2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

വിവേക ചൂഡാമണി ശ്ലോകം -156 (അന്നമയകോശവിവേകം ) Date 25/10/2016

ദേ ഹോ fയമന്ന ഭവനോ fന്ന മയ സ്തു കോശോ
ഹ്യന്നേ ന  ജീവതി വിനശ്യതി തദ്വിഹീന :
ത്വക് ചർമ്മ മാംസ രുധിരാ സ്ഥി പൂരീക്ഷ രാശി:
നായം സ്വയം ഭവിതുമർഹതി നിത്യ ശുദ്ധ:
        അർത്ഥം
അന്നത്തിൽ നിന്നും ഉത്ഭവിച്ചതും ,അന്നം കൊണ്ട് പ്രാണധാരണം ചെയ്യുന്നതും അന്നമില്ലാതെ വന്നാൽ നശിച്ചുപോകുന്നതുമായ ഈ ശരീരമാണ് അന്നമയ കോശം. അകം തൊലി ,പുറംതൊലി ,മാംസം ചോര, എല്ല്, മലം ഇവയുടെ സമൂഹമായ ഈ ശരീരം നിത്യ ശുദ്ധമായ ആത്മാവാകാൻ നിവൃത്തിയില്ല ' (അതായത് ഈ ശരീരം അല്ല ആത്മാവ് എന്ന്)
157
പൂർവ്വം ജനേരപി മൃതേ രഥ നായ മസ്തി
ജാതക്ഷണ ക്ഷണഗുണോ f നിയത സ്വഭാവ:
നൈകോ ജഡശ്ച ഘടവത് പരിദൃശ്യ മാന:
സ്വാത്മാ കഥം ഭവതി ഭാവ വികാരത്തോ''
            അർത്ഥം
ഉത്പത്തിക്ക് മുമ്പും മരണത്തിന് ശേഷവും ഈ ശരീരം ഇല്ല' പ്രതി ക്ഷണം മാറുന്ന സ്വഭാവത്തോട് കൂടിയതും ഏക രൂപമായി തുടർന്ന് നിലനിൽക്കാത്തതുമാകുന്നു 'ബാല്യയൗവ്വനാദികളിലും ഇത് ഭിന്ന ഭിന്നമായി കാണപ്പെടുന്നു. ഘടം പോലെ ഒരു ദൃശ്യ പദാർത്ഥവും,അത് കൊണ്ട് ജഡവും ആകുന്നു.ആയതിനാൽ ശരീരത്തിന്റെ ഭാവി വികാരങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്ന ആത്മാവ് ശരീരമാകുന്നതെങ്ങിനെ?
158
പാണിപാദാദിമാൻ ദേഹോ
നാത്മാ വ്യംഗേ/പി ജീവനാത്
തത്തച്ഛക്തേരനാശാച്ച
ന നിയമ്യോ  നിയാമകഃ
             അർത്ഥം
കയ്യ് ,കാൽ മുതലായവയോട് കൂടി ദേഹം ആത്മാവല്ല. കാരണം കയ്യോ,കാലോ നഷ്ടപ്പെട്ടാലും മനുഷ്യൻ ജീവിക്കുന്നുണ്ടല്ലോ! മാത്രമല്ല ആവക അവയവങ്ങളുടെ ശക്തി നഷ്ടമാകുന്നുമില്ല. അന്യന്റെ (ആത്മാവിന്റെ)നിയന്ത്രണത്തിന് അധീനമായ ദേഹം നിയന്ത്രിക്കുന്നവനായ ആത്മാവാകാൻ നിവൃത്തിയില്ല.
159
ദേഹതദ്ധർമ്മതത് കർമ്മതദവസ്ഥാദിസാക്ഷിണഃ
സത ഏവ സ്വതഃസിദ്ധം തദ് വൈലക്ഷ്യണ്യമാത്മനഃ
                  അർത്ഥം
ദേഹത്തിന്റേയും ,അതിന്റെ ധർമ്മങ്ങളുടേയും കർമ്മങ്ങളുടേയും ,അവസ്ഥകളുടേയും മറ്റും സാക്ഷിയും കാലത്രയത്തിലും അവികാരമായി വർത്തിക്കുന്നതും ആയ ആത്മാവ് ഇവയിൽ നിന്നെല്ലാം ഭിന്നമാകുന്നു.എന്നത് സ്വതസിദ്ധമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ