2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

സഹോദരിമാരറിയുവാൻ. എന്ന് ദേവൂട്ടി

സാർ ഞാൻ ദേവൂട്ടി ഞാൻ പറയുന്നതും സാറിന്റെ അഭിപ്രായവും പോസ്റ്റ് ആയി ഇടണം.വ്യക്തിപരമായി എനിക്ക് വളരെയേറെ ദുഃഖങ്ങൾ ഉണ്ട് അതിൽ നിന്ന് രക്ഷനേടാനായി ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.ഇവിടെ എന്റെ വീടിന്നടുത്ത് ഒരു വലിയ പണ്ഡിതൻ ഉണ്ട് അവിടെ ഗീതാക്ളാസ്സും ഉപനിഷത്ത് ക്ളാസ്സും ഉണ്ട് ഞാൻ അവിടെ എത്തിപ്പെട്ടു.അദ്ദേഹത്തിന് എന്നോട് വലിയ താൽപ്പര്യമാണ്.എന്നെ ഒരു ശിഷ്യയായി അംഗീകരിച്ചു എന്ന് ഇട്ക്കിടക്ക് പറയും എന്നാൽ ഇയിടെ ആ മനുഷ്യന്റെ തനിനിറം കണ്ടു. ഗുരു പറഞ്ഞതെന്തും ശിഷ്യ അംഗീകരിക്കണമെന്നും അല്ലെങ്കിൽ ഗുരുശാപം കിട്ടും എന്നൊക്കെ പറയുന്നു ഇത് ആരോട് പറഞ്ഞാലും വിശ്വസിക്കില്ല അത്രക്ക് ജനസമ്മതനാണ് ആ ഗുരു എന്ന് പറയുന്ന വ്യക്തി.ഇപ്പോൾ ഞാൻ അവിടെ പോകാറില്ല ഇത് ഭർത്താവിനോടോ സഹോദരങ്ങളോടോ പറഞ്ഞിട്ടില്ല ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്? എന്റെ ശരിയായ പേരിലല്ല എഫ് ബി അതിനാൽ ഞാൻ ആണ് ഇതെഴുതിയതെന്ന് ആർക്കും കണ്ടു പിടിക്കാൻ കഴിയും എന്ന് തോന്നുന്നില്ല എന്റെ ശരിയായ പേര് ഞാൻ സാറിനെ അറിയിക്കാം  ഒരു മറുപടി പ്രതീക്ഷിക്കുന്നു.
**************************************************************
ആദ്യം ചെയ്യേണ്ടിയിരുന്നത് അനാവശ്വം പറഞ്ഞ സമയത്ത് ചെകിട്ടിന്റെ കുറ്റി നോക്കി ഒന്ന് പൊട്ടിക്കുകയാണ്.ഇവനെ പോലുള്ള തെമ്മാടികളാണ് നമ്മുടെ സനാതനധർമ്മ വ്യവസ്ഥക്ക് കളങ്കം ഉണ്ടാക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം ആവശ്യപ്പെട്ട് കിട്ടാതെ ഒരു മഹർഷിയും ഒരാളേയും ഇന്നേവരെ ശപിച്ചിട്ടില്ല.ശിഷ്യയായ പുഞ്ജികസ്ഥലി വേണ്ടാത്തത് കാണിച്ചപ്പോൾ ഗുരുവായ ബൃഹസ്പതി ശപിച്ചു.പക്ഷെ ഗുരുവിന്റെ ആഗ്രഹം തള്ളിയതിനല്ല.ആദ്ധ്യാത്മികതയുടെ പേരിൽ കാമകേളികളാടുന്ന ഇത്തരം നെറികെട്ടവർ ഇനിയും ഉണ്ട് കാരണം ഞാൻ ഒരു പ്രഭാഷകൻ ആണ് എന്നറിഞ്ഞ മുതൽ ഇത് ഏഴാമത്തെ ചാറ്റാണ്.ഇതിന് മുമ്പ് ഇതേപോലെ 6 സ്ത്രീകൾ പറഞ്ഞിട്ടുണ്ട് അവർക്കൊക്കെ ഞാൻ മറുപടിയും കൊടുത്തിട്ടുണ്ട് ആദ്യമായാണ് ഇത് പോസ്റ്റ് ചെയ്യണം എന്ന് പറയുന്നത് സഹോദരി അത് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്.പാത്രം അറിഞ്ഞേ ദാനം ആകാവൂ അതേ പോലെ പാത്രം അറിഞ്ഞേ സ്വീകരിക്കാവൂ.

ആദ്യം ഇത് ഭർത്താവിനോടോ സഹോദരങ്ങളോടോ പറയുക. പോലീസിൽ സഹോദരി പരാതിപ്പെട്ടാൽ ആനിമിഷം അയാളേ പൊക്കും പക്ഷെ വേറൊരു കുഴപ്പമുണ്ട്.ഇപ്പോൾ പിണറായി ആണല്ലോ ആഭ്യന്തരം.അപ്പോൾ ജനസമ്മതനായ ഒരാളെ അറസ്റ്റ് ചെയ്താൽ ഹൈന്ദവ ആചാര്യന്മാരേയും ഹൈന്ദവ ദർശനങ്ങളേയും സർക്കാർ അപമാനിക്കുകയാണ് എന്ന് പറയാൻ ആളുണ്ടാവും സഹോദരിയെ കരുവാക്കി നടത്തുന്ന നാടകമാണ് എന്നും പറയാൻ ആളുണ്ടാകും സത്യം അറിയാൻ അപ്പോൾ ആർക്കും താൽപ്പര്യം കാണില്ല ആയതിനാൽ ഭർത്താവും സഹോദരങ്ങളും കൈകാര്യം ചെയ്യട്ടെ!പിന്നെ ഇത്തരം തെമ്മാടികളുടെ ശാപം ഏൽക്കുമോ എന്ന് ഭയപ്പെടേണ്ട അതുണ്ടാവില്ല.ആ ശാപത്തിന് പ്രതിവിധിയായി പ്രായമായ എന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവും എന്ന് കരുതിക്കോളൂ. പുരാണ കഥകൾ തത്വത്തിന് വേണ്ടിയാണ് ജ്ഞാനം നമ്മളിൽ വളരാൻ വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല എന്നാൽ ഇവിടെ വാക്യാർത്ഥത്തിൽ എടുത്ത് സഹോദരിക്ക് ഒരൂ ഉപദേശം തരുന്നു

ഇന്ദ്രന് വഴങ്ങിക്കൊടുത്ത അഹല്യയാവരുത്;പകരം തന്നെ കേറിപ്പിടിച്ച കാട്ടാളനെ ശപിച്ച് ഭസ്മമാക്കിയ ദമയന്തിയാകുക

   സഹോദരിക്ക് നല്ലതേ വരൂ! ആ തെമ്മാടിയുടെ ശാപത്തെ ഭയക്കരുത്!പകരം എന്റെ അനുഗ്രഹം ഓർക്കുക !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ