പ്രതീകോപാസന
****************
സാധാരണക്കാരന്റെ മുന്നിൽ എന്നും തർക്കവിഷയമായി നിൽക്കുന്നതാണ് പ്രതീകോപാസനവാക്കുകൾക്കും ഇന്ദ്രിയങ്ങൾക്കും അതീതമായി നിൽക്കുന്ന സാക്ഷാൽ ബ്രഹ്മത്തെ മനസ്സു കൊണ്ടല്ലാതെ സാക്ഷാത്കരിക്കാൻ കഴിയില്ല.വളരെ ലളിതമായി പറഞ്ഞാൽ എപ്രകാരമാണോ അദൃശ്യവും ശക്തിയുക്തവും ആയ വൈദ്യുതിയെ ബൾബ് എന്ന മാദ്ധ്യമത്തിലുടെ അ്രിയൂന്നത്? അപ്രകാരം അദൃശ്യനും ,സർവ്വ നിയന്താവുമായ പരമാത്മാവിനെ സാധകൻ പ്രതീകമാദ്ധ്യമത്തിലൂടെ കാണുന്നു. തീകച്ചും മനശ്ശാസ്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ആയതിനാൽ ജ്ഞാനികൾ ആരും പ്രതീക ആരാധനയെ നിഷേധിച്ചിട്ടില്ല . ഉപനിഷത് വാക്യങ്ങൽ പലതിന്റെയും അർത്ഥം തിരഞ്ഞെടുക്കുന്നതിൽ ആധുനിക പണ്ഡിതന്മാർക്ക് പറ്റിയ ചില ചിന്താ കുഴപ്പങ്ങളാണ് പല വ്യത്യസ്ഥ അഭിപ്രിയങ്ങൾക്കും നിദാനം
യാതൊരു ശങ്കയോ ,കാപട്യമോ,അധൈര്യമോ ഒന്നുമില്ലാതെ എത്ര ഉറച്ച മട്ടിലാണ് നമ്മുടെ ഋഷികൾ തങ്ങൾ നേടിയ ആത്മബ്രഹ്മൈക്യത്തെ കുറിച്ച് പറഞ്ഞു വെച്ചിരിക്കുന്നത്?ലോകത്തിലെ ഏറ്റവും വലിയ ധീരൻ മിസ്റ്റിക് ആണ് എന്ന് സുകുമാർ അഴീക്കോട് പറയുന്നു. ഉപനിഷത് ഘോഷിക്കുന്ന അഭയം സാക്ഷാത്കരിച്ചവനാണ് മിസ്റ്റിക്. ഉപനിഷത്തിലെ മഹാ വിക്യങ്ങൾ ഒന്നും വെറും പ്രഖ്യാപനങ്ങൾ ആയിരുന്നില്ല. അഹം ബ്രഹ്മാസ്മി എന്നത് ഋഷികളുടെ അനുഭൂതിയായിരുന്നു.
വേദത്തിൽ നിഗൂഢമായ ഏതോ രഹസ്യമുണ്ടെന്നാണ് അരവിന്ദന്റെ അഭിപ്രായം.ശ്രീ അരവിന്ദഘോഷിന്റെ വീക്ഷണം എത്ര സമർത്ഥമായിരുന്നാലും അദ്ദേഹത്തിന്റെ നേതൃത്വം പിൻ തുടരാൻ നാം സംശയിക്കണം എന്ന ഡോ- രാധാകൃഷ്ണന്റെ ഈ അഭിപ്രായം ഭാരതീയ ചിന്തയുടെ പുരോഗതിക്ക് അനുകൂലമാണെന്ന് പറയാൻ വയ്യെന്ന് അഴീക്കോടും സമ്മതിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ