2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം '  ഭാഗം -12 Date 31/10/2016

വിഷയങ്ങളെ ചിന്തിച്ചിരിക്കുന്നവന് അവയിൽ പ്രീതി ഉണ്ടാകുന്നു.പ്രീതിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ നിന്ന് ക്രോധം ഉത്ഭവിക്കുന്നു;ക്രോധം മൂലം ബുദ്ധിഭ്രമം ഉണ്ടാകുന്നു. ബുദ്ധിഭ്രമം മൂലം ഓർമ്മക്കേടുണ്ടാകുന്നു. ഓർമ്മക്കേട് മൂലം വിവേക ശക്തി നശിക്കുന്നു. വിവേക നാശം മൂലം ജീവിതം നാശമടയുന്നു.

ഇത് എങ്ങിനെ എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കാം ഒരാൾ സ്ത്രീയെപ്പറ്റി ചിന്തിക്കുന്നു. സുന്ദരിയായ അവളെ സ്വന്തമാക്കാൻ മോഹിക്കുന്നതിലൂടെ കാമം ജനിക്കുന്നു. പ്രതിബന്ധങ്ങൾ വരുമ്പോൾ ക്രോധം ജനിക്കുന്നു ' പിന്നെ വാശിയാകുന്നു ഈ വാശി ബുദ്ധിഭ്രമത്തിന്റെ ലക്ഷണമാകുന്നു. താൻ ആരാണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അവളെ സ്വന്തമാക്കാൻ തനിക്ക് അർഹത ഉണ്ടോ എന്നൊന്നും ചിന്തിക്കുന്നില്ല അപ്പോൾ ഓർമ്മക്കുറവ് സംഭവിക്കുന്നു. പിന്നെ ചെയ്യുന്നതൊന്നും വിവേകത്തോടെ ആയിരിക്കില്ല. അത് മൂലം അയാളുടെ ജീവിതം തന്നെ നശിക്കുന്നു.

മനശ്ശാന്തി കൈവരുമ്പോൾ അവന്റെ സർവ്വ ദു:ഖങ്ങൾക്കും നാശം സംഭവിക്കുന്നു. കാരണം പ്രസന്ന നായ ഒരുവന്റെ പ്രജ്ഞവേഗം നിശ്ചലമായിത്തീരുന്നു. ഏകാഗ്രത ഇല്ലാത്തവന് ആത്മ ധ്യാനത്തിന് സാദ്ധ്യമല്ല. അവന് ആത്മസ്വരൂപത്തെ കുറിച്ച് അറിവ് ഉണ്ടാകില്ല. സർവ്വജീവികൾക്കും രാത്രി എന്താണോ? അപ്പോൾ ജിതേന്ദ്രിയൻ ഉണർന്നിരിക്കും. ജീവികൾ ഉണർന്നിരിക്കുന്ന പകൽ തത്ത്വ ദർശിയായ മുനിക്ക് രാത്രിയാണത്രേ! അർജ്ജു നാ അരാണോ സർവ്വ കാമ ങ്ങളും വെടിഞ്ഞ് ആശയയും മമതയും അഹംകാരവും വെടിഞ്ഞ് വർത്തിക്കുന്നത്? അയാൾ ശാന്തി അനുഭവിക്കുന്നു. സത്യത്തിൽ ഇതാണ് ബ്രഹ്മനിഷ്ഠ 'ഇത് നേടിയവൻ പിന്നെ സംസാരത്തിൽ ഭ്രമിച്ചു പോകില്ല.ജീവിതാവസാന കാലഘട്ടത്തിലെങ്കിലും ബ്രഹ്മനിഷ്ഠ ഉണ്ടായാൽ അവൻ മോക്ഷം പ്രാപിക്കുന്നു.

സാംഖ്യ യോഗം ഇവിടെ പൂർണ്ണമാകുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ