ഭഗാഗം 2 അറിയാത്തതും അറിയേണ്ടതും(ഖിലാഫത്ത്സ്മരണകൾ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പപൂതിരിപ്പാട്)
88 കർണ്ണാട്ടിക് ഇൻഫെന്ററി എന്നൊരു പട്ടാള സംഘവൂം ഉണ്ടായിരുന്നു. ഇവയിലെല്ലാം കൂടി അനേകം മാപ്പിളമാർ ചേർന്നിരുന്നു. യുദ്ധം അവസാനിച്ചപ്പോൾ അവരെയെല്ലാം പിരിച്ചു വിട്ടു.അവരെല്ലാം ഖിലാഫത്ത് വളന്റിയർ കോറിൽ ചേർന്നിരുന്നു.അവരുടെ നേതൃത്ത്വത്തിൽ ഖിലാഫത്ത് സന്നദ്ധസേന ഒരു പട്ടാളത്തിന്റെ രൂപം കൈക്കൊണ്ടു
മാപ്പിളമാരുടെ സന്നദ്ധസേനാപ്രസ്ഥാനം നിസ്സഹകരണലപ്രസ്ഥാനത്തിൽ നിന്നും വിരുദ്ധമായിരുന്നില്ലെങ്കിലും തികച്ചും വിഭിന്നമായിരുന്നു.(The mappila volunteer movement, which was quite separate from non-co-operation movement,if not antagonistic to it) എന്ന് പോലീസ് റിപ്പോർട്ടിൽ കാണുന്നു. പിരിച്ചു വിട്ട പട്ടാളക്കാർ സ്വാതന്ത്ര്യ സമരത്തിൽ കുതിച്ചു കയറുന്ന കാലമായിരുന്നു അത്. പഞ്ചാബിലും ഇവരാണ് വിപ്ളവം നടത്തിയത്.
പോലീസും അവരുടെ സിൽബന്ധികളും മാപ്പിളമാർ ലഹള ഉണ്ടാക്കുമെന്നും അവർ ഹിന്ദുക്കളുടെ തലയെടുക്കും അവർ ഹിന്ദു സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നത് കണ്ടു നിൽക്കേണ്ടിവരും എന്നും മറ്റും ഭീഷണിയും താക്കീതും ചെയ്തു തുടങ്ങി (ഇത് എന്നോട് ഒരു പോലീസ് സബ്ബ് ഇൻസ്പെക്ടർ നേരിട്ടു പറഞ്ഞതാണ്). ഈ രാജ്യത്ത് ലഹളയുണ്ടാവില്ല കലക്ടർ തോമസ്സിന്റെ മനോരാജ്യത്തിലാണ് ലഹളയുണ്ടാവുക യെന്ന് ഒറ്റപ്പാലം കോൺഫ്രൻസിൽ പ്രസംഗിച്ചത് ശ്രീ കെ.വി.രാഘവൻ നായരാണ്
തൃശ്ശൂർ ലഹള
ഒരാഴ്ച്ച യിൽ അധികം നീണ്ടു നിന്നതും അന്ന് കേരളത്തെ മുഴുവൻ പിടിച്ചുകുലുക്കിയതുമാണ് തൃശ്ശൂർ ലഹള.1921 ഫെബ്രുവരി 16--ആം തിയ്യതി കൊല്ലവർഷം1090 കുംഭം-5-ആം തിയ്യതി ശ്രീ കെ.മാധവൻ നായർ,യാക്കൂബ്ഹുസൈൻ,യു.ഗോപാലമേനോൻ,മൊയ്തീൻ കോയ എന്നീ നാലു പേരെ മലബാർ ജില്ലാ ഡിസ്റ്റ്രിക്ട് മജിസ്റ്റ്രേറ്റ് കോഴിക്കോട് ഹുസ്സൂരിലേക്ക് വാറണ്ട് അയച്ചു വരുത്തി അന്നത്തെ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് അവരോട് കൽപ്പിച്ചൂ .അതിന് നല്ല നടപ്പ് ജാമ്യവും ചോദിച്ചു.അവർകല്പ്ന നിരസിച്ചു. അവരെ 6 മാസം ശിക്ഷിച്ചു.
മേൽ പ്പറഞ്ഞ ധീരകൃത്യത്തെ അഭിനന്ദിക്കുവാനായി തൃശ്ശൂരിൽ കുംഭം 9 ന് ഞായറാഴ്ച്ച വൈകുന്നേരം തേക്കിൻകാട് മൈതാനത്ത് വെച്ച് ഒരു പൊതുയോഗം ചേർന്നു. യോഗസ്ഥലത്ത് കൃസ്ത്യാനികൾ ലഹളയുണ്ടാക്കി.ബഞ്ചുംകസാലകളും വലിച്ചിട്ട് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും അവിടെ യോഗം കൂടുവാൻ സാധിച്ചില്ല. കുംഭം 15-ന് ശനിയാഴ്ച്ച അവിടെ വെച്ച് ഒരു യോഗം ചേർന്നു. പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചൻ ഒരു ഗംഭീര പ്രസംഗം ചെയ്തു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ