ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം.ഞാനും ഭഞ്ജിക്കുന്നു.
ഇന്നത്തെ വൃത്തികെട്ട രാഷ്ട്രീയ സംസ്കാരത്തിൽ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് പറയുന്നത് അർത്ഥവത്താണ്. ജനിച്ച നാട്ടിൽ ഒരു രണ്ടാം കിട പൗരനെ പോലെ കഴിയേണ്ടതുണ്ടോ? വർഗ്ഗീയവാദി,ഫാസിസ്റ്റ് ,സംഘീ എന്നീ വിശേഷണങ്ങൾ കിട്ടിയേക്കാം.പക്ഷെ അതിനെ ഭയന്ന് നമുക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റില്ല. ഇതേ വരെ ഞാനും മൗനം പിലിച്ചു. ഇനി പ്രതികരിക്കാതിരിക്കാൻ കഴിയില്ല.ദേശീയ നിയമക്കമ്മീഷൻ ആവിഷ്കരിച്ച ചോദ്യാവലികൾ ബഹിഷ്കരിക്കാൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചിരിക്കുന്നു. ചില ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പോലും ത്രാണിയീല്ല അവർക്ക് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പറയാനുള്ളത് പറയേണ്ട സമയത്ത് പറയാതെ പിന്നെ അക്രമത്തിലൂടെ ജിഹാദ് വിളിക്കുകയല്ല വേണ്ടത്.എന്തിനെയാണ്?ആരെയാണ് അവർ ഭയക്കുന്നത്? അഭിപ്രായ സമന്വയം ഉണ്ടായാലേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കൂ എന്ന് കേന്ദ്രം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും ചോദ്യാവലി ബഹിഷ്കരിക്കുക എന്ന് വെച്ചാൽ അതിനർത്ഥം എന്താണ്? സദുദ്ദേശമല്ല എന്ന് വ്യക്തമാണ്. ശരീഅത് നിയമങ്ങൾ മാറ്റാൻ ആരേയും അനുവദീക്കില്ല എന്ന് ഒരു പ്രഖ്യാപനം കണ്ടു. ഏകീകൃത സിവിൽ കോഡ് ശരീയത്ത് പരിഷ്കരണമാണ് എന്നാണോ ഇവരൊക്കെ കരുതുന്നത്? ഏതായാലും ഏകീകൃത സിവിൽ കോഡ് നടപ്പിക്കിയാലും ഇല്ലെങ്കിലും ഇവിടുത്തെ ഹിന്ദുക്കൾക്ക് ന്യായമായ ചില ആവശ്യങ്ങളുണ്ട്. അത് അനുവദിച്ചു കിട്ടും വരെ പ്രക്ഷോഭണത്തിന് നല്ലൊരു വിഭാഗം ഹൈന്ദവർ തയ്യാറാണ്
1. ജാതിമത പരിഗണനകൾ എടുത്തു മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കുക എന്നതാണ് മുഖ്യം.ശിവോഹം എന്നാണ് സനാതനധർമ്മം പറയുന്നത്. അതിനാൽ ഹൈന്ദവരുടെ ഇടയിൽ മൂമ്പ് ഉണ്ടായിരുന്നതും ഇന്ന് കുറവു വന്നതും ആയ ജാതീയത ഇല്ലാതാവണം. പ്രത്യേക ജാതി പറഞ്ഞ സംവരണം ഇതിന് വിഘാതമാണ്.ആനുകൂല്യങ്ങൾ ജാതി അടിസ്ഥാനത്തിൽ വേണം എന്ന് എന്താ ഇത്ര നിർബ്ബന്ധം?പഠിക്കാനുള്ള സൗജന്യം നൽകൂക.പഠിച്ച് കേമനായി വലിയ മാർക്ക് വാങ്ങി മുന്നിൽ സ്ഥാനം പീടിക്കുക അതിൽ എന്താണ് തെറ്റ്? ഞാൻ സനാതനനാണ് എന്നെ പറയാവൂ.എനിക്ക് ജാതിയില്ല എന്നേ ഓരോരുത്തരും പറയാവൂ! ഹിന്ദുക്കളുടെ ജാതിയുടേയും ഓ ബി സി എന്നീ വേർതിരിവുകളുടേയും മറവിലാണ് മറ്റു പലരും ആനുകൂല്യങ്ങൾ പിടിച്ചു പറ്റുന്നത്. ഞാൻ ജാതി സംവരണം ഇഷ്ടപ്പെടുന്നില്ല സാമ്പത്തിക സംവരണമാണ് എനിക്ക് വേണ്ടത് എന്ന് ഓരോ ഹീന്ദുവും പറയാൻ തുടങ്ങിയാൽ ന്യൂന പക്ഷം എന്ന പേരിൽ മറ്റു മത സംഘടനകൾക്ക് മത സംവരണം ആവശ്യപ്പെടാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയീല്ല.
ഹിന്ദുക്കൾ ഒരുമിക്കുന്നത് രാഷ്ട്രീയക്കാർക്കോ, സെമിറ്റിക് മതങ്ങൾക്കോ ഇഷ്ടമല്ല .അത് നമ്മൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിച്ച് ഹിന്ദുവിനെ കാണാനാണ് ഏവർക്കും താൽപ്പര്യം? എന്നാൽ ഈ വേർതിരിവ് എന്തിന്റെ അടിസ്ഥാനത്തിലാണ്? തൊലീ വെളുപ്പ് നോക്കിയാണോ? അല്ല എന്ന് ഉറപ്പല്ലേ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ? (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ