ഭഗവദ് ഗീതാപഠനം-431-ആം ദിവസം അദ്ധ്യായം 18തിയ്യതി-11/10/2016. ശ്ളോകം 54
ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാങ് ക്ഷതി
സമഃ സർവ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം
അർത്ഥം
ഞാൻ ബ്രഹ്മമാണ് എന്ന ബോധം ഹേതുവായി പ്രസന്നനായിത്തീർന്ന സാധകൻ ദുഃഖിക്കുന്നില്ല കാംക്ഷിക്കുന്നില്ല.സർവ്വ ചരാചരങ്ങളേയും തുല്യ ഭാവത്തിൽ കാണുന്ന അയാൾ പരമാത്മാവായ എന്നിൽ പരാഭക്തി നേടുന്നു.
55
ഭക്ത്യാ മാമഭിജാനാതി യാവാൻ യശ്ചാമി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദന്നതരം.
അർത്ഥം
പരാഭക്തി കൊണ്ട് എന്റെ മഹിമ എത്രയെന്നും എന്റെ സ്വരൂപമെന്തെന്നുമൊക്കെ അയാൾ ശരിയായി അറിയുന്നു.അങ്ങിനെ എന്റെ യഥാർത്ഥ സ്വരൂപം നേരിട്ടറിഞ്ഞ് എന്നോട് ചേർന്ന് ഒന്നായിത്തീരുന്നു.
56
സർവ്വകർമ്മണ്യാപി സദാ കുർവ്വാണോ മദ്വദ് വ്യാപാശ്രയഃ
മത് പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം.
അർത്ഥം
എല്ലാ കർമ്മങ്ങളും എന്നെ ആശ്രയിച്ചു കൊണ്ട് എപ്പോഴും ചെയ്യുന്നവൻ എന്റെ അനുഗ്രഹത്താൽ ശാശ്വതവും അവ്യയവുമായ പരമപദം പ്രാപിക്കുന്നു.
57
ചേതസാ സർവ്വകർമ്മാണി മയി സന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ.
അർത്ഥം
മനസ്സ് കൊണ്ട് സർവ്വ കർമ്മങ്ങളും എനിക്കർപ്പിച്ച് എന്നെ പരമപ്രാപ്യ സ്ഥാനമായി കരുതി ബുദ്ധിയോഗത്തെ അവലംബിച്ചു കൊണ്ട് സദാ എന്നിൽ ത്തന്നെ മനസ്സുറപ്പിക്കൂ.
വിശദീകരണം
ഞാൻ ഈ ബ്രഹ്മം തന്നെ എന്നുറച്ചവന് ദുഃഖമില്ല അവന് ഒന്നും ആഗ്രഹിക്കുന്നും ഇല്ല.അഹംകാരമില്ലാതെ ഭഗവദ് കാരുണ്യത്താൽ ഞാനിതെല്ലാം ചെയ്യുന്നു എന്ന് ഭഗവാനെ ആശ്രയിച്ച് കഴിയുന്നവന് ഭഗവാന്റെ അനുഗ്രഹം കൊണ്ട് ശാശ്വതമായ അവസ്ഥയെ പ്രാപിക്കുന്നു. അതിനാൽ എന്നെ പ്രാപ്യസ്ഥാനമായി കണ്ട് എല്ലാ കർമ്മവും എന്നിൽ ്സമർപ്പിക്കൂ!എന്ന് ഭഗവാൻ പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ