2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം--432-ആം ദിവസം  അദ്ധ്യായം 18. തിയ്യതി-12/10/2016. ശ്ളോകം 58

മച്ചിത്തഃ സർവ്വദുർഗ്ഗാണി മത്പ്രസാദാത് തരിഷ്യസി
അഥ ചേത് ത്വമഹങ്കാരാത് ന ശ്രോഷ്യസി വിനങ് ക്ഷ്യസി.
                 അർത്ഥം
എന്നിൽ മനസ്സുറപ്പിച്ചാൽ നീ എന്റെ അനുഗ്രഹത്താൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യും .എന്നാൽ അഹംകാരം ഹേതുവായി എന്റെ ഉപദേശം കേൾക്കാൻ തയ്യാറില്ലെങ്കിൽ നശിച്ചു പോകുകയും ചെയ്യും
              വിശദീകരണം
ഇവിടെ അർത്ഥം പറഞ്ഞ ശൈലി ഒരു പക്ഷേ മ്ളേച്ഛ സ്വഭാവം തോന്നാം . ഭഗവാൻ കൃഷ്ണൻ പറഞ്ഞത് കേൾക്കാൻ തയ്യാറില്ലെങ്കിൽ നശിച്ചു പോകും എന്ന ശാപമല്ല ഇവിടെ പറയുന്നത്. പറയുന്നതൊക്കെ സത്യ സന്ധമായ കാര്യങ്ങളാണ് .അവ കേൾക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ ശാസ്ത്രനിഷിദ്ധമായ കാര്യങ്ങളാകും ചെയ്യുക .അങ്ങിനെ വന്നാൽ അത് നാശത്തിന് കാരണമാകും എന്നാണ് പറഞ്ഞത്.
59
യദഹങ്കാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി.
                   അർത്ഥം
അഹങ്കാരത്തെ ആശ്രയിച്ച് ഞാൻ യുദ്ധം ചെയ്യില്ല എന്ന് നീ കരുതുന്നുണ്ടല്ലോ  നിന്റെ ഈ തീരുമാനം വെറുതെയാണ്. പ്രകൃതി നിന്നെക്കൊണ്ടത് ചെയ്യിക്കും.
60
ശ്വഭാവജേന കൗന്തേയ നിബദ്ധഃ സ്വേന കർമ്മണാ
കർത്തും നേച്ഛസി യന്മോഹാത് കരിഷ്യസ്യവശോ/പി തത്.
                 അർത്ഥം
അർജ്ജുനാ ! നിന്റെ സ്വഭാവമനുസരിച്ചുള്ള സ്വന്തം കർമ്മത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ വ്യാമോഹം മൂലം അത് ചെയ്യാതെ ഒഴിഞ്ഞു മാറാൻ നോക്കുകയാണെങ്കിൽ അതേ കർമ്മം ഗത്യന്തരമില്ലാതെ നീ പിന്നീട് ചെയ്യേണ്ടതായി വരും
      വിശദീകരണം
നമുക്ക് വിധിക്കപ്പെട്ടതായ കർമ്മം നമ്മൾ ചെയ്യുക തന്നെ വേണം ഏതെങ്കിലും കാരണത്താൽ ഒഴിഞ്ഞു മാറിയാൽ പിന്നെ ഏതെങ്കിലും തരത്തിൽ അത് ചെയ്യാൻ നമ്മൾ നിർബ്ബന്ധിതരായിത്തീരും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ