2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം 426-ആം ദിവസം അദ്ധ്യായം 18 തിയ്യതി5/10/2016. ശ്ളോകം 40

ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ
സത്വം പ്രകൃതിജൈർമുക്തം യദേഭിഃ സ്യാത്ത്രിഭിർഗുണൈഃ
                അർത്ഥം
പ്രകൃതിജങ്ങളായ ഈ ത്രിഗുണങ്ങളിൽ നിന്ന് വേർപെട്ട ഒരു ജീവിയും ഭൂമിയിലെന്നല്ല സ്വർഗ്ഗത്തിൽ ദേവന്മാർക്കിടയിലും ഉണ്ടാകില്ല
        വിശദീകരണം
വ്യക്തികളുടെ പ്രത്യേക സ്വഭാവം നോക്കിയാണ് അവരെ നാലു വകുപ്പിൽ പെടുത്തിയിരിക്കുന്നത്. അല്ലാതെ പാരമ്പര്യമോ ജന്മമോ നോക്കിയല്ല .നമ്മുടെ ശാസ്ത്രത്തിൽ അവരെ ഇങ്ങിനെയാണ് തിരിച്ചിരിക്കുന്നത്

1. ബ്രാഹ്മണൻ--അധികം സത്വഗുണവും,കുറച്ച് രജോഗുണവും അൽപ്പം തമസ്സും ചേർന്നവർ
2. ക്ഷത്രിയർ---അധികം രജോഗുണവും,കുറച്ച് സത്വഗുണവും അൽപ്പം തമസ്സും ചേർന്നവർ
3. വൈശ്യർ. . അധികം രജോഗുണവും,കുറച്ച് തമസ്സും അൽപ്പം സത്വഗുണവും ചേർന്നവർ
4. ശൂദ്രർ. . അധികം തമോഗുണവും,കുറച്ച് രജസ്സും അൽപ്പം സത്വവും ചേർന്നവർ
ഈ വിഭജനം സാർവ്വ ലൗകികവും,സാർവ്വകാലീനവുമാണ്.ഇന്നും ഇത് ശരിയാണ് ആധുനിക ഭാഷയിൽ. 1 ചിന്തകന്മാർ 2 രാഷ്ട്രീയ നേതാക്കൾ,3 മുതലാളിമാർ 4. തൊഴിലാളികൾ ഇതിൽ ആദ്യമാദ്യം പറഞ്ഞവരെ പിന്നീട് പിന്നീട് പറഞ്ഞവർ ഭയഭക്തിയോടെയാണ് വീക്ഷിക്കുന്നത് എന്ന് കാണാം  പോതുവെ യുള്ള ആധുനിക ചാതുർവർണ്യങ്ങളെയാണ് ചിന്മയാനന്ദജി ഇവിടെ പറഞ്ഞത്.ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ശൂദ്രർ എന്നീ പദങ്ങൾക്ക് സ്വഭാവ പ്രവർത്തന മനുസരിച്ച് ഇനിയും വിഭജനം വരുത്താം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ