ഭഗവദ്ഗീത ഒരു പുനരവലോകനം ഭാഗം--4 തിയ്യതി--21/10/2016
അർജ്ജുന വിഷാദയോഗത്തിൽ 31 ആം ശ്ലോകത്തിൽ "ഹേ കൃഷ്ണാ!പ്രതികൂല ശകുനങ്ങളും ഞാൻ കാണുന്നു. യുദ്ധത്തിൽ സ്വജനത്തെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്നും തോന്നുന്നില്ല "
തുടർന്ന് അടുത്ത ശ്ലോകത്തിൽ പറയുന്നു. "ഞാൻ വിജയം കാംക്ഷിക്കുന്നില്ല.രാജ്യവും വിഷയസുഖങ്ങളും ആഗ്രഹിക്കുന്നില്ല.ഹേ ഗോവിന്ദ!ഞങ്ങൾക്ക് രാജ്യം കൊണ്ട് എന്ത് പ്രയോജനം? ഭോഗങ്ങളെ ക്കൊണ്ടോ,ജീവിതം കൊണ്ടുതന്നെയോ എന്ത് കാര്യം?
ധൃതരാഷ്ട്രരുടെ കത്ത് എത്ര ആഴത്തിലാണ് അർജ്ജുനനെ സ്പർശിച്ചതെന്ന് അർജ്ജുനന്റെ ഈ വാക്കിൽ നിന്നും നമുക്ക് ഊഹിക്കാം. ധൃതരാഷ്ട്രർക്ക് എങ്ങിനെയെങ്കിലും ഈ യുദ്ധം ഒന്ന് ഒഴിവായാൽ മതി. .ഇവിടെ നമുക്ക് വിലപ്പെട്ട ഒരു സന്ദേശം തരുന്നുണ്ട്. വിധി എന്തായാലും അത് നടന്നേ തീരൂ.പക്ഷേ നമ്മൾ ചെയ്യാനുള്ള ധർമ്മം ചെയ്യുകയും വേണം. യുദ്ധം ഒഴിവാക്കാൻ പറ്റിയ ഒരവസരം ഭഗവാൻ കൗരവർക്ക് അവസാന നിമിഷം ദൂത് എന്ന വ്യാജ്യേന നൽകിയതാണ്.പ്രത്യക്ഷത്തിൽ പാണ്ഡവർക്ക് രാജ്യം കൊടുക്കാൻ വേണ്ടി പറയാൻപോയതാണ് എന്ന് തോന്നാം.സത്യത്തിൽ യുദ്ധം ഒഴിവാക്കുക എന്നതായിരുന്നു ഭഗവാന്റെ ലക്ഷ്യം.ഒരു വീടെങ്കിലും പാണ്ഡവർക്ക് കൊടുക്കണം എന്നാണ് അവസാനം ദൂത് പോയ സമയത്ത് ഭഗവാൻ ദുര്യോധനനോട് ആവശ്യപ്പെട്ടത്. ആ അവസരം കൂടി ദുര്യോധനൻ കളഞ്ഞു കുളിച്ചു. ഇനി ഒന്നും പറയാനില്ല. എന്നാൽ ധൃതരാഷ്ട്രർക്ക് പലതും ചെയ്യാനുണ്ടായിരുന്നു.എന്ത് വന്നാലും യുദ്ധം നടക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് ദൃഢമായി പറഞ്ഞിരുന്നുവെങ്കിൽ ഈ യുദ്ധം നടക്കില്ലായിരുന്നു. വേണ്ട സമയത്ത് വേണ്ടത് ചെയ്തില്ല അസ്ഥാനത്ത് പുത്രവാത്സല്യം പ്രകടിപ്പിച്ചു. ഇവീടെയാണ് നമുക്കുള്ള സന്ദേശം.മക്കളെ ശാസിക്കേണ്ട ചില സന്ദർംങ്ങൾ ഉണ്ടാകും .ആ സമയത്ത് അത് തന്നെ ചെയ്യണം.അനവസരത്തിൽ പുത്രന്മാരോടുള്ള വാത്സല്യം പ്രകടിപ്പിക്കരുത്. പലപ്പോഴും നമുക്കും വരുന്ന പ്രതിസന്ധി ഇതാണ്
മക്കളുടെ പിടിവാശി ചിലപ്പോൾ നാം അംഗീകരിച്ചു പോകും പിന്നെ വലിയ ദുരന്തം വരുമ്പോൾ വിലപിക്കും .ധൃതരാഷ്ട്രരുടെ ആ അവസ്ഥ തുടങ്ങി ക്കഴിഞ്ഞു. അതിൽ നിന്ന് വല്ല രക്ഷയുമുണ്ടോ എന്ന ചിന്തയാണ് സഞ്ജയൻ മുഖേന അർജ്ജുനന് കത്ത് രഹസ്യമായി കൊടുക്കാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിച്ചത്.
പക്ഷെ സാരഥിയായ ശ്രീകൃഷ്ണൻ ഉള്ളതിനാൽ ധൃതരാഷ്ട്രർ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ അർജ്ജുനന് കഴിഞ്ഞു.ഇവിടെയാണ് സദ്ഗുരുവിന്റെ മാഹാത്മ്യം നമ്മേ വ്യാസൻ ബോധിപ്പിക്കുന്നത്. കൃഷ്ണനെ പോലെയുള്ള ഒരു ഗുരുവിനെ യാണ് ആപത്ഘട്ടത്തിൽ നമുക്കാവശ്യം .ഉണ്ട്!കൃഷ്ണൻ നമ്മോടൊപ്പമുണ്ട്.അതിനാൽ നമ്മൾ ഏവരും ഗീതയെ ഗൗരവപൂർവ്വം പഠിക്കണം.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ