2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അന്വേഷണം - 27/10/2016

ഗോകുൽദാസ് മേലാറ്റൂർ മലപ്പുറം -സാർ ഞാൻ ഗരുഡനെപ്പറ്റി ഒരു പോസ്റ്റ് കണ്ടു' അതിൽ കശ്യപ പ്രജാപതിയുടെ ഭാര്യ യാ ണ് ഗരുഡ മാതാവായ വിനത എന്ന് പറഞ്ഞിരിക്കുന്നു. അത് ശരിയാണോ?

മറുപടി
 ' ' ശരിയല്ല.ചില പുരാണങ്ങളിൽ സഹധർമ്മിണി എന്ന അർത്ഥത്തിൽ ആണ് ഭാര്യ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. ഭാര്യ സഹധർമ്മിണിയാണ് ' എന്നാൽ സഹധർമ്മിണി ഭാര്യ ആയിക്കൊള്ളണം എന്നില്ല' എന്റെ ധർമ്മത്തിൽ സഹായിക്കാനായി എന്റെ പുത്രി വന്നാൽ അവൾ എന്റെ സഹധർമ്മിണിയാണ് ' പിതാവിനെ രക്ഷിക്കുന്നവളാണ് പുത്രി. അതായത് ഞാൻ ചെയ്യേണ്ടതായ ധർമ്മം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ആത്മാവ് ഞാൻ മരിച്ചു കഴിയുമ്പോൾ ചെന്നെത്തുന്ന അവസ്ഥയാണ് പും എന്ന നരകം. അതിൽ നിന്ന് എന്നെ രക്ഷിക്കുന്നവൾ എന്റെ പുത്രിയാണ് അതും മകളായിക്കൊള്ളണം എന്നില്ല. അപ്പോൾ സഹധർമ്മിണിയായി പ്രവർത്തിച്ച് എന്നെ രക്ഷിക്കുന്നതിനാൽ അവൾ എന്റെ പുത്രിയുമാണ്.

കശ്യപ പ്രജാപതി ദക്ഷ പുത്രിമാരായ അദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധ വശ, മനു, അനല എന്നീ 8 പേരെ വിവാഹം കഴിച്ചു. അവരിൽ താമ്രക്ക് ക്രൗഞ്ചി ,ദാസി ,ശ്യേനി ,ധൃതരാഷ്ട്രി ,ശുകി എന്നിങ്ങനെ 5 പുത്രിമാർ ജനിച്ചു. അതിൽ ശുകിയുടെ പുത്രി നതയും, നതയുടെ പുത്രിയാണ് വിനത.

കശ്യപൻ ഒരു യാഗം നടത്തുകയും അതിൽ ക്രോധവശ എന്ന പത്നിയിൽ ജനിച്ച കദ്രു എന്ന പുത്രിയും പേരക്കുട്ടിയായ വിനതയും പരിചരിച്ചു കൊണ്ടിരുന്നു. സന്തുഷ്ടനായ കശ്യപ പ്രജാപതി എന്താണ് വരം വേണ്ടതെന്ന് അവരോട് ചോദിച്ചപ്പോൾ തനിക്ക് സർപ്പങ്ങൾ മക്കളായി വേണമെന്ന് കദ്രുവും,തനിക്ക് പക്ഷികൾ മക്കളായി വേണമെന്ന് വിനതയും ആഹശ്യപ്പെട്ടൂ .അപ്രകാരം സംഭവിക്കുവാൻ കശ്യപപ്രജാപതി അനുഗ്രഹിക്കുകയും ചെയ്തു. ഇവിടെ അനുഗ്രഹ ബീജമാണ്.നാഗങ്ങളുടേയും,ഗരൂഡൻ വരുണൻ എന്നവരുടേയും ജനനത്തിന്  കാരണം. അല്ലാതെ ശരീര ബീജമല്ല. കാരണം കദ്രു പുത്രിയും,വിനത പേരക്കുട്ടിയുമാണ്. അപ്പോൾ കദ്രുവും വിനതയും കശ്യപപ്രജാപതിയുടെ ഭാര്യമാരാണ്. എന്ന് എവിടെയെങ്കിലും കണ്ടാൽ അത് സഹധർമ്മിണി എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ധരിക്കണം.  '(വാല്മീകി രാമായണം ആരണ്യകാണ്ഡത്തിൽ ഇവരുടെ ബന്ധങ്ങളെ പ്പറ്റി പറയുന്നു) 

1 അഭിപ്രായം: