാരതത്തിൽ ഏത് മതസ്ഥർക്കും അവനവന്റെ മതം പ്രചരിപ്പിക്കാനും പഠിക്കാനും ആചരിക്കാനും അവകാശമുണ്ട് എന്ന് ഏറ്റവും കൂടുതൽ തവണ പറയുന്നത് നിങ്ങളാണ്. അങ്ങിനെയിരിക്കെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ മതപഠനം അനുവദിക്കില്ല എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് നിങ്ങളും കേട്ടിരിക്കുമല്ലോ! അതേ സമയം മദ്രസാ പഠനത്തിന് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. അതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ ഈ വേർതിരിവ് നിങ്ങൾ എങ്ങിനെ കാണുന്നു?
2. ആരോടും വിദ്വേഷമില്ലാതെ ജീവിക്കുന്നവരെ വിദ്വേഷത്തിന്റെപാതയിലേക്ക് തള്ളിവിടുന്ന പ്രവർത്തിയല്ലേ ഇത്?
3. ആരാധന വ്യക്തിപരമാണ് അതിൽ രാഷ്ട്രീയക്കാർ അതും വിശ്വാസികളല്ലാത്തവർ എന്തിന് കൈകടത്തുന്നു?
3  ഇവിടെ ആഭ്യന്തര വകുപ്പുണ്ട് ഉദ്യോഗസ്ഥരും ഉണ്ട് അമ്പല പ്പറമ്പിൽ ശാഖ നടത്തിയാൽ അത് തടയാൻ റെഡ് വളന്റിയർമാർ ഉണ്ട് എന്ന് കൊടിയേരി പറഞ്ഞതെന്തിന്? ശാഖയിൽ നീതി വിരുദ്ധമായി വല്ലതും നടക്കുന്നുവെങ്കിൽ ആഭ്യന്തരം CPM ന്റെ കയ്യിലല്ലേ? അത് തടഞ്ഞുകൂടെ റെഡ് വളന്റിയർമാരെ അതിന് നിയോഗിച്ചാൽ അത് കലാപത്തിലല്ലേ അവസാനിക്കുക?
4. റെഡ് വളന്റിയർ മാരിൽ മുസ് ലിം കൃസ്ത്യൻ സഹോദരന്മാർ ഉണ്ടാവുമല്ലോ ഒരു വലിയ വിപത്തിനെ ക്ഷണിച്ചു വരുത്തലല്ലേ അത്?
5 ഇതിനൊന്നും ഉരുണ്ടു കളിയോ ആക്ഷേപമോ മാത്രമേ പാർട്ടിക്ക് പറയാൻ കഴിയു നേരായ ഒരു മറുപടി അവർക്കുണ്ടാകില്ല. പക്ഷെ ഇതിനൊക്കെ മുസ്ലിം കൃസ്ത്യൻ സഹോദരന്മാർക്ക് വ്യക്തമായ മറുപടി ഉണ്ടോ?
6  മതേതരത്വ രാജ്യമായ ഭാരതത്തിൽ ജാതിയുടേയും മതത്തിന്റേയും പേരിൽ ഉള്ള സംവരണം ഇന്ന് നീതീകരിക്കാനാവുമോ?  അത് എടുത്തുകളയാതെ ഇവിടുത്തെ അസ്വസ്ഥത മാറില്ല സംശയം വേണ്ട  ഒരു ഹിന്ദുവിന്റെ ചില പ്രശ്നങ്ങൾ അതും കേരളത്തിലെ- ആണ് ഞാൻ പറഞ്ഞത് അതിന് ഉത്തരേന്ത്യയിലേക്ക് പോകാതെ ഇവിടെ നിന്ന് സമാധാനം പറയാൻ കഴിയുമോ? ഞാൻ കേരളത്തിൽ ജീവിക്കുന്നു ഇവിടുള്ളത് അനുഭവിക്കുന്നു  നിങ്ങളുടെ കയ്യിൽ മുറിവ് ഉണ്ടെന്ന് കരുതി എന്റെ കയ്യിലെ വേദന മാറില്ല 
ഭഗവദ് ഗീതാപഠനം 434-ആം ദിവസം അദ്ധ്യായം 18 തിയ്യതി -14/10/2016 ശ്ളോകം 66

സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സർവ്വപാപേഭ്യഃ മോക്ഷയിഷ്യാമി മാ ശുചഃ
                    അർത്ഥം
ശാരീരികവും ,മാനസികവും ,ബുദ്ധിപരവുമായ ധർമ്മങ്ങളെയെല്ലാം പരിത്യജിച്ച് പരമാത്മാവും ഏകനുമായ എന്നെത്തന്നെ ശരണം പ്രാപിക്കൂ!ഞാൻ നിന്നെ സർവ്വ പാപങ്ങളിൽ നനിന്നും മോചിപ്പിക്കാം നീ ദുഃഖിക്കണ്ട.

കൃസ്ത്യൻ പള്ളികൾ ,വിദ്യാലയങ്ങൾ എന്നിവയുടെ ചുവരുകളിൽ ഈ വാചകം കാണാം എപ്പോളെങ്കിലും ശ്രദ്ധിക്കുമല്ലോ!
67
ഇദം തേ നാതപസ്കായ നാഭക്തായ കദാചന
ന ചാശുശ്രുഷവേ വാച്യം ന ച മാം യോ/ഭ്യസൂയതി.
                അർത്ഥം
ഈ ഗീതാശാസ്ത്രം ആത്മസംയമനം ശീലിക്കാത്തവന് ഒരിക്കലും നീ ഉപദേശിക്കരുത്.ഭക്തിയില്ലാത്തവനും കേൾക്കാൻ താല്പര്യം ഇല്ലാത്തവനും എന്നെ നിന്ദിക്കുന്നവനും ഉപദേശിക്കരുത്.
68
യ ഇമം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ.
               അർത്ഥം
പരമരഹസ്യമായ ഈ ശാസ്ത്രം ആരാണോ എന്നിൽ പരമമായ ഭക്തി നിഷ്ഠയോടെ എന്റെ ഭക്തന്മാരിൽ വ്യാഖ്യാനിച്ചു കൊടുക്കുന്നത് അവൻ തീർച്ചയായും എന്നെത്തന്നെ പ്രാപിക്കും.
69
ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാത് അന്യഃ പ്രിയതരോ ഭുവി.
            അർത്ഥം
മാത്രമല്ല അവനേക്കാൾ എനിക്ക് അത്യന്തം പ്രിയം ചെയ്യുന്നവനായിട്ട് മനുഷ്യർക്കിടയിൽ ആരും തന്നെയില്ല.എനിക്ക് അവനേക്കാൾ പ്രിയപ്പെട്ട മറ്റൊരാൾ ഭൂമിയിൽ ഉണ്ടാകാനും പോകുന്നില്ല.
70
അദ്ധ്യേഷ്യതേ ച യ ഇമം ധർമ്മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹം ഇഷ്ടഃ സ്യാമിതി മേ മതിഃ.
           അർത്ഥം
മാത്രവുമല്ല നാം തമ്മിൽ ആദ്ധ്യാത്മിക തത്ത്വത്തെക്കുറിച്ച് ചെയ്ത ഈ സംവാദത്തെ ആർ പഠിക്കുന്നുവോ അവൻ എന്നെ ജ്ഞാനയജ്ഞം കൊണ്ട് ആരാധിക്കുന്നതായി ഞാൻ കണക്കാക്കുന്നു.
       വിശദീകരണം
എന്റെ ഭക്തന്മാർക്ക് നിഷ്ഠയോടെ വ്യാഖ്യാനിച്ച് കൊടുക്കുന്നവൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് എന്ന് ഭഗവാൻ പറയുന്നു അത് പോലെ പഠിക്കുന്നവൻ ജ്ഞാനയജ്ഞനം കൊണ്ട് എന്നെ ആരാധിക്കുകയാണ് എന്ന് ഞാൻ കരുതും എന്നും ഭഗവാൻ പറയുന്നു. സത്യത്തിൽ അതി ഭാഗ്യവാന്മാരല്ലേ നമ്മൾ?


ഏകീകൃത സിവിൽ കോഡും ചില ചിന്തകളും

സ്വാതന്ത്രാനന്തരം ഭാരതത്തിൽഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കണം എന്ന് ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. ഒരു സമവായത്തിലൂടെ നടപ്പാക്കാനായി കമ്മീഷൻ ചില ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. എന്നാൽ ആ ചോദ്യങ്ങളെ നിരാകരിച്ച് മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരിക്കുന്നു. ഏകീകൃത സിവിൽ കോഡ് വന്നിൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് ധരിപ്പിക്കാനുള്ള അവസരം കൂടിയാണ്. എന്നാൽ ചോദ്യം തന്നെ നിാകരിച്ചതിൽ എന്തോ പന്തികേടുണ്ട്. ഓരോരുത്തരുടേയും പ്രശ്നങ്ങൾ ചർച്ച ചെയ്ത് വേണം എന്തും പരിഹരിക്കാൻ അതിനുള്ള ശ്രമം നടക്കുമ്പോൾ സഹകരിക്കാതിരിക്കുന്നത് ദുരൂഹത വളർത്താനേ ഉപകരിക്കൂ.

ഏകീകൃത സിവിൽ കോഡ് വന്നാലും ഇല്ലെങ്കിലും ഭാരതീയർ ആണ് എല്ലാവരും എന്ന സത്യത്തിൽ വിശ്വസിച്ചു കൊണ്ട് നിയമ പരിഷ്കാരം അത്യാവശ്യമാണ്.സ്വാതന്ത്ര്യം കിട്ടിയ സമയത്തെ അവസ്ഥ അല്ല ഇപ്പോൾ  അതിനാൽ ജാതിമത പരിഗണന നോക്കിയൂള്ള സംവരണം എടുത്തു കളഞ്ഞേ മതിയാകൂ! ജോലിക്ക് ആദ്യം നമ്പറിൽ വന്നവൻ ആരായാലും അവന് ആദ്യം ജോലി സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവന് സാംപത്തിക സംവരണം ആകാം.ഇത് മാറാത്തിടത്തോളം കാലം ഭാരത സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകില്ല.

ബഹുഭാര്യാത്വം,അകാരണമായി ഉള്ള വിവാഹമോചനവും അത് കൂടുതലുള്ള സമൂഹത്തിലെ സ്ത്രീകളുടെ ഇടയിൽ അഭിപ്രായം തേടണം. അവർക്കും ഒരു പരാതിയും ഇല്ലെങ്കിൽ പിന്നെ പ്രശ്നവും ഇല്ല പക്ഷേ മതേതര ജനാധിപത്യ രാജ്യം എന്ന നിലയിൽ ഏതൊരു പൗരനും ഇത്തരം കാര്യങ്ങൾ നിർദ്ദേശിക്കാം ഇത് മറ്റു മതങ്ങളുടെ നിയമങ്ങളിൽ കൈകടത്തുകയല്ല. ഇവിടെ ജനാധിപത്യ രാജ്യത്ത് അതിന്റേതായ നിയമം വേണം  എത്രയോ മുമ്പ് ഇത് ഗൗരവമായി ആലോചിക്കേണ്ടതായിരുന്നു. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസത്തെ ഹനിക്കുന്നതല്ല. അത് വല്ല നിർദ്ദേശവും വെക്കാനുണ്ടോ എന്നാണ് കമ്മീഷൻ ചോദിക്കുന്നത് ചോദ്യം തന്നെ തള്ളിക്കളയുക എന്നത് ശരിയായ നിലപിടല്ല. ഇത്തരം നിലപാടുകൾ അന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ!

ഇത് മാത്രമല്ല കണ്ണൂരിലെ സംഭവവും എന്താണ് അവരവരുടെ പ്രശ്നം എന്ന് അറിയേണ്ടതാണ്. സി പി എം ന് എന്താണ് പ്രശ്നം? ബിജെപി ക്ക് എന്താണ് പ്രശ്നം? ഈവക കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു സമവായത്തിലെത്താതെ പരസ്പരം പഴിചാരിയും കൊന്നും കൊല വിളിച്ചും നടക്കുമ്പോൾ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളുടെ മാനസിക നില വളരെ ഗുരുതരമാണ് എന്ന് ചിന്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല. കേരളം ശാന്ത മാകണമെങ്കിൽ കുറച്ച് മുഖം നോക്കാതെ കർശനമായി നടപടി എടുത്തേ മതിയാകൂ! ഏകപക്ഷീയമാണ് എന്ന ധാരണ ജനങ്ങളിൽ ഉണ്ടാകാതെ ശ്രദ്ധിക്കയും വേണം അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ഡാകും 



2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

തിരുമേനിയും,അന്തർജ്ജനവും

അന്തർജ്ജനം---ദ്  കണ്ട്വോ മലപ്പുറം മൈതാനം ആർ എസ്സ് എസ്സിന് പരിപാടിക്ക് വിട്ടു കൊടുത്തതിന് പ്രതിഷേധിച്ച് ഡി.വൈ എഫ് മാർച്ച് നടത്തീത്രെ!

തിരുമേനി--ഒന്ന് കലഹിക്കാൻ എന്താ വഴി ന്ന് ങ്ങ്ട് ചിന്തിക്കുമ്പളാ ഒരവസരം കിട്ടീത് അതങ്ങ്ട് ആഘോഷിച്ചു അത്രേള്ളൂ.ന്താച്ചാൽ അവരുടെ പരിപാടികൾക്കേ ഗ്രൗണ്ട് അനുവദിക്കാൻ പാടുള്ളൂ ന്നാ അവരുടെ സിദ്ധാന്തം .താത്രിക്കുട്ടി ആ വഷള് ദേശാഭിമാനി വായിക്യാതിരിക്യാവും ഭേദം അതില് കിളിവാതിൽ ന്നൊക്കെ പറഞ്ഞ് ചിലത്ണ്ട്. അതൊക്കെ വിയിച്ചോളൂ.അതില് ചില ശാസ്ത്രങ്ങൾ ഒക്കെ ണ്ട് അല്ലാതെ ബാക്കി പത്രം വായിക്കണ്ടാ!മനസ്സില് വേണ്ടാത്ത കാര്യങ്ങൾ കേറിപ്പറ്റാണ്ടിരിക്കാൻ താവും നന്നാവ്വാ!

അന്തർജ്ജനം--അത് അന്വേഷിക്കണം ന്ന് കൊടിയേരി പറഞ്ഞിരിക്ക്ണൂ

തിരുമേനി---അല്ലാതെ രമിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പറ്റ്വോ? അപ്പോ നമ്മടെ എടേല് കേറിക്കൂടീട്ട്ള്ള തീവ്രവാദി കുട്ട്യൾക്ക് അത് പ്രശ്നാവില്യേ! അപ്പോ ഭേദം മൈതാനം വിട്ടു കൊടുത്തതും,ആർ എസ് എസ് കാർ എന്തിനാ ട്രൗസർ മാറ്റി വലിയ കളസം ആക്കീതും ഒക്കെ അന്വേഷിക്ക്യായിരിക്കും ഭേദം ന്താച്ചാൽ പ്രശ്നം അങ്ങ്ട് ഒഴിവാക്കാലോ!

അന്തർജ്ജനം--ജയരാജന്റെ ഭാവി--ഇന്ന് നിർണ്ണായകം ആണത്രേ മിതൃഭൂമീല് എഴ്തീരിക്ക്ണു കണ്ട്വോ?

തിരുമേനി--ഹേയ്! പരിഭ്രമിക്കാനൊന്നും ഇല്യാ!ഇപ്പൊ അയാള് കൈകാര്യം ചെയ്യ്ണ വകുപ്പ് അങ്ങ് ട് മാറ്റും വേറെ ഏതെങ്കിലും അങ്ങ് ട് കൊടുക്കും ആഭ്യന്തരം ആയാ വിശേഷായി അല്ലാണ്ടെ താത്രിക്കുട്ടി വിചാരിക്കും പോലെ അയാളെ പൊത്താ
രമിത്തിന്റെ കൊലപാതകം  ചാത്തോലി അസീസിനും സന്തോഷിനും വല്ലതും പറയാനുണ്ടോ? ഉരുണ്ടു കളി സ്വീകരിക്കുന്നതല്ല 
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ദേ ഏട്ടനും ഏട്ത്ത്യേമ്മേം മൈസൂര് പോയിട്ട് സൂ കണ്ടില്യാത്രേ!

തിരുമേനി--ഹേയ് വഷള്! ബാക്കി ള്ളത് കാണാൻ എന്തിനാ അവടെ വരെ പോയത്? നോം കാണിച്ചു കൊടുക്ക്വായിരുന്നല്ലോ!

അന്തർജ്ജനം--അത്പ്പൊ എങ്ങനെ ആണാവോ?

തിരുമേനി--മൈസൂര് ന്ന് സൂ ഒഴിവാക്ക്യാൽ ബാക്കി നൊമ്ക്ക് കാട്ടി ക്കൊടുക്കാം ന്ന് തന്യാ നോം വിചാരിക്ക്ണത്!

അന്തർജ്ജനം--ഛെ! ഈയിടെ ആയിട്ട് അശ്ളീലം പറയ്ണ സ്വഭാവം അസാരം കൂടീരിക്കണു ട്ട്വോ! അറുപത് കഴിഞ്ഞാൽ ചൊറി ന്നാ പറയ്യാ അതാ പ്പോ ന്നാ തോന്ന്ണത്

തിരുമേനി--ഇങ്ങനെ ഓരോന്നങ്ങ്ട് കേട്ടാൽ വികട സരസ്വതി അങ്ങ്ട് ഒണരും പിന്നെപ്പൊ എന്താ ചെയ്യാ?

അന്തർജ്ജനം--ഇന്നാച്ചാൽ പത്രോം ഇല്യാ! അല്ലെങ്ങിൽ ജയരാജന്റെയൊ സുധാകരന്റെയോ വിഡ്ഢിത്തം വായിക്കാർന്നു!

തിരുമേനി---അപ്പൊ താത്രിക്കുട്ടിക്കും ഈ ശൂദ്രവചനത്തില് അസാരം ഭ്രമം തൊടങ്ങീരിക്ക്ണു! ഇനി അസാരം പറയും കുട്യെ വേണ്ടൂ! 

2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം433-ആം ദിവസം അദ്ധ്യായം -18,തിയ്യതി-13/10/2016 ശ്ളോകം -61

ഈശ്വരഃ സർവ്വഭൂതാനാം ഹൃദ്ദേശേ/ർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വ ഭൂതാനി യന്ത്രാരൂഢാനി മായയാ.
                    അർത്ഥം
അർജ്ജുനാ! യന്ത്രത്തിൽ കയറിയിട്ടുള്ള എല്ലാ പ്രാണികളേയും മായ കൊണ്ട് ചുറ്റിച്ചുകൊണ്ടിരിക്കുന്നവനായിട്ട് ഈശ്വരൻ എല്ലാവരുടേയും ഹൃദയത്തിൽ നിലകൊള്ളുന്നു.
62
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത
തത് പ്രസാദാത് പരാം ശാന്തീം സ്ഥാനം പ്രാപ്സ്യസി ശാശ്വതം.
                   അർത്ഥം
അർജ്ജുനാ! ആ ഈശ്വരനെത്തന്നെ സർവ്വാത്മനാ ശരണം പ്രാപിച്ചാലും !  ഈശ്വരാനുഗ്രഹത്താൽ  പരമശാന്തിയൂടെ ശാശ്വതസ്ഥാനമായ ബ്രഹ്മപദം തനിക്ക് പ്രാപിക്കാം
63
ഇതി തേ ജ്ഞാനമാഖ്യാതം  ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു.
                  അർത്ഥം
ഇപ്രകാരം ഗോപ്യമായ ബ്രഹ്മവിദ്യ ഞാൻ നിനക്ക് ഉപദേശിച്ചു കഴിഞ്ഞു.ഇതിനെ നല്ല പോലെ വിചാരം ചെയ്ത് നിന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുക.
             വിശദീകരണം
സത്യത്തിൽ ഗീതാശാസ്ത്രത്തിന്റെ ഉപസംഹാരമാണ് ഈ ശ്ളോകം വളരെ അധികം രഹസ്യമായിട്ടുള്ള ഒന്നാണ് ഗീതാശാസ്ത്രം ഇപ്പോൾ അത് രഹസ്യമല്ല .അത് ഭഗവാനാൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.നിന്റെ ഇഷ്ടം പോലെ ചെയ്യാനാണ്  പറയുന്നത് അതും എല്ലാം പഠിപ്പിച്ചു കൊടുത്തതിന് ശേഷം  ഇവിടെ നീ ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്നോ നിനക്ക് ഒരിക്കലും ഗതി പിടിക്കില്ല എന്നോ ഭഗവാൻ ഭീഷണിപ്പെടുത്തുന്നില്ല ഇതാണ് ഭാരതീയ സംസ്കാരവും സെമിറ്റിക് മത സിദ്ധാന്തവും തമ്മിലുള്ള വ്യത്യിസം .ഇവിടെ ഭഗവാൻ തന്നെ നേരിട്ട് ഉപദേശിക്കുകയാണ് ചെയ്യുന്നത് അല്ലാതെ മീഡിയേറ്ററായി ഒരു പ്രവാചകനെ സൃഷ്ടിച്ചിട്ടില്ല ഭഗവാൻ ശ്രീകൃഷ്ണൻ മൊഴിഞ്ഞ ഗീതാശാസ്ത്രം അണു വിട പോലും ചോർന്ന് പോകാതെ മറ്റൊരവതാരമായ വ്യാസൻ രേഖപ്പെടുത്തി
ഭഗവദ് ഗീതോപദേശം ഇവിടെ കഴിഞ്ഞു. ഇനി പൊതുവായ ചില വ്യാഖ്യാനങ്ങൾ മാത്രമാണ്.
64
സർവ്വ ഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ
ഇഷ്ടോ/സി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം.
                        അർത്ഥം
അത്യന്തം ഗോപ്യമായ എന്റെ പരമോത്തമവാക്യം വീണ്ടും കേട്ടോളൂ! നീ എനിക്ക് അതീവ പ്രിയനാകുന്നു.അതിനാൽ നിന്റെ നന്മയ്ക്ക് വേണ്ടി പറയുകയാണ്.
65
മന്മനാ ഭവ മദ്ഭക്തഃ മദ്യാജി മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോ/സി മേ.
                    അർത്ഥം
എന്നെ ഓർത്തുകൊണ്ട് ,എന്നെ ഭജിച്ചു കൊണ്ട് ,എന്നെ യജിച്ചു കൊണ്ട് എനിക്ക് വണങ്ങി നിന്നാൽ നീ എന്നിൽത്തന്നെ എത്തിച്ചേരും.ഞാൻ നിന്നോട് പ്രതിജ്ഞ ചെയ്യുന്നു.നീ എനിക്ക് പ്രിയനല്ലോ!
         വിശദീകരണം
ഇവിടെ ഞാൻ എന്ന് ഭഗവാൻ പറയുമ്പോൾ ഈശ്വരൻ എന്നും എന്നിൽ എന്ന് പറയുമ്പോൾ ഈശ്വരനിൽ എന്നും അർത്ഥമെടുക്കണം. അത് പോലേ നീ എന്ന് അർജ്ജുനനോട് ആണ് പറയുന്നതെങ്കിലും നമ്മൾ ഓരോരുത്തരോടും ആണ്
പറയുന്നത് എന്ന് ധരിക്കണം  കാരണം അർജ്ജുനനോട് ശരിക്കും ഇത്ര വിസ്തരിച്ച് പറഞ്ഞിട്ടില്ല ആ പറഞ്ഞതിന്റെ സത്ത് എടുത്ത് വിശദീകരിച്ച് നമുക്ക് തന്നത് വ്യാസനാണ് ഭഗവദ് നിർദ്ദേശത്താൽ അപ്പോൾ അല്ലയോ അർജ്ജനാ എന്ന് ഭഗവാൻ വിളിച്ചാൽ നാം ഓരോരുത്തരും അർജ്ജുനനാണ് എന്ന് ധരിക്കണം 
ഭഗവദ് ഗീതാപഠനം--432-ആം ദിവസം  അദ്ധ്യായം 18. തിയ്യതി-12/10/2016. ശ്ളോകം 58

മച്ചിത്തഃ സർവ്വദുർഗ്ഗാണി മത്പ്രസാദാത് തരിഷ്യസി
അഥ ചേത് ത്വമഹങ്കാരാത് ന ശ്രോഷ്യസി വിനങ് ക്ഷ്യസി.
                 അർത്ഥം
എന്നിൽ മനസ്സുറപ്പിച്ചാൽ നീ എന്റെ അനുഗ്രഹത്താൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യും .എന്നാൽ അഹംകാരം ഹേതുവായി എന്റെ ഉപദേശം കേൾക്കാൻ തയ്യാറില്ലെങ്കിൽ നശിച്ചു പോകുകയും ചെയ്യും
              വിശദീകരണം
ഇവിടെ അർത്ഥം പറഞ്ഞ ശൈലി ഒരു പക്ഷേ മ്ളേച്ഛ സ്വഭാവം തോന്നാം . ഭഗവാൻ കൃഷ്ണൻ പറഞ്ഞത് കേൾക്കാൻ തയ്യാറില്ലെങ്കിൽ നശിച്ചു പോകും എന്ന ശാപമല്ല ഇവിടെ പറയുന്നത്. പറയുന്നതൊക്കെ സത്യ സന്ധമായ കാര്യങ്ങളാണ് .അവ കേൾക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ ശാസ്ത്രനിഷിദ്ധമായ കാര്യങ്ങളാകും ചെയ്യുക .അങ്ങിനെ വന്നാൽ അത് നാശത്തിന് കാരണമാകും എന്നാണ് പറഞ്ഞത്.
59
യദഹങ്കാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി.
                   അർത്ഥം
അഹങ്കാരത്തെ ആശ്രയിച്ച് ഞാൻ യുദ്ധം ചെയ്യില്ല എന്ന് നീ കരുതുന്നുണ്ടല്ലോ  നിന്റെ ഈ തീരുമാനം വെറുതെയാണ്. പ്രകൃതി നിന്നെക്കൊണ്ടത് ചെയ്യിക്കും.
60
ശ്വഭാവജേന കൗന്തേയ നിബദ്ധഃ സ്വേന കർമ്മണാ
കർത്തും നേച്ഛസി യന്മോഹാത് കരിഷ്യസ്യവശോ/പി തത്.
                 അർത്ഥം
അർജ്ജുനാ ! നിന്റെ സ്വഭാവമനുസരിച്ചുള്ള സ്വന്തം കർമ്മത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ വ്യാമോഹം മൂലം അത് ചെയ്യാതെ ഒഴിഞ്ഞു മാറാൻ നോക്കുകയാണെങ്കിൽ അതേ കർമ്മം ഗത്യന്തരമില്ലാതെ നീ പിന്നീട് ചെയ്യേണ്ടതായി വരും
      വിശദീകരണം
നമുക്ക് വിധിക്കപ്പെട്ടതായ കർമ്മം നമ്മൾ ചെയ്യുക തന്നെ വേണം ഏതെങ്കിലും കാരണത്താൽ ഒഴിഞ്ഞു മാറിയാൽ പിന്നെ ഏതെങ്കിലും തരത്തിൽ അത് ചെയ്യാൻ നമ്മൾ നിർബ്ബന്ധിതരായിത്തീരും