2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം 436-ആം ദിവസം അദ്ധ്യായം 18 തിയ്യതി -16/10/2016  ശ്ളോകം -76

രാജൻ സംസൃസ്മൃത്യ സംസ്മൃത്യ സംവാദമിമമത്ഭുതം
കേശവാർജ്ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുർമുഹുഃ.
               അർത്ഥം
ഹേ! ധൃതരാഷ്ട്രമഹാരാജാവേ! ശ്രീകൃഷ്ണാർജ്ജുനന്മാരുടെ ആശ്ചര്യകരവും ,പരിപാവനവുമായ ഈ സംവാദം ഓർത്തോർത്ത് വിണ്ടും വീണ്ടും ഞാൻ ഹർഷപുളകിതനായിത്തീരുന്നു.
77
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യത്ഭുതം ഹരേഃ
വിസ്മയോ മേ മഹാൻ രാജൻ ഹൃഷ്യാമി ച പുനഃപുനഃ
                അർത്ഥം
മാത്രമല്ല ,ഭഗവാന്റെ അത്യാശ്ചര്യകരമായ ആ വിശ്വരൂപമുണ്ടല്ലോ അത് ഓർത്തോർത്ത് എന്റെ വിസ്മയം പെരുകുന്നു.വീണ്ടും,വീണ്ടും രോമാഞ്ചമുണ്ടാകുന്നു.
78
യത്രയോഗേശ്വരഃകൃഷ്ണഃ യത്ര പാർത്ഥോ ധനുർധരഃ
തത്ര ശ്രീർവിജയോ ഭൂതിഃ ധ്രുവാ നീതിർമതിർമമ.
           അർത്ഥം
എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ?എവിടെ ധനുർധരനായ പാർത്ഥനുണ്ടോ?അവിടെയാണ് സമ്പത്തും വിജയവും,അഭിവൃദ്ധിയും,ഉറച്ച നയവും ഉണ്ടാവുക എന്നത്രേ എന്റെ ദൃഢവിശ്വാസം
         വിശദീകരണം
സഞ്ജയന്റെ ഈ വാക്കുകൾ ധൃതരാഷ്ട്ര മഹാരാജാവിന്റെ ദുഃഖം വർദ്ധിക്കുകയാണ് ചെയ്യുന്നത്. എല്ലാം ഉണ്ടായാലും അനുഭവിക്കാൻ യോഗം വേണം .വ്യാസൻ ദിവ്യദൃഷ്ടി ആദ്യം കൊടുക്കാമെന്ന് പറഞ്ഞതാണ് ധൃതരാഷ്ട്രർ അത് നിഷേധിച്ചു സഞ്ജയന് കൊടുക്കാനാണ് പറഞ്ഞത്. അത് കേൾക്കാനും വിശ്വരൂപം കാണാനും സഞ്ജയനാണ് യോഗം .തന്റെ പുത്രന്റെ ശോകമോഹങ്ങൾ ഇല്ലാതായി സൗഖ്യം ലഭിക്കട്ടെ എന്ന് ഉദ്ദേശിച്ചാണ് വ്യാസൻ ആദ്യം ദിവ്യ ദൃഷ്ടി കൊടുക്കാമെന്ന് പറഞ്ഞത്. അജ്ഞാനം മൂലം പിതാവിന്റെ മനസ്സ കാണാൻ ധൃതരാഷ്ട്രർക്കായില്ല.

പ്രിയമുള്ളവരേ
ഒരു ബൃഹത്തായ യജ്ഞം ഇവിടെ പൂർണ്ണമാകുന്നു.ഭഗവാൻ ശ്രീകൃഷ്ന്റെ അനുഗ്രഹം മൂലം ഞാൻ അത് പൂർത്തീകരിച്ചവനായി.എന്തെങ്കിലും ഗുണം ഈ ഗീതാവ്യാഖ്യാനം മൂലം നിങ്ങൾക്ക് ഉണ്ടായി എങ്കിൽ ഞാൻ കൃതാർത്ഥനായി. നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുമല്ലോ! പോതുവെ എല്ലാ അദ്ധ്യായങ്ങളിലേയും ഒരു  വിശകലനം ഉദ്ദേശിക്കുന്നു. കൃഷ്ണഗാഥ എന്ന ഗ്രൂപ്പിൽ ഇത് മുഴുവൻ ഓർഡർ ആയി ലഭിക്കും എന്നറിയിച്ചുകൊണ്ട്

         സ്സ്നേഹം നിങ്ങളുടെ
തുവ്വൂർ കൃഷ്ണകുമാർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ