2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

ഭാഗം 1 അറിയാത്തതും,അറിയേണ്ടതും(ഖിലാഫത്ത്സ്മരണകൾമോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്)

ജനനം 1897. ചെറുപ്പത്തിൽ തന്നെ വേദോപനി്ഷത്തുക്കൾ പഠിച്ചു.1918ൽനമ്പൂതിരിപ്പാട് സജീവ രാഷ്ട്രീയത്തിലിറങ്ങി.ക്രമേണ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു 1920 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും സഹകരിച്ചാണ് പ്രവർത്തിച്ചിരൂന്നത്. 1921 ൽലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് വള്ളുവനാട്ടിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ ബ്രബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് പ്രവർത്തനം ആരംഭിച്ചു  1921 ൽ ത്തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.അതേ തുടർന്ന് സമുദായത്തിൽ നിന്ന് ബഹിഷ്കൃതനാക്കപ്പെടുകയും ചെയ്തു.

തുർക്കി സുൽത്താന്റെ അധീനതയിലുള്ള ഏതാനും സ്ഥലങ്ങൾ ബ്രിട്ടീഷ് സൈന്യം കൈയ്യടക്കി എന്നതാണ് ഖിലാഫത്ത് വിപ്ളവത്തിന്റെ മൂലകാരണം അതഴിച്ചു വിട്ട കോടുങ്കാറ്റ് കൊച്ചിയിലും മലബാറിലുമെത്തി.കേരളത്തിലെ ഖിലാഫത്ത് വിപ്ളവം മാപ്പിള വിപ്ളവമായി അറിയപ്പെട്ടു.തുടക്കത്തിൽ മലബാറിലേയും കൊച്ചിയിലേയും കോൺഗ്രസ്സ് പ്രവർത്തകർ ഖിലാഫത്തിനെ അനുകൂലിച്ചിരുന്നു.മാപ്പിള വിപ്ളവ നേതാക്കൾക്ക് അഹിംസയുടെ മാർഗ്ഗം അവലംബിക്കാൻ കഴിഞ്ഞില്ല .മാത്രമല്ല അവർ കുടിയാൻ പ്രക്ഷോഭവുമായി ഇതിനെ ബന്ധിപ്പിക്കുകയുംചെയ്തു.  മാപ്പിള ലഹളക്ക് ഒന്നിലധികം മാനങ്ങളുണ്ടായിരുന്നെന്ന് നമ്പൂതിരിപ്പാട്രവെളിപ്പെടുത്തുകയുണ്ടായി  അത് ബ്രിട്ടീഷ് ഗവർമെന്റിന് എതിരെയുള്ള വിപ്ളവമായിരിക്കേ തന്നെ ദേശത്തിന്റെ സ്വാതന്ത്രത്തിനും കുടിയാൻ മാരുടെ ഉന്നമനത്തിനും വേണ്ടി നടത്തിയ ഒരു വിമോചന സമരം കൂടിയായിരുന്നു.ബ്രിട്ടീഷ് സർക്കാർ അതിനെ വിവേകരഹിതമായാണ് നേരിട്ടത് ( കെ എം തരകന്റെ പ്രസാധകക്കുറിപ്പ്)
         ഖിലാഫത്ത് വിപ്ളവം
1921-ന്റെ തുടക്കത്തോടു കൂടി ഏറനാട്ടിൽ ഒരു മാപ്പിള വളന്റിയർ കോർ സംഘടിപ്പിച്ചൂ.വിമുക്തഭടന്മാരായിരുന്നു അതിലെ അധിക ഭാഗവും. അവരുടെ നേതൃത്ത്വത്തിലായിരുന്നു അതിന്റെ സംവിധാനം.മേൽ പറഞ്ഞ വളന്റിയർ സംഘടനക്ക് ഒരു കാലാൾ പ്പടയുടെ ഗൗരവം തോന്നിച്ചിരുന്നു. കാക്കി ഉടുപ്പാണ് അവർധരിച്ചിരുന്നത്.അതിലെ പ്രധാന. ഭാഗം വഹിച്ചിരുന്ന വിമുക്ത ഭടന്മാർ 1914-18 കാലത്ത് നടന്ന ഒന്നാംലോകമഹായുദ്ധത്തിൽ അന്യ രാജ്യങ്ങളിൽ പോയി യുദ്ധം നടത്തി വിജയം വരിച്ചു വന്നവരായിരുന്നു .പോർക്കളത്തിലെ പ്രതാപലഹരി അവരിൽ കെട്ടടങ്ങിയിരുന്നില്ല ആ സമയത്താണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്.അവർ അതിലേക്ക് കുതിച്ചു കയറി. അതിൽ വളന്റിയർമാരായി ചേർന്നു.

ചന്ദ്രക്കല പതിച്ച തുർക്കിത്തൊപ്പിയാണ് അവരുടെ ഔദ്യോഗിക ചിഹ്നം. ഖുർ-ആനിലെ പുണ്യ വചനങ്ങളാണ് അവരുടെ മുദ്രാവാക്യങ്ങൾ   തക്ക്ബീർ. ആണ് അവരുടെ ജയ്വിളി.ഖുറാനിലെ പുണ്യ വചനങ്ങെളെഴുതിയ വെള്ളക്കൊടിയാണ് അവരുടെ പതാക. ഇതെല്ലാം ഇസ്ലാം മതത്തിന്റെ ചിഹ്നങ്ങളാണ്. ആദ്യത്തെ ലോകമഹായുദ്ധത്തിൽ  77 th  Mappila Rifles. എന്നൊരു പട്ടാള യൂനിറ്റ് ഉണ്ടായിരുന്നു.റാവുസാഹിബ്ബ് ചേക്കുട്ടി ഇൻസ്പെക്റ്ററുടെ മകൻ അഹമ്മദുകുട്ടി അതിലെ സുബേദാരായിരുന്നു.അയാളെ പട്ടാളത്തിൽ നിന്നും പിരിഞ്ഞ ശേഷം പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയി നിയമിച്ചു. അയാൾക്ക് ലഹളയിൽ വല്ലാതെ ക്ഷതം ഏറ്റിട്ടുണ്ട്. 2/73 മലബാർ ഇൻഫെന്ററി എന്നൊരു പട്ടാളംഘം ഉണ്ടായിരുന്നു.അതിലെ ഒരു ഹവിൽദാർ കൊണ്ടോട്ടിക്കാരനായിരുന്നു. അയാളാണ്കൊണ്ടോട്ടിയിലെ ഖിലാഫത്ത് വളന്റിയർ കോറിനേ ഡ്രിൽ എടുപ്പിച്ചിരുന്നത് (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ