2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

അറിവുള്ളവർ വിവരക്കേട് പറഞ്ഞാൽ????

അജ്ഞാനികൾ പലതും പറഞ്ഞെന്നിരിക്കും അവ അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുകയാണ് പതിവ് എന്നാൽ ആചാര്യസ്ഥാനത്ത് ഇരിക്കുന്നവർ പറഞ്ഞാലോ? നമ്മുടെ ഭാരതീയ സനാതനധർമ്മത്തിന് മാന്യമായ അവസ്ഥ ഉണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഒരാചാര്യനിൽ നിന്ന് ഉണ്ടാകാൻ പാടില്ല ശത്രുവാണെങ്കിലും ആ ശത്രുവിനോട് മാന്യമായി പെരുമാറണം അതാണ് സനാതനധർമ്മ സംസ്കൃതി.ഇന്ന് വളരെ അരോചകമായ ഒരു പോസ്റ്റ് കണ്ടു.ഗോപാലകൃഷ്ണൻ സാറിന്റേതായിരുന്നു അത് --- മുസ്ലിംങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നത് പന്നി പ്രസവിക്കുന്നത് പോലെയാണ് --- അതാണ് പോസ്റ്റ് .ഇങ്ങിനെ ഒരാചാര്യൻ പറഞ്ഞാൽ മുജാഹുദ്ദീൻ ബാലുശ്ശേരിയെ കുറ്റം പറയാൻ നമുക്കെന്ത് അവകാശം? അയാളെപ്പോലെയാണ് ഹൈന്ദവ ആചാര്യരും എന്ന് വന്നില്ലേ? ആർ എസ് എസ് നേതാവ് എന്നാണ് ഗോപാലകൃഷ്ണൻ സാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ആർ എസ് എസ് കാരനും ഇത്തരം വൃത്തികേടുകൾ പറയില്ല ഗീത പറയുന്നു അധർമ്മത്തെയാണ് എതിർക്കേണ്ടത് എന്ന് അല്ലാതെ ആരേയും അപഹസിക്കുന്നത് ഗീതാ വിരുദ്ധമാണ്.സാറ് അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഹൈന്ദവസമൂഹത്തിന് അത് വലിയ ക്ഷീണമാകും നിഷ്പക്ഷമതികൾ നമ്മുടെ ആചാര്യന്മാരുടെ സ്വഭാവം ഇതാണെന്ന് കരുതില്ലേ?മറ്റു മതസ്ഥരെ അപമാനിക്കുമ്പോൾ അവരിൽ ചിലര് ചെയ്യുന്നതും നമ്മളും തമ്മിൽ എന്ത് വ്യത്യാസം?ഈ വ്യക്തി ആർ എസ് എസിന്റെ വല്ല ഭാരവാഹിത്വവും വഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നേതൃത്വം അത് അന്വേഷിക്കേണ്ടതാണ് -അനീതിയേയും തീവ്രവാദത്തേയും എതിർക്കണം തടയുകയും വേണം പക്ഷേ അവഹേളിക്കരുത്

ഭാരതീയ സംസ്കൃതി കാത്തു സൂക്ഷിക്കുകയാണ് ആർ എസ് എസിന്റെ ധർമ്മം അല്ലാതെ അതിന് കളങ്കം ചാർത്തുകയല്ല ഗോപാലകൃഷ്ണൻ സാർ അത് ഓർത്താൽ നന്ന്. മുസ്ലിം സമൂഹമോ കൃസ്ത്യൻ സമൂഹമോ വല്ല തും പറഞ്ഞാൽ അതിന് മറുപടി കൊടുക്കാം പക്ഷെ ആ മറുപടി ഭാരതീയ സംസ്കാരത്തിന് അനുയോജ്യമായിരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ