2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

നാരായണീയം ദശകം 24 ശ്ളോകം 4 തിയ്യതി 16/10/2016

തതോ/സ്യ പ്രഹ്ളാദഃ സമജനി സുതോ ഗർഭവസതഔ
മുനേർവ്വീണാപാണേരധിഗതഭവദ്ഭക്തിമഹിമാ
സ വൈ ജാത്യാ ദൈത്യഃശിശുരപി സമേത്യ ത്വയി രതിം
ഗതസ്ത്വദ്ഭക്താനാം വരദ! പരമോദാഹരണതാം
              അർത്ഥം
അല്ലയോ അഭീഷ്ടങ്ങൾ തരുന്നവനേ!കുറച്ചു കാലത്തിന് ശേഷം ഈ ഹിരണ്യകശിപുവിന് ഗർഭത്തിലിരിക്കേത്തന്നെ വീണാപാണിയായ നാരദനിൽ നിന്ന് നിന്തിരുവടിയിലുള്ള ഭക്തിയുടെ മാഹാത്മ്യം നല്ലവണ്ണം മനസ്സിലാക്കിയ പ്രഹ്ളാദൻ എന്ന പുത്രൻ ജനിച്ചു.
5
സുരാരീണാം ഹാസ്യം തവ ചരണദാസ്യം നിജസുതേ
സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിര ശിശിക്ഷച്ചിരമമും
ഗുരുപ്രോക്തം ചാസാവിദമിദ മഭ്രദായദൃഢമി-
ത്യപാകുർവ്വൻ സർവ്വം തവ ചരണഭക്ത്യൈവ വവൃധേ.
              അർത്ഥം
ദുഷ്ടഹൃദയനായ ഹിരണ്യകശിപു അസുരന്മാർക്ക് പരിഹാസ്യമായ നിന്തിരുവടിയോടുള്ള ദാസഭാവം തന്റെ മകനായ പ്രഹ്ളാദനിൽ കണ്ട് ഇവനെ വളരെ ദിവസം ഗുരുക്കന്മാരെ കൊണ്ട് പഠിപ്പിച്ചു. ഇവനാകട്ടെ ഗുരുക്കന്മാർ പഠിപ്പിച്ചത് മുഴുവനും  ഇത് തിന്മക്കുള്ളതാണ് നിശ്ചയം ഇത് തിന്മക്കുള്ളതാണ് തീർച്ച എന്ന് നിനച്ച് തള്ളിക്കളഞ്ഞ് അവിടുത്തെ തൃപ്പാദ ഭക്തിയോട് കൂടിത്തന്നെ വളർന്നു വന്നു.
6
അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേ/ഥ തനയേ
ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധൃതിഃ
ഗുരുഭ്യോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദൻ
വധോപായാനസ്മിൻ വ്യതനുത ഭവത്പാദശരണേ.
             അർത്ഥം
പഠിച്ചവയിൽ വെച്ച് ഉത്തമം എന്ത്? എന്ന് ചോദിച്ചപ്പോൾ ഭഗവദ് ഭക്തിയാണ് ഉത്തമം എന്ന് പ്രഹ്ളാദൻ നേരിട്ടു പറഞ്ഞു.അപ്പോൾ ഹിരണ്യകശിപു സന്തോഷം പോയവനായി ഗുരുക്കന്മാരുടെ നേരെ കോപിച്ചു. പിന്നീട് ഇത് ഇവന്റെ സ്വാഭാവികബുദ്ധിയാണ് എന്ന് നല്ലവണ്ണം മനസ്സിലിക്കി അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിച്ച ഇവന്റെ നേരെ കൊല്ലാനുള്ള മാർഗ്ഗങ്ങൾ പ്രയോഗിച്ചു.
7
സ ശൂലൈരാവിദ്ധഃ സുബഹു മഥിതോ ദിഗ്ഗജഗണൈർ-
മഹാസർപ്പൈർദ്ദഷ്ടോ/പ്യനശനഗരാഹാരവിദൂതഃ
ഗിരീന്ദ്രാവക്ഷിപ്തോ/പ്യഹഹ പരമാത്മന്നയി! വിഭോ!
ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത.
           അർത്ഥം
ഹേ സർവ്വ ശക്ത! പരബ്രഹ്മ മൂർത്തേ! പ്രഹ്ളാദൻ പല പ്രാവശ്യവും ശൂലങ്ങളാൽ പിളർക്കപ്പെട്ടവനായിട്ടും ദിഗ്ഗജ സമൂഹങ്ങളാൽ ചവിട്ടിയരക്കപ്പെട്ടവനായിട്ടും കൊടും പാമ്പുകളാൽ കടിപ്പിക്കപ്പെട്ടിട്ടും ഭക്ഷണം കൊടുക്കാതെയും വിഷമായ ഭക്ഷണം കൊടുത്തും ഉപദ്രവിക്കപ്പെട്ടിട്ടും വൻമലകളുടെ മുകളിൽ നിന്നും കീഴേക്ക് വീഴ്ത്തപ്പെട്ടിട്ടും നിന്തിരുവടിയിൽ  ആത്മാർപ്പണം ചെയ്തവനായത് കൊണ്ട് പീഢനം തെല്ലും അനുഭവിക്കുകയുണ്ടായില്ല ആശ്ചര്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ